RSS

Followers

"ബ്ലോഗ്ഗേ വിട! എന്നെന്നേക്കും വിട!!"


"ഹലോ..ഹെന്താടാ എന്തു പറ്റീ?
---
"ഓ..എന്തു പറ്റാനാ.. ഒന്നും പറ്റിയില്ലല്ലോ.."
---
" അല്ല നീ എഴുത്ത് നിറുത്തുന്നൂന്ന് ടൈറ്റിലില്‍ കണ്ടു.."
---
"ഓ അതു ചുമ്മാ ... ആളു കേറിക്കോട്ടെ എന്നു കരുതിയാ
"
---
"നീയെന്താ ആളെ കൊതിപ്പിക്കുന്നോ..
നീ കാര്യം പറ!"
---
" ഒന്നുമില്ലെടാ കൂവേ.."
---
" ആട്ടെ..ഇന്നലെ നിന്നെക്കേറി ആരോ തെറി വിളിച്ചെന്ന് കേട്ടല്ലോ.."
---
"ഓ..അതയാള്‍ക്കബദ്ധം പറ്റിയതാ.."
---
" എന്നയാള്‍ പറഞ്ഞോ.."
---
" ഇല്ലാ ഞാനൂഹിച്ചു!"
---
"കൊള്ളാം..! എന്നിട്ട് നീയത് കേട്ടിങ്ങ് പോന്നു അല്ലേ.."
---
"നിനക്കറിയാലോ ഞങ്ങള്‍ ഗള്‍ഫുകാര്‍ക്കിത്തിരി ക്ഷമ കൂടുതലാടാ മോനേ.."
---
"കഷ്ടം! നിന്റെ വീറും വാശിയുമൊക്കെ എവിടെ പോയീ..?"
പണ്ടു നടു റോട്ടില്‍ പോലീസുകാരനെ തല്ലിയ പാര്‍ട്ടിയല്ലേ നീ.."
---
" ഓ..നമ്മടെ പഴയ കഥകളൊക്കെ നമ്മള്‍ തന്നെ മറന്നൂ ചങ്ങാതീ..
ഇനി അതൊന്നും ഓര്‍മ്മിപ്പിക്കല്ലേ...
നിനക്കറ്യോ..
നാട്ടിലെ ഒരു വിധം അലമ്പ് പാര്‍ട്ടിയൊക്കെ ഇവിടെ വന്നാ നന്നാവും..
ഞാനും അങ്ങനെ നന്നായി പ്പോയില്ലേ..
അവരെന്തെങ്കിലും ഒക്കെ പറയട്ടെ..."
---
"എന്നാലും നീയൊന്തൊരു ഉശിരന്‍ ഡിഫിക്കാരനായിരുന്നു....മനുഷ്യചങ്ങലേം തെരുവുനാടകോം മുദ്രാവാക്യം വിളിയും..ഒന്നും ഞാന്‍ മറന്നിട്ടില്ലെടാ..
നിന്റെ ആ പഴയ സ്വഭാവമൊക്കെ ഗല്‍ഫിലു പോയതൊടെ മാറിയല്ലോടാ.."
"അതങ്ങനെയല്ലേ ചങ്ങാതീ.. കുറേ ക്ഷമിക്കാനും കണ്ടില്ലാനു വെക്കാനും ഒക്കെ പഠിച്ചു..
പക്ഷേ ഞാന്‍ ചിന്തിക്കുന്നതല്ല..
നമ്മള്‍ മലയാളികള്‍ക്ക് ഇത്രേം സംസ്ക്കാരം കുറഞ്ഞ് പോയല്ലോന്നോര്‍ത്താ.."
---
" അതിവിടെ എല്ലാവര്‍ക്കുമറിയുന്ന കാര്യമല്ലേ..
നിനക്കിപ്പോഴാണോ അങ്ങനൊരു വെളിപാടുണ്ടാവുന്നത്?"
---
" അല്ല..നമ്മളീ കാലം കുറച്ചായില്ലേ നാട്ടീന്ന് മാറി നിക്കണേ..
അതിപ്പം നാട്ടാരുടെ ഈ തെറി ശീലങ്ങള്‍ ...പദപ്രയോഗങ്ങള്‍..."
---
" അതോ പുതിയ തെറിവാക്കുകള്‍ നിനക്കറിയാതെ പോയതോ?"
---
---
" എടാ.. നമ്മള്‍ ഏതു മിനിമം മലയാളിക്കും മലയാളക്കര വിട്ടാല്‍ കാട്ടുന്ന ഒരു ഡീസന്‍സി ഉണ്ട്..
അതെന്നാന്നറിയാവോ..
നമ്മളെ ഏതു പ്രവര്‍ത്തിയും നമ്മുടെ നാടിന്റെ മാനം കൊണ്ടുള്ള കളിയാണെന്ന ബോധ്യം ...
അവിടെ വ്യക്തി മാറി നാം നമ്മുടെ രാഷ്ട്രത്തിന്റെ പ്രതിനിധികളാവും എന്ന് ചുരുക്കം..
---
ഇവിടെയുള്ള ഓരോ അറബിയും ഇന്ത്യയെ കാണുന്നത് താജ് മഹളിലൂടേയും ഇന്ത്യന്‍ പാര്‍ളമെന്റിലൂടെയുമല്ല..അവരുടെ കണ്മുന്നില്‍ നില്‍ക്കുന്ന ഞങ്ങള്‍ ഓരോ ഇന്ത്യക്കാരനിലൂടേയുമാണു...
നമ്മള്‍ നന്നായാ അവരു പറയും "കുല്ലു ഹിന്ദി മിയ മിയ!" (ഇന്ത്യാക്കാരന്‍ ഉഷാറാണു കെട്ടാ!)
നമ്മളൊരാള്‍ മോശമായാല്‍ അതേ നാവ് തന്നെ തിരുത്തും "കുല്ലു ഹിന്ദി ഹറാമീ!"
(ഇവമ്മാരൊക്കെ കള്ളന്മാരു തന്നെ!) യെന്ന്.."
---
"അപ്പം?"
---
"അപ്പമല്ല അട..എടാ അപ്പോ നമ്മള് നമ്മുടെ നാടിന്റെ മാനം കാക്കാന്‍ പരമാവധി എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവാന്‍ നോക്കും..നിലനില്പ്പിനായി
എല്ലാ കാര്യത്തിനോടും അവന്‍ സ്വമേധയാ സമരസപ്പെടും.. അതവന്റെ ആവശ്യകതയും പിന്നെ ശീലവുമൊക്കെയാവും!"
---
"അതെ..ഒടുവില്‍ എല്ലാത്തിലും ഒരു അടിമത്ത മനോഭാവം പുലര്‍ത്തും ന്നും പറയാം..!"
---
" ഡേയ്..ഗല്‍ഫുകാരെ കളിയാക്കരുത്!"
---
" ഓ..ഞാനായിട്ടിപ്പം എന്ത് കളിയാക്കാനാ..നാട്ടിലുള്ള ഹോം മൂവീസില്‍ വരെ ഗല്‍ഫുകാരനെ വെറും മണ്‍ടനും കോമാളിയുമായിട്ടാ ചിത്രീകരിക്കുന്നത്..ഇയ്യതറീണുണ്ടോ?"
---
"ശരിയാ...പക്ഷേ ഒരു ഗള്‍ഫുകാരന്‍ മറ്റൊരു ഗള്‍ഫുകാരനെക്കുറിച്ച് ഒരിക്കലും അങ്ങനെ ചിന്തിക്കില്ല..അവന്റെ അധ്വാനത്തിന്റെ.. പണത്തിന്റെ മൂല്യം മറ്റൊരു ഗള്‍ഫുകാരനേ കാണാന്‍ ക്ഴിയൂ..."
---
" അതാ പറഞ്ഞത് പ്രവാസി എല്ലാത്തിലും പ്രയാസം അനുഭവിക്കുന്നൂന്ന് ..
അതവിടെ നിക്കട്ടെ..നിന്നെ തെറിപറഞ്ഞത് അറിഞ്ഞിട്ട്
എനിപ്പഴും കലിപ്പ് തീരുന്നില്ലാ...നിനക്ക് നാലു തിരിച്ച് പറഞ്ഞുകൂടായിരുന്നോടാ.."
---
"എടാ.. അത് നിനക്ക് നാട്ടില്‍ നിന്നിട്ട് തോന്നുവാ..
ഇവിടെ നോക്ക് എത്രമാത്രം വ്യത്യസ്ഥ രാഷ്ട്രങ്ങളിലെ വ്യത്യസ്ഥ സ്വഭാവക്കാരായ മനുഷ്യരുടെ ഇടയിലാണു ഓരോ മലയാളി പ്രവാസിയും കഴിഞ്ഞ് കൂടുന്നത്...
ഗള്‍ഫിലെ കാലാവസ്ഥ പോലെ അനുനിമിഷം മാറുന്ന സ്വഭാവ വൈചിത്ര്യങ്ങള്‍ ഉള്ള അറബി സ്വദേശികള്‍ക്കും വലിയ ശരീരവും അതിനേക്കാള്‍ വലിയ നാവും സംസാരവും ഉള്ള മസിരികല്‍ക്കും പരുക്കനും കലഹപ്രിയരുമായ പാക്കിസ്ഥാനികള്‍ക്കും അഫ്ഗാനികള്‍ക്കും ഒന്നു രണ്ടും പറഞ്ഞ് പൂച്ചകളെപ്പോലെ കടിപിടി കൂടിക്കഴിയുന്ന ബംഗാളികള്‍ക്കും ഏതു നേരത്തും ഒരു വഴക്കിനും തട്ടിപ്പറിക്കും സജ്ജരായി നില്‍ക്ന്നകുന്നവര്‍ എന്ന് തോന്നിപ്പിക്കുന്ന സോമാലിയക്കാര്‍ക്കും കണ്ണടച്ചാല്‍ ആ നിമിഷം പാരയും മറുപാരയും വെച്ച് ജോലിയും കൂലിയും ഇല്ലാതാക്കുന്ന ലബനാനിയും അള്‍ജീരിയക്കാരനും ഒക്കെ നിറഞ്ഞ ഒരു സമൂഹത്തിലാണു മോനേ
ഈ ഗള്‍ഫ് മലയാളി കഞ്ഞി കുടിച്ച് ദിനം പോക്കുന്നത്..
(സോറി കുബ്ബൂസും തൈരും എന്നാക്കിക്കോ..)
---
ഈ സകല ലോക തരികിടകള്‍ക്കുമിടയില്‍ നിന്നു പിഴക്കുന്ന പ്രവാസി ഞാനാണോ "പൊട്ടക്കിണറ്റിലെ തവള" അതോ മലയാളത്തിലെ ഇത്തിരിവട്ടത്തിലിരുന്ന് ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത ഏതോ ഒരാളെ നെറ്റിലൂടെ തെറി പറഞ്ഞ് സായൂജ്യമടയുന്ന അവന്മാരോ "ആ പറഞ്ഞ തവള" ??
---
" അല്ല..നീ വല്ലാതെ വികാരാധീതനായോ..
എടാ നീയെന്താ വേവലാതിപ്പെടുന്നത് ..ആ പറഞ്ഞ മഹല്‍സാഹിത്യകാരന്റെ ബ്ലോഗ്ഗ് ഞാന്‍ പോയി നോക്കി...അയാള്‍ടെ അസുഖത്തിന്റെ കാരണോം മനസ്സിലായി!!"
---
" ഇല്ലെടാ..ഇവരൊക്കെ ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനെ പുച്ഛത്തോടെ കാണുന്നവരാ..വായനയില്ലാത്തവ രുടെ അക്ഷരത്തെറ്റ് സ്ലേറ്റ് സാഹിത്യം എന്നാണിവര്‍ ഞങ്ങളെക്കുറിച്ച് പറയുന്നത്..
നാട്ടില്‍ അവന്‍ കണ്ടതിലപ്പുറം കണ്ടാണു നമ്മളീ കപ്പലു കയറിയതെന്നവനറിയുന്നില്ല..."
---
" ഹ..നീ ചൂടാവാതെ.."
---
" ഇല്ല..ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയെന്നേ ഉള്ളൂ... ഒരു പ്രവാസിയുടെ ആദ്യ പാഠം എന്നത് എന്തിനേയും ഉള്‍ക്കൊള്ളാന്‍ പഠിക്കുക എന്നതാണു..നാട്ടിലെ കുടുംബവും ബാധ്യതകളും അനുഭവങ്ങളും ഒക്കെ അവനെ അതിനു ശരിക്കും പാകപ്പെടുത്തുക തന്നെ ചെയ്യും.!"
---
"അതിപ്പോ ഞങ്ങള്‍ നാട്ടിലുള്ളവര്‍ക്കും അങ്ങനെയല്ലേ.."
---
" അല്ല..ഇവിടെ അവന്‍ തനിച്ചാണെന്ന ബോധം അവനുണ്ട്..
നാട്ടിലെ പലര്‍ക്കും അവന്‍ ഒരു താങ്ങാണെന്നറിയുമ്പോഴും തന്നെ താങ്ങാന്‍ ഒരു കൈയും ഇവിടെയില്ല എന്നറിയുമ്പോഴുള്ള മനസ്സ് നേടുന്ന ഒരു കരുത്തുണ്ട്...
നാട്ടില്‍ നൂറുകൊല്ലം നിന്നാലും നാമത് പഠിക്കുകയില്ല...
ഇവിടെ ഒരു കൊല്ലം കൊണ്‍ടവന്‍ അതില്‍ പി.എച്ച്.ഡി. എടുക്കും.."
---
" എനിക്ക് മനസ്സിലാവുന്നുണ്ടെടാ.."
---
"ഓക്കെ..ഞാന്‍ വെക്കട്ടെ..
നെറ്റിലായത് കൊണ്ടാ ഇത്ര നേരം കത്തി വെച്ചേ.."
---
" ന്നാ ശരി.."
---
"ആ.. ന്നാ ശരി.."
---
"ങ.. പിന്നെ ഈ പോസ്റ്റിനു കൊടുത്ത ആ ടൈറ്റില്‍ ഒന്നു മാറ്റ്.."
---
" മാറ്റണോ.."
---
" ങ..മാറ്റ്..ടൈറ്റില്‍ എന്റെ വകയാകട്ടെ.. എഴുതിക്കോ.."
---
"ആ..എഴുതി!"
---
" ന്നാ ഓകെ.."
---
"ആ.. ഓക്കേടാ..!"
---
*******
---
അപ്പോ ഈ പോസ്റ്റിന്റെ ടൈറ്റില്‍ മാറ്റി - ദാ ഇങ്ങനെ ‌‌‌‌
---
"പ്രവാസി ബ്ലോഗ്ഗറോട് കളിക്കരുത്' അഥവാ മറു തെറി ഇങ്ങനേയും പറയാം!"


78 Responses to ""ബ്ലോഗ്ഗേ വിട! എന്നെന്നേക്കും വിട!!""
ശ്രീക്കുട്ടന്‍ said...

പോരാ കൂവലിനു ശക്തിപോരാ.നല്ലോണം കലക്കി ഒരു ഗ്ലാസ്സ് പാലു കൂടി എടുക്കട്ടെ.....ഹ..ഹാ..​‍


Tuesday, April 26, 2011 at 1:57:00 PM GMT+3
Faizal Kondotty said...

Nice.
:)


Tuesday, April 26, 2011 at 2:09:00 PM GMT+3
Unknown said...

കി കി കി കളി ബ്ലോഗ്ഗറോടോ?


Tuesday, April 26, 2011 at 2:09:00 PM GMT+3
Anonymous said...

വളരെ നല്ല പോസ്റ്റ്‌..ഒരു പ്രവാസിയുടെ ആത്മനൊമ്പരം മുഴുവന്‍ ഉണ്ട് വരികളില്‍...ബ്ലോഗില്‍ സ്വയം ബുദ്ധിജീവികളായി നടിക്കുന്നവര്‍ ധാരാളമുണ്ട്..ഇതിലെ ബ്ലോഗര്‍ പറഞ്ഞത് സത്യമാണ്..എനിക്കും മതിയായി തുടങ്ങിയിരിക്കുന്നു...:-))


Tuesday, April 26, 2011 at 2:10:00 PM GMT+3
Jefu Jailaf said...

നേര്‍ക്ക്‌ നിന്ന് വിളിച്ചാല്‍ ഇത്രയും വരില്ലായിരുന്നു.. :)


Tuesday, April 26, 2011 at 2:15:00 PM GMT+3
SHANAVAS said...

ബ്ലോഗര്‍ മാര്‍ക്കിടയിലും ചേരി തിരിവുണ്ടോ?എനിക്കറിയില്ല.തുടക്കക്കാരന്‍ ആയതു കൊണ്ടായിരിക്കും അറിയാതെ പോയത്.വലിയ സാഹിത്യകാരന് അച്ചടി മാധ്യമങ്ങള്‍ ഉണ്ടല്ലോ?അവിടെ കളിച്ചാല്‍ പോരെ?സാധാരണക്കാരന്റെയും വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കാന്‍ ഉള്ള ഇടമാണ് ബ്ലോഗ്‌.ഇവിടെ വലിയ സാഹിത്യ രചനകള്‍ ഒന്നും ആരും പ്രതീക്ഷിച്ചിട്ടു കാര്യമില്ല.ഇവിടെ പ്രവാസി എന്നോ നിവാസി എന്നോ വേര്‍ തിരിവിന്റെ ആവശ്യവും ഇല്ല.


Tuesday, April 26, 2011 at 2:18:00 PM GMT+3
ponmalakkaran | പൊന്മളക്കാരന്‍ said...

ന്നാലും... ങ്ങള് പോകല്ലീന്നും...........!


Tuesday, April 26, 2011 at 2:24:00 PM GMT+3
അലി said...

ബ്ലോഗ് പൂട്ടീന്ന് കരുതി സന്തോഷിച്ച് വന്നതാ...
ഇത് ഒരുമാതിരി കൊലച്ചതിയായിപ്പോയി.

ഇനി കുല്ലു ഹിന്ദി കോയിസ് എന്ന് പറയിപ്പിക്കാൻ നോക്കാം.


Tuesday, April 26, 2011 at 2:43:00 PM GMT+3
ഒരു യാത്രികന്‍ said...

ആര്‍ക്കിട്ടാ കൊട്ട്??? സംഭവം രസമായി. പക്ഷെ കാര്യ കാരണങ്ങള്‍ കൂടി അറിഞ്ഞെങ്കില്‍ ഒന്ന് കൂടി കൊഴുത്തെനെ....ഹി..ഹി ..വല്ല "ലിങ്ക"വും കിട്ടുമോ??....സസ്നേഹം


Tuesday, April 26, 2011 at 2:53:00 PM GMT+3
mayflowers said...

പ്രവാസി എല്ലാവരുടെയും ചട്ടുകമാണ്‌...
തല്ലുകൊള്ളിയാണ്..
സര്‍വോപരി ഒരു use and throw സാധനം.
മഴപെയ്താലും ഇടി വെട്ടിയാലും കുറ്റം പ്രവാസിക്ക്.
അവന്റെ പ്രയാസങ്ങള്‍ എന്നവസാനിക്കും..?
നല്ല പോസ്റ്റ്‌ ആയിരുന്നു കേട്ടോ..


Tuesday, April 26, 2011 at 2:57:00 PM GMT+3
ഷബീര്‍ - തിരിച്ചിലാന്‍ said...

മറുപടി ഉഷാര്‍... കുറച്ചൂടെ ഒന്ന് ചൂടാകാമായിരുന്നു... ഞാന്‍ മഹാനാണെന്ന് ഒരാള്‍ ചിന്തിച്ചാല്‍ അതോടെ തുടങ്ങി അവന്റെ പതനം. അശ്ലീല പദങ്ങള്‍ അവന് അലങ്കാരമാകും. മറ്റുള്ളവരെ കൊച്ചാക്കി കാണാനും തെറി വിളിക്കാനുമുള്ള ഒരവസരവും ഒഴിവാക്കില്ല. അവരുടെ സംസ്കാരത്തിലേക്ക് താവാന്‍ കഴിയാത്തതിനാല്‍ കേട്ട് നില്‍ക്കാനേ നമുക്ക് നിര്‍വാഹമുള്ളൂ. റോഡരികില്‍ നില്‍ക്കുന്ന ഒരു ഭ്രാന്തന്‍ പറയുന്നതിനോട് നമ്മള്‍ പ്രതികരിക്കാതിരിക്കാറില്ലേ... അതുപോലെ കണക്കാക്കിയാല്‍ മതി.

ഭൂലോകം കണ്ട പ്രവാസി പക്വതയാര്‍ജിക്കുന്നത് വളരെ നന്നായി പറഞ്ഞു. ഷാനവാസിക്ക(താടി കണ്ടിട്ടാണേ ഇക്കാ എന്ന് വിളിക്കുന്നത്) പറഞ്ഞത് പോലെ പ്രവാസി ബ്ലോഗര്‍ എന്നും നിവാസി ബ്ലോഗര്‍ എന്നൊന്നും തരം തിരിച്ച് കാണേണ്ട കാര്യമില്ല. എല്ലാവരും ബ്ലോഗര്‍മാര്‍. ആര്‍ക്കും പ്രത്യേക പരിഗണനയില്ല.

ആശംസകള്‍


Tuesday, April 26, 2011 at 3:02:00 PM GMT+3
Noushad Vadakkel said...

നമ്മളവകാശപ്പെടാത്തത് നമ്മുടെ മേല്‍ ആരോപിച്ചു നമ്മളെ തെറി വിളിക്കുന്നവര്‍ക്ക് നമ്മള്‍ ഇങ്ങനെ മറുപടി നല്‍കണമോ ...? പ്രവാസികളുടെ ആശ്വാസമായി മാറുന്ന ബ്ലോഗുകളെ സ്വീകരിക്കുന്ന ഒരു സഹൃദയ സമൂഹമുണ്ടിവിടെ ..അവര്‍ക്ക് ഇഷ്ടമാകുന്നത് അവര്‍ വായിക്കും .ഇന്‍റര്‍നെറ്റില്‍ കാണാതെ കിടക്കുന്ന സാഹിത്യതെക്കാള്‍ ഇന്‍റര്‍നെറ്റില്‍ കാണുന്ന സാഹിത്യത്തെ അവര്‍ നെഞ്ചോട്‌ ചേര്‍ക്കും ...
അതില്‍ അസഹിഷ്ണുത കാണിക്കുന്നവര്‍ തങ്ങളുടെ സാഹിത്യം ഇന്റര്‍നെറ്റ്‌ വഴി വായിക്കുവാന്‍ സൗകര്യം ഒരുക്കി കൊടുക്കുകയാണ് വേണ്ടത് .അല്ലെങ്കില്‍ ഇത് മറ്റൊരു മേഖലയാണെന്ന തിരിച്ചറിവ് നേടി അതിനെ അതിന്റെ പാട്ടിനു വിടുക ..
പ്രവാസികളെ അധിക്ഷേപിക്കുന്നവര്‍ അറിയുക ,വഴക്കിനോ പരിഹാസതിനൊ വേണ്ടിയല്ല അവര്‍ ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്യുന്നത് ..താല്‍ക്കാലികമായി (ഒരു പക്ഷെ സ്ഥിരമായി ) തങ്ങള്‍ക്കു നഷ്ടപ്പെട്ട നാടിന്റെ മധുരം അവര്‍ ആസ്വദിക്കുന്നത് ഇന്റര്‍നെറ്റ്‌ വഴിയാണ് ..അവര്‍ക്ക് അത് നുകര്‍ന്ന് കൊടുക്കുക ...അല്ലെങ്കില്‍ അവരെ വേദനിപ്പിക്കാതിര്‍ക്കുക ...


Tuesday, April 26, 2011 at 3:06:00 PM GMT+3
Dr.Muhammed Koya @ ഹരിതകം said...

അകമ്പാടം ,
തമാശ ആയി തോന്നുമെങ്കിലും മനസ്സില്‍ തട്ടുന്ന എഴുത്ത്‌.പണ്ട്‌ പോലീസുകാരനെ തല്ലി എന്നൊന്നും ബഡായി വേണ്ടായിരുന്നു.

പ്രവാസിയുടെ "അകം-പാടം, പുറം മരുഭൂമി" അല്ലേ അതോ തിരിച്ചോ ?

തെറിവിളിക്കെതിരെ ശക്തമായ പ്രതിഷേധം-പോട്ടെന്നേ, പണ്ട്‌ നമ്പൂരി പറഞ്ഞ പോലെ "അവന്‍ തിന്നുന്നത്‌ അവന്‍ പറയുന്നു; ഞാന്‍ തിന്നുന്നത്‌ ഞാന്‍ പറയുന്നു"............. വിട്ടുകള


Tuesday, April 26, 2011 at 3:26:00 PM GMT+3
grkaviyoor said...
This comment has been removed by the author.
grkaviyoor said...

പ്രവാസി അത്രമോശമാല്ലല്ലോ നൌഷാദ് ഭായ് സംഗതി കലക്കി കടുവറുത്തു


Tuesday, April 26, 2011 at 3:33:00 PM GMT+3
നൗഷാദ് അകമ്പാടം said...

@ ഹരിതകം : സംഭവം സത്യം..ആളു യൂണിഫോമിലല്ലായിരുന്നു..
പക്ഷേ പോലീസുകാരനാണെന്ന് എനിക്കറിയാമായിരുന്നു...
ങാ ..അതൊരു പഴയ കഥ!


Tuesday, April 26, 2011 at 3:37:00 PM GMT+3
Al Esra Madinah said...

കലികാലം എന്നൊന്നുണ്ടോ...?


Tuesday, April 26, 2011 at 3:47:00 PM GMT+3
Vayady said...

ഛെ! മനുഷ്യനെ വെറുതെ കൊതിപ്പിച്ചു. ആനകൊടുത്താലും ആശകൊടുക്കരുതെന്ന്‌ കേട്ടിട്ടില്ലേ? :)

ഇനി കാര്യമായിട്ടൊരു കാര്യം: തമാശയിലൂടെ സീരിയസ്സ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള താങ്കളുടെ കഴിവ് പ്രശംസനീയം തന്നെ. എന്റെ അഭിനന്ദനം.


Tuesday, April 26, 2011 at 3:47:00 PM GMT+3
ആളവന്‍താന്‍ said...

അയ്യോ സംഗതി എന്തായിരുന്നു എന്ന് കൂടി പറഞ്ഞിരുന്നേല്‍ ഇച്ചിരിക്കൂടി നന്നായേനെ...


Tuesday, April 26, 2011 at 3:56:00 PM GMT+3
Unknown said...

"നീയെന്താ ആളെ കൊതിപ്പിക്കുന്നോ...........:)


Tuesday, April 26, 2011 at 3:58:00 PM GMT+3
kambarRm said...

ബ്ലോഗേർസിന്റെ ഇടയിലും ചേരി തിരിവോ....പ്രവാസി, നിവാസി,,എന്നോക്കെ, അയ്യോ എനിക്ക് വയ്യേ...ഞാൻ മുങ്ങീ...

കുറിപ്പ് നന്നായിരുന്നൂട്ടോ...ആശംസകൾ


Tuesday, April 26, 2011 at 4:00:00 PM GMT+3
Kadalass said...

ആക്ഷേപിക്കാനും തെറിവിളിക്കാനും മാത്രം ബ്ലോഗെഴുതുന്നവരോടും കമന്റെഴുതുന്നവരോടും വളരെ പുച്ചമാണ് തോന്നിയിട്ടുള്ളത്. അരോഗ്യകരമായ വിമർശനങ്ങളേയും തെറ്റുതിരുത്തലുകളേയും ഈ ഗണത്തിൽ ഉൾപ്പെടുത്തുന്നുമില്ല.
ബ്ലോഗെഴുത്തുകാർക്കിടയിൽ പ്രവാസിയെന്നും സ്വദേശിയെന്നും വകതിരിവുകൾ വരുത്തുന്നെന്തിനാണ്. എല്ലാവരേയും ഒരെ കണ്ണുകൊണ്ട് കാണുന്നതല്ലെ നല്ലത്?

വളരെ രസകരമായ എഴുത്ത് നൌഷാദ് ഭായ്.....


Tuesday, April 26, 2011 at 4:12:00 PM GMT+3
Unknown said...

ബ്ലോഗ്‌ നമ്മെള്‍ക്കെന്താണെന്ന് അവര്‍ക്കറിയില്ലല്ലോ അവരോടു പോകാന്‍ പറ!

എഴുത്തിലെ വേദന മനസ്സിലായെങ്കിലും അതിന്റെ കാരണമായ സംഗതി ശരിക്കും എന്താണെന്ന് മനസ്സിലായില്ല.


Tuesday, April 26, 2011 at 4:13:00 PM GMT+3
കൂതറHashimܓ said...

തുറ്റക്കം വയിച്ച് വന്നപ്പോ വല്ലതെ മടുപ്പ് തോന്നി. പെട്ടെന്ന് കഴിഞ്ഞിരുന്നെങ്കില്‍ എന്നും കരുതി. അവസാനിക്കാറായപ്പോ എന്തൊക്കയോ പോസ്റ്റിലുണ്ടെന്ന് മനസ്സിലാ‍യി. എന്തോ വിഷയവുമായി ബദ്ധപ്പെട്ട പോസ്റ്റണെങ്കിലും ഗള്‍ഫുകാരന്റെ മനസിനെ എടുത്തു കാണിക്കുന്ന ഭാഗങ്ങള്‍ ഇഷ്ട്ടായി, അറിഞ്ഞു വരുന്നു ഗള്‍ഫ് മനം എന്താണെന്ന്.


Tuesday, April 26, 2011 at 4:23:00 PM GMT+3
Anonymous said...

ഇത് നമ്മടെ മി സാഹിത്യകാരന്‍ അല്ലെ?


Tuesday, April 26, 2011 at 4:26:00 PM GMT+3
Anonymous said...

ഹോ ഞാന്‍ ഇവിടെ ഓടി കിതച്ചു വന്നത് ആ സന്തോഷ വാര്‍ത്ത ഒന്ന് നന്നായി ആസ്വദിക്കാനാ പക്ഷെ ഇവിടെയെത്തിയപ്പോ അല്ലെ മനസ്സിലായത് ... !!!!! വല്ലാത്തൊരു ചതിയായി പോയി കേട്ടോ ... എഴുത്ത് നന്നായി എങ്കിലും ഈ വേര്‍തിരിവ് വേണ്ടായിരുന്നു .. ഞാന്‍ ഒരു ബ്ലോഗര്‍ മറ്റു ബ്ലോഗര്‍ എല്ലാം എന്‍റെ സഹോദരമാര്‍ എന്ന പ്രതിജ്ഞ ചൊല്ലിയാല്‍ ഈ വേര്‍തിരിവ് ഉണ്ടാകില്ല . തമാശയിലൂടെ ആണെങ്കിലും മനുഷന്മാര്‍ക്കിട്ടു അല്ല ബ്ലോഗര്മാര്‍ക്കിട്ടു കൊട്ടാനരിയാം അല്ലെ.. (നിങ്ങളെയും തെറി വിളിക്കാന്‍ ആളുണ്ടെന്നോ) ഇപ്പൊ ഇത്രയല്ലേ ഉണ്ടായുള്ളൂ ഏന് കരുതി സമാധാനിക്ക് ആയുരാരോഗ്യ സൌഖ്യം നേരുന്നു .....


Tuesday, April 26, 2011 at 4:27:00 PM GMT+3
ചെമ്മരന്‍ said...

ബ്ലോഗുകള്‍ പൂട്ടാന്‍ പ്രാര്‍ത്ഥിക്കുന്നവര്‍ പ്രതീക്ഷയോടെ ഇരുന്നാതാ അവരെ നിരാശപ്പെടുത്തില്ലെ. എങ്കിലും പോസ്റ്റ് കലക്കി ട്ടാ!

"പ്രവാസി ബ്ലോഗ്ഗറോട് കളിക്കരുത്' അഥവാ മറു തെറി ഇങ്ങനേയും പറയാം!"

ഈ ഹെഡ്ഡിങ്ങ് പൊളിച്ചൂട്ടാ!


Tuesday, April 26, 2011 at 4:32:00 PM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എന്താണ സംഭവം എന്ന് മനസ്സിലാകാന്‍ വേണ്ടി അവസാനം വരെ വായിച്ചു . പക്ഷെ സംഭവം എന്താണെന്ന് കാര്യമായ പിടിയില്ല ഇപ്പോഴും!
ഒരുപാട് പരത്തിപ്പറഞ്ഞപോലെ തോന്നി.


Tuesday, April 26, 2011 at 4:35:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വെറുതെ ഓരോന്ന് ആശിപ്പിച്ചു...


സംഗതി എന്താണെന്നു കൂടി പറഞ്ഞിരുന്നേല്‍ നന്നായിരുന്നു.


Tuesday, April 26, 2011 at 4:35:00 PM GMT+3
TPShukooR said...

കുറച്ചു നേരം ചിരിച്ചു. പിന്നെ ബോധോദയം വന്ന് ഒരല്പം ചിന്തിച്ചു.
പോസ്റ്റ്‌ രസമുണ്ട്.


Tuesday, April 26, 2011 at 4:55:00 PM GMT+3
ഐക്കരപ്പടിയന്‍ said...

പ്രവാസികളെ മൊത്തത്തിൽ പറയിപ്പിച്ചേ അടങ്ങൂല്ലേ...എന്തായാലും അവസാനം അവരെ വായിപ്പിച്ചു കൊതിപ്പിച്ചു.....!


Tuesday, April 26, 2011 at 4:55:00 PM GMT+3
ഋതുസഞ്ജന said...

Oru karanath adi kondal matte karanavum kaanichu kodukkanamennu paranjath aara? Athanne.. Nammude mahathma gandi:)


Tuesday, April 26, 2011 at 4:57:00 PM GMT+3
jayanEvoor said...

എഴുത്ത് രസകരമായി വായിച്ചു.

പക്ഷെ അവസാനമെത്തിയിട്ടും സംഭവം എന്താണെന്നങ്ങ്‌ട് പിടി കിട്ടീലാ...!
നോം കൺഫ്യൂഷ്യസ് ആയിരിക്കണൂ!!


Tuesday, April 26, 2011 at 5:47:00 PM GMT+3
കുഞ്ഞൂസ് (Kunjuss) said...

സരസമായി, ലളിതമായി മനസ്സിനെ വേദനിപ്പിച്ച സംഭവത്തെ വിവരിച്ചത് നന്നായി.പ്രവാസി,നിവാസി എന്നൊക്കെ വേര്‍തിരിവില്ലാതെ നമ്മളെല്ലാം ബ്ലോഗേഴ്സ് മാത്രം.... തെറി വിളിക്കുന്നതിലൂടെ വെളിപ്പെടുന്നത് അയാളുടെ മാത്രം സംസ്കാരമാണ് എന്നത് അയാള്‍ക്ക് ബോധ്യപ്പെടുന്നത് വരെ അത് തുടരും.അതിനു മറുപടി പറയാതിരിക്കുന്നത്, നമ്മുടെ സംസ്കാരം എന്നും.... (ഇതില്‍ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നില്ല)

നന്മകള്‍ നേര്‍ന്നു കൊണ്ട്.....


Tuesday, April 26, 2011 at 6:01:00 PM GMT+3
Anonymous said...

pravasikalodu kalikkalle


Tuesday, April 26, 2011 at 6:08:00 PM GMT+3
ആചാര്യന്‍ said...

വായിക്കാന്‍ അറിയാത്തവനെ എന്ത് എഴുതി കാണിച്ചു അത് ഇന്നതാണ് എന്ന് പറഞ്ഞാലും ചിലര്‍ വിശ്വസിക്കും എന്തേ ....പിന്നെ ആ ചൂട് പോരാ എന്തേ ..


Tuesday, April 26, 2011 at 6:18:00 PM GMT+3
Ismail Chemmad said...

ആ സംഭവം താങ്കളെ എത്രത്തോളം വിഷമിപ്പിചെന്നു ഈ പോസ്റോടെ മനസ്സിലായി നൌഷാദ ഭായ്. സാരമില്ലെന്നേ .. വിട്ട് കള.....
അന്ന് അയാള്‍ ഉപയോഗിച്ച ഭാഷ കേട്ടു ഞാനും അന്തം വിട്ടിരുന്നു. സ്വയം എഴുത്ത് കാരനാണെന്ന് അഹങ്കരിക്കുന്ന ഒരു ബ്ലോഗ്ഗേറെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. അന്ന് ആ വിഷയം കൂടുതല്‍ വശലാവേണ്ട എന്ന് കരുതിയാണ് അവിടെ ഒരു കൊമെന്റും കൊണ്ടു വരാഞ്ഞത്.
o.t:( ഇത് ഒരു പോസ്റ്റ്‌ ആയി എഴുതുമ്പോള്‍ സംഭവം ഒന്ന് വിശദീകരിക്കാമായിരുന്നു. ഫേസ് ബുക്കില്‍ സജീവമല്ലാത്ത വായനക്കാരും ഉണ്ടല്ലോ )


Tuesday, April 26, 2011 at 6:32:00 PM GMT+3
ഷെരീഫ് കൊട്ടാരക്കര said...

ശ്ശേ! പേടിപ്പിച്ച് കളഞ്ഞല്ലോ പയ്യന്‍സേ! ഇങ്ങിനത്തെ തലക്കെട്ടൊന്നും കൊടുക്കരുതനിയാ! ആരെ ഉദ്ദേശിച്ച് എഴുതിയോ അവര്‍ തലക്കെട്ട് വായിച്ച് ഒരു സെക്കന്റെങ്കിലും സന്തോഷിക്കും.
ആരോപണം ആര്‍ക്കെതിരെ ആയിരുന്നു എന്ന് അറിയാന്‍ ആകാംക്ഷ ഉണ്ട്.


Tuesday, April 26, 2011 at 6:38:00 PM GMT+3
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഏറെ പ്രതീക്ഷയോടെ വന്നതായിരുന്നു. പക്ഷെ രാമായണം മുഴുവന്‍ വായിച്ചിട്ടും പുതിയ തെറി ഒന്നും പഠിക്കാന്‍ കഴിഞ്ഞില്ല. അല്ല, എന്താപ്പോ ഇത് സംഭവം? ഇന്നലെ ഒരു ഫേസ്‌ ബുക്ക്‌ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തപ്പോള്‍ എന്തൊക്കെയോ ചിലത് മണത്തിരുന്നു. അത് തന്നെ ആണോ?


Tuesday, April 26, 2011 at 6:45:00 PM GMT+3
Manoraj said...

ഇതിപ്പോള്‍ ഞാനും കണ്‍ഫ്യൂഷനിലാ.. എന്താ അകമ്പാടം സംഭവം...ഒന്ന് വ്യക്തമാക്കൂ..


Tuesday, April 26, 2011 at 7:13:00 PM GMT+3
മൻസൂർ അബ്ദു ചെറുവാടി said...

ഉദ്ദേശം മനസ്സിലായില്ലെങ്കിലും കഥക്കിടയില്‍ കുറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് ഇഷ്ടായി. അതുകൊണ്ട് പോസ്റ്റും


Tuesday, April 26, 2011 at 7:22:00 PM GMT+3
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

സോറി നൌഷാദ് ബായി ...ജനങ്ങള്‍ ഇത്രയും ചോദിച്ച സ്ഥിതിക്ക് അവര്‍ വിവരം അറിയണം
ഇതാ താഴെ ചില സാമ്പിള്‍ .... മുഴുവന്‍ കൊടുക്കാന്‍ എന്റെ നാണം അനുവദിക്കുന്നില്ല .......
ഈ പ്രശ്നം നടന്നപ്പോള്‍ തന്നെ അവരുടെ വീട്ടില്‍ പോയി പോസ്ടണം എന്ന് വിചാരിച്ചതാ .. പക്ഷെ ബായി മുകളില്‍ പറഞ്ഞ അതെ കാര്യം ഓര്‍ത്തു വേണ്ട എന്ന് വെച്ചതാ
==========================
ക ത ഗ മ ങ്ങ പ ച ന ഞ... മറഞ്ഞു, തറഞ്ഞു, കൂതറ... ഹ ഹ ഹാ...
അക്ഷരം പെറുക്കി വയ്ക്കാന്‍ അറിയുന്ന ഏതു കൂതറക്കും കവിയാകാം. ഫെയ്സ് ബുക്കില്‍ ഫെയ്ക്ക് ആണെങ്കിലും ഗ്രൂപ്പ് തുടങ്ങാം. ചിട്ടയായ നിയമാവലിയും ഉണ്ടാക്കാം... അല്ല വാക്കുകളുടെ അങ്ങാടി സൃഷ്ടിച്ചാല്‍ സാഹിത്യമാകുമോ? എന്തോ... കലികാലം ...
=======================================
ഇപ്പൊ വഴിയെ പോകുന്നവനൊക്കെ ഗ്രൂപ്പുണ്ടാക്കുന്നു... കവിത എഴുതുന്നവന്റെ ഗ്രൂപ്പ്... എഴുതാതവന്റെ ഗ്രൂപ്പ്... ബ്ലോഗ്‌ കണ്ടവന്റെ ഗ്രൂപ്പ്.. ബ്ലോഗ്‌ കാണാതവന്റെ ഗ്രൂപ്പ്... എന്നിട്ടോ...ഒരു കാമ്പും അതിലൊന്നുമില്ല... പന്ജാര പടെഹങ്ങള്‍ എഴുതി കാരികരയുന്നവനോക്കെ വല്യ കോപ്പാനത്രേ... വിഡ്ഢികള്‍...-
Sunday at 9:18am · LikeUnlike · 3 peopleLoading...

==============================

‎''ഈ ഫേസ് ബുക്ക്‌ രാജ്യത്ത് (മുഖ പുസ്തക ലോകത്ത്..) കാക്ക തൊള്ളായിരം ഗ്രൂപ്പുകള്‍ കാലില്‍ തടഞ്ഞിട്ടു ഒന്നു ഓടാന്‍ പറ്റാണ്ടായി...!

യാതൊരു പണിക്കും പോവാത്ത കുറെ അഡ്മിന്‍ മന്ത്രിമാരും, അവരുടെ കഴിവ് കെട്ട കുറെ പിമ്പുകളും ...!!

ഈ ശനി- ഞായര്‍ ദോഷങ്ങള്‍ക്ക് വല്ല ചൊവ്വാ ദോഷ പരിഹാരവും ഉണ്ടോ പുന്നാര സൈബര്‍ ജോത്സ്യന്‍മാരെ??


Tuesday, April 26, 2011 at 7:27:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

" ഇല്ല..ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയെന്നേ ഉള്ളൂ... ഒരു പ്രവാസിയുടെ ആദ്യ പാഠം എന്നത് എന്തിനേയും ഉള്‍ക്കൊള്ളാന്‍ പഠിക്കുക എന്നതാണു..നാട്ടിലെ കുടുംബവും ബാധ്യതകളും അനുഭവങ്ങളും ഒക്കെ അവനെ അതിനു ശരിക്കും പാകപ്പെടുത്തുക തന്നെ ചെയ്യും.!"
കൊട്ടീതാരെയാ...കിട്ടീതാർക്കാ..എന്നുമൊന്നുമറിയില്ലെങ്കിലും....
"പ്രവാസി ബ്ലോഗ്ഗറോട് കളിക്കരുത്' അഥവാ മറു തെറി ഇങ്ങനേയും പറയാം കേട്ടൊ കൂട്ടരെ


Tuesday, April 26, 2011 at 8:06:00 PM GMT+3
Dr.Muhammed Koya@ഹരിതകം said...

അകമ്പാടം, പോലീസുകാരനെ തല്ലിയ കഥ ഒരു നല്ല പോസ്റ്റിനുള്ള വകയുണ്ടല്ലോ, പോരട്ടെ. റോയല്‍ട്ടി ഇവിടെ തന്നേക്കണം


Tuesday, April 26, 2011 at 8:16:00 PM GMT+3
Dr.Muhammed Koya@ഹരിതകം said...

therivilicha aalude link onnu tharooo


Tuesday, April 26, 2011 at 8:19:00 PM GMT+3
new said...

എന്നാലും പോലീസുകാരനെ തല്ലെണ്ടിയിരുന്നില്ല... പാവം വിച്രിമ്പിച്ചു പോയിക്കാണും


Tuesday, April 26, 2011 at 8:26:00 PM GMT+3
Anonymous said...

മി സാഹിത്യകാരന്‍@BBBBB ആ വക കിണറ്റിലെ തവളകള്‍ (Noushad Akampadam)എല്ലായിടത്തും കാണും. ,, അവന്റെയൊക്കെ കവിതകള്‍ എന്ന വിസര്‍ജ്യത്തിനു ഓശാന പാടാന്‍ വിഡ്ഢികളായി പല ജന്മങ്ങളെയും കിട്ടുകയും ചെയ്യും.. പക്ഷെ നേരിനെ നേര്ന്റെ രീതിയില്‍ പറയുന്ന നമ്മളെ അവനെ പോലുള്ള ''വായില്‍ പുഴുവരിക്കുന്ന കവികള്‍ ''പുറത്താക്കുക തന്നെ ചെയ്യും... അത്ഭുതമില്ല....( ഞാന്‍ അവന്റെ കവിതകള്‍ കണ്ടു... കവിതയല്ല.. അതിനു പേരു വേറെ ചൊല്ലി വിളിക്കണം...)
Sunday at 14:22 · Like

മി സാഹിത്യകാരന്‍ നന്ദി ഷാജു... നമ്മള്‍ ഇവിടെയൊക്കെ വരുന്നത് കലഹിക്കാനല്ലല്ലോ... നേരില്‍ അറിയുന്ന എഴുതുകാരാനിവിടെ ഓണ്‍ലൈന്‍ ലോകത്ത്... എനിക്കറിയാം എല്ലാരെയും.... ഈ കംമുനിടി നല്ല രീതിയില്‍ പോകട്ടെ.... എല്ലാ വിധ ഭാവുകങ്ങളും.... ഹൃദയപൂര്‍വ്വം...;)
Sunday at 14:25 · Like

Noushad Akampadam said: കൊള്ളാം...നല്ല സംസ്കാരം തന്നെ!
ഞാനവിടുന്ന് പുറത്താക്കിയത് വെറുതയല്ലെന്ന് ഇവിടെത്തെ അഡ്മിന്‍ റെജിക്ക് ബോധ്യമാവാന്‍ ഇത് തന്നെ ധാരാളം !

താങ്ക്സ് ..!

(എന്ന്.
പാവം കിണറ്റിലെ തവള!)aa
Sunday at 14:31 · Like

മി സാഹിത്യകാരന്‍ : ഒയ്യോ.... സംസ്ക്കാരത്തിന്റെ അളവുകൊലുമായി ദാ ലോക പ്രശസ്ത ബ്ലോഗ്ഗര്‍ ഇവിടേം വന്നിരിക്കുന്നു... അയ്യോ ഇവിടേം താങ്കള്‍ ഞങ്ങളെ പുറത്താക്കുമോ?? ഹ..ഹ... സഹതപിക്കുന്നു സുഹൃത്തേ... ;X
Sunday at 14:41 · Like · 1 person

Noushad Akampadam said : ഞാന്‍ താങ്കളോട് വഴക്കിനില്ല സഹോദരാ!
ബൈ! by
Sunday at 14:43 · Like

മി സാഹിത്യകാരന്‍ : ഹ..ഹ.. ഇതു തന്‍റെ ഇടമല്ലല്ലോ സുഹൃത്തേ... എന്‍റെ ചിന്തകള്‍ പ്രൊമോട്ട് ചെയ്യാന്‍ നിന്നെ പോലെ ഉള്ളൊരു ജന്മത്തിന്റെ ആവശ്യവുമില്ല...ഗെറ്റ് ലോസ്റ്റ്‌....nandhi......
Sunday at 14:45 · Like

മി സാഹിത്യകാരന്‍ : ‎. എം കേ സര്‍.... അത് പദങ്ങളെ അറിയാത്ത ഒരു പാഴ് ജന്മം... എന്തു ചെയ്യാം... ഈ വക കേസുകള്‍ക്ക്‌ ധാസ്യ വൃത്തി ചെയ്യുന്നവരെ ആണു താല്പര്യം... നമ്മള്‍ അതിനു അപവാദവും... പക്ഷെ നല്ല പെണ്‍ കുട്ടികള്‍ വന്നാല്‍ അവനൊക്കെ ആഡ് ചെയ്യും അവന്ടെ ഗ്രൂപ്പില്‍./..


Tuesday, April 26, 2011 at 8:27:00 PM GMT+3
ഏറനാടന്‍ said...

വളരെ ആനുകാലികപ്രസക്തിയുള്ള പോസ്റ്റ്‌. നന്നായി അവതരിപ്പിച്ചു.


Tuesday, April 26, 2011 at 8:27:00 PM GMT+3
Anonymous said...

കൊള്ളാം ..
തെറി വിളിച്ചവനെ തിരികെ തെറി വിളിക്കുന്നതിനു പകരം
അത് ബ്ലോഗ്ഗില്‍ പോസ്റ്റാക്കി അമ്പതോളം കമന്റും അടിച്ചെടുത്തു!

(ഓനെ വിറ്റ കാശുണ്ടല്ലോടാ നിന്റെ കയ്യില്‍!)

കൊള്ളാവെഡേയ്..
ജ്ജാണു ആങ്കുട്ടി!!


Tuesday, April 26, 2011 at 8:35:00 PM GMT+3
A said...

പോസ്റ്റ്‌ നന്നായി നൌഷാദെ, നന്നായി ആസ്വദിച്ചു


Tuesday, April 26, 2011 at 8:50:00 PM GMT+3
ഹംസ said...

പോസ്റ്റ് വായിച്ചപ്പോള്‍ ആര്‍ക്കോ ഉള്ള മറുപടി ആണെന്ന് മനസ്സിലായി. കമന്‍റുകളും കൂടി വായിച്ചപ്പോള്‍ ഏകദേശം കാര്യത്തിന്‍റെ കിടപ്പും മനസ്സിലായി... തെറി വിളിച്ചവനെ പകരം തെറി വിളിക്കുക ഒന്നും വേണമെന്നില്ല അവന്‍റെ ചെപ്പക്കുറ്റിക്ക് ഒന്ന് പൊട്ടിച്ച് കൊടുക്കായിരുന്നോ ( ഹല്ല എന്തിനാ അല്ലെ അതിലും വലിയ കൊടുതിയല്ലെ ഇവിടെ കൊടുത്തത് ) നന്നായി..


---------------------------------
അപ്പോ ങ്ങള് തമിഴ് സിനിമയിലെ നായകന്മാരെ പോലെ പോലീസുകാരനെ ഒക്കെ തല്ലിയ ആളാണ് അല്ലെ പടച്ചോനെ ഇനി എന്‍റെ വരയില്‍ കമന്‍റിടാനും പേടിക്കണമല്ലോ ..

----------------------------

എന്നാ നാട്ടിലേക്ക് ? വന്നാല്‍ വിളിക്കാന്‍ മറക്കല്ലെ... മൈ ഫോണ്‍ നമ്പര്‍ ഈസ് ..ഡബിള്‍ടൂ... ,,,, അല്ല മെയില്‍ ചെയ്താല്‍ പറഞ്ഞു തരാം


Tuesday, April 26, 2011 at 9:02:00 PM GMT+3
Arun Kumar Pillai said...

ഹ ഹ തകർത്തു


Tuesday, April 26, 2011 at 9:18:00 PM GMT+3
hafeez said...

ആദ്യം ഒന്നും പിടി കിട്ടിയില്ല.. കാര്യങ്ങള്‍ അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കി .. മറുപടി നന്നായി :)


Tuesday, April 26, 2011 at 9:29:00 PM GMT+3
Pradeep Kumar said...

ഗള്‍ഫ് മലയാളി ആരാണെന്ന് ശരിക്കറിയാവുന്ന ഒരു വലിയ സമൂഹം ഇവിടെ നാട്ടിലുണ്ട്.ഇപ്പോള്‍ നിങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് മലയാളം ബ്ലോഗേഴ്സിലൂടെ പ്രവാസികളുടെയും നിവാസികളുടെയും ഒരു വലിയ സാസ്കാരിക കൂട്ടായ്മയും രൂപപ്പെടുത്തി വിജയിച്ചിരിക്കുന്നു.ഈ വിജയത്തിന്റെ ചാരിതാര്‍ത്ഥ്യം മാത്രം പോരെ നിങ്ങള്‍ക്ക് അസഹിഷ്ണുക്കളുടെ ജല്പനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുവാന്‍...


Tuesday, April 26, 2011 at 9:44:00 PM GMT+3
തൂവലാൻ said...

എന്നാലും ഇത്രെം വെണ്ടായിരുന്നു


Tuesday, April 26, 2011 at 10:05:00 PM GMT+3
MOIDEEN ANGADIMUGAR said...

ഇല്ല..ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയെന്നേ ഉള്ളൂ... ഒരു പ്രവാസിയുടെ ആദ്യ പാഠം എന്നത് എന്തിനേയും ഉള്‍ക്കൊള്ളാന്‍ പഠിക്കുക എന്നതാണു..നാട്ടിലെ കുടുംബവും ബാധ്യതകളും അനുഭവങ്ങളും ഒക്കെ അവനെ അതിനു ശരിക്കും പാകപ്പെടുത്തുക തന്നെ ചെയ്യും.!"

മുരളിയേട്ടനോട് കടപ്പാട്.


Tuesday, April 26, 2011 at 10:40:00 PM GMT+3
Unknown said...

കാര്യം തിരിഞ്ഞില്ലെങ്കിലും,,നല്ല ഉഗ്രന്‍ ഡയലോഗാട്ടോ..
ഗള്‍ഫുകാരന്റെ മനസ്സറിഞ്ഞ പോസ്റ്റ്.

ബ്ലോഗ്‌ എല്ലാവര്‍ക്കുമുള്ളതാണ്.ഇവിടെ
പദങ്ങളെ അറിയാത്ത പാഴ് ജന്മങ്ങളെ കാണാന്‍ ആരാ അവരെയൊക്കെ ഇങ്ങോട്ട് ക്ഷണിച്ചത്...? അവര്‍ ആനുകാലികങ്ങളില്‍ പദങ്ങളെയൊക്കെ നന്നായറിഞ്ഞു ഗൌരവത്തില്‍ എഴുതട്ടെ.
ബാക്കിയുള്ളോര്‍ക്ക് തോന്നുന്നതൊക്കെ എഴുതാനും ആരുടേയും അനുവാദമില്ലാതെ പോസ്റ്റാനും ഒരു സ്ഥലം ഇത് മാത്രെയുള്ളു.
എലി പുന്നെല്ല് കണ്ടമാതിരിയാണ് എനിക്കീ ബ്ലോഗ്‌.


Tuesday, April 26, 2011 at 11:41:00 PM GMT+3
വഴിപോക്കന്‍ | YK said...

ബ്രിട്ടാസിന്റെ ഒഴിവിലേക്ക് കൈരളിയില്‍ പോകുകയായിരിക്കുമെന്നു തലക്കെട്ട്‌ കണ്ടപ്പോള്‍ ഊഹിച്ചു...!

പോസ്റ്റ്‌ വായിച്ചപ്പോള്‍ ആകെ മൊത്തം കണ്ഫ്യൂഷന്‍ ആയി

കമന്റുകള്‍ കൂടി വായിച്ചപ്പോള്‍ ചികാര്യങ്ങള്‍ ഒരു വിധം പിടി കിട്ടി...

പ്രതിഷേധം ഇങ്ങ്ങ്ങിനെ വേണം

കലക്കി


Wednesday, April 27, 2011 at 12:40:00 AM GMT+3
അസീസ്‌ said...

അപ്പം പ്രതിഷേധം ഇങ്ങനെയും ആവാം...........
നന്നായി നൗഷാദ്‌ ഭായ്......


Wednesday, April 27, 2011 at 8:46:00 AM GMT+3
Areekkodan | അരീക്കോടന്‍ said...

എന്താണ സംഭവം എന്ന് മനസ്സിലാകാന്‍ വേണ്ടി അവസാനം വരെ വായിച്ചു . പക്ഷെ സംഭവം എന്താണെന്നങ്ങ്‌ട് പിടി കിട്ടീലാ...!


Wednesday, April 27, 2011 at 9:53:00 AM GMT+3
Umesh Pilicode said...

ഹ ഹ ഹ !!! അപ്പൊ അങ്ങനെയൊക്കെയാണ് സംഭവം അല്ലെ ( ശങ്കരന്‍ ഇപ്പോഴും തെങ്ങിന്മേല്‍ തന്നെ അല്ലെ ? )

മറ്റേ ബ്ലോഗില്‍ പോയി നോക്കട്ടെ മറുപടി പോസ്റ്റ്‌ ഇല്ലാതിരിക്കാന്‍ തരമില്ലല്ലോ ?

അല്ല മാഷേ പോയത് പോയി കിട്ടേണ്ടതും കൊടുക്കേണ്ടതും വേണ്ടതിലധികം ആയി ഇനിയെങ്കിലും ഒരു സമാധാന ഉടമ്പടി ഉണ്ടാക്കിക്കൂടെ ?
:-)) (സ്മൈലി വിടൂല )


Wednesday, April 27, 2011 at 10:26:00 AM GMT+3
Riyas Aboobacker said...

അപ്പൊ ഇങ്ങിനെയും തെറി പറയാം അല്ലെ??? കൊള്ളാം... അടിപൊളിയായിട്ടുണ്ട്....
പിന്നെ പോലിസിനെ തല്ലുന്നാ ആളാണോ ഈ ഫോട്ടോയില്‍ കാണുന്നത്....??? തിരിച്ചല്ലേ സംഭവം???? ഒന്നൂടെ ഓര്‍ത്തു നോക്കിക്കേ???!!!


Wednesday, April 27, 2011 at 10:30:00 AM GMT+3
Naushu said...

മാന്യതയുള്ള മറുപടി....


Wednesday, April 27, 2011 at 11:46:00 AM GMT+3
K@nn(())raan*خلي ولي said...

@@
കണ്ണൂരാന്റെ പേരോ മറ്റു വിവരങ്ങളോ അറിയാതെ 'കല്ലിവല്ലി'യിലെ പോസ്റ്റുകള്‍ മാത്രം വായിച്ചു കണ്ണൂരാനെ ഇഷ്ട്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന അനേകം വായനക്കാരും ബ്ലോഗേര്‍സും ബൂലോകത്തുണ്ടെന്ന സത്യം പലപ്പോഴും കണ്ണ് നിറച്ചിട്ടുണ്ട്. അക്ഷരങ്ങളിലൂടെയുള്ളൊരു ആത്മ ബന്ധമാണത്. ആറോ ഏഴോ പോസ്റ്റ്‌ കൊണ്ട് ബ്ലോഗ്‌ നിര്‍ത്തണമെന്ന് ആഗ്രഹിക്കുമ്പോഴും പിറകില്‍ നിന്നും പിടിച്ചു വലിക്കുന്നത് ഇതിലെ സൌഹൃദമാണ്. നല്ലത് പറഞ്ഞു കൊണ്ട് ഹൃദയം കാണിച്ചു തരുന്ന മെയിലുകളാണ്. അക്ഷരങ്ങള്‍ക്ക് അഗ്നിയുടെ കരുത്ത് ഉള്ളതുപോലെത്തന്നെ സ്നേഹത്തിന്റെ നനുത്ത സ്പര്‍ഷവുമുണ്ടെന്ന് ഓര്‍മ്മിപ്പിച്ചത് ഈ കൂട്ടായ്മയാണ്.

അതേസമയം ബ്ലോഗിലെ ശത്രുതയും തീരെ ചെറുതല്ല. ആളുകളെ തരംതിരിച്ചു കാണുക. ചിലര്‍ക്ക് മാത്രം കമന്റുക. അപപാദം പറയുക..
ചിലരുടെ 'ചവറ് സാഹിത്യ'ത്തിനു സൂപ്പര്‍, കിടിലന്‍, ഗംഭീരം തുടങ്ങിയ പദങ്ങള്‍ ചാര്‍ത്തുന്നവര്‍ തന്നെയായിരിക്കും മറ്റു ചിലരുടെ നല്ലതിനെ വിമര്‍ശിക്കുന്നത്!

മല്‍സരമാകാം. അത് മനസ്സിനെ വേദനിപ്പിക്കുന്ന രീതിയിലാവരുത്.

**

നൌശുഭായ് പട്ടേല്‍ ,
ചൂടും ചൂരും കുറയാതെ പറഞ്ഞു. അയാള്‍ക്കിത്രേം മതി. നന്ദി.


Wednesday, April 27, 2011 at 11:50:00 AM GMT+3
KTK Nadery ™ said...

നിന്റെ ഒടുക്കത്തെ വരയാടാ .....പന്നി ...........
വായിക്കാന്‍ നേരം ഇല്ല . വെള്ളിയാഴ്ച വായിച്ചു ഒരു കമന്റു കൂടി എഴുതാന്‍
സമ്മതിക്കണം - വര സൂപ്പര്‍ .........


Wednesday, April 27, 2011 at 11:52:00 AM GMT+3
African Mallu said...

:-)


Wednesday, April 27, 2011 at 2:40:00 PM GMT+3
yousufpa said...

കൂയ്..കൂയ്..ഞാൻ കൂക്കി വിളീച്ചേ....


Wednesday, April 27, 2011 at 2:52:00 PM GMT+3
നികു കേച്ചേരി said...

മാഷേ..തെറിക്കു തെറിതന്നെയാ മരുന്ന്...ഇങ്ങനെനെയുള്ളവന്മാരുടെ അടുത്ത് നല്ലഭാഷയുടെ ആവിശ്യമ്മില്ല്.


Wednesday, April 27, 2011 at 3:40:00 PM GMT+3
OAB/ഒഎബി said...

കണ്‍ഫുസന്‍, കണ്‍ഫുസന്‍.....

കൊതിയോടെ വന്നു 'മതി'യായി പോവുന്നു.


Wednesday, April 27, 2011 at 4:12:00 PM GMT+3
Najim Kochukalunk said...

നൌഷാദ് താങ്കളുടെ പോസ്റ്റ് രണ്ടുവട്ടം വായിച്ചിട്ടും ഒന്നും തിരിഞ്ഞുകിട്ടിയില്ല. എന്താ സംഭവം, ആര് ആരെയാ തെറിപറഞ്ഞത്? ഒന്നു തെളിച്ചുപറയൂ. എങ്കില്‍ തിരിച്ചു തെറി പറയാന്‍ ഞാനും കൂടാം...


Wednesday, April 27, 2011 at 10:25:00 PM GMT+3
അനില്‍കുമാര്‍ . സി. പി. said...

:) നന്നായി കേട്ടോ.


Wednesday, April 27, 2011 at 11:00:00 PM GMT+3
ഷമീര്‍ തളിക്കുളം said...

വായന രസിച്ചു, പക്ഷെ സംഗിതിയുടെ കിടപ്പ് മനസ്സിലായില്ല.


Thursday, April 28, 2011 at 12:02:00 AM GMT+3
Lipi Ranju said...

ആര്‍ക്കിട്ടാ കൊട്ട് എന്ന് മനസിലായില്ല, പക്ഷെ സ്ഥാനത്തു
കൊള്ളും എന്ന് മനസിലായി, അത്ര സ്റ്റൈലന്‍ കൊട്ട്...
മനുഷ്യചങ്ങലേം, തെരുവുനാടകോം, മുദ്രാവാക്യം വിളിയും,
പോലിസിനെ തല്ലും.... ചുരുക്കത്തില്‍ നാട്ടില്‍ ഒരു
പുലിയായിരുന്നുല്ലേ! ഇനിയെന്തൊക്കെ കൈയ്യില്‍ ഉണ്ട്?
ബാക്കികൂടി പോരട്ടെ...


Thursday, April 28, 2011 at 6:23:00 AM GMT+3
രമേശ്‌ അരൂര്‍ said...

ആര്‍ക്കെതിരെയാണ് അങ്കക്കലി എനിക്കും മനസിലായില്ല .അപഹസിക്കുന്ന .തെറി പരസ്യമായും രഹസ്യമായും പറയുന്നത് ആര്‍ക്കും ഭൂഷണമല്ല ...:)


Thursday, April 28, 2011 at 10:09:00 AM GMT+3
Unknown said...

സംയമനം, ക്ഷമ ഇത് മാത്രമേ പ്രതിവിധി.

നമ്മള്‍ എന്താണ് എന്ന് നമുക്ക് മനസ്സിലായലാല്‍ എന്ത് വിമര്‍ശനവും തെറിയും അഭിനന്ദനവും സന്തോഷത്തോടെ ഏറ്റുവാങ്ങാന്‍ പറ്റും.

ആശംഷകള്‍.


Thursday, April 28, 2011 at 3:52:00 PM GMT+3
Unknown said...
This comment has been removed by the author.
അലി said...

ഇത്രയുമെഴുതിയ സ്ഥിതിക്ക് പൂർണ്ണമായും തുറന്നെഴുതാം. വായിക്കുന്നവർക്കും മനസ്സിലാകട്ടെ.


Saturday, April 30, 2011 at 2:52:00 PM GMT+3
അഷ്കര് ‍തൊളിക്കോട് said...

ഇത് വല്ലാത്ത കൊലവെരി ആയി പോയി ..


Wednesday, February 8, 2012 at 6:17:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors