RSS

Followers

"നട്ടെല്ലുള്ളവര്‍ക്കായ് സമൂഹ മഷിയിട്ട് നോട്ടം!"ഡാം-കാര്‍ട്ടൂണ്‍ പരമ്പര


((ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായ് കാണാം))
-----------------------------------
കേരളം സംസ്ഥാനത്തിലെ പഴകി ദ്രവിച്ച് ഏത് നിമിഷവും ഒരു വന്‍ ദുരന്തത്തിനു വഴിവെച്ചേക്കാവുന്ന ഒരു ഡാമും അത് മൂലം ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന മുപ്പത്തഞ്ച് ലക്ഷം ജനങ്ങള്‍ക്കും അവര്‍ക്കായ് കേഴുന്ന കേരളത്തിലെ മുഴുവന്‍ സാധാരണക്കാര്‍ക്കും വേണ്ടി ശബ്ദ്മുയര്‍ത്താനും പിന്തുണ പ്രഖ്യാപിക്കുവാനും
കേരള മണ്ണിനോട് അല്പമെങ്കിലും കൂറും സ്നേഹവും ഒപ്പം നല്ല ചങ്കുറപ്പും ആത്മധൈര്യവും ഉള്ളവരും
തമിഴന്റെ കാലു നക്കാത്തവരും അണ്ണാച്ചിയെ കാണുമ്പോള്‍ ഉടുതുണിയില്‍ മൂത്രമൊഴിക്കാത്തവരും വളയാത്ത നട്ടെല്ലുള്ളവരും സര്‍‌വ്വോപരി ഷണ്ഡന്മാരുമല്ലാത്ത രാഷ്ട്രീയപ്രവര്‍ത്തകര്‍,സാംസ്ക്കാരിക നായകന്മാര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, നാഴികക്ക് നാല്പ്പതുവട്ടം രാജ്യസ്നേഹവും ദേശക്കൂറും നീതിയും ധര്‍മ്മവും ഘോരഘോരം വെള്ളിത്തിരയില്‍ അലറിവിളിച്ചട്ടഹസിക്കുന്ന സൂപ്പര്‍- സിനിമാതാരങ്ങള്‍ തുടങ്ങി സമൂഹത്തിലെ അറിയപ്പെടുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും വ്യക്തികള്‍ ഇന്ന് കേരളത്തില്‍ അവശേഷിക്കുന്നുണ്ടോ എന്നറിയാനായ് ഒരവസാന ശ്രമമെന്ന നിലയില്‍ പ്രശസ്ത മഷിനോട്ട വിദഗ്ദ്ധരുടെ ഒരു സമൂഹ മഷിയിട്ട് നോക്കല്‍ സംഘടിപ്പിക്കുന്നു.
പങ്കെടുക്കുക-വിജയിപ്പിക്കുക!
സ്ഥലം : മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം.
സംഘടിപ്പിക്കുന്നത് : ജീവനു വേണ്ടി കേഴുന്ന മുപ്പത്തഞ്ച് ലക്ഷം ജനങ്ങള്‍.


10 Responses to ""നട്ടെല്ലുള്ളവര്‍ക്കായ് സമൂഹ മഷിയിട്ട് നോട്ടം!"ഡാം-കാര്‍ട്ടൂണ്‍ പരമ്പര"
Hashiq said...

അത് കലക്കി നൌഷാദ് ഭായ്.
(തലക്കെട്ടില്‍ അക്ഷരപ്പിശക് ഉണ്ട്. തിരുത്തുമല്ലോ.......)


Tuesday, November 29, 2011 at 1:15:00 PM GMT+3
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പങ്കെടുക്കുക-വിജയിപ്പിക്കുക!


Tuesday, November 29, 2011 at 2:07:00 PM GMT+3
മെഹദ്‌ മഖ്‌ബൂല്‍ said...

സര്‍വ്വവിധ പിന്തുണയും


Tuesday, November 29, 2011 at 3:59:00 PM GMT+3
khaadu.. said...

പങ്കെടുക്കുക-വിജയിപ്പിക്കുക!


Tuesday, November 29, 2011 at 6:51:00 PM GMT+3
ദേവന്‍ said...

അത് കലക്കി


Tuesday, November 29, 2011 at 8:11:00 PM GMT+3
പഥികൻ said...

അകലെ ആയതു കൊണ്ട് ആശംസകൾ മാത്രം..


Tuesday, November 29, 2011 at 9:54:00 PM GMT+3
മഹേഷ്‌ വിജയന്‍ said...

മഷിയിട്ട് നോക്കിയിട്ട് കാര്യമില്ല; കിട്ടുമെന്ന് തോന്നുന്നില്ല....
എന്തും ഏതും ആഘോഷമാക്കുന്ന മലയാളി ഇതും ഒരാഘോഷം ആക്കുന്നു എന്നല്ലാതെ എന്ത് പറയാന്‍...
അല്ലേല്‍ രണ്ടു നാള്‍ കഴിയട്ടെ...എല്ലാം ബഹളങ്ങളും കെട്ടടങ്ങും...യാതൊരു മാറ്റവും വരാതെ തന്നെ....
അന്നും മുല്ലപ്പെരിയാര്‍ ചോര്‍ന്നു കൊണ്ട് തന്നെ ഇരിക്കും.....
എന്തും രണ്ടു നാള്‍ കൊണ്ട് മറക്കാന്‍ മലയാളിയെ കഴിഞ്ഞേ ആളുള്ളൂ...


Wednesday, November 30, 2011 at 8:56:00 AM GMT+3
Naushu said...

അത്രയും സമയം വെയ്സ്റ്റ്‌ .....


Wednesday, November 30, 2011 at 9:31:00 AM GMT+3
അഭിഷേക് said...

pinthuna prakhyapichirikkunnu....
oormippikkane naale marannu poyalo? njanu malayaliyalle ellam 2 divasathe aakhosham maathram..!!!


Wednesday, November 30, 2011 at 4:22:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

എത്ര മഷിയിട്ട് നോക്കിയാലും ഒരുത്തനേം കാണില്ല കേട്ടൊ


Thursday, December 1, 2011 at 7:43:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors