

"പിരിഞ്ഞ് പോവുമ്പോ നിനക്കെന്ന് പ്റഞ്ഞ് തരാന്‍ ഒന്നുമില്ല എന്റെ കയ്യില്‍..
ജോലിത്തിരക്കിനിടയില്‍ ഉറങ്ങിപ്പോവാതിരിക്കാന്‍ ഞാന്‍
വല്ലപ്പോഴുമിട്ട ഇത്തിരി പോസ്റ്റ് അപ്ഡേറ്റുകള്..
സുന്ദരികളുടെ ആരെന്നോ എവിടെയെന്നോ അറിയാത്ത അനോണി / ഫേക് ഫ്രെണ്ട്സ് ലിസ്റ്റ്.....
ആരൊക്കെയോ എന്റെ ഗാല്ലെറിയില് ടാഗടിച്ച് കേറ്റിയ അല്പം ഇമേജുകള്‍..
കൊടുത്തും വാങ്ങിയും ഞാന്‍ ലിങ്ക് ചെയ്ത് കൂട്ടിയ എണ്ണമില്ലാത്ത യൂട്യൂബ് വീഡിയോസ്..
കഴിഞ്ഞു...അതില്‍ കൂടുതലെന്തുണ്ട് ഈ ചാറ്റ് അഡിക്റ്റിന്റെ പ്രൊഫൈലില്‍ ?
പിന്നെ..
അപ്പഴുമിപ്പഴും ചില മണ്ടന്മാര് ക്ലിക്കിയേച്ചു പോയ ചില ലൈക്കുകള്‍..
അത് മാത്രം ചോദിക്കരുത്..
അതെനിക്ക് എന്നും എന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് വെക്കണം..
എന്തിനെന്നോ..
ഫേസ്ബുക്കില്‍ ഞാന്‍ വിളമ്പുന്ന മണ്ടത്തരങ്ങള്‍
ഇഷ്ടപ്പെടുന്ന വേറേം മണ്ടന്മാരുണ്ട് എന്ന് എനിക്ക് ആശ്വസിക്കാന്‍..!
ഞാന്‍ ഇറങ്ങുന്നു
ഇനി ഞാന്‍ പോസ്റ്റിടുന്നതും കാത്ത് ഫേസ്ബുക്ക്, നീ പടിവാതില്ക്കല് കാത്തിരിക്കേണ്ട..
ഞാനവിടെ ഗൂഗിള്‍ പ്ലസിന്റെ വീട്ടില്‍ തിരക്കിലായിരിക്കും!."
--------
--------
--------
(ചുമ്മാ ഒരു ഫേസ്ബുക്ക് പോസ്റ്റ് അപ്ഡേറ്റ് ഇട്ടതാണ്..
ലൈക്കിയും കമന്റിയും കോപ്പി ചെയ്തും ഇത് നിങ്ങള്‍ ഒരു ഹിറ്റാക്കി മാറ്റുന്ന
ലക്ഷണം കണ്ടപ്പോള്‍ വേഗമെടുത്ത് ബ്ലോഗ്ഗറില്‍ പോസ്റ്റി...
ഒന്നും തോന്നരുത്..ഫേസ്ബുക്കില്‍ നാളെ ഇത് തിരഞ്ഞാല്‍ കിട്ടില്ല. അതുകൊണ്ടാ..
അല്ലാതെ ഇത് വിറ്റ് കാശുണ്ടാക്കാന്‍....ഹേയ്..ഞാനത്തരക്കാരനല്ല കെട്ടോ...)
മഅസ്സലാമ:
ഇനി ഗൂഗിൾ പ്ലസിൽ കാണാം!
Saturday, July 2, 2011 at 11:01:00 AM GMT+3
ഫേസ്ബുക്കില്‍ ഞാന്‍ വിളമ്പുന്ന മണ്ടത്തരങ്ങള്‍
ഇഷ്ടപ്പെടുന്ന വേറേം മണ്ടന്മാരുണ്ട് എന്ന് എനിക്ക് ആശ്വസിക്കാന്‍..!
!!
Saturday, July 2, 2011 at 11:05:00 AM GMT+3
ഗുഡ് ബൈ പറയാന്‍ വരട്ടെ..ഗൂഗിള്‍ പ്ലസ് ന്റെ റിവ്യൂ വന്നോ? ഇതും ഫയിലിയര്‍ അല്ല എന്ന് ആര് കണ്ടു?
Saturday, July 2, 2011 at 11:15:00 AM GMT+3
ഗുഡ് ബൈ...
Saturday, July 2, 2011 at 9:56:00 PM GMT+3
നന്നായിട്ടുണ്ട്, എങ്കിലും മൈഗ്രേഷൻ കുറച്ചു കൂടി ആലോചിച്ചിട്ടു പോരേ?
Sunday, July 3, 2011 at 3:08:00 AM GMT+3
ഗൂഗിള്‍ പ്ലസ് വണ്ണിനു അപേക്ഷ കൊടുത്തു കാത്തിരിക്ക്യാ ....
എന്‍ ആര് ഐ ക്വാട്ടയിലെല്കിലും അഡ്മിഷന് കിട്ടുമായിരിക്കും .... :)
Sunday, July 3, 2011 at 9:42:00 AM GMT+3
ഹും...എല്ലാവീട്ടിലും കയറി സംബന്ധമായി നടക്കുകയാണല്ലേ..
നടക്കട്ടേ...നടക്കട്ടേ
Sunday, July 3, 2011 at 12:31:00 PM GMT+3
എട്ടു നിലയില്‍ പൊട്ടുന്ന സ്കൂളിലെക്കാണോ മാറുന്നത് ...അവസാനം മുഖ പുസ്തകത്തില്‍ തന്നെ വന്നടിയും ..bettundo ?
എനിക്ക് അഡ്മിഷന് തരാത്ത സ്കൂള്‍ ആയതോണ്ട് പറഞ്ഞതല്ല കേട്ടോ ...മുന്‍പ് ഗൂഗിള്‍ വേവ് ,ഓര്‍ക്കുട്ട് , ബസ്സ് എന്നൊക്കെ പറഞ്ഞു തുടങ്ങിയ കോര്‍സ് കളില്‍ ഇപ്പോള്‍ ബസ്സ് മാത്രം തരക്കേടില്ലാതെ ഓടുന്നുന്ടെന്നാണ് കേള്‍വി ...
പിന്നെGoogle+1 ഇല് ചേരുവാന്‍ അപേക്ഷിക്കാംഇതിലെ വരാം
പൊട്ടിയാലും നമുക്കെന്തു ചേതം ..:)
Sunday, July 3, 2011 at 2:07:00 PM GMT+3
അപ്പൊ അവിടെ കാണാം!
Sunday, July 3, 2011 at 3:54:00 PM GMT+3
Post a Comment