---------
(*ഈ കഥയും കഥാ പാത്രങ്ങളും തികച്ചും യാഥാര്‍ത്ഥ്യമാണ്.. ഇതിലെ സംഭവങ്ങള്‍ ഒക്കെ ആക്ച്ചൊലി നടന്നതുമാണ്‍.. ഇനി അഥവാ ഇതൊക്കെ വെറും കെട്ടുകഥയാണ് എന്ന് ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ഇപ്പഴേ പറയാം ഞാന്‍ പോയ് നിങ്ങളെ പേരില്‍ കേസു കൊടുക്കും..പിന്നെ ഗണഗുണാസ് പറയരുത്..അല്ല പിന്നെ..!)
---------

---------
(ഈ കഥ നടക്കുന്നത് ബൂലോകം വലിയ ബ്ലോഗ്ഗര്‍ത്തമ്പുരാന്റെ രാജകൊട്ടാരത്തിലാണ്‍...
ഒരു കൊട്ടാര സദസ്സ് എന്നൊക്കെ പറയുമ്പോ എന്തൊക്കെ കാണും എന്ന് ഞാനെഴുതി പോസ്റ്റ് നീട്ടേണ്ട കാര്യമില്ല...അതൊക്കെ നിങ്ങളുടെ ഭാവനയില്‍ ഉള്ള പോലെ തന്നെ അവിടുണ്ട്..
നമുക്ക് കഥയിലേക്ക് വരാം..ചുമ്മാ സമയം കളയേണ്ടല്ലോ..!)
---------
-ചക്രവര്‍ത്തി തിരുനമസ്സ് എഴുന്നള്ളുന്നു-
---------
"ആരെവിടെ?"
---------
"ഞാനിവിടെ!, ഇവിടെ ഞാന്‍ മാത്രമേ ഉള്ളൂ പ്രഭോ!"
---------
" ഹെന്ത്?? എവിടെ നമ്മുടെ രാജ ഗുരു? മന്ത്രിപുംഗവന്മാര്‍? അന്തപ്പുര റാണിമാര്‍ ??
സിനിമാറ്റിക് ഡാന്‍സര്‍മാര്‍??"
---------
"മഹാരാജന്‍..അങ്ങ് പൊറുക്കണം.."
---------
"ഈ തോന്നിക്കര പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കുന്ന കാര്യമാണോ മന്ത്രീ ഉദ്ദേശിച്ചത്..?"
---------
"അതല്ല മഹാരാജന്‍..."
---------
" പിന്നെ ? "
---------
"മഹാരാജന്‍ ക്ഷമിക്കണം..
അങ്ങയുടെ ഈ ബ്ലോഗ്ഗ് കൊട്ടാരത്തിലേക്ക് ഒരീച്ച പോലും ഇന്നെത്തി നോക്കിയില്ല.."
---------
"...ഹെന്ത്?? നാമെന്താണീകേള്‍ക്കുന്നത്..?
നമ്മുടെ പ്രജകള്‍ക്കിത് എന്തു പറ്റീ??
---------
""സത്യമാണ്‍ പ്രഭോ!"
---------
"ഞാനവര്‍ക്ക് അന്നവും വെള്ളവും എത്തിക്കുന്നില്ലെങ്കിലും ഇന്റര്‍നെറ്റ് ഫ്രീ ആക്കിയില്ലേ..
എന്റെ ബ്ലോഗ്ഗില്‍ കൂടുതല്‍ കമന്റ് ഇടുന്നവനു പാരിതോഷികം പ്രഖ്യാപിച്ചില്ലേ..ബെസ്റ്റ് കമന്റര്‍ക്ക് പൊന്‍പട്ടും പൊന്‍വളയും ഇനാമായി പ്രഖ്യാപിച്ചില്ലേ..
എന്നിട്ടും നമ്മുടെ ബ്ലോഗ്ഗിലേക്ക് ഒരീച്ച പോലും വരുന്നില്ലെന്ന്!..
ഹും! കഴമ്പില്ലാത്ത പ്രണയ കവിത എഴുതുന്ന അരുമ മകള്‍ ബ്ലോഗ്ഗിണി കുമാരിക്ക് മിനുട്ട് വെച്ച് നൂറു നൂറു കമന്റും ഫോളോവേഴ്സും...!കലികാല ബ്ലോഗ്ഗിംഗ്!..അല്ലാതെന്തു പറയാനാ..ഇങ്ങനെ പോയാല്‍ ഈ വായനക്കാര്‍ക്കിടയില്‍ ഞാനെന്നൊരു പുലിയാകും എന്റെ ഭഗവതീ!"!"
---------
"മഹാരാജന്‍ ഞാന്‍ അങ്ങയെ കുറ്റം പറയുകയാണെന്ന് ധരിക്കരുത്..
അവരെപ്പറഞ്ഞിട്ട് കാര്യമില്ല..മഹാരാജനടക്കം എത്ര പേര്‍ ഈ ബ്ലോഗ്ഗിലും ഫേസ്ബുക്കിലുമായ് കൊല്ലങ്ങളായ് കയില് കുത്തുന്നു..
അപ്പഴുമിപ്പഴും നാലു ഒണക്ക കമന്റ് കിട്ടിയെന്നല്ലാതെ ഒരു ഈച്ച പോലും അങ്ങയെ തിരിച്ചറിഞ്ഞില്ല...
അങ്ങയുടെ ഈ കോഞ്ഞാട്ട ബ്ലോഗ്ഗ് അംഗരഹിതവും കമന്റ് ശൂന്യവും ആയിക്കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായ്...
ഭവാനു ഈ പണി നിര്‍ത്തി കപ്പക്ക് മൂടു മാന്താന്‍ നടന്നൂടേ എന്ന് പോലും ഒരു അനോണി ഈയ്യിടെ കമന്റിടുക പോലുമുണ്ടായ്..."
---------
" ങേഹ്! ധിക്കാരീ.. അധികപ്രസംഗീ...തിരുവായക്കെതിര്‍ വായയോ!
നിന്നെ നാം നമ്മുടെ മുതലക്കുഞ്ഞുങ്ങള്‍ക്കിട്ട് കൊടുക്കുന്നുണ്ട്..!"
---------
"തന്നെ തന്നെ..മുതലക്കുഞ്ഞുങ്ങള്‍ക്കു പകരം ഒരു പല്ലിക്കുഞ്ഞു പോലും അവിടെയില്ല മഹാരാജന്‍!"
---------
"എടോ മി. മന്ത്രി പുംഗവാ....കവലച്ചട്ടമ്പി മൂത്താ ഞാന്‍ ബ്ലോഗ്ഗറായത്..യൂ ആള്വൈസ് റിമംബര്‍ ദാറ്റ്..! "
---------
"അറിയാം പ്രഭോ..നാലണക്ക് കൊള്ളാത്ത കന്മ്ന്റുമായ് ബ്ലോഗ്ഗിലും ഫേസ്ബുക്കിലും ഓര്‍ക്കൂട്ടിന്റെ വാതുക്കലും തെണ്ടി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു അങ്ങേക്ക്...ഫേക്ക് ഐഡി വെച്ചും അനോണിയായും നിങ്ങള്‍ ചെയ്തുകൂട്ടിയ വൃത്തികേടുകള്‍..പ്രകോപനപരമായ കമന്റുകള്‍ .. ഭീഷണി മെയിലുകള്‍...ഒടുവില്‍ ബ്ലോഗ്ഗിലേക്ക് ആളുകേറാന്‍ നെറികെട്ട കളിവരെ.........."
---------
"മതി മതി..നിര്‍ത്തെടോ. നീയെന്താ സുരേഷ് ഗോപിക്ക് പഠിക്കുന്നോ..
ഞാനൊരു തമാശ പറേമ്പഴേക്കും കേറിയങ്ങ് സീരിയസാവുന്നത്..!!
ഇങ്ങനെ പോയാല്‍ എന്റെ ഫ്ലാഷ്ബാക്കൊക്കെ താന്‍ ഫേസ്ബുക്ക് സ്റ്റാറ്റ്സ് അപ്ഡേറ്റാക്കി മാലോകരെ അറിയിക്കും..കൊച്ചു കള്ളന്‍!...
കത്തിയെടുത്ത് പള്ളക്കിട്ടൊരു കീറ് വെച്ചു തരും ഞാന്‍..അല്ല പിന്നെ!"
---------
" ഇല്ല മഹാരാജന്‍...ഞാനിപ്പോള്‍ എല്ലാം (അന്തപ്പുര ഭാഗത്തേക്ക് ഒളികണ്ണിട്ട് നോക്കി) - എല്ലാം - നിര്‍ത്തി...ഐ വില്‍ ബീ ആള്വൈസ് ഹോണസ്റ്റ് വിത്ത് യൂ "
---------
"ഓ..നിന്റെ ഇംഗ്ലീഷ് കേട്ടപ്പഴാ ഓര്‍ത്തത്..രാജപ്പന്‍ കുമാരനോട് ഇവിടെ ഹാജരാവാന്‍ പറയൂ..."
---------
രാജപ്പന്‍ ആഗതനാവുന്നു.
---------
"അങ്കിള്‍..ഞാനവിടെ ക്യാമറ..ആക്ഷന്‍..കട്ട് പറഞ്ഞ് പഠിക്കുകയായിരുന്നു.."
---------
"അതെന്തിനാ കുമാരാ.."
---------
" അങ്കിള്‍..എനിക്കൊരു പടം ചെയ്യണമെന്നുണ്ട്..."
---------
"ഇനി അതും കൂടെ വേണോ കുമാരാ..
ആവശ്യത്തിലധികം നീയിപ്പഴേ പൊതുജനത്തെ വെറുപ്പിച്ചിട്ടുണ്ടല്ലോ..
ദ മോസ്റ്റ് അണ്‌വാണ്ടഡ് മലയാളീസില്‍ നിന്റെ പേരാ ആദ്യം! ഓര്‍മ്മ വേണമത്.. "
---------
"ഈ പന്ന മലയാളമാര്‍ക്കുവേണം അങ്കിള്‍..
ഐ വില്‍ ഡൂ ഇറ്റ് ഇന്‍ ഹോളിവുഡ് ..
ഞാന്‍ ഇന്നലെ ഹോളിവുഡ് ഡയറക്റ്റര്‍ വണ്‍ മി. സ്റ്റീവണ്‍ സ്പീല്‍ബെര്‍ഗ്ഗുമായി ഡിസ്ക്കസ് ചെയ്തിരുന്നു..
അവരൊക്കെ എന്റെ അഭിപ്രായം കൂടെ അറിഞ്ഞേ ഒരു ഷോട്ട് പോലും എടുക്കൂ എന്നുറപ്പ് തന്നിട്ടുണ്ട്..."
---------
" നമ്മോടെടെങ്കിലും ഈ ഉഡായിപ്പ് വര്‍ത്തമാനം നിര്‍ത്തിക്കൂടേ കുമാരാ..?"
---------
" അങ്കിള്‍.. അങ്ങ് ഒരുമാതിരി ബോണ്‍ ജ്രിട്ടാസ് കണക്ക് തറ ചോദ്യം എന്നോട് ചോദിക്കരുത്..!
---------
"പരിഭവം വേണ്ടാ..വാളുവെക്കുന്ന കണക്കും അപ്പിയിടുന്ന കണക്കും ചോദിക്കാന്‍ നാം അത്ര ചീപ്പല്ല.."
---------
"അവിടുന്നിനോടെന്നോട് എന്തും ചോദിക്കാം..എല്ലാത്തിനും യെസ് ഓര്‍ നോ എന്ന ഉത്തരം റെഡിയായിരിക്കും...പോരെ.."
---------
"ഒറ്റ ചോദ്യം..നീ ഇപ്പോ അഭിനയ സാമ്രാജ്യം ഒക്കെ കീഴടക്കി ഇനി സംവിധാനം ചെയ്യാന്‍ പോകുകയാണ് എന്ന് പറഞ്ഞുവല്ലോ...
നിന്റെ കയ്യിലിരിക്കുന്ന ക്യാമറ ഓണ്‍ ചെയ്യുന്ന സ്വിച്ച് എവിടാന്നു പ്റയാമോ കുമാരാ.."
---------
" The movie camera is a type of photographic camera which takes a rapid sequence of photographs on strips of film which was very popular for private use in the last century until its successor............."
---------
"കുമാരാ..നിര്‍ത്തൂ...ഞാന്‍ സ്വിച്ച് എവിടാന്നാ ചോദിച്ചത്.."
---------
"ഒരു മിനുട്ട്...ഞാന്‍ മമ്മിയോടൊന്ന് ചോദിക്കട്ടേ..അല്ലേ വേണ്ടാ സുപ്രുവിനോട് ചോദിക്കാം..സുപ്രൂ...സുപ്രൂ........!!!"
---------
" ഹും..കുമാരന്‍ അന്തപ്പുരത്തിലേക്ക് ഓടിമറഞ്ഞല്ലോ..!"
---------
************************************************************
---------
"...മന്ത്രി പുംഗവാ..അംഗരാജ്യങ്ങളില്‍ നിന്നുള്ള അപ്ഡേറ്റ് സ്റ്റാറ്റസ് ഒന്നും കിട്ടിയില്ലല്ലോ..
ട്വിറ്റര്‍ ട്വീറ്റുകളും കാണുന്നില്ല...
നാമൊരു പോസ്റ്റെഴുതിയിട്ട് നല്ല നാലു കമന്റ്പോലും വന്നില്ലല്ലോ.."
---------
" അങ്ങ് പൊറുക്കണം..
ഈ വാര്‍ത്ത അങ്ങേക്ക് താങ്ങാന്‍ ശക്തിയുണ്ടാവുമോ എന്ന ഭയത്താല്‍ അടിയന്‍ പറയാന്‍ മടിച്ചതാണ്..
അംഗരാജ്യങ്ങളിലുള്ള സകല നാട്ട് രാജാക്കന്മാരും മന്ത്രിമാരും പ്രജകളും ഇപ്പോള്‍ ഉല്‍സവ ലഹരിയിലാണ്‍..
കൊട്ടാരം കവികള്‍ കവിതയെഴുതുന്ന തിരക്കില്‍ ..
ബ്ലോഗ്ഗര്‍മാര്‍ പോസ്റ്റിടുന്ന തിരക്കില്‍ ..
വലിയ കോയിക്കല്‍ ബെര്‍ളിത്തമ്പുരാന്‍ വരെ നാലും അഞ്ചും പോസ്റ്റിട്ടു ഈ വിഷയത്തില്‍..
ഒപ്പം ഫേസ്ബുക്കിലാവട്ടെ എണ്ണമില്ലാത്ത ഫാന്‍സ് ഗ്രൂപ്പുകളും ഫാന്‍പേജുകളും!
രാജവീഥി നീളെ ഫ്ലെക്സ് ബോര്‍ഡുകള്‍...ബാനറുകള്‍ പോസ്റ്ററുകള്‍...
കൊടിതോരണങ്ങളും..എവിടേയും ആര്‍പ്പുവിളികളും ര്‍റോ വിളികളും.....
എങ്ങും ഉല്‍സവപ്രതീതി തന്നെ പ്രഭോ..
പ്രജകളിത്രകാലവും ഇത്രമേല്‍ ആഹ്ലാദ ഭരിതരായിട്ടില്ല..!!!"
---------
"ഹോ നമുക്ക് ഇത് കേട്ടിട്ടേ കുളിര്‍ കോരുന്നു...
ഇത്രമേല്‍ നമ്മുടെ ജനപ്രീതിയുയരാന്‍ എന്താവും റീസന്‍സ്..?
---------
അച്ചുമ്മാമനെ കളിയാക്കിയുള്ള പതിവു രാഷ്ട്രീയാവലോകന പോസ്റ്റ് വായിച്ചിട്ടോ..
അതോ നമ്മുടെ സദാചാര പ്രഖ്യാപന പോസ്റ്റ് വായിച്ചിട്ടോ..
ബ്ലോഗ്ഗിലെ പുതിയ ആധുനിക കവിത?
ഹാര്‍ട്ട് ബ്രോക്കണ്‍ ചെറുകഥ ??
അനോണി ഇന്റ്റര്‍വ്യൂ??
അതൊന്നുമല്ല നമ്മുടെ ഏതെങ്കിലും കിടിലന്‍ നര്‍മ്മം വായിച്ചിട്ടാണോ..
വേഗം പറയൂ മന്ത്രിപുംഗവാ..എനിക്കതറിയാന്‍ തിടുക്കമായ് !!"
---------
" തേങ്ങാക്കൊല! അങ്ങ് ബ്ലോഗ്ഗിംഗ് തുടങ്ങിയതില്‍ പിന്നാ മലയാളം ബൂലോകം ഇത്ര ചീഞ്ഞു നാറാന്‍ തുടങ്ങിയത് എന്നാണ് അനോണിമാര്‍ ഇവിടെ വന്ന് കമന്റാറുള്ളത് എന്ന് അങ്ങ് മറന്നു പോവുന്നു ബ്ലൂലോഗത്തമ്പുരാന്‍!"
---------
" മൈന്റ് യുവര്‍ വേര്‍ഡ്സ്...ഒരു മാതിരി രാജപ്പന്‍ സ്റ്റൈലില്‍ എന്നോട് സംസാരിക്കരുത്..
പറയൂ.. നമ്മുടെ പ്രജകള്‍ ഇത്രമേല്‍സന്തോഷിക്കാന്‍ എന്താണു കാരണം ?
---------
"പറയാം തിരുമനസ്സേ..
എല്ലാത്തിനും കാരണം ആ സന്തോഷ് പാണ്ടിയാണ്.."
---------
"സന്തോഷ് പാണ്ടി!!..
ഹാരാണയാള്‍ !..
ഡെലിറ്റ് ചെയ്ത പഴയ ഡാറ്റകള്‍ പെറുക്കാന്‍ വരുന്ന ആ മാരിമുത്തുവിന്റെ മകനാണോ അത്?..."
---------
"അല്ല പ്രഭോ..!"
---------
"നമുക്ക് പാരയാകാന്‍ സാധ്യതയുള്ള പുതിയ ബ്ലോഗ്ഗര്‍ ??"
---------
"അതുമല്ല പ്രഭോ..!"
---------
"നമ്മുടെ പുറമ്പോക്ക് ജാനുവിന്റെ ആരെങ്കിലുമാണോ....
അതല്ല കവല മറിയാമ്മയുടെ..?
ചാരായക്കട അമ്മിണിയുടെ...??"
---------
"മഹാരാജന്‍ കൂള്‍ ഡൗണ്‍...ഇതൊന്നുമല്ല..ഈ സന്തോഷ് പാണ്ടിയാണ് ഇന്ന് ശരാശരി മലയാളിയുടെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹീറോ!"
---------
" ആരെവിടെ..ഈ സന്തോഷ് പാണ്‍ടിയെ എത്രയും പെട്ടന്ന് നമ്മുടെ മുന്നില്‍ ഹാജറാക്കൂ! "
---------
************************************************************
---------
ഏതാനും മണിക്കൂറുകള്‍ക്കകം സന്തോഷ് പാണ്ടിയെ ന്യൂഡല്‍ഹിയിലെ ത്യാഗരാജന്‍ കണക്ക് ചങ്ങലക്കിട്ട് കൊണ്ടുവരുന്നു.
---------
"നോണ്‍സെന്‍സ്!!
ഈ എലുമ്പന്‍ കോട്ടൂരാനാണോ യൂട്യൂബും ഇന്റര്‍നെറ്റും ഇളക്കി മറിച്ച ആ അല്‍ഭുത പ്രതിഭ..?"
---------
" മഹാരാജന്‍ കളിയാക്കരുത്..
എന്നോട് കളിച്ചാല്‍ നിങ്ങളെ..ഞാന്‍.. കരയിക്കും!!"
---------
"വാട്ട്?"
---------
" മഹാരാജന്‍ ..ഗള്‍ഫ് ഗേറ്റ് മുടി വെച്ചാല്‍ നിങ്ങള്‍ നിങ്ങളുടെ കഷണ്ടി മറക്കാം..
എന്നാല്‍ അതു കരുതി ഒരിക്കലും ഗള്‍ഫിന്റെ ഗേറ്റ് കടക്കാമെന്ന് കരുതരുത്!!"
---------
" നമുക്കൊന്നും മനസ്സിലായില്ല..."
---------
"പ്രഭോ..പരിഹസിക്കരുത്..തേങ്ങയുണ്ടാകുന്ന മരത്തിനെ തെങ്ങ് എന്നു വിളിക്കും..
അതു കരുതി ചക്കയുണ്ടാവുന്ന മരത്തെ ആരും ചക്ക് എന്നു വിളിക്കാറില്ല ...!!
..ഏതൊരു വ്യക്തിയുടേയും പ്രതിഭ ജനങ്ങളെയറിയിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത് പോലെ പരിഹാസവും തെറിക്കമന്റുകളും ഒക്കെ ആദ്യം പുറത്ത് വരും..ഒരു മുപ്പതടി..അല്ലെങ്കില്‍ കൂമ്പിനിട്ട് ഒരമ്പതടി..അത് കിട്ടിയാല്‍ അവരൊക്കെ നന്നാവും.. വെള്ളവും കുടിക്കും..!"
---------
" ബലാല്‍ ഭേഷ്! ബലാല്‍ ഭേഷ് !!......
ഇജ്ജാതി പടപ്പുകള്‍ ഇപ്പോഴും ഈ മലനാട്ടിലുണ്ടോ എന്ന് ഞാനല്‍ഭുതപ്പെടുന്നു!"
---------
" മഹാരാജന്‍..അങ്ങ് വലിയ കഴുതയാവാം...പക്ഷേ അതുകൊണ്ട് ഞാന്‍ ചെറിയ കഴുതയാവണമെന്നില്ല...വിഡ്ഢിത്തരത്തിനു ഏതറ്റം വരേയും പോകാം..അല്ലെങ്കിലും
കഴിവുള്ളവരെ നിങ്ങള്‍ ബ്ലഡി മല്ലൂസ് എന്നും കല്ലെറിഞ്ഞിട്ടേ ഉള്ളൂ..സില്‍സിലാ,രാജപ്പന്‍ , ശ്രീ മോന്‍....ഇപ്പോള്‍ ഞാനും!..."
---------
" മലയാളിയുടെ കപടമുഖം വലിച്ചു കീറി എന്ന് പരാതിയുണ്ട് തന്നെക്കുറിച്ച്..
എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ.."
---------
"ഞാനല്ല ഇവിടത്തെ സൂപ്പര്‍ സ്റ്റാറുകളാണ് അസൂയ മൂത്ത് എന്റെ പോസ്റ്ററുകള്‍ വലിച്ച് കീറുന്നത്..
പക്ഷേ മഹാരാജന്‍..അങ്ങ് ഒരു കാര്യം മറക്കരുത്.. പശു നമുക്ക് പാലുതരും..ശരിയാണ്‍..എന്ന് കരുതി പശുവിനോട് മോര്‍ തരണമെന്ന് ആരും പറയാറില്ല..അത് നമ്മള്‍ പാലില്‍ നിന്നും ഉണ്ടാക്കിയെടുക്കാറാണ്‍ പതിവ്..
---------
ബുദ്ധിമാനും വിവേകിയുമെന്ന് കൊട്ടിഘോഷിക്കുന്ന അങ്ങയുടെ പ്രജകളുടെ തനിനിറം പുറത്ത് കൊണ്ടുവരാന്‍ വന്ന സകലകലാ വല്ലഭനായ ഗന്ധര്‍വ്വനാണ്‍ ഞാന്‍...അങ്ങേക്കറിയാമോ..
ബ്ലോഗ്ഗിലൂടേയും ഫേസ്ബുക്കിലൂടേയും സമകാലിക പ്രസക്തിയുള്ള ഗഡാഗഡിയന്‍ വിഷയങ്ങള്‍ അഹോരാത്രം പണിപ്പെട്ട് എഴുതിയിരുന്ന ഒരു പാവം ബ്ലോഗ്ഗറായിരുന്നു എന്റെ അച്ഛന്‍...
വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് എഴുതി പോസ്റ്റു ചെയ്തിട്ടും ഒരു നേരത്തെ കമന്റിനു വകയില്ലാതെ..ഒരു ഫോളോവറുമില്ലാതെ അത്യന്നാസനായി കിടപ്പോള്‍ മരുന്നിനു പോലും ഒരു ലൈക്ക് കിട്ടാതെയാണ്‍ കണ്ണീരോടെ അപ്പന്‍ അപ്പന്റെ ബ്ലോഗ്ഗര്‍ അക്കൗണ്ട് ഡെലിറ്റ് ചെയ്തത്..
---------
അന്ന് മനം തകര്‍ന്ന് കമ്പ്യൂട്ടറും തല്ലിപ്പൊളിച്ച് ഒരു ശിവരാത്രിക്ക് കാമാക്ഷി എന്നു പേരുള്ള ഒരു പുറമ്പോക്കുമായി അപ്പന്‍ ബോംബായിക്ക് വണ്ടികയറുമ്പോ എനിക്ക് വയസ്സ് പതിനെട്ടാ...
---------
അന്ന് തീര്‍ന്നു മഹാരാജന്‍ മലയാളികളോടുള്ള എന്റെ ബഹുമാനം...ഇന്ന്
എന്നെ പരിഹസിക്കാനെന്ന പേരില്‍ എന്റെ വീഡിയോ കണ്ടവര്‍ ലക്ഷക്കണക്കിനു..
എനിക്ക് വേണ്ടി ബ്ലോഗ് പോസ്റ്റുകള്‍, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍, ഇന്റര്‍വ്യൂകള്‍, ചര്‍ച്ചകള്‍...ഫാന്‍സ് അസോസിയേഷനുകള്‍..കൊടി തോരണങ്ങള്‍..!!
മലയാളി അവന്റെ വിലപിടിപ്പുള്ള സമയവും അദ്ധ്വാനവും എനിക്കായ് മാറ്റി വെച്ചു..
ഞാനെന്ത് വിഡ്ഡിത്തം വിളമ്പിയാലും അത് നിരൂപിച്ച് മണ്ടശിരോമണികള്‍ സമയം കളഞ്ഞു..
എന്നെ പരിഹസിക്കാനെന്ന പേരില്‍ അവര്‍ പടുത്തുയര്‍ത്തുമ്പോഴൊക്കെ അവര്‍ സ്വയം പരിഹാസ്യരാവുകയായിരുന്നു..ഞാനത് കണ്ട് ഊറിച്ചിരിക്കുകയായിരുന്നു...
സംവിധാനം ബുദ്ധിയുള്ളവര്‍ക്ക് പറഞ്ഞ പണിയാണ്‍..പക്ഷേ ബുദ്ധിയുള്ളവരെല്ലാം സംവിധായകരാവുന്നില്ല മഹാരാജന്‍..!"
---------
"ഹോ..എന്തൊരു വാഗ്‌വിലാസം! ..ഈ വാക് ചാതുര്യം നമ്മെ അല്‍ഭുത പരതന്ത്രനാക്കുന്നു
നാം സംപ്രീതനായിരിക്കുന്നു പാണ്ടീ!!...
---------
ഇനിയും ഇനിയും പടം പിടിക്കാനും ഇത് പോലെ കിടിലന്‍ ഡയലോഗുകള്‍ എഴുതാനും അതൊക്കെ ഏറ്റു പാടി പ്രജകള്‍ അവരുടെ വിലപ്പെട്ട സമയവും അദ്ധ്വാനവും വെറുതെ ദുരുപയോഗം ചെയ്യാനും സാധിക്കട്ടെ..
---------
തങ്ങളുടെ അമൂല്യമായ സമയത്തെക്കുറിച്ചും അദ്ധ്വാനത്തെ ക്കുറിച്ചും ബോധവാന്മാരാകാതെ അന്യനെ പരിഹസിക്കാനും മേക്കട്ടുകയറാനും സമയം കള്യുന്ന മലയാളിയുടെ ശുംഭത്തരം തുറന്ന് കാണിച്ചതിനു പ്രതിഫലമായി " രാത്രി ശുഭരാത്രി" എന്ന ഗാനം ഇനി മുതല്‍ നമ്മുടെ മഹാരാജ്യത്തിന്റെ ദേശീയ ഗാനമായിരിക്കുമെന്നും ഇതിനാല്‍ നാം വിളംബരം ചെയ്യുന്നു.
ഒപ്പം വിവരമില്ലായ്മ കൊണ്ട് വിവരമുണ്ടെന്ന് ധരിച്ചുവശായവരുടെ വിവരക്കേട് പുറത്ത് കൊണ്ട് വന്നതിനു വിവര ശിരോമണി പട്ടം നല്‍കാനും നമ്മുടെ രാജപ്പന്റെ അടുത്ത പടത്തില്‍ ഈ പാണ്ടിയെ നായകനാക്കാനും നാം ഇതിനാല്‍ കല്പ്പിക്കുന്നു!."
---------
അങ്ങനെ ബൂലോകമഹാരാജ്യത്തെ അഖിലാണ്‍ഠ മണ്ടന്മാരും മണ്ടികളും മണ്ടശിരോമണികളും ബഹുമുഖപ്രതിഭയായ സന്തോഷ് പാണ്ടിയില്‍ തങ്ങളുടെ ഭാവി സൂപ്പര്‍താരത്തെ കണ്ടെത്തുകയും
അവര്‍ "ധും ധും ധുംധുഭി നാദം ..നാദം നാദം.." എന്നുറക്കെ പാടി ആടിത്തിമിര്‍ത്താഘോഷിക്കുകയും ചെയ്തു.
---------
എന്നാല്‍ ബൂലോകം വാഴും വലിയ ബ്ലോഗ്ഗര്‍ത്തമ്പുരാനാവട്ടെ ഈ മലനാട് ഇങ്ങനെ പോയാല്‍ ഒരിക്കലും ഗുണം പിടിക്കാന്‍ പോണില്ല എന്ന തിരിച്ചറിവില്‍ ഭരണാധികാരം പൊതുജനങ്ങള്‍ക്കായ് കൈമാറി തന്റെ ഫേസ്ബുക്ക് -ബ്ലോഗ്ഗര്‍ അക്കൗണ്ടുകള്‍ ഡെലിറ്റ് ചെയ്ത് അന്ന് രാത്രി തന്നെ ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത ഏതോ രാജ്യത്തേക്ക് പാലായനം ചെയ്തു എന്നാണ്‍ ചരിത്രം!.
---------
ശുഭം..ശുഭരാത്രി...!
---------
nannayiiiiiiiii
Tuesday, August 9, 2011 at 1:54:00 PM GMT+3
"ഒരു ഫോടോഗ്രാഫര്‍ക്ക് തലയില്‍ കറുത്ത തോപ്പിയിടാം..എന്ന് കരുതി കറുത്ത തോപ്പിയിടുന്നവര്‍ എല്ലാം ഫോട്ടോഗ്രാഫര്‍ ആവണമെന്നില്ല..."
പോസ്റ്റിന്റെ ആദ്യ ഭാഗം അത്ര രസായില്ല..പാണ്ടുവിന്റെ എന്ട്രിയോടെ സംഭവം കിടിലനായി....
Tuesday, August 9, 2011 at 2:02:00 PM GMT+3
ഓടി രക്ഷപ്പെട്ടോളൂ.................................!!!! എന്ന് പറഞ്ഞപ്പോ ഇത്ര കരുതീല. ഒരുത്തന്‍ ചീയുമ്പോള്‍ മറ്റുള്ളവര്‍ക്ക് വളമാകുന്നു അല്ലെ.. മ്മം സംഗതി കലക്കി..:)
Tuesday, August 9, 2011 at 2:04:00 PM GMT+3
സന്തോഷ് പാണ്ടി കി ജയ് :-)
Tuesday, August 9, 2011 at 2:09:00 PM GMT+3
ente appooppa.....kaaathone...
Tuesday, August 9, 2011 at 2:10:00 PM GMT+3
നൗഷാദ് റോക്സ്, പാണ്ടി റോക്ക്സ്, പാണ്ടിയുടെ വാപ്പ ഗഫൂര്‍ റോക്ക്സ്, പിന്നെ ഞമ്മളും റോക്ക്സ്, സംഗതി അന്യായം, മുഴുനീളെ ഹാസ്യം ഇതാദ്യമയിട്ടാനെന്നു തോന്നുന്നു, കിട്ടിയ ഗ്യാപ്പില്‍ എല്ലാരേം താങ്ങി അല്ലെ..സുപ്രൂ വിളി കലക്കി...
Tuesday, August 9, 2011 at 2:32:00 PM GMT+3
തങ്ങളുടെ അമൂല്യമായ സമയത്തെക്കുറിച്ചും അദ്ധ്വാനത്തെ ക്കുറിച്ചും ബോധവാന്മാരാകാതെ അന്യനെ പരിഹസിക്കാനും മേക്കട്ടുകയറാനും സമയം കള്യുന്ന മലയാളിയുടെ ശുംഭത്തരം
Tuesday, August 9, 2011 at 2:35:00 PM GMT+3
ഈ പാണ്ടിയുടെ ലക്ഷ്യമെന്തെന്നു മനസ്സിലാക്കിയവര്‍ ചുരുക്കം. നിങ്ങളൊക്കെ കരുതുന്നതു പോലെ അവനത്ര വിഡ്ഡിയാണെന്നു തോന്നുന്നില്ല. നൌഷാദ് ഭായി അതു നല്ലോണം അവതരിപ്പിച്ചിരിക്കുന്നു. നല്ല രീതിയിലാണെങ്കില്‍ ഇന്നീ കാണുന്ന പ്രശസ്തി അവനുണ്ടാകുമോ. കുപ്രശസ്തി ആണെങ്കില്‍ പോലും അവന്‍ നാലാള്‍ അറിഞ്ഞില്ലേ. നെറ്റ് ഉപയോഗിക്കാത്തവര്‍ക്ക് ബ്ലോഗ്ഗര്‍ എന്ന കൂപമണ്ഡൂകങ്ങളെ പറ്റി എന്തെങ്കിലും അറിവുണ്ടോ..
Tuesday, August 9, 2011 at 2:45:00 PM GMT+3
ഹ ഹ അത് നനായി
Tuesday, August 9, 2011 at 2:49:00 PM GMT+3
വായിച്ചു ഒത്തിരി ചിരിചൂട്ടോ ...അടിപൊളി
Tuesday, August 9, 2011 at 3:07:00 PM GMT+3
"ആരും പണ്ടിതനായ് ജനിക്കുന്നില്ല.. ഒന്ന് മനസ്സ് വെച്ചാല്‍ ആര്‍ക്കും പണ്ടിതനാവാം" സൗന്ദര്യമില്ലായ്മയാണ് തന്‍റെ സൗന്ദര്യം എന്ന് മനസ്സിലാക്കിയ സന്തോഷ് പണ്ഡിറ്റ് ഇവിടെ കുഞ്ഞുണ്ണി മാഷെ ഓര്‍മ്മിപ്പിക്കുന്നു!!
ഇച്ചിരി കാണാന്‍ കൊള്ളാവുന്നവനായിരുന്നെങ്കില്‍ ആരാ ഇവനെ മൈന്റു ചെയ്യുക.. അത് തിരിച്ചറിഞ്ഞതാണ് പാണ്ടിറ്റിന്‍റെ വിജയം.
Tuesday, August 9, 2011 at 3:17:00 PM GMT+3
ഈ എന്തൊരു മാത്രം പോയ്ന്റുകളാണ് ഈ പാണ്ടിയുടെ കയ്യില്‍
സമ്മതിക്കണം
പോസ്റ്റ് കലക്കി,
Tuesday, August 9, 2011 at 3:52:00 PM GMT+3
ഒരു ഫോടോഗ്രാഫര്‍ക്ക് തലയില്‍ കറുത്ത തോപ്പിയിടാം..എന്ന് കരുതി കറുത്ത തോപ്പിയിടുന്നവര്‍ എല്ലാം ഫോട്ടോഗ്രാഫര്‍ ആവണമെന്നില്ല.
എന്താ ഇക്ക ഇത് :)
Tuesday, August 9, 2011 at 4:16:00 PM GMT+3
ഞങ്ങളുടെ നാട്ടില്‍ ശ്രീമാന്‍ പാണ്ടി
വീട് വാങ്ങി താമസമാകി എന്ന നടുക്കുന്ന വാര്‍ത്തയാണ്
പുന്നശേരിയില്‍ നിന്ന് ബൂലോഗത്തിനു വേണ്ടി എനിക്ക് നല്‍കാനുള്ളത്
വരാനുള്ളതൊക്കെ ഓട്ടോ പിടിച്ചു വരും
ഞങ്ങള്‍ക്ക് അങ്ങനെ തന്നെ വേണം
നൌശാട്കാ
ഈ ഇന്ഗ്ലീശോക്കെ .......................:)
Tuesday, August 9, 2011 at 5:15:00 PM GMT+3
Highly interesting...
Tuesday, August 9, 2011 at 6:06:00 PM GMT+3
കാട് കയറി ...സന്തോഷ് പാണ്ടി പറഞ്ഞത് നേരല്ലേ ..അയാളെ കളിയാക്കാനും ഫോണ്‍ വിളിക്കാനും ഫ്ലെക്സ് വയ്ക്കാനും ഫോട്ടോ ഡിസൈന്‍ ചെയ്യാനും ചെലവഴിച്ച സമയവും കാശും കൊണ്ട് വേറെ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാമായിരുന്നു ,,മലയാളികള്‍ ശുംഭന്മാര്‍ തന്നെ .അതുകൊണ്ടല്ലേ പത്തു പൈസ മുടക്കാതെ സന്തോഷ് പാണ്ടിമാര്‍ പ്രശസ്തി നേടുന്നത് ,,:)
Tuesday, August 9, 2011 at 7:07:00 PM GMT+3
"ബ്ലോഗർ ബോറനാണേന്നു കരുതി അയാൽ ഇടുന്ന പോസ്റ്റ് ബോറാവണമെന്നില്ല"
"ഒരു ബ്ലോഗർക്ക് തന്റെ പാസ് വേർഡ് കൊണ്ട് ഐഡീ മറക്കാനാവില്ല.."
ഈ കീബോർഡിലൂടെ അക്ഷരങ്ങൾ വരുന്നവരെ ഈ ബ്ലോഗിനും ജീവനുണ്ടായിരിക്കും.....
എല്ലാ ആശംസകളും
Tuesday, August 9, 2011 at 11:41:00 PM GMT+3
എന്തോ, സാധാരണ ഉള്ള ആ അകമ്പാടന്‍ സ്റ്റാണ്ടേര്‍ഡ് ഈ പോസ്റ്റിനില്ലാതെ പോയി. ഇനി ചന്ദനം ചാരിയാല്‍......ചാണകം..?
Wednesday, August 10, 2011 at 4:22:00 AM GMT+3
നൌഷാദ് ഭായി, ന്നെ ന്തുവേണേലും പറഞ്ഞോ.. വേണോന്നച്ചാല്‍ ഒരു കീറുമ് തന്നോ. പക്ഷെങ്കില് മ്മടെ അണ്ണനേ, പാണ്ടിയണ്ണനെ വല്ലതും പറഞ്ഞാല്‍ അമ്മച്ചിയാണെ കാച്ചിക്കളയും. പറഞ്ഞേക്കാം. :-) ഭായി തകര്‍ത്തു. കേട്ടോ? :-)
Wednesday, August 10, 2011 at 7:04:00 AM GMT+3
സിനിമാക്കാരുടെ അഹങ്കാരം കുറക്കാന്‍ ഇതുപോലുള്ള പാണ്ടികള്‍ വിജയിക്കേണ്ടതുണ്ട്
Wednesday, August 10, 2011 at 10:18:00 AM GMT+3
എല്ലാവരും കൂടി ഈ പാണ്ടിയുടെ മെക്കിട്ട് കേറുന്നതെന്തിനാ..സിനിമയിറങ്ങുന്നതോടെ അദ്ദേഹം ദിവംഗതനാകുന്നതായിരിക്കും.അല്ലെങ്കില്‍ ആരെങ്കിലും ആക്കിയിരിക്കും...
സന്തോഷ്ജിയ്ക്ക് അഭിവാദനങ്ങള്‍....
നൌഷാദിക്കാ സംഗതി കുശാലായിട്ടാ...
Wednesday, August 10, 2011 at 2:26:00 PM GMT+3
എല്ലാതും കൂടെ അങ്ങ് തൂത്ത് വാരി അല്ലെ നൗഷാദ്???? ഹ ഹ ഹ എന്നത്തേയും പോലെ വളരെ നന്നായിട്ടുണ്ട് ഈ ഹാസ്യം...!!!
Wednesday, August 10, 2011 at 4:42:00 PM GMT+3
waaaah pandiyude dialogine punch kalayathe thanne ezhuthiyirikkunnu.........
Wednesday, August 10, 2011 at 4:56:00 PM GMT+3
ഭായീ...നന്നായിട്ടുണ്ട് നമ്മളെ കഞ്ഞിയില്‍ പാറ്റ വീഴുമോ?... പിന്നെ കുറച്ചു നീണ്ടുപോയോ എന്ന് സംശയം പാണ്ടിയുടെ രണ്ടാം ഭാഗം ആണ് അടിപൊളി ആയത് കേട്ടാ..മലയാളികള്‍ ആരാന്റെ കമ്പനിയില്‍ ജോലിയും ചെയ്യാണ്ടേ കാശും വാങ്ങു മറ്റുള്ള പാണ്ടികളെ തുണി പൊക്കി കാണിക്കാന്‍ നടക്കുന്നത് കുറെ കാലമായി ..എപ്പോള്‍ ആണാവോ നന്നാവുക//"അല്ല താന്‍ എന്താടോ നന്നാവാത്തെ "അല്ലെ?
Wednesday, August 10, 2011 at 9:12:00 PM GMT+3
കൊള്ളാം പാണ്ടീ ഒരു കുങ്ങ്ഫൂ പാണ്ടി തന്നെ.
Wednesday, August 10, 2011 at 9:29:00 PM GMT+3
ഇങ്ങിനെയുമുണ്ടോ ഒരു നര്‍മ മഴ!!!!
സൂപ്പര്‍ എന്ന് പറഞ്ഞാപ്പോരാ..sooooooooppar !!!!
Thursday, August 11, 2011 at 6:07:00 AM GMT+3
പോസ്റ്റ് കൊള്ളാം...വളരെ നന്നായിട്ടുണ്ട് ഈ ഹാസ്യം...!!!
Friday, August 12, 2011 at 10:34:00 AM GMT+3
സന്തോഷ് പൺഡിറ്റിന്റെ ഹിറ്റ് ഫിലിമിന്റെ ചില ഭാഗങ്ങൾ യുട്യൂബിൽ കണ്ടതിന്റെ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല...
അതിനു പുറകെ ഈ പോസ്റ്റും- എല്ലാം കൊണ്ടും നർമ്മമധുരം.....
Friday, August 12, 2011 at 9:19:00 PM GMT+3
വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും......http://punnakaadan.blogspot.com/
Saturday, August 13, 2011 at 8:37:00 AM GMT+3
പാണ്ടി സമര്‍ത്ഥനാണ് ഫെമാസായില്ലേ!
പോസ്റ്റിലൂടെ നമ്മുടെ കുറെ പൊള്ളത്തരങ്ങളും എടുത്തുകാട്ടി, രസായി നൗഷാദ്.
Saturday, August 13, 2011 at 11:15:00 AM GMT+3
പോളണ്ടിനെ കുറിച്ചും സന്തോഷ് പാണ്ടിയെ കുറിച്ചും ഒരക്ഷരം മിണ്ടിപോകരുത്...!!!
Sunday, August 14, 2011 at 11:55:00 AM GMT+3
നര്‍മ്മം കലക്കി.
പാണ്ടി പടം ഇറങ്ങുന്നതോടെ മൂന്നാംമുറയുടെ ലിസ്റ്റില്‍ അതും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നു എന്ന് കേട്ടു.
Sunday, August 14, 2011 at 11:02:00 PM GMT+3
രാത്രി ശുഭരാത്രി.. ഈ രാവില്‍ അത്രേം പറയാനാവുന്നുള്ളൂ ഈ പോസ്റ്റ് വായിച്ചിട്ട്..
Friday, August 19, 2011 at 12:18:00 AM GMT+3
ikkaa narmmam kalkki!! neelam koodiya postukal samyakkuravu karanam vaaikkathe vidukayaanu pathivu ithentho angane vittu kalyaan pattiyilla aadyavasaanam muzhuvan vaayichirunnu poyi... oppam boolokatheyum e-lokatheyum othiri sathyangalum paranju...
aashamsakalode
http://jenithakavisheshangal.blogspot.com/
Saturday, August 20, 2011 at 5:15:00 AM GMT+3
ഈശ്വരാ..!ഇതൊക്കെ കാണാനും കേള്‍ക്കാനും ഉള്ള ഭാഗ്യ്യോണ്ടായല്ലോ..!
സന്തോഷായി......!
പോസ്റ്റ് നാന്നായീ മാഷേ..!
ആശംസകള്‍..!!
Saturday, August 20, 2011 at 5:00:00 PM GMT+3
narmabhavana oru anugrahamanu.nanma varatte.
Sunday, August 21, 2011 at 5:18:00 AM GMT+3
ആശംസകള്സ്...
Monday, August 22, 2011 at 9:29:00 PM GMT+3
കലക്കി
Wednesday, August 31, 2011 at 7:35:00 AM GMT+3
കുശാലായിട്ടാ
Saturday, September 10, 2011 at 8:49:00 AM GMT+3
ബെസ്റ്റ് കമന്റര്‍ക്ക് പൊന്‍പട്ടും പൊന്‍വളയും ഇനാമായി പ്രഖ്യാപിച്ചില്ലേ.................അതാര്ക്കാണ് കിട്ടുക അതുനോക്കി ഇരിക്കയാ ഞാന്‍ ...................കലക്കി.
Monday, September 12, 2011 at 8:50:00 AM GMT+3
hhhaha...jai...jai...santhu....jai...jai...paandu..
sangathi kalakki....
Sunday, October 30, 2011 at 7:42:00 PM GMT+3
അങ്ങനെ പലായനം ചെയ്താലൊന്നും ഇജ്ജു രേക്ഷപ്പെടാന്‍ പോനില്ലെന്റെ ബ്ലോഗ്ഗര്‍ തമ്പുരാനെ.. അന്റെ പിന്നാലെ ഓന്‍ ഇണ്ട്...
എന്നെപ്പോലെ പരലോകം പുല്കിക്കോ ഇത്രേം പെട്ടെന്ന്.. !!
Thursday, November 3, 2011 at 1:40:00 PM GMT+3
ഹ ഹ .. നര്‍മം നന്നായിട്ടുണ്ട്..
( വന്നപ്പഴേ തുടങ്ങീ ല്ലേ.. ?)
Saturday, November 19, 2011 at 10:04:00 AM GMT+3
എവിടെ ആയിരുന്നു മാഷേ കുറെ നാള്‍.
നര്‍മ്മം സുഖിച്ചു.!-
സന്തോഷിപ്പിക്കുന്ന പണ്ഡിറ്റ് ഇനെ കുറിച്ച് കുറച്ചു ഇവിടെയും ഉണ്ട്..
http://swanthamsuhruthu.blogspot.com/2011/11/blog-post_13.html
Monday, November 21, 2011 at 1:23:00 AM GMT+3
രാത്രി ശുഭരാത്രി
Sunday, November 27, 2011 at 10:51:00 PM GMT+3
Post a Comment