RSS

Followers

"അതിവിശിഷ്ടം ഈ ദൃശ്യവിരുന്ന്!"


---
ഒരു കാഴ്ചയുടെ
അക്ഷരങ്ങളുടെ, വാക്കുകളുടെ തേരിലേറി
ആത്മാവു തൊട്ടുണര്‍ത്തിയ അനുഭൂതിയുടെ
അവാച്യധന്യനിമിഷങ്ങളുടെ പകുത്ത് വെക്കലിനുള്ള എന്റെ ക്ഷണമാണിത്..
വിമര്‍ശനമല്ല..വിശകലനവുമല്ല..
സന്തോഷവും ആനന്ദവും അതിന്റെ പരമോന്നതിയിലെത്തുമ്പോള്‍
ധ്യാന നിമിഷങ്ങളില്‍ മാത്രം ജന്യമാവുന്ന ഒരു അതീന്ത്രിയ തലത്തിലേക്ക് നാമറിയാതെ എത്തിച്ചേരാറില്ലേ..
അങ്ങിനെയൊന്ന്...
ഒരു മധുര പീയൂഷം പാനം ചെയ്ത ഓര്‍മ്മകള്‍ എന്നില്‍ പലപ്പോഴും ചിറകിട്ടടിച്ചു ഉണര്‍ന്നു വരാറുണ്ട്..
അത്തരമൊരപൂര്‍‌വ്വ നിമിഷത്തിന്റെ ഓര്‍മ്മകള്‍ ഞാനൊരു ചെറിയ കുറിപ്പായി ഒരു രഹസ്യമെന്നോണം ഞാന്‍ നിങ്ങളുടെ കാതില്‍ മൊഴിയട്ടെ..
---
---
---------------- ---------------- ----------------
----------------
----------------
----------------
ഇതത്രമേലുള്ള ഒരു രഹസ്യമാണോ..
അല്ല തന്നെ..ഇതൊരു കാഴ്ചയെക്കുറിച്ചാണു..
സിനിമയെന്ന ദൃശ്യമാധ്യമത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് എന്നും ഒരു വിദ്യര്‍ത്ഥിയുടെ ആകാംക്ഷ കൊണ്ടു നടന്ന ഒരാളുടെ കാഴ്ചയെ അട്ടിമറിച്ച ഒരു കലാവിരുന്നിനെക്കുറിച്ചുള്ള ഒരു എളിയ പരിചയപ്പെടുത്തല്‍ മാത്രം..
----------------
മനുഷ്യന്‍,മൃഗം,വെള്ളം,സംഗീതം,ചലനം,വെളിച്ചം,നിഴലുകള്‍,കാറ്റ് തുടങ്ങി പ്രകൃതിയിലുള്ള ചരാചരങ്ങളില്‍ ചിലത് ക്യാമറയാല്‍ കാവ്യരൂപത്തിലാക്കിയ ഒരപൂര്‍‌വ്വ കലാ സൃഷ്ടി.
ഒരു പക്ഷേ നിങ്ങളിത് നേരത്തേ കാണുകയോ അറിയുകയോ ഒക്കെ ചെയ്തിട്ടുണ്ടാവാം..
എന്റെ കാഴ്ചയുലപരി നിങ്ങളില്‍ ഇത് മറ്റൊരു രൂപത്തില്‍ അപ്ഗ്രഥിക്കപ്പെട്ടിട്ടുമുണ്ടാവാം..
എന്നാലതൊന്നും ഈ ചിത്രം എന്നില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പറയാനെനിക്ക് തടസ്സമാവുന്നില്ല..
----------------
ലോകോത്തര സിനിമകള്‍ പരമാവധി കാണുവാനും പലതും ശേഖരിക്കുവാനും കഴിഞ്ഞ ഈ നാലഞ്ചു വര്‍ഷത്തിനിടയിലാണു അവിചാരിതമായി ഈ ഡോകുമെന്ററി ഫിലിം എന്റെ കൈവശം വരുന്നത്..
----------------
സം‌വിധായകന്‍ : ഗ്രിഗറി കോള്‍ബെര്‍ട്ട്.
----------------
----------------
കനേഡിയന്‍ ഫോട്ടോഗ്രാഫര്‍ ഗ്രിഗറി കോള്‍ബെര്‍ട്ടിന്റെ "ആഷെസ് ആന്റ് സ്നോവ്സ്"(Ashes and Snow- 2005) എന്ന അതിപ്രശസ്ത
ചിത്രത്തെക്കുറിച്ചാണു പറഞ്ഞു വരുന്നത്.
ഈ ചിത്രത്തിനു ഇംഗ്ലിഷ്ഭാഷയില്‍ ശബ്ദം കൊടുത്തിരിക്കുന്നത് പ്രശസ്ത ഹോളിവുഡ് നടന്‍ ലോറന്‍സ് ബിഷ്ബര്‍ണ്‍ ആണു.
മനുഷ്യനും മൃഗങ്ങളും പ്രകൃതിയും പരസ്പരം അലിഞ്ഞു ചേരുന്ന അവാച്യമായ ബന്ധത്തെ സംഗീതാത്മകമായി നൂതനമായൊരു കാവ്യശൈലിയില്‍ ഇതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
ക്രോമ കളര്‍ ടോണില്‍ സ്റ്റില്‍ ക്യാമറ ഉപയോഗിച്ചും ഹൈ സ്പീഡ് മൂവി ക്യാമറ ഉപയോഗിച്ചും ഷൂട്ട് ചെയ്തിരിക്കുന്ന ഈ ചിത്രം തികഞ്ഞ ഏകാഗ്രതയോടെ..പുതിയ ഒരു കാഴ്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോവുന്നു..
----------------
ഇന്‍ഡ്യ,തായ്ലെന്റ്,ശ്രീലങ്ക,ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍
വൈഡ് ആംഗിള്‍ ലെന്‍സ് ഉപയോഗിച്ചും സ്ലോവ് മോഷനില്‍ ചിത്രീകരിച്ച നിശബ്ദതയുടെ ചാരുത ഇത്രമേല്‍
കലാപരമായി പകര്‍ത്തിയ ചിത്രം ഞാനിന്നേ വരെ കണ്ടിട്ടില്ല എന്നെനിക്കുറപ്പിച്ച് പറയാന്‍ കഴിയും..
ഓരോ സീനും അതിമനോഹരമായി വരക്കപ്പെട്ട..മനോഹരമായി പകര്‍ത്തപ്പെട്ട ഒരു ക്ലാസിക്ക് ദൃശ്യാനുഭൂതി കാഴചക്കാരനിലേക്ക് അനായാസം പകരുന്നു.
ഈ അപൂര്‍‌വ്വ കാഴ്ചയുടെ താളത്തില്‍ നാമറിയാതെ മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കുകയാണു...
ഒരു മണിക്കൂറിലെ ഈ ദൃശ്യാല്‍ഭുതം കഴിയുമ്പോഴേക്കും നിങ്ങള്‍ മറ്റൊരാളായി മാറിയിരിക്കും..
പിന്നെ നിങ്ങള്‍ ഈ ഭൂമിയെ കാണുന്നതും കേള്‍ക്കുന്നതും പുതിയ ഒരര്‍ത്ഥ തലത്തിലായിരിക്കും എന്നാണെന്റെ അനുഭവം..ഏതൊന്നിലേയും സൗന്ദര്യം കാണുവാന്‍ ഈ ചിത്രം എന്നെ പഠിപ്പിച്ചു..
അതെന്റെ ഫോട്ടോഗ്രാഫിയെ ഒട്ടൊന്നുമല്ല സഹായിച്ചത്..
----------------
കൂടുതല്‍ എഴുതി നിങ്ങളുടെ കാഴ്ചക്കിടയില്‍ വിലങ്ങ് തീര്‍ക്കുന്നില്ല..
ചിലത് കേട്ട് രസിക്കാം..
ചിലത് പറഞ്ഞും..
എന്നാല്‍ കണ്ടാസ്വദിക്കേണ്‍ടത് കണ്ടു തന്നെ ആസ്വദിക്കണം..
----------------
(എന്റെ ഫോട്ടോഗ്രാഫി ജീവിതത്തെ ഒട്ടേറെ സ്വാധീനിച്ച ഈ ചിത്രം താല്പര്യമുള്ളവര്‍ക്ക് കൂടി പരിചിതമാവട്ടെ എന്ന് കരുതിയാണീ പോസ്റ്റ്.)
----------------
ഈ ചിത്രത്തെക്കുറിച്ച് കൂടുതലറിയാന്‍ ഇതാ ചില ലിങ്കുകള്‍ കൂടി:
----------------
http://www.ashesandsnow.org/
http://www.ashesandsnow.com/en/home.php
http://en.wikipedia.org/wiki/Ashes_and_Snow
http://www.imdb.com/title/tt0493393/
----------------


21 Responses to ""അതിവിശിഷ്ടം ഈ ദൃശ്യവിരുന്ന്!""
ചെമ്മരന്‍ said...

സിനിമ ഞാന്‍ കണ്ടിട്ടില്ല. പടങ്ങളൊക്കെ ഉള്‍പ്പെടുത്തി പരിചയപ്പെടുത്തലിനു നന്ദി.

'Spring Summer Fall Winter and Spring ഈ സിനിമ ഗ്രിഗറി കോള്‍ബെര്‍ട്ടിന്റെതാണോ ?


Friday, April 22, 2011 at 5:07:00 AM GMT+3
നൗഷാദ് അകമ്പാടം said...

അല്ല അത് Ki-duk Kim എന്ന കൊറിയന്‍ സം‌വിധായകന്റേതാണു.
കൂടുതലായി ഇവിടെ കാണാം.
http://www.imdb.com/title/tt0374546/


Friday, April 22, 2011 at 5:09:00 AM GMT+3
mayflowers said...

Fantastic..


Friday, April 22, 2011 at 5:49:00 AM GMT+3
SHANAVAS said...

നൌഷാദ് സാഹിബ്,ഇതുപോലെയുള്ള പോസ്റ്റുകള്‍ ആണ് ഈ മാധ്യമത്തിന്റെ മുതല്‍ക്കൂട്ട്.അവാച്യമായ അനുഭൂതി പകര്‍ന്നു തന്ന പോസ്റ്റ്‌.ആശംസകള്‍.


Friday, April 22, 2011 at 6:33:00 AM GMT+3
Fousia R said...

നിനിമ കണ്‍റ്റിട്ടില്ല.
പക്ഷേ ഈ എഴുത്തും പടങ്ങളും കണ്ടപ്പോ ഓടിപോയി പടം കാണണം എന്നുണ്ട്.


Friday, April 22, 2011 at 7:46:00 AM GMT+3
Pradeep Kumar said...

പ്രിയ നൌഷാദ്., മനുഷ്യന്‍,മൃഗം,ജലം,സംഗീതം,ചലനം,വെളിച്ചം,നിഴലുകള്‍,കാറ്റ് തുടങ്ങി പ്രകൃതിയിലുള്ള ചരാചരങ്ങളെ ക്യാമറയാല്‍ കാവ്യരൂപത്തിലാക്കിയ ഈ കലാസൃഷ്ടി ധ്യാന നിമിഷങ്ങളില്‍ മാത്രം ജന്യമാവുന്ന അതീന്ദ്രിയ തലത്തിലേക്ക് എന്നെ കൊണ്ടുപോവുകതന്നെ ചെയ്തു.ഞാന്‍ കാണുകയായിരുന്നു.കാഴ്ചയുമായി ലയിച്ച പാശ്ചാത്തല ശബ്ദങ്ങള്‍ കേള്‍ക്കുകയായിരുന്നു.നൌഷാദ് തന്ന ലിങ്കുകളില്‍ പോയിനോക്കുകയായിരുന്നു.ഗ്രിഗറി കോള്‍ബെര്‍ട്ട് നെ പരിചയപ്പെടുത്തിയതിനും ഒരു പുതിയ സംവേദനശൈലിയെ പരിചയപ്പെടുത്തിയതിനും നന്ദി.നന്നായി അവതരിപ്പിച്ച ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍


Friday, April 22, 2011 at 8:30:00 AM GMT+3
ദീപുപ്രദീപ്‌ said...

പരിചയപെടുത്തലിനു വളരെ നന്ദി .ഡൌണ്‍ലോഡ് ചെയ്തു കണ്ടു നോക്കട്ടെ .


Friday, April 22, 2011 at 10:19:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

അന്നിത് കണ്ടതിനേക്കാൾ കാര്യങ്ങൾ ഇപ്പോൾ വീണ്ട്മിതിപ്പോൾ കണ്ടപ്പോൾ തലയിലേറി
‘മനുഷ്യന്‍,മൃഗം,വെള്ളം,സംഗീതം,ചലനം,വെളിച്ചം,നിഴലുകള്‍,കാറ്റ് തുടങ്ങി പ്രകൃതിയിലുള്ള ചരാചരങ്ങളില്‍ ചിലത് ക്യാമറയാല്‍ കാവ്യരൂപത്തിലാക്കിയ ഒരപൂര്‍‌വ്വ കലാ സൃഷ്ടി...’


Friday, April 22, 2011 at 11:12:00 AM GMT+3
ആചാര്യന്‍ said...

വളരെ നല്ല ചിത്രങ്ങള്‍ ആ യു ട്യൂബ് ലിങ്കില്‍ പോയപ്പോള്‍ നല്ല ദൃശ ആസ്വാദനം കിട്ടി...ഇനിയും നല്ല പടങ്ങളെയും ചിത്രങ്ങളെയും പരിചയപ്പെടുത്തുക..എന്ത്യേ..


Friday, April 22, 2011 at 11:45:00 AM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

നന്ദി..:)


Friday, April 22, 2011 at 2:08:00 PM GMT+3
Ismail Chemmad said...
This comment has been removed by the author.
Ismail Chemmad said...

പ്രിയ അകംപടം.
ഞാന്‍ കൂടുതലായി സിനിമ കാണുന്ന ആളല്ല. പക്ഷെ എന്ന the passion of the christ ചിത്രം കാണു തീര്‍ന്നു അതിനേ കുറിച്ചുള്ള ചിന്തയില്‍ മുഴുകി കൊണ്ടിരിക്കുന്ന സമയത്താണ് താങ്കളുടെ തികച്ചും വെത്യസ്തമായ ഈ പോസ്റ്റ്‌ വായിക്കുന്നത് . നന്ദി ഈ പരിചയപ്പെടുത്തലിനു.
മുന്പ് ഒരു മലയാള പടത്തെയും പ്രോല്സാഹിപ്പിചെഴുതിയ താങ്കളുടെ പോസ്റ്റ്‌ വായിച്ചിരുന്നു. താങ്കളുടെ ഇത്തരം ശ്രമങ്ങള്‍ പ്രോത്സാഹന മര്‍ഹിക്കുന്നു ll


Friday, April 22, 2011 at 2:51:00 PM GMT+3
ഷമീര്‍ തളിക്കുളം said...

നന്ദി, ഈ പോസ്റ്റിനു....


Saturday, April 23, 2011 at 12:30:00 AM GMT+3
MOIDEEN ANGADIMUGAR said...

അനുഭൂതി പകര്‍ന്നു തന്ന പോസ്റ്റ്‌ വളരെ നന്നായി നൌഷാദ്.


Saturday, April 23, 2011 at 10:04:00 AM GMT+3
കുഞ്ഞൂസ് (Kunjuss) said...

കാഴ്ചയുടെ അനുഭൂതിയുടെ വിശകലനം ഏറെ ഹൃദ്യമായി....


Saturday, April 23, 2011 at 7:09:00 PM GMT+3
K@nn(())raan*خلي ولي said...

നൌശുഭായ് പട്ടേല്‍ ,
ആദ്യ പാരഗ്രാഫിലെ സാഹിത്യം കണ്ടു ഞെട്ടിപ്പോയി.
പിന്നെ രക്തം ആസിഡായി.
സംവിദായകന്റെ ഫോണ്‍ നമ്പര്‍ തരാമോ?
പാവങ്ങളെ വെയിലത്ത് നിര്ത്തിപ്പൊരിച്ചതിനു നാല് പറയാനാ.!

****


Saturday, April 23, 2011 at 11:54:00 PM GMT+3
Jefu Jailaf said...

ഇക്ക നല്ല വിവരണം.. തിര്ര്ച്ചയായും ഉപകാരപ്രദമായ ഒന്ന്. ഫോട്ടോകള്‍ തന്നെ പ്രചോദനം തരുന്നു. അതിന്റെ colour .. i love it ... നന്ദി ഇക്കാ..


Sunday, April 24, 2011 at 9:26:00 AM GMT+3
ഷബീര്‍ - തിരിച്ചിലാന്‍ said...

മനോഹരം...


Sunday, April 24, 2011 at 11:14:00 AM GMT+3
hafeez said...

വളരെ മനോഹരം ... നന്ദി


Sunday, April 24, 2011 at 12:05:00 PM GMT+3
ഹരി/സ്നേഹതീരം പോസ്റ്റ് said...

ഒരു ബ്ലോഗിന്റെ ലക്ഷ്യം സഹൃദയഹൃദയാഹ്ലാദകത്വം മാത്രമല്ലെന്നും അത് അല്‍പ്പം അക്കാദമി
കവും കൂടി ആകണമെന്നും അഭിപ്രായപ്പെടുന്നവര്‍ക്ക് ഞാനീ പോസ്റ്റ് ചൂണ്ടിക്കാണിക്കട്ടെ.ചില നല്ല പാഠങ്ങള്‍ ഈപോസ്റ്റ് തരുന്നുണ്ട്.തുടര്‍ വായനക്കായി ഫോളോ ചെയ്യുന്നു..സ്നേഹപൂര്‍വം


Sunday, April 24, 2011 at 9:58:00 PM GMT+3
ചെമ്മരന്‍ said...

സാഹിബെ 'Spring Summer Fall Winter and Spring' ഈ സിനിമ കണ്ടതാ!
എന്റെ ബ്ലോഗ്‌ : http://chemmaran.blogspot.com/


Monday, April 25, 2011 at 7:41:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors