RSS

Followers

എനിക്കില്ലാത്ത 'അമ്മ ദിനം'


----
ഇന്ന് അമ്മ ദിനം.
പെറ്റമ്മയുടെ ഓര്‍മ്മകളെ തിരഞ്ഞു പിടിക്കാന്‍
കലണ്ടര്‍ സമ്മാനിച്ച ഒരു ദിനം..
----
മുലകുടിച്ച മാറിന്റെ ഇളം ചൂട് മറന്നു പോയവര്‍ക്ക്..
മാറോട് ചേര്‍ത്ത് ഉമ്മവെച്ച്
താരാട്ട് പാടിയുറക്കുമ്പോള്‍
അമ്മയെന്തിനാ കരയുന്നതെന്ന് ചോദിച്ച
നിഷ്ക്കളങ്ക ബാല്ല്യം മറന്നു പോയവര്‍ക്ക്..
----
തന്റെ വിശപ്പകറ്റാനമ്മ
ഒരുപാട് വിശന്നെന്ന്
തിരിച്ചറിഞ്ഞ കൗമാരം
മറന്നു പോയവര്‍ക്ക്
ഓര്‍ക്കാനൊരു ദിനം!
----
ഒടുവിലെന്നോ ജരാനര ബാധിച്ചപ്പോള്‍
ഇരുളടഞ്ഞ ഒരു മുറി സമ്മാനിച്ച്
അവിടെയൊതുങ്ങിക്കിടന്നൂടേയെന്ന്
അലമുറയിട്ടവര്‍ക്ക്..
----
വൃദ്ധ സദനത്തിന്റെ ആപ്പീസുമുറിയില്‍ നിന്നും
ചകിതമല്ലാത്ത മനസ്സുമായി പടിയിറങ്ങിയവര്‍ക്ക്..
അമ്മയെക്കുറിച്ചോര്‍ക്കാന്‍ ഒരു ദിനം..
----
പക്ഷേ
എനിക്കങ്ങനെയൊരുദിനമില്ല..
കാരണം
എനിക്കെല്ലാദിനങ്ങളും
അമ്മ ദിനങ്ങളാണു..
------
---
-
-----
-----


24 Responses to "എനിക്കില്ലാത്ത 'അമ്മ ദിനം'"
നൗഷാദ് അകമ്പാടം said...

"എന്നിലല്ല എന്റെ അമ്മയിലാണു ഞാന്‍ എന്നെ തിരയുന്നതും തിരിച്ചറിയുന്നതും.."


Sunday, May 8, 2011 at 10:33:00 AM GMT+3
Sameer Thikkodi said...

താങ്കളുടെ വരികൾ കടമെടുക്കുന്നു....

"പക്ഷേ
എനിക്കങ്ങനെയൊരുദിനമില്ല..
കാരണം
എനിക്കെന്നും
അമ്മ ദിനമാണു."


اللهم و أقر أعينها بما تتمناه لنا في الدنيا
اللهم إجعل أوقاتها بذكرك معمورة
اللهم أسعدها بتقواك
اللهم اجعلها في ضمانك وأمانك وإحسانك


Sunday, May 8, 2011 at 10:58:00 AM GMT+3
Noushad Koodaranhi said...

അമ്മേ നീയല്ലേ......!!!!


Sunday, May 8, 2011 at 11:35:00 AM GMT+3
Jefu Jailaf said...

മാതാവിന്റെ ഖബറടക്കം കഴിഞ്ഞു പിരിയുന്ന സഹോദരങ്ങളുടെ ദുഖം അണപൊട്ടി.“വൃദ്ധ സദനത്തിലായിരുന്നു നമ്മുടെ മാതാവെങ്കിലും ഒരു കുറവും നമ്മൾ വരുത്തിയിട്ടില്ലല്ലൊ. കുഴി കുറച്ചു കൂടി വലുതാക്കുവാൻ കുഴിവെട്ടുകാരനും, പ്രാർത്ഥനയുടെ നീളം കൂട്ടാനും വേണ്ടി ഞാൻ കുറച്ചു കൂടി കാശു മുടക്കി. നമ്മളെക്കൊണ്ടു ഇതൊക്കെയല്ലെ പറ്റൂ” ...

ഇക്കാ.. ആശംസകള്‍ വരികള്‍ക്ക്.. അള്ളാഹു നമുക്ക് നമ്മുടെ മാതാവിനെ സംരക്ഷിക്കുവാനുള്ള ഭാഗ്യം നല്‍കട്ടെ..


Sunday, May 8, 2011 at 11:42:00 AM GMT+3
നൗഷാദ് അകമ്പാടം said...

@ Jefu :Ameen!
Thanks to all..


Sunday, May 8, 2011 at 11:57:00 AM GMT+3
കാസിം തങ്ങള്‍ said...

നൌഷാദ്, എല്ലാം ആ വരികളിലുണ്ട്
ആശംസകള്‍.


Sunday, May 8, 2011 at 12:31:00 PM GMT+3
Ismail Chemmad said...

മാതാവിന്റെ പാദ ത്തിനടിയിലാണ് നിന്റെ സ്വര്‍ഗം ---മുഹമ്മദ്‌ നബി( സ.അ)


Sunday, May 8, 2011 at 1:55:00 PM GMT+3
Unknown said...

നൗഷാദ്‌, മാതൃത്വത്തിന്റെ മഹിമയെ കുറച്ചറിയാത്തവര്‍ പാര്‍ക്കുന്ന ഈ കാലത്ത് ആശ്വസിക്കാന്‍ ഓര്‍മ്മിച്ചെടുക്കാന്‍ ഓരോ ദിനങ്ങള്‍.

നാഥന്റെ , മാതാപിതാക്കളുടെ പൊരുത്തത്തിലായി ജീവിതം നയിക്കാന്‍ സ്രഷ്ടാവ് അനുഗ്രഹിക്കട്ടെ ...ആമീന്‍


Sunday, May 8, 2011 at 2:29:00 PM GMT+3
രമേശ്‌ അരൂര്‍ said...

നല്ല ചിന്ത ..നല്ല വരികള്‍ ..അമ്മയാണ് പരമമായ സത്യം


Sunday, May 8, 2011 at 3:56:00 PM GMT+3
കുഞ്ഞൂസ് (Kunjuss) said...

"പക്ഷേ
എനിക്കങ്ങനെയൊരുദിനമില്ല..
കാരണം
എനിക്കെല്ലാദിനങ്ങളും
അമ്മ ദിനങ്ങളാണു..."

അമ്മയെ ഓര്‍ക്കാനും നിരര്‍ത്ഥമായ ഒരാചാരം വേണം നമുക്കും എന്നായിരിക്കുന്നു...!
നല്ല ചിന്തക്കും വരികള്‍ക്കും നന്ദി .


Sunday, May 8, 2011 at 5:59:00 PM GMT+3
Unknown said...
This comment has been removed by the author.
Unknown said...

"എനിക്കെല്ലാ ദിനങ്ങളും
അമ്മ ദിനങ്ങളാണ്."
എനിക്കും.

നല്ലൊരു ചിന്തയില്‍ നിന്നും ഉയിര്‍കൊണ്ട ഈ നല്ലെഴുത്തിന് അഭിനന്ദനങ്ങള്‍..


Sunday, May 8, 2011 at 8:11:00 PM GMT+3
MOIDEEN ANGADIMUGAR said...

എനിക്കങ്ങനെയൊരുദിനമില്ല..
കാരണം
എനിക്കെല്ലാദിനങ്ങളും
അമ്മ ദിനങ്ങളാണു.

അമ്മയെ ഓർക്കാനും സ്നേഹിക്കാനും ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമെന്ത് ?


Sunday, May 8, 2011 at 11:14:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായിട്ടുണ്ട് സിബു
അമ്മ ദിനം കണ്ടുപിടിച്ച ഇവരുടെയൊക്കെ അമ്മദിനം
ദേ..ഇങ്ങനേയാണ് കേട്ടൊ
‘അമ്മതൻ രതി സുഖ വഴിയേ മുളതെറ്റി ,
ചുമ്മാകടന്നുവന്നവൻ ഞാനെങ്കിലും;കിട്ടീ
യമ്മൂമ്മതൻ പരിചരണങ്ങളിത്രകാലം !
അമ്മയിപ്പോൾ നാലാമിണയുടെകൂടെ;എങ്ങോ....

ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ ; അത്
അമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !

അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,
സമ്മാനങ്ങളൊപ്പം വേറെയതു വേണ്ടപോലെ !‘


Monday, May 9, 2011 at 1:37:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായിട്ടുണ്ട് നൌഷു
അമ്മദിനം കണ്ടുപിടിച്ച ഇവരുടെയൊക്കെ മദേഴ്സ് ഡേയ്
ദേ..ഇങ്ങനേയാണ്
“അമ്മതൻ രതി സുഖ വഴിയേ മുളതെറ്റി ,
ചുമ്മാകടന്നുവന്നവൻ ഞാനെങ്കിലും;കിട്ടീ
യമ്മൂമ്മതൻ പരിചരണങ്ങളിത്രകാലം !
അമ്മയിപ്പോൾ നാലാമിണയുടെകൂടെ;എങ്ങോ....

ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ ; അത്
അമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !

അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,
സമ്മാനങ്ങളൊപ്പം വേറെയതു വേണ്ടപോലെ !“


Monday, May 9, 2011 at 1:40:00 AM GMT+3
mayflowers said...

തലക്കെട്ട്‌ ഞാനും കടമെടുക്കുന്നു..


Monday, May 9, 2011 at 5:39:00 AM GMT+3
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നല്ല വരികള്‍...
നല്ല ചിന്ത.


Monday, May 9, 2011 at 5:57:00 AM GMT+3
grkaviyoor said...

എന്തിനിങ്ങനെ വേദനിപ്പിക്കുന്നു
മാതൃതത്തിന്‍ പേരില്‍ ദിനം എതുമായാലും
മാതാവിനെ ഓര്‍മ്മിക്കാത്ത മക്കളുണ്ടോ
ഇനി അമ്മതൊട്ടില്‍ പിറന്നവരായാലും
വിദ്ധ്വഷ തോടെയെങ്കിലും ,നല്ല കവിത ശ്രമം


Monday, May 9, 2011 at 8:43:00 AM GMT+3
SHANAVAS said...

എല്ലാ ദിനങ്ങളും അമ്മയെ ഓര്‍ക്കുന്നതാവട്ടെ.അതെ ,അതാണ്‌ അതിന്റെ ശരി.അമ്മയാണ് സത്യം.അമ്മ മാത്രം.


Monday, May 9, 2011 at 10:37:00 AM GMT+3
ഷമീര്‍ തളിക്കുളം said...

എന്റെയുള്ളില്‍ ഞാന്‍ താലോലിക്കുന്ന 'എന്റെ ഉമ്മ'- ആ സ്നേഹത്തിന്റെ ആഴം നിങ്ങളുമായി പങ്കുവെക്കാന്‍ മാത്രം ഞാന്‍ അജ്ഞാനിയാകുന്നു. ഉമ്മയെ കുറിച്ച് ഞാന്‍ എന്തെഴുതിയാലും അതൊരിക്കലും ഇവിടെ പൂര്‍ണ്ണമാകില്ല. എന്റെ അക്ഷരങ്ങള്‍ക്ക് അതിനുള്ള ശക്തിയില്ല.

നൗഷാദ്‌'ക്ക പോസ്റ്റ്‌ ഇഷ്ടായി...


Tuesday, May 10, 2011 at 12:26:00 AM GMT+3
ഷാജി വര്‍ഗീസ്‌ said...

അര്‍ത്ഥവത്തായ വരികള്‍ .......ആശംസകള്‍ നേരുന്നു


Tuesday, May 10, 2011 at 5:51:00 PM GMT+3
അസീസ്ഷറഫ്,പൊന്നാനി said...

എനിക്കീല്ലൊരു നിമിഷവുമെന്നുമ്മ എന്നരികിലില്ലാതെ
ഭാവുകങ്ങള്‍


Wednesday, May 11, 2011 at 5:32:00 PM GMT+3
Gini said...

എല്ലാ ദിനങ്ങളും അമ്മയെ ഓര്‍ക്കുന്നതാവട്ടെ.... ആശംസകള്‍


Friday, May 13, 2011 at 10:53:00 PM GMT+3
Noushad Backer said...

ഒരു നല്ല സന്ദേശത്തിന്....നന്ദി...


Sunday, May 13, 2012 at 9:59:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors