-----------
-----------
അര്‍ത്ഥ ഗര്‍ഭമായ മൗനം കടിച്ചമര്‍ത്തി വോട്ട് തന്നവന്റെനിലവിളിക്കുമുമ്പില്‍
കപടമായ, ഭീരുത്വം നിറഞ്ഞ നിഷ്പക്ഷതകൊട്ടിഘോഷിക്കുന്ന ചീഞ്ഞളിഞ്ഞ
വാക്കുകള്‍ ചര്‍ദ്ദില്‍കണക്കെ കേഴുന്നവന്റെ മുഖത്തേക്ക് തുപ്പുന്ന ഭരണാധിപന്‍മാരും
പുല്ലിനും പല്ലിനും പ്രായത്തിനും വെപ്പാട്ടിക്കും വെപ്പ് മുടിക്കും വരെ മാധ്യമങ്ങള്‍ക്കു മുമ്പില്‍
കുട്ടിക്കുരങ്ങന്റെ മറിമായങ്ങളും സര്‍ക്കസ്സും കാട്ടുന്ന സംസ്ക്കാര ശൂന്യരായ സാംസ്കാരിക മേലാളന്മാരും അണ്ണന്മാരുടെ നാട്ടില്‍ മണിമാളികയും ബിനാമിയും തീര്‍ത്ത് കോടികള്‍സമ്പാദിച്ച്
അവന്റെ കാലുനക്കിയും അവന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ച് സംപ്രീതി നേടിയും
ഇപ്പോള്‍ മൗന വാല്‍മീകത്തില്‍ തപസ്സിരിക്കുന്ന താര രാജാക്കന്മാരും ഒരു ഭീകര ദുരന്തത്തിനു നേരെ
കണ്ണടക്കുമ്പോള്‍ മുപ്പതു ലക്ഷത്തിന്റെശവമാടം കാണാന്‍ കെല്പ്പില്ലാതെ..ഈ മലയാളക്കരയാകെ
ആര്‍ത്തലച്ചു കരയുകയാണിപ്പോള്‍ .....
-----------
നമുക്ക് വേണ്ടി പോരാടാന്‍ നിക്കാതെ നിഷ്പക്ഷതയും നിസ്സഹായതയും പറയുന്ന
ശണ്ഡന്മാരും ശപ്പന്മാരും നെറികെട്ടവരും ഉളുപ്പില്ലാത്തവരുമായ ഒരു പറ്റം പോത്തുകളെ
കയറ്റിയയച്ചതില്‍ നിരാലംബ കേരളമേ...
ഇനിയെങ്കിലും നീ ലജ്ജിക്കുക! ലജ്ജിക്കുക!! ലജ്ജിക്കുക!!!
-----------
-----------
പോത്തുകള്‍, നല്ല താരതമ്യം........സസ്നേഹം
Monday, November 28, 2011 at 5:10:00 AM GMT+3
കോട്ടും സ്വറ്ററുമിട്ട് ചില പോത്തുകള്‍ ഡല്‍ഹിയില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നുണ്ട്..എല്ലാത്തിനേം വന്ധ്യംകരണ ശസ്ത്രക്രീയ നടത്തി മുല്ലപ്പെരിയാറിക്കൊണ്ടുവന്നു കെട്ടിത്താഴത്തണം.അതിന്റെയൊക്കെ എറച്ചിതിന്നാല്‍ പോലും ദഹനക്കേട് പിടിക്കും....
Monday, November 28, 2011 at 7:17:00 AM GMT+3
ഇത്തരക്കാരെ മുക്കാലില്‍ കെട്ടിയിട്ടു തല്ലണം ...
വോട്ടിനു വരുമ്പോള്‍ ആട്ടാന്‍ പഠിക്കണം പൊതുജനം ..
Monday, November 28, 2011 at 8:09:00 AM GMT+3
"പാവങ്ങള്‍ തന്‍ പ്രാണമറുത്തു വേണം
പാപ പ്രഭുക്കള്‍ക്കിഹ പങ്ക വീശാന്‍ "
എന്നാവും ഇനി നമ്മുടെ രാഷ്ട്രീയക്കാരും, ഭരണക്കാരും നന്നാവുക !!
Monday, November 28, 2011 at 8:25:00 AM GMT+3
അവരെ സഹിക്കുന്ന നമ്മളാണ് പോത്തുകള്‍. നടുറോഡില്‍ വെച്ചു അവരെ കൈകാര്യം ചെയ്യാന്‍ തന്റേടം കാണിക്കാത്ത നമ്മളാണ് ഷണ്ഡന്‍മാര്‍ ..
Monday, November 28, 2011 at 8:43:00 AM GMT+3
ഈ വിഷയത്തിലൂന്നിയ ബെര്‍ളിയുടെ ഒരു ഊക്കന്‍ പോസ്റ്റ്
"മനസില്‍ വച്ചോ മന്ത്രിശവങ്ങളേ…"
http://berlytharangal.com/?p=8359
Monday, November 28, 2011 at 8:52:00 AM GMT+3
പോത്തുകള്‍...Correct!!!
Monday, November 28, 2011 at 9:05:00 AM GMT+3
പോത്തുകളെ ഇത്രത്തോളം മോശമാക്കെണ്ടിയിരുന്നില്ല.
നാണം മറക്കുന്നില്ലെന്കിലും അവര്‍ക്കും ഉണ്ട് 'മൃഗീയത'
മൃഗീയതക്ക് മുന്നില്‍ മനുഷ്യത്വം നാണിച്ചു നില്‍ക്കുന്നു.
ഡാമിലെ വെള്ളം മുഴുവന്‍ രാഷ്ട്രീയക്കാരുടെ മുതലക്കണ്ണീര്‍ ആവും എന്നാണു നമ്മുടെ ബഹു:എംപിമാര്‍ കരുതിയിട്ടുണ്ടാവുക. അതാകുമ്പോ ഡാം പൊട്ടിയാലും നമുക്ക് പ്രശ്നം ഉണ്ടാവില്ലല്ലോ.
Monday, November 28, 2011 at 9:07:00 AM GMT+3
അവര്‍ ശവങ്ങളാണ് , ജീവനുള്ള ശവങ്ങള്‍
Monday, November 28, 2011 at 9:26:00 AM GMT+3
ഈ പോത്തുകളെ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല ....
Monday, November 28, 2011 at 9:38:00 AM GMT+3
പോത്തുകള്‍ കേസ് കൊടുക്കും ..
Monday, November 28, 2011 at 9:57:00 AM GMT+3
'നമുക്ക് വേണ്ടി പോരാടാന്‍ നിക്കാതെ നിഷ്പക്ഷതയും നിസ്സഹായതയും പറയുന്ന
ശണ്ഡന്മാരും ശപ്പന്മാരും നെറികെട്ടവരും ഉളുപ്പില്ലാത്തവരുമായ ഒരു പറ്റം പോത്തുകളെ
കയറ്റിയയച്ചതില്‍ നിരാലംബ കേരളമേ...
ഇനിയെങ്കിലും നീ ലജ്ജിക്കുക! ലജ്ജിക്കുക!! ലജ്ജിക്കുക!!!'
ഇതിലും മേലെ ഇനിയെങ്ങെന്യാാ..പറ്യ്യ്യാല്ലേ ന്റെ ഭായ്
Monday, November 28, 2011 at 11:36:00 AM GMT+3
potthukal pakshe kazhinja divasatthe athra ookkan aayillaa ennu samshayam hmma
Monday, November 28, 2011 at 12:22:00 PM GMT+3
ആഞ്ഞടിക്കൂ.. ഇത് നിർത്തരുത്..
Monday, November 28, 2011 at 12:26:00 PM GMT+3
ഗാന്ധി തൊപ്പി വെച്ച പോത്തോ
Monday, November 28, 2011 at 2:40:00 PM GMT+3
പോത്തുകളെക്കൊണ്ട് അല്പമെങ്കിലും പ്രയോജനമുണ്ട്....
Monday, November 28, 2011 at 6:25:00 PM GMT+3
:)
Tuesday, November 29, 2011 at 8:13:00 AM GMT+3
ഈ പോത്തുകളെ (പോത്തുകളേ.. ക്ഷമിക്കൂ..) ഇടുക്കിയിലെ മുല്ലപ്പെരിയാര്‍ ഡാമിനടുത്ത്കൊണ്ടുവന്ന് കെട്ടിയിടണം. അപ്പോള്‍ പെട്ടെന്നൊരു തീരുമാനമാകും.
Tuesday, November 29, 2011 at 9:02:00 AM GMT+3
ഇപ്പോള്‍ കാര്യങ്ങള്‍ ഒന്നുഷാരാകുന്നു അല്ലെ.....?,വരട്ടെ കാത്തിരിക്കാം ....
Tuesday, November 29, 2011 at 9:19:00 AM GMT+3
ഇന്നലെ ടെലിവിഷനില്‍ കുറെ പോത്തുകള്‍ നിരാഹാരം കിടക്കുന്ന വാര്‍ത്തകള്‍ കണ്ടിരുന്നു.... അവരുടെ മുഖത്തു ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന ടെന്‍ഷന്‍ ഒന്നും കാണാന്‍ സാധിച്ചില്ല, വാര്‍ത്തകളില്‍ നിറയണം അത് മാത്രമേ ഈ പോത്തുകളുടെ മനസിലുള്ളൂ,,, ഡാം തകര്‍ന്നാലും ഈ കാട്ടു പോത്തുകള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല... അവര്‍ക്ക് വലുത് രാഷ്ട്രീയമാണ്.
Tuesday, November 29, 2011 at 10:10:00 AM GMT+3
Ee chithrangal njan eduthotte...? Oru flex print cheyth chappathile samarapanthalil kondu vekkana....
Tuesday, November 29, 2011 at 3:39:00 PM GMT+3
Ee chithrangal njan eduthotte...? Oru flex print cheyth chappathile samarapanthalil kondu vekkana....
Tuesday, November 29, 2011 at 3:39:00 PM GMT+3
Ee chithrangal njan eduthotte...? Oru flex print cheyth chappathile samarapanthalil kondu vekkana....
Tuesday, November 29, 2011 at 3:40:00 PM GMT+3
SANTHOSHAM..EDUTHOLOO..!
Tuesday, November 29, 2011 at 3:58:00 PM GMT+3
പോത്തുകൾ നീന്തിത്തുടിക്കുന്ന പാർലമെന്റോ സെക്രട്ടറിയേറ്റോ മുല്ലപ്പെരിയാറിന്റെ താഴെ ഇല്ല.
Tuesday, November 29, 2011 at 5:02:00 PM GMT+3
ഇവന്മാരുമായി ഉപമിച്ച് ആ പാവം പോത്തിന്റെ മാനം കൂടി പോയി...!
Thursday, December 1, 2011 at 7:45:00 PM GMT+3
Post a Comment