RSS

Followers

"പ്രിയ ബ്ലോഗ്ഗര്‍മാരേ..നന്ദി..ഒരായിരം നന്ദി!"


------
ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം
------
എഴുത്തിലോ വാക്കിലോ വരയിലോ അസഭ്യതയുടെ തരി പോലും നിഴല്‍ വീശരുതെന്ന് നിഷ്ക്കര്‍ഷത പുലര്‍ത്തുന്ന ഈയുള്ളവന്‍ മലയാള സാഹിത്യത്തിലെ സര്‍ഗ്ഗപൈതൃകം ചുമലില്‍ താങ്ങി നടക്കുന്ന ബുദ്ധിജീവി നാട്യ ശിരോമണികളായ രണ്ടു പ്രസിദ്ധ (എന്ന് അവരവകാശപ്പെടുന്നു) എഴുത്ത്കാരുടെ തെറിയഭിഷേകത്തില്‍
മനം നൊന്തെഴുതിയ എന്റെ കഴിഞ്ഞ പോസ്റ്റ് വായിച്ച് എനിക്കൊപ്പം നിന്ന എന്റെ പ്രിയ ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും കൂടാതെ ഈ മെയില്‍ വഴിയും ചാറ്റ് വഴിയും എനിക്ക് പിന്തുണ നല്‍കുകയും ആശ്വാസവചനങ്ങളാല്‍ എനിക്ക് സാന്ത്വനമേകുകയും ചെയ്ത ഒരു പാട് പേര്‍ക്കുള്ള നന്ദി ഹൃദയം തുറന്ന് പ്രകടിപ്പിക്കാനാണീ പോസ്റ്റ്.
------
എനിക്ക് നേരിട്ട ഈ തെറിയഭിഷേകത്തെ മാന്യമായ രീതിയില്‍ ഞാന്‍ കൈകാര്യം ചെയ്ത് സഹൃദയരായ നിങ്ങള്‍ക്കുമുന്നിലവതരിപ്പിച്ചപ്പോള്‍ എനിക്ക് ഈ മെയിലിലൂടെ സന്ദേശമയച്ച ചില സുഹൃത്തുക്കള്‍ തങ്ങള്‍ക്കും സമാനമായ അനുഭവങ്ങള്‍ ചര്‍ച്ചകളിലും കമന്റുകളിലൂടേയും നിന്നുമൊക്കെ പലരില്‍ നിന്നുമുണ്ടായതായി വെളിപ്പെടുത്തി..
ഇതില്‍ നിന്നും മലയാള ബ്ലോഗ്ഗര്‍മാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് കീഴ്ജാതി-വര്‍ണ്ണ വെറിക്കു തുല്യമായ ഇത്തരം വിഭാഗീയതയും പരമ പുച്ഛവും ബ്ലോഗ്ഗര്‍മാരോട് മുഖ്യധാരാ എഴുത്തുകാര്‍ ഇപ്പോഴും കൊണ്ടു നടക്കുന്നുവോ എന്ന ഒട്ടും നിരര്‍ത്ഥകമല്ലാത്ത ആശങ്കയിലേക്കാണു.
------
പ്രവാസി ബ്ലോഗ്ഗര്‍ - സ്വദേശി ബ്ലോഗ്ഗര്‍ - വനിതാ ബ്ലോഗ്ഗര്‍ തുടങ്ങിയ പരാമര്‍ശങ്ങളില്‍ ചിലരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നു.
ഒരു വിഭാഗീയത സൃഷ്ടിക്കുകയായിരുന്നില്ല ലക്‌ഷ്യമെന്നും വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാടുമായുള്ള അല്ലെങ്കില്‍ ഭാഷയുമായുള്ള ഒരു പൊക്കിള്‍കൊടി ബന്ധം നിലനിര്‍ത്തുന്നതില്‍ ബ്ലോഗ്ഗ് എഴുത്ത് മുഖ്യമായ ഒരു പങ്കു വഹിക്കുന്നു എന്ന ഒരു സത്യം വ്യക്തമാക്കുക എന്നു മാത്രമേ ഞാനുദ്ദേശിച്ചുള്ളൂ.
തെറ്റായ ഒരു ധാരണ പ്രവാസി ബ്ലോഗ്ഗര്‍ എന്ന പ്രയോഗം ഉണര്‍ത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.
------
കഴിഞ്ഞ പോസ്റ്റ് വായിച്ച് എന്താണു സം‌ഭവം എന്ന് പിടികിട്ടിയില്ല എന്ന് പരാതി പറഞ്ഞ ഒരു പാടു സുഹൃത്തുക്കളുണ്ട്..എന്തോ ചില വഴക്കിന്റെ ഒച്ചയും ബഹളവുമല്ലേ ഇത് എന്ന് ചോദിച്ചവരുമുണ്ട്...
എല്ലാമറിയുന്നത് ചുരുക്കം ചില ബ്ലോഗ്ഗര്‍മാക്ക് മാത്രം..
ഒന്നും വ്യക്തമായി എഴുതി നിങ്ങളെ അറിയിക്കാനാവാത്തതില്‍ എനിക്ക് ഖേദമുണ്ട്.
------
എനിക്കിന്നു വരെ അറിയാത്ത പിന്തുണ ഈ സംഭവത്തോടെ ഞാന്‍ മനസ്സിലാക്കുന്നു..
ബ്ലോഗ്ഗര്‍മാരില്‍ നിന്നുള്ള ഐക്യവും ഐക്യ ദാര്‍ഡ്യവും എന്നെ സന്തോഷവാനാക്കുന്നു.
ബൂലോകത്തിന്റെ ശോഭനമായ ഒരു ചുവടു വെപ്പിനു നമ്മളിലെ ഈ ഒരുമ വലിയ ഒരു ഘടകം തന്നെയാണു എന്ന് ഞാന്‍ മനം തൊട്ടറിയുന്നു.
------
കഴിഞ്ഞ പോസ്റ്റില്‍ കഥയറിയാതെ ആട്ടം കണ്ടവര്‍ എന്ന് ധരിച്ചവര്‍ക്കായി ഒരു സ്ക്രീന്‍ ഷോട്ട് താഴെ കൊടുക്കുന്നു..
ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം
------
--
------
------
വീണ്ടുമൊരു പ്രശ്നത്തിനോ (സഹതാപ) കമന്റിനു വേണ്ടിയോ അല്ല ഈ കുറിപ്പ്..പകരം ഇതൊരു പാഠമാകട്ടെ...
ഇനി ഏതെങ്കിലുമൊരു മുഖ്യധാരന്‍ ഏതൊരു ബ്ലോഗ്ഗറേയും ചുമ്മാ കേറി തെറി പറയും മുന്‍പ് രണ്ടു വട്ടം ആലോചിക്കട്ടെ!
------
എനിക്കതു മതി...
------
ഈ കലാപരിപാടി ഇതോടെ ഞാന്‍ നിറുത്തി..
നന്ദി, നമസ്ക്കാരം.
------------
------


29 Responses to ""പ്രിയ ബ്ലോഗ്ഗര്‍മാരേ..നന്ദി..ഒരായിരം നന്ദി!""
Pradeep Kumar said...

എന്തോ കുഴപ്പമുണ്ടായി എന്നല്ലാതെ, സംഗതി എന്താണെന്ന് ശരിക്കു മനസിലായിരുന്നില്ല.ഇപ്പോള്‍ പിടികിട്ടി.കൈകാര്യം ചെയ്ത രീതി വളരെ നന്നായി.ഒരു Professional touch.ഉപ്പും മുളകും എരിവുമൊക്കെ പാകത്തിന്.പാകം വേവിന് ഇറക്കി വെക്കുകയും ചെയ്തു.വയറു നിറയേണ്ടവന് നിറഞ്ഞുകാണും.


Friday, April 29, 2011 at 8:19:00 AM GMT+3
Umesh Pilicode said...

മിക്കവാറും എല്ലാ നിയമവും ഉപയോഗശൂന്യമാണ് , കാരണം നല്ലവര്‍ക്കു നിയമം വേണ്ട മോശമായവര്‍ അത് കൊണ്ട് നന്നാകാനുംപോകുന്നില്ല
- ടെമനോക്സ്


വേണ്ട തല്ലേണ്ട.. ഞാന്‍ ഓടി.. :-))


Friday, April 29, 2011 at 9:19:00 AM GMT+3
Noushad Vadakkel said...

കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്തു ഒരു വെബ്‌ ബ്രൌസര്‍ വഴി 'ജാലകം' തുറക്കുന്ന ഒരു വ്യക്തി അത് വഴി ചില കാര്യങ്ങള്‍ പ്രതീക്ഷിക്കുക സ്വാഭാവികം ...അച്ചടി മാദ്ധ്യമ രംഗത്തെ സംപുഷ്ടത ഇവിടെ കിട്ടില്ല ...കാരണം ചുരുങ്ങിയ സമയം മാത്രമാണ് ആളുകള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗപ്പെടുത്തുക പതിവ് . ആ ചുരുങ്ങിയ സമയം കൊണ്ട് ഒരു 'ജാലകത്തില്‍' മാത്രം അവര്‍ ചിലവഴിക്കില്ല.പൊതുവേ നീണ്ട എഴുത്തുകള്‍ വായിച്ചു സാഹിത്യം ആസ്വദിക്കുക എന്നത് അത് കൊണ്ട് തന്നെ സാധ്യവും അല്ല .(അതിനു സമയം കണ്ടെത്തുന്നവരും ഉണ്ടാകാം ) .തങ്ങളുടെ മികച്ച രചനകള്‍ വായിച്ചു വായനക്കാര്‍ അഭിപ്രായം രേഖപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇന്റര്‍നെറ്റ്‌ വഴി ബ്ലോഗ്‌ എഴുതുന്നവരിലും ഉണ്ട് .
എന്നാല്‍ ബ്ലോഗിന്റെതായ ചില പ്രത്യേകതകള്‍ മൂലം മികച്ച രചനകള്‍ക്ക് കൂടുതല്‍ വായനക്കാരെ ലഭിക്കാതെ വരാറുണ്ട് . പ്രചാരണ രംഗത്തെ നൂതന മാര്‍ഗ്ഗങ്ങള്‍ കൂടി ഒരു എഴുത്തുകാരന്‍ സ്വായത്തമാക്കി അത് പ്രയോഗിക്കുവാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇതിനെ മറികടക്കുവാനും കൂടുതല്‍ ആളുകളിലേക്ക് തങ്ങളുടെ രചനകളെ എത്തിക്കുവാനും കഴിയൂ ...(അതാണ്‌ അച്ചടി മാധ്യമത്തില്‍ നിന്നും ബ്ലോഗിനെ വേറിട്ട്‌ നിര്‍ത്തുന്ന ഒരു പ്രധാന ഘടകം .)
അതിനു ശ്രമിക്കാതെ തങ്ങളുടേതായ ഒരു പാര്‍ശ്വ വൃന്ദത്തെ ശ്രിഷ്ടിചെടുക്കുന്നതിനാണ് നിര്‍ ഭാഗ്യവശാല്‍ പലരും ശ്രമിക്കുന്നത് ...
തങ്ങളുടെ ഏതെങ്കിലുമൊക്കെ നിലപാടിനോട് വിയോജിക്കുന്നവരെയോ , അല്ലെങ്കില്‍ വിയോജിപ്പുള്ളവര്‍ എന്ന് തോന്നുന്നവരെയോ ഒക്കെ അപഹസിക്കുവാനും ,മോശക്കാരായി ചിത്രീകരിക്കുവാനും ചിലര്‍ ശ്രമിച്ച നിര്‍ഭാഗ്യകരമായ ഒരു സംഭവത്തിനോടുള്ള പ്രതികരണമാണ് ഈ വരയില്‍ കണ്ടത് .
ഇനി മേലില്‍ ഒരാളും ഇങ്ങനെ പരസ്യമായി അപഹസിക്കപ്പെട്ടു കൂടാ ..

ബ്ലോഗ്ഗെര്‍മാരെ പ്രവാസികളെന്നും , സ്വദേശികളെന്നും മറ്റും വേര്‍തിരിക്കുവാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ നമുക്ക് കരുതിയിരിക്കാം ..ഇഷ്ടമില്ലാത്തവരെ വിമര്‍ശിക്കുവാന്‍ ചിലര്‍ ഉപയോഗിക്കുന്ന പദങ്ങളായി അവ മാറിപ്പോയിരിക്കുന്നു ...അകമ്പാടതിനെതിരായ വ്യക്തിഹത്യക്കെതിര്ല്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനോടൊപ്പം ഇത്തരം പ്രവനതകല്‍ക്കെതിര്ല്‍ ശക്തമായി പ്രതികരിച്ചു മുളയിലെ നുള്ളിക്കളഞ്ഞ നല്ലവരായ ബ്ലോഗ്ഗെര്സിനു അഭിനന്ദനങ്ങള്‍ ....:)


Friday, April 29, 2011 at 9:42:00 AM GMT+3
Unknown said...

എന്റെ പഹയാ..ജ് ബല്ലാത്ത സംഭവാ..!
ഞാന് അന്നെക്കൊണ്ട് കുടുങ്ങി ട്ടൊ !
അന്റെ ബ്ലോഗ്ഗുംല്ലെങ്കില് ഇഞ്ചെ കാര്യം പറയാന്‍ല്ല!

അന്നെ കൊടുക്കണോ?


Friday, April 29, 2011 at 9:56:00 AM GMT+3
K@nn(())raan*خلي ولي said...

സുല്ല് സുല്ല്..

ഐക്യ ദാരിദ്ര്യം ഇല്ലെന്നു ഇപ്പൊ മനസ്സിലായില്ലേ?
ഇനി അടുത്ത ഇലക്ഷനില്‍ മല്‍സരിച്ചോ..
ഹമ്പഡാ..!

**


Friday, April 29, 2011 at 10:51:00 AM GMT+3
Unknown said...

ഈ ബൂലോഗത്ത്‌ എന്തൊക്കെ നടക്കുന്നു..
എന്‍റെ റബ്ബേ..
കുശുമ്പും കുന്നായ്മയും..ഇതൊന്നും പോരാഞ്ഞിട്ട് ഇപ്പോള്‍ പോസ്റ്റ് മോഷ്ട്ടിക്കാനും ചിലരിരങ്ങിയെന്ന് കേട്ടു.
സത്യം,,ഞാന്‍ കണ്ടതാ...കട്ട പോസ്റ്റുകള്‍ മണി മണി പോലെ പോസ്റ്റിയിരിക്കുന്നു,
കള്ളന്‍,,കശ്മലന്‍...!
നൌഷാദ് കരുതിക്കോ..വരകള്‍ വല്ലതും മോഷ്ട്ടിക്കുന്നത്.
ഉമേഷ്‌ പിലിക്കോടിനോട്‌ ചോതിച്ചാല്‍ അറിയാം കള്ളനെപറ്റി.

പിന്നെ,,ചിത്രത്തില്‍ ക്ളിക്കിയിട്ടു വലുതായില്ല.


Friday, April 29, 2011 at 11:24:00 AM GMT+3
Unknown said...

നൗഷാദ്‌ , വിമര്‍ശനം വിജയത്തിന്‍റെ ചുവട്ടുപടിയായി കണ്ടു മുന്നേറു.


Friday, April 29, 2011 at 11:43:00 AM GMT+3
nilamburkaran said...

സുഹൃത്തേ, നമ്മള്‍ നിലമ്പൂരില്‍ നിന്നും ആണ് വരുന്നത്.. കാട്ടു മൃഗങ്ങളോടും കാലാവസ്ഥയോടും മല്ലടിച്ച് പതറാതെ ജീവിതത്തോടു വിജയം നേടിയ ഉള്ളില്‍ നന്മയുള്ള കാരണോന്മാരുടെ പിന്മുറക്കാര്‍...ഇതുകൊണ്ടൊന്നും നമ്മള്‍ തളരില്ല...


Friday, April 29, 2011 at 12:03:00 PM GMT+3
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

എഴുതുക, വായിക്കുക, കമന്റുക... ഇതിനിടയില്‍ തല്ലുണ്ടാക്കണോ?


Friday, April 29, 2011 at 12:36:00 PM GMT+3
മഹേഷ്‌ വിജയന്‍ said...

ഡോ ആര്‍ കെ. തിരൂര്‍,
മലയാളി എവിടെ പോയാലും മലയാളിത്തരം ഒഴിവാക്കാനാകുമോ?
ബ്ലോഗുകളും പോസ്റ്റുകളും പെരുകുമ്പോഴും ബ്ലോഗില്‍ എഴുത്ത് മാത്രം വളരുന്നില്ലല്ലോ എന്നത് മാത്രമാണ് സങ്കടം...
ഇനി അതിന്റെ കൂടി ഇത് പോലെ കുറെ സംഭവങ്ങള്‍ കൂടി ആകുമ്പോള്‍ എല്ലാം കുശാലായി...


Friday, April 29, 2011 at 2:30:00 PM GMT+3
ദീപുപ്രദീപ്‌ said...

സംഭവം ഫേസ് ബുക്കില്‍ ഞാന്‍ കണ്ടിരുന്നു .അവര്‍ വിചാരിച്ചത് നടക്കാത്തതിന്റെ അമര്‍ഷം ആ വാക്കുകളില്‍ കാണാനുണ്ട് . എന്നാലും നൌഷാദിക്ക മോശമാക്കില്ല ട്ടോ . പോസ്റ്റിലൂടെ മറുപടി കൊടുത്തില്ലേ .
പക്ഷെ ഇതിനെക്കാള്‍ ചര്‍ച്ച ചെയ്യപെടേണ്ട കാര്യം ആ മോക്ഷണമാണ്.


Friday, April 29, 2011 at 3:19:00 PM GMT+3
SHANAVAS said...

ബ്ലോഗിങ്ങ് ഒരു സൌഹൃദ കൂട്ടായ്മ ആകുന്നതല്ലേ ഉചിതം?ഇവിടെ സാഹിത്യം രചിച്ചു ജ്ഞാനപീഠം കയറാന്‍ ആരെങ്കിലും ഉധേശിക്കുമോ?കഴിഞ്ഞത് കഴിഞ്ഞു.ഇനി മുന്നോട്ടു പോവുക.എല്ലാ ഭാവുകങ്ങളും.


Friday, April 29, 2011 at 4:23:00 PM GMT+3
Lipi Ranju said...

കഴിഞ്ഞ പോസ്റ്റില്‍ കഥയറിയാതെ ആട്ടം കണ്ടവരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു ഞാനും. സംഭവം വ്യക്തമാക്കിയത് നന്നായി, ഇത്തരം കാര്യങ്ങളും നടക്കുന്നുണ്ട് എന്നറിയാന്‍ കഴിഞ്ഞുവല്ലോ...


Saturday, April 30, 2011 at 12:51:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ബൂലോകത്തിന്റെ ശോഭനമായ ഒരു ചുവടു വെപ്പിനു നമ്മളിലെ ഈ ഒരുമ വലിയ ഒരു ഘടകം തന്നെയാണു എന്ന് ഞാന്‍ മനം തൊട്ടറിയുന്നു...ഒപ്പം എല്ലാ ബൂലോഗരും
ആട്ടം ഇപ്പോളാണ് കണ്ടത് കേട്ടൊ ഭായ്


Saturday, April 30, 2011 at 2:28:00 AM GMT+3
കൂതറHusain said...

സ്ക്രീന്‍ഷോട്ടെന്നു പറയുന്നത് എഡിറ്റുചെയ്തത് ആദ്യമായാ കാണുന്നെ. ഐഡന്റിറ്റി മറക്കുന്നതെന്തിനാ? അതില്ലാതെ എന്തു സ്ക്രീന്‍ഷോട്ട്. ഒന്നുകില്‍ നന്നായിടൂ അല്ലെങ്കി മിണ്ടാതിരിക്കൂ. പബ്ലിസിറ്റിയാ വേണ്ടതെങ്കില്‍ ഷെയിം ഷെയിം....


Saturday, April 30, 2011 at 6:03:00 AM GMT+3
mayflowers said...

മലയാളി എന്തിനാണിങ്ങിനെ അസഹിഷ്ണുത കാണിക്കുന്നത്?
നൌഷാദ് കൈകാര്യം ചെയ്ത രീതി ഉചിതം.


Saturday, April 30, 2011 at 6:34:00 AM GMT+3
SUNIL V S സുനിൽ വി എസ്‌ said...

ഹാഷിം പറഞ്ഞതുതന്നെയാണ് ശരി. ഇത്തരമൊരു വെളിവാക്കൽ പോസ്റ്റിലെ പ്രധാന തെളിവുകളുടെ സുപ്രധാനഭാഗം മറച്ചിട്ട്, താങ്കളുടെ കമന്റുകളും, ഫോട്ടോയും സ്ക്രീൻ ഷോട്ടിൽ വ്യക്തമാക്കിയത് ഔചിത്യമായില്ല. ഒരാൾ എം. കെ. ഖരീം ആണെന്നു തോന്നുന്നു. കഴിഞ്ഞ പോസ്റ്റും, ഈ വെളിവാക്കൽ പോസ്റ്റും ഈ സംഭവത്തെ പറ്റി അറിയാത്ത ഒരാൾക്ക് എന്തെങ്കിലും മനസ്സിലാക്കി കൊടുക്കും എന്നും തോന്നുന്നില്ല. കാര്യങ്ങൾ വളച്ചുകെട്ടാതെ വെട്ടിത്തുറന്നു പറയാനുള്ള ആർജ്ജവം കൂടി വേണം നൌഷാദേ.. ഇതിന് ആരേയും ഭയപ്പെടേണ്ട കാര്യമില്ലല്ലോ..ഇതൊരുമാതിരി പദപ്രശ്നം പോലെയായി പോയി.. ഈ പോസ്റ്റിന്റെ അർത്ഥവും, ആവശ്യവും ഉത്തരവുമൊക്കെ ഊഹിച്ചെടുക്കേണ്ടി വരും..!


Saturday, April 30, 2011 at 8:25:00 AM GMT+3
നൗഷാദ് അകമ്പാടം said...

എല്ലാവര്‍ക്കും നന്ദി...

ഇനി ഞാനായിട്ട് അവന്‍ പബ്ലീസിറ്റി ഉണ്ടാക്കേണ്ടാ എന്നുകരുതിയാണു
പേര്‍ പരാമര്‍ശിക്കാതിരുന്നത്.
ഇപ്പോള്‍ സുനിലേട്ടന്റെ കമന്റ് കൂടി വായിച്ചപ്പോള്‍ ഇനിയും മറച്ച് വെക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി..
എഡിറ്റിംഗില്ലാതെ പുതിയ സ്ക്രീന്‍ ഷോട്ട് ചേര്‍ത്തിരിക്കുന്നു.


സസ്നേഹം
നൗഷാദ് അകമ്പാടം.


Saturday, April 30, 2011 at 10:04:00 AM GMT+3
ജാബിര്‍ മലബാരി said...

ബൂലോകം അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭൂലോകമാകുന്നുട്ടോ? തെറിയും അടിയും കലഹവും കൊണ്ട്


Saturday, April 30, 2011 at 10:11:00 AM GMT+3
ഋതുസഞ്ജന said...

nothing to say. ithonnum pakshe oru tharathilum prolsaahippikkaanavilla


Saturday, April 30, 2011 at 11:47:00 AM GMT+3
കൂതറHashimܓ said...

പോസ്റ്റിനെ പറ്റി എനിക്ക് പറയാനുള്ളത് മനസില്‍ രൂപപ്പെടുത്തിയിട്ടാ കമന്റുകള്‍ ഓടിച്ച് നോക്കിയെ
ആദ്യമായി ഈ പോസ്റ്റ് കാണുന്ന ഞാന്‍ ഇതില്‍ കമന്റിയതായി കാണുന്നു.
ഞാന്‍ അല്ലാ മുകളില്‍ കമന്റിയത്. എന്റെ അനോണിയാണ്.

നൌഷാദ് &സുനില്‍ പണിക്കര്‍... എന്റെ അഭിപ്രായമല്ലാ അത്.
ഞാന്‍ ഒരു പ്രശ്നത്തില്‍ ഇട പെട്ടതുമായി ബന്ധപ്പെട്ട് വിളറിപിടിച്ച ആരോ എനിക്കെതിരെ ഉണ്ടാക്കിയ പ്രൊഫൈല്‍ ആണത് (ഞാനാണെന്ന് തെറ്റിദ്ദരിപ്പിക്കാന്‍ വേണ്ടി)
ഇത് കൂടി നോക്കൂ (http://www.boolokamonline.com/archives/23471) എല്ലാം വ്യക്തമാകും

അനോണിയെ സൈബെര്‍ സെല്ലിനെ ഏല്‍പ്പിക്കാനിരിക്കുകയാണ്. നിങ്ങളുടെ സപ്പോട്ട് പ്രതീക്ഷിക്കുന്നു.


Saturday, April 30, 2011 at 12:01:00 PM GMT+3
Anonymous said...

https://www.facebook.com/home.php?sk=group_195338890488823&view=permalink&id=206207536068625


Saturday, April 30, 2011 at 12:21:00 PM GMT+3
Unknown said...

പ്രതികരിച്ചത് നന്നായി നൗഷാദ്‌.
ചിത്രം വലുതാകുന്നില്ല!


Saturday, April 30, 2011 at 12:41:00 PM GMT+3
ഐക്കരപ്പടിയന്‍ said...

പ്രതികരണം ജന്മാവകാശം. അത് ന്യായത്തിനും, പോരാത്തതിന് മാന്യവുമാവുമ്പോള്‍, ചവിട്ടിന്റെ കാഠിന്യം കൂടും; ചെരുപ്പിന്റെ അടയാളം നന്നായി പതിയും...

എഴുത്തുകാരാണ് പോലും, സംസ്കാരമാണ് എഴുത്തിന്റെ ആദ്യ പാഠം, അതില്ലാത്തവര്‍ വെറും പേനയുന്തികളെ ആവുന്നുള്ളൂ...

പൂര്‍ണ വിവരം ഇനിയും കിട്ടിയില്ല, ആ ലിങ്ക് കിട്ടിയാലും മതി, ചിത്രം വലുതാകുന്നില്ല....


Saturday, April 30, 2011 at 2:22:00 PM GMT+3
അലി said...

ഇപ്പോഴും ഞാൻ കഥയറിയാതെ ആട്ടം കാണുന്നു. സ്ക്രീൻ ഷോട്ടിൽ ക്ലിക് ചെയ്ത് ക്ലിക് ചെയ്ത് ചൂണ്ടുവിരലിന്റെ അറ്റം തേഞ്ഞതല്ലാതെ വലുതായി കാണുന്നില്ല. അതുകൊണ്ട് കാര്യങ്ങൾ മനസിലാക്കാനുമായില്ല.


Saturday, April 30, 2011 at 2:50:00 PM GMT+3
ആചാര്യന്‍ said...

ഇനി എല്ലാം ശേരിയാകും എന്തേ...നിങ്ങളെ ആരോ കാര്യമായി മെയില്‍ അയച്ചു വേദനിപ്പിച്ചു അല്ലെ?....എനിക്ക് അങ്ങിനെ തോന്നുന്നു..


Saturday, April 30, 2011 at 6:43:00 PM GMT+3
ഷമീര്‍ തളിക്കുളം said...

ഇപ്പഴാ കാര്യത്തിന്റെ കിടപ്പുവശം മനസ്സിലായത്‌.


Saturday, April 30, 2011 at 11:52:00 PM GMT+3
Vayady said...

"ബൂലോകത്തിന്റെ ശോഭനമായ ഒരു ചുവടു വെപ്പിനു നമ്മളിലെ ഈ ഒരുമ വലിയ ഒരു ഘടകം തന്നെയാണു എന്ന് ഞാന്‍ മനം തൊട്ടറിയുന്നു"
തീര്‍ച്ചയായും.


Monday, May 2, 2011 at 1:13:00 AM GMT+3
Unknown said...

ഇപ്പോള്‍ ശരിയായി, കാര്യങ്ങള്‍ വ്യക്തമായി!
പ്രതികരണത്തില്‍ മാന്യതപുലര്ത്തിയ നൗഷാദിനെ അഭിനന്ദിക്കുന്നു.


Wednesday, May 4, 2011 at 11:55:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors