
----------------------
മലയാളം ബ്ലോഗ്ഗേഴ്സ് ഫേസ് ബുക്ക് ഗ്രൂപ്പില്‍ സജീവമായിരുന്ന മേല്‍ ചിത്രത്തില്‍ ക്യാമറയും തൂക്കിപ്പിടിച്ചിരിക്കുന്ന എന്റെ വര ബ്ലോഗ്ഗറെക്കുറിച്ച് അല്പ ദിവസമായി യാതൊരു വിവരവുമില്ല എന്ന് പരാതി ലഭിച്ചിരിക്കുന്നു.
ബൂലോകത്തിലൂടെ തേരാപാരാ ഓടി നടന്നിരുന്ന ഈ ബ്ലോഗ്ഗര്‍ക്ക് "ചതിക്കുഴികള്‍ : പെണ്‍ബ്ലോഗ്ഗര്‍മാര്‍ സൂക്ഷിക്കുക " എന്നൊരു മുന്നറിയിപ്പ് പോസ്റ്റ് ഇട്ടതിനു ശേഷം പല അനോണികളും ആക്രമണ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
----------------------
എന്തായാലും ഇയാളുടെ ലിങ്ക്, കാര്‍ട്ടൂണ്‍,പോസ്റ്റ്,നര്‍മ്മങ്ങള്‍ ഇവയൊന്നും ഇപ്പോള്‍ ഗ്രൂപ്പില്‍ കാണാത്തതില്‍ തങ്ങള്‍ വളരെ സന്തോഷത്തിലും സമാധാനത്തിലുമാണെന്ന് ഗ്രൂപ്പംഗങ്ങള്‍ ഈ ലേഖകനോട് പറഞ്ഞു.
----------------------
എന്നാല്‍ കോടികള്‍ ആസ്തിയുള്ള മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിന്റെ എം.ഡി.ശ്രീ.ഇംതിയാസ് ആചാര്യന്‍ ഇറാക്കില്‍ നിന്നും വെക്കേഷന്‍ പോയ അവസരത്തില്‍ അബൂദബിയില്‍ സിനിമാ ഫീല്‍ഡുമായ് ബന്ധമുള്ള ഒരു ചെമ്മാട്ടുകാരന്‍ ബ്ലോഗ്ഗറുമായ് ചേര്‍ന്ന് ഗ്രൂപ്പ് പിടിച്ചടക്കാന്‍ ശ്രമിച്ചതായും ഇതറിഞ്ഞ് തിരിച്ചു വന്ന എം.ഡി.ഇറാക്കില്‍ നിന്നും ക്വട്ടേഷന്‍ സംഘത്തെ ഇറക്കി പണി കൊടുത്തതാണ്‍ എന്നും, ഉടനെ തുടങ്ങുന്ന ഒരു ടീവീ ചാനലിനു വേണ്ടി തന്റെ അറേബ്യന്‍ പശ്ചാത്തലത്തിലുള്ള ഒരു കഥക്ക് തിരക്കഥ രചിക്കുന്ന തിരക്കിലാണ്‍ ഇയാള്‍ എന്നും പല രീതിയിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
എന്തായാലും മണ്ടന്‍ കമന്റുകളും പറ്റിക്കല്‍സ് ലിങ്കുകളും എവിടേയും കേറി എന്താണെന്നോ ഏതാണെന്നോ പോലും വായിച്ച് നോക്കുക പോലും ചെയ്യാതെ ലൈക്കടിക്കുകയും ചെയ്തിരുന്ന ഇയാളുടെ അഭാവം എല്ലാവരിലും പൊതുവേ സന്തോഷം ഉളവാക്കിയിട്ടുണ്ട്.
----------------------
അതോടൊപ്പം ഇയാളെകാണാനില്ല എന്നു പരാതി കൊടുത്തത് ഇയാളെ കൈകാര്യം ചെയ്യാന്‍ നടക്കുന്ന ഏതോ ഒരു അനോണി ഗ്രൂപ്പ് ആണെന്നും ഇയാളെ കണ്ടു പിടിക്കുന്ന ബ്ലോഗ്ഗര്‍ക്ക് ഇനാമായ് അവരുടെ ബ്ലോഗ്ഗില്‍ നൂറ്റൊന്ന് ഫോളൊവേഴ്സും ഓരോ പോസ്റ്റിനും അഞ്ഞൂറ്റൊന്നു കമന്റും നല്‍കുമെന്നും "പണക്കാരന്‍" എന്നൊരാള്‍ അവകാശപ്പെട്ടു.
----------------------
ബൂലോകത്തെ ബുദ്ധിജീവികള്‍ മുഴുവനും സന്തോഷ് പാണ്ഡി ജ്വരം ബാധിച്ച് ആ ഗ്രൂപ്പില്‍ സജീവമായതില്‍ പ്രതിഷേധിച്ച് ഇയാള്‍ ബ്ലോഗ്ഗിംഗ് നിര്‍ത്തിയതാണോ എന്ന് സംശയിക്കുന്നതായും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
----------------------
വെക്കേഷന്‍ നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പിലായതിനാലാണ്‍ താന്‍ സജീവമാകാത്തത് എന്നും താന്‍ പൂര്‍വ്വാധികം ശക്തിയോടെ തിരികെയെത്തുമെന്നും സന്തോഷം കൊണ്ട് ആരും വല്ലാതെ നെഗളിക്കേണ്ട എന്നും ഒരു ടീവീചാനലിനു അനുവദിച്ച രഹസ്യ ടെലഫോണ്‍ അഭിമുഖത്തില്‍ ബ്ലോഗ്ഗര്‍ പറഞ്ഞതായും സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുണ്ട്.
----------------------
----------------------
ഹ ഹ , ഇത് കലക്കി .
ജോലി തിരക്കാവും എന്ന് ഊഹിച്ചിരുന്നു.
Tuesday, July 5, 2011 at 2:29:00 PM GMT+3
തിരികെ നീ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍ ഗ്രാമം തുടിക്കാറുണ്ടല്ലോ.
Tuesday, July 5, 2011 at 2:35:00 PM GMT+3
നന്നായി അല്ലെങ്കില്‍ ഞങ്ങള്‍ വല്ല കടും കയ്യും ചെയ്തു പോയേനേ...
Tuesday, July 5, 2011 at 2:48:00 PM GMT+3
പോയി ബരീൻ!!
Tuesday, July 5, 2011 at 2:50:00 PM GMT+3
നാട്ടിൽ വരണമെങ്കിൽ അത് വെട്ടി തുറന്നങ്ങ് പറഞ്ഞാൽ പോരെ... ബ്ലൊഗറില്ലാത്ത ബൂലോകവും ഫേസ്ബുക്കും അഴിമതിയില്ലാത്ത രാഷ്ട്രീയം പോലെയാണ്... നാട്ടിൽ വന്നാൽ .... 9446671660
Tuesday, July 5, 2011 at 2:50:00 PM GMT+3
അപ്പൊ ടാറ്റാ ബൈ ബൈ...
Tuesday, July 5, 2011 at 2:59:00 PM GMT+3
ഇക്കാ
സംഗതി മോശമായിട്ടില്ല.
പക്ഷെ സ്വയം അനുകരിക്കുന്നതും ആവര്‍ത്തിക്കുന്നതും ഒരുപാടാകുന്നപോലെ തോന്നു.
Tuesday, July 5, 2011 at 3:06:00 PM GMT+3
അതു ശരി.
അപ്പോ ജോലി ചെയ്യാൻ തുടങ്ങി. അല്ലേ!?
Tuesday, July 5, 2011 at 3:25:00 PM GMT+3
:)
Tuesday, July 5, 2011 at 5:03:00 PM GMT+3
എന്തുവാ പറഞ്ഞെ .....ഞാന്‍ വായിച്ചില്ല കേട്ടാ...ഹും..ഞാന്‍ ഉള്ളപ്പോള്‍ നാട്ടില്‍ വരാതെ ഞാന്‍ തിരിച്ചു വന്നിട്ട് പോകുകയാണോ ഞാന്‍ മിണ്ടില്ല അകമ്പടംജീ..മിണ്ടില്ല..
Tuesday, July 5, 2011 at 5:43:00 PM GMT+3
:}:}
Tuesday, July 5, 2011 at 5:45:00 PM GMT+3
നല്ല ഒരു അവധിക്കാലം ആശംസിക്കുന്നു.
Tuesday, July 5, 2011 at 6:31:00 PM GMT+3
നാട്ടില്‍ വരുമ്പോ...എന്നെ വിളിക്കണേ...പറ്റിയാല്‍ കാണാലോ...
Tuesday, July 5, 2011 at 8:37:00 PM GMT+3
"ഇറാനില്‍ " നിന്നും വെക്കേഷന്‍ പോയ ഇംതി " ഇറാക്കില്‍ " തിരിച്ചെത്തി കൊട്ടേഷന്‍ കൊടുത്തു എന്നൊക്കെ പറഞ്ഞാല്‍..... അത് വിശ്വസിക്കാന്‍ വേറെ ആളെ നോക്കിക്കോ.... :)
ഇങ്ങള് സന്തോഷായിട്ട് നാട്ടീ പോയി വരീം കോയാ....
Wednesday, July 6, 2011 at 9:54:00 AM GMT+3
നല്ല അവധിക്കാലം ആശംസിക്കുന്നു. നാട്ടില്‍ എവിടെയാ ??
Wednesday, July 6, 2011 at 1:07:00 PM GMT+3
ഹൌ...ഇനി നാട്ടുകാർ സഹിക്കണമല്ലോ...!
Wednesday, July 6, 2011 at 8:36:00 PM GMT+3
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു സ്വാഗതം ...
Friday, July 8, 2011 at 10:48:00 AM GMT+3
അയ്യോ നാട്ടില്‍ പോകല്ലേ.. അയ്യോ ഭായീ പോകല്ലേ...!
Saturday, July 16, 2011 at 6:09:00 PM GMT+3
സന്തോഷ് പാണ്ഡി ജ്വരം!! കലക്കി
Wednesday, July 20, 2011 at 12:33:00 AM GMT+3
hahaaa
Friday, August 5, 2011 at 2:25:00 PM GMT+3
Post a Comment