RSS

Followers

"ബിന്‍ലാദന്റെ ഫേക്ക് ചിത്രം : തുടരുന്ന വഞ്ചന"


----
മീഡിയ ഏതുമാകട്ടെ.. വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുകയും മുറിച്ച് മാറ്റപ്പെടുകയും സന്ദേഹ പ്രകടനം നടത്തുകയും തന്നിഷ്ടവല്‍ക്കരിക്കുകയും ചെയ്യുക കാലാകാലങ്ങളായി നാം കണ്ടുവരുന്നതാണൂ.
എന്ത് ഏത് തരത്തില്‍ എപ്പോള്‍ നല്‍കണമെന്ന വ്യക്തമായ കാഴ്ച്ചപ്പാട് തന്നെയാണു സകല മീഡിയകളും ചരിത്രത്തിലങ്ങോളമിങ്ങോളം എടുത്ത് പയറ്റുന്ന സാര്‍‌വത്രികമായ നിലപാട്.
വ്യക്തി താല്പ്പര്യങ്ങളില്‍ തുടങ്ങി ഇത് സ്ഥാപനത്തിന്റെ,നിലപാടിന്റെ, പ്രത്യയ ശാസ്ത്രത്തിന്റെ,
വിശ്വാസ സംഹിതയുടെ തുടങ്ങി രാഷ്ട്രത്തിന്റെ പൊതുനയത്തിന്റെ ഒടുവില്‍ അഭ്യന്തര സുരക്ഷയുടെ പേരില്‍ വരെ വാര്‍ത്തകളില്‍ രൂപമാറ്റം നടത്തുന്നത് ലോകം വാര്‍ത്ത്കള്‍ കൈമാറാന്‍ തുടങ്ങിയ ചരിത്രത്തോളം പഴക്കമുണ്ട്.
---------
---------
----
--------------
(പുരാണത്തിലെ അശ്വത്ഥാമാവിന്റെ മരണം കൊട്ടിഘോഷിക്കപ്പെടുന്നതും ഇതിന്റെ പൂര്‍‌വ്വ രൂപങ്ങളില്‍ ഒന്നു തന്നെ)
-------------
നിലനില്പ്പിന്റേയും നിലപാടിന്റേയും അത്യന്നാസ ഘട്ടങ്ങളില്‍ യഥാര്‍ത്ത സം‌ഭവം റിപ്പോര്‍ട്ടറുടെ,
ഫോട്ടോഗ്രാഫറുടെ,വാര്‍ത്താ ഏജന്‍സിയുടെ, പത്രനയത്തിന്റെ,എഡിറ്റിംഗിന്റെ ഒടുവില്‍ പേജ് ലേ-ഔട്ടിന്റെ കൈകളിലൂടെ പല ഡെസ്ക്കുകള്‍ മാറി നമ്മുടെ മുന്നിലെത്തുമ്പോഴേക്കും പലതും മാറിമറിഞ്ഞിട്ടുണ്ടാവും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാവും പ്രധാനപ്പെട്ടതു അസ്ഥാനത്ത് കൊടുത്ത് വായനക്കാരന്റെ കണ്ണില്‍ പെടണോ മനസ്സില്‍ തറക്കണോ എന്നു വരെ നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവും.
--------
----
----
ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയുടെ പടം വലികളില്‍ തൊട്ട് ലോകമഹായുദ്ധങ്ങളിലെ സന്നിഗ്ധ ഘട്ടങ്ങലില്‍ ജയ പരാജയങ്ങളില്‍ വരെ ഈ തന്ത്രം രാഷ്ട്രഭേദമന്യേ പയറ്റിയിട്ടുണ്ട്. ഇപ്പോഴും മീഡിയ അത് ആവര്‍ത്തിക്കുന്നുമുണ്ട്.
----
പറഞ്ഞു വന്നത് സത്യം + സത്യം = അസത്യം എന്ന അപൂര്‍‌വ്വ ഗണിതക്രിയ ഡിജിറ്റല്‍ മീഡിയയില്‍ കൂടുതല്‍ ആയി ഉപയോഗപ്പെടുത്തുന്നതിന്റെ പുതിയ വിവാദത്തിന്റെ വെളിച്ചത്തിലാണു.
ഉസാമാ ബിന്‍ലാദിന്റെ സാര്‍‌വത്രികമായി ലഭ്യമായ ഒരു ചിത്രം മറ്റൊരു ചിത്രവുമായി തികച്ചും അവിദഗ്ധമായി എഡിറ്റ് ചെയ്ത് ചേര്‍ത്തതാണൂ കഴിഞ്ഞദിവസം ലോക മീഡിയകള്‍ മുഴുക്കെ കൊണ്ടാടിയത്.
----
ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു വാര്‍ത്ത തന്നെയാണു ഉസാമയുടെ മരണം എന്നതോ
പലവുരു കൊല്ലപ്പെട്ട ഉസാമയുടെ ഈ മരണവാര്‍ത്തയും അതോടൊപ്പം പ്രചരിക്കുന്ന ചിത്രവും
സസൂക്ഷം നിരീക്ഷിക്കപ്പെടുമെന്നും അറിആഞ്ഞോ ആണോ തികച്ചും പ്രൊഫഷണലിസം തീണ്ടാത്ത ഇത്തരമൊരു നീക്കമുണ്ടായത്.
മുന്‍പും ഇത് പോലെ ഉസാമയുടെ സമീപകാല രൂപത്തിന്റെ ഭാവനാ ചിത്രം എന്ന ലേബലില്‍ ഇറങ്ങിയതും അത് വിവാദമായപ്പോള്‍ പിന്‍‌വലിച്ചതും ഓര്‍ക്കുമല്ലോ.
----
----
ലോകപോലീസിന്റെ ഭരണ നേതൃത്വം പുറത്തുവിട്ട ഇത്തരം മഠയത്തരങ്ങള്‍ക്ക് ന്യായീകരണങ്ങളോ വിശദീകരണങ്ങളോ എന്തു തന്നെ പിറകേ വന്നാലും ഇതില്‍ നിന്നും മീഡിയയും നമ്മളും ഒരു പോലെ പഠിക്കേണ്ട ചിലതുണ്ട്.
---------
----
വലിയൊരു ശതമാനം പ്രേക്ഷകരും വായനക്കാരും ഈ സത്യങ്ങള്‍ക്കു പിന്നിലെ അസത്യങ്ങല്‍ തേടി പുറകെ ചെല്ലുന്നില്ല എന്നതറിയാവുന്നിടത്തോളം കാലം ഇനിയും ഇത് അരങ്ങേറും നവീന ശാസ്ത്ര സാങ്കേതികയുടെ സഹായത്തോടെ പുതിയ കള്ളങ്ങള്‍ പുതിയ രൂപത്തില്‍ നമുക്ക് മുന്‍പില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യും.
----
----
സത്യത്തിലെ അസത്യവും സത്യങ്ങളില്‍ മേല്‍ മൂടപ്പെട്ട അസത്യവും പ്രേക്ഷകന്റെ/ വായനക്കാരന്റെ മുകളിലിരുന്ന് പല്ലിളിച്ച് കാണിക്കും.
പ്രവചനാതീതമായ പല പ്രത്യാഘാതങ്ങള്‍ക്കും ഒടുവിലാവും
കേട്ടതും കണ്ടതും യാഥാര്‍ത്ത്യമല്ല എന്ന തിരിച്ചറിവ് നമ്മെ തേടിവരുന്നത്.
-
*********
-
ഫേക് ചിത്രങ്ങള്‍ ചരിത്രത്തിലൂടെ.
ചില ലിങ്കുകള്‍ കാണൂ :


23 Responses to ""ബിന്‍ലാദന്റെ ഫേക്ക് ചിത്രം : തുടരുന്ന വഞ്ചന""
Jefu Jailaf said...

ഇനി യു എസ്സില്‍ ഫോട്ടോ ഷോപ്പും നിരോധിക്കും.. അതിനെയും തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തും.. അതാണല്ലോ പതിവ്. തിരിച്ചു മിണ്ടിയാല്‍ അവന്‍ പടിക്കു പുറത്ത് അതാണല്ലോ ഇവിടെയും സംഭവിച്ചത്.. ഇനി ആര്‍ക്കറിയാം സത്യം ഈ ലാദനും ഒരു അമേരിക്കക്ക് വേണ്ടി ഹിജഡ കളിക്കുന്നതാണോ എന്ന്.. പടചോനരിയാം കാര്യങ്ങള്‍.. പക്ഷെ ഒന്ന് എനിക്കും ഒന്നും കണ്ണടച്ചു വിശ്വസിക്കാന്‍ പറ്റില്ലെന്ന് .. അത്ര തന്നെ.. ആശംസകള്‍ ഇക്കാ


Tuesday, May 3, 2011 at 2:44:00 PM GMT+3
Naseef U Areacode said...

സത്യം.. ഇപ്പോ ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ... അച്ചടിച്ചു വരുന്നത് മുഴുവൻ വിശ്വസിക്കുന്ന സ്വഭാവത്തിൽ ഇപ്പോ വലിയ മാറ്റം വന്നിട്ടുണ്ട്... എല്ലാ ആശംസകളൂം


Tuesday, May 3, 2011 at 2:47:00 PM GMT+3
Unknown said...

ഒസാമ എന്നത് ഒരു വ്യക്തിയില്‍ നിന്ന് പ്രസ്ഥാനമായി മാറിയിരിക്കുന്നു, അതുകൊണ്ട് തന്നെ ഒരു ഒസാമ മരിച്ചാല്‍ ഒരുപാടു എണ്ണം വീണ്ടും ഉണ്ടാവും, അതുപോലെതന്നെ അവരുടെ സങ്കടന കുറച്ചു കാലമായി വേറെ ഒരു ആള്‍ ആണ് നിയന്ത്രിക്കുന്നത് എന്നും കേള്‍ക്കുന്നു.


Tuesday, May 3, 2011 at 2:53:00 PM GMT+3
കുറ്റൂരി said...

ഇതൊന്നു നോക്കൂ


Tuesday, May 3, 2011 at 2:59:00 PM GMT+3
Anonymous said...

This picture was released by a Pak channel (Geo TV).
All blaming US for this also!!!


Tuesday, May 3, 2011 at 3:26:00 PM GMT+3
അലി said...

മാധ്യമങ്ങൾ തരുന്നത് പച്ചവെള്ളം കൂടാതെ നമുക്ക് വിഴുങ്ങാം...


Tuesday, May 3, 2011 at 6:01:00 PM GMT+3
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...
This comment has been removed by the author.
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വാര്‍ത്തയും ചിത്രവും സത്യമായാലും നുണയായാലും,
ലാദന്‍ മരിച്ചാലും ഇല്ലെങ്കിലും,
ലോകത് തീവ്രവാദം നിലനില്‍ക്കും,
അമേരിക്ക ഉള്ളിടത്തോളം..


Tuesday, May 3, 2011 at 6:18:00 PM GMT+3
Unknown said...

ഞാന്‍ ആദ്യമേ വിശ്വസിച്ചില്ല.


Tuesday, May 3, 2011 at 9:25:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ഫേക് ചിത്രങ്ങളൂടെ മായാജാലങ്ങൾ...!


Tuesday, May 3, 2011 at 10:43:00 PM GMT+3
K@nn(())raan*خلي ولي said...

നിങ്ങള് പൊന്നപ്പനല്ല, തങ്കപ്പനാ തങ്കപ്പന്‍.!
ഹമ്മേ. പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോ ഒരു വെടി കൊണ്ടത്‌ പോലായി..


Tuesday, May 3, 2011 at 11:51:00 PM GMT+3
K@nn(())raan*خلي ولي said...

@@
വാര്‍ത്താ മാധ്യമങ്ങളെ മാത്രം എന്തിനു കുറ്റപ്പെടുത്തുന്നു!
ഇത്തരം നക്കിത്തരം കേള്‍ക്കുമ്പോള്‍തന്നെ ഓടിച്ചെന്നു ബ്ലോഗില്‍ പോസ്റ്റ്‌ ഇടുന്ന കൂതറ ബ്ലോഗേര്സിനെയും ചെരുപ്പ് കൊണ്ടെറിയണം. അവനെക്കാള്‍ ആദ്യം ഞമ്മളെ പോസ്റ്റ്‌ ഇറങ്ങട്ടെ എന്ന കുബുദ്ധിയാ ഇതിന്റെ പിറകില്‍
കള്ള ബടുക്കൂസുകള്!

***


Tuesday, May 3, 2011 at 11:54:00 PM GMT+3
Lipi Ranju said...

ഉസാമ കൊല്ലപ്പെട്ടു എന്ന് പറഞ്ഞു കുറെ പോസ്റ്റുകള്‍ ....
പുലി വരുന്നേ പുലി വരുന്നേന്നും പറഞ്ഞു അവസാനം
ശരിക്കും വരുമ്പോള്‍ ഇനി ആരെങ്കിലും മൈന്റ് ചെയ്യോ ആവോ!


Wednesday, May 4, 2011 at 5:47:00 AM GMT+3
SHANAVAS said...

ഒസാമ എന്ന നാമം അമേരിക്കയുടെ പ്രസിടന്റ്റ് തെരെഞ്ഞെടുപ്പും ആയി അഗാധമായി ബന്ധം പുലര്‍ത്തുന്ന ഒന്നാണ്.ബുഷ്‌ വേണ്ടപ്പോള്‍ ഒസാമയുടെ ടേപ്പ് ഉപയോഗിച്ച് ജയിച്ചു,രണ്ടാം തവണ.ഇപ്പോള്‍ ഒബാമയ്ക്ക് ജയിക്കാനും ഒസാമ തന്നെ വേണം.ഇത്തവണ ഒസാമയുടെ ടെപിനു പകരം കുറച്ചു കൂടി കട്ടിയുള്ള ഒസാമയുടെ മരണം തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചു.ഒബാമയുടെ ജനപ്രീതി രണ്ടു ദിവസം കൊണ്ട് കുത്തനെ ഉയര്‍ന്നു എന്ന വാര്‍ത്തയില്‍ നിന്ന് എല്ലാം വായിച്ചെടുക്കാം.ഇനി വീണ്ടും ആവശ്യം വന്നാല്‍ ഒസാമയെ ഉയര്തെഴുന്നെല്‍പ്പിക്കുവാനും അമേരിക്ക മടിക്കില്ല.അമേരിക്കയുടെ വായില്‍ നിന്നും അടര്‍ന്നു വീഴുന്ന അബദ്ധങ്ങള്‍ കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചിരിക്കുന്ന ലോകമേ,നാണിച്ചു ശിരസ്സ്‌ താഴ്ത്തുക.


Wednesday, May 4, 2011 at 7:01:00 AM GMT+3
ആളവന്‍താന്‍ said...

അപ്പൊ......?


Wednesday, May 4, 2011 at 9:52:00 AM GMT+3
MOIDEEN ANGADIMUGAR said...

എന്തോ...ആർക്കറിയാം, സത്യവും,മിഥ്യയും..?


Wednesday, May 4, 2011 at 11:41:00 AM GMT+3
ishaqh ഇസ്‌ഹാക് said...

എന്തേ വിശ്വസിച്ചാൽ..?
വിശ്വസിക്കമാട്ടേ...?
ഉന്നെ കൊന്ന്... ഉൻരക്തത്തെ കുടിച്ച്......

സ്നേഹിക്കുന്നു അഭിനന്ദിക്കുന്നു..


Wednesday, May 4, 2011 at 3:38:00 PM GMT+3
Riyas Aboobacker said...

ബിന്‍ലാദന്റെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍?
http://riyasthescribe.blogspot.com/2011/05/blog-post.html


Wednesday, May 4, 2011 at 5:58:00 PM GMT+3
Ismail Chemmad said...

സത്യം മാറ്റി മറിക്കപ്പെടുന്ന പത്ര പ്രവര്‍ത്തനം .
ഇതാണോ ഈ മാധ്യമ സ്വാതന്ത്ര്യം എന്ന് പറയുന്നത് ?


Wednesday, May 4, 2011 at 6:45:00 PM GMT+3
Anonymous said...

shibu-pavizha.blogspot.com


Thursday, May 5, 2011 at 6:39:00 AM GMT+3
Unknown said...

പലപ്രാവശ്യം ഉസാമ കൊല്ലപ്പെട്ടു! കൊല്ലപ്പെടാന്‍ ഇനിയും ഉണ്ടാകുമോ ഉസാമ ബാക്കി?!


Saturday, May 7, 2011 at 12:28:00 PM GMT+3
കുസുമം ആര്‍ പുന്നപ്ര said...

സത്യവും മിഥ്യയും ആയാലും ഏതു രാജ്യത്തു കേറി അമേരിയ്ക്കക്ക് അനുവാദമില്ലാതെ എന്തും ചെയ്യാം എന്ന ഒരു മെസ്സേജാണ് എനിയ്ക്ക് മനസ്സിലാക്കാന്‍ പറ്റിയത്.


Saturday, May 7, 2011 at 1:40:00 PM GMT+3
nk said...

thanks for the post


Monday, May 9, 2011 at 6:26:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors