RSS

Followers

Imax 3Dഫിലിമും ഫോട്ടോയും പിന്നെ ഒരു മലയാള ബ്ലോഗ്ഗറും!


മലയാളം ബ്ലോഗ്ഗേഴ്സിനോട് ഇത് തുറന്ന്
പറയണ്‍ടാ പറയണ്‍ടാ എന്നു കരുതി കുറച്ചു നാളു മിണ്‍ടാതിരുന്നു..
പക്ഷേ പറയാതിരുന്നിട്ട് ആകെ ഒരു വിമ്മിഷ്ടം..
ഊണുമില്ല ഉറക്കവുമില്ല..
ആകെക്കൂടി വിനയന്റെ "യക്ഷി" കണ്ടിറങ്ങിയ പ്രേക്ഷകനെ പ്പോലെ ഒരു മൗനവും മനം പിരട്ടലും..
ഉറക്കത്തില്‍ ഞെട്ടിയുണര്‍ന്ന് "സില്‍സിലാഹേ സില്‍സിലാ.."പാട്ടുകേട്ടിട്ടെന്ന
പോലെ കയ്യില്‍ കിട്ടുന്നതൊക്കെ എടുത്തെറിയാന്‍ തോന്നുക...
ഇനിയും പറയാതിരിക്കുന്നതില്‍ കാര്യമില്ല എന്നു മനസ്സിലായി..
എന്തിനാ നമ്മളായിട്ട് വെറുതേ....
-----------------
ദാ സം‌ഭവം ഇത്രേയുള്ളൂ..
-------------------------
-----------------------
-------------------------
-----------------------
ഓസ്ക്കാര്‍ അവാര്‍ഡ് നോമിനേഷന്‍ ലഭിച്ച ഹോളിവുഡ് സം‌വിധായകന്‍ (Greg MacGillivray) മാക് ഗിള്ളിവ്റെ ( ഈശ്വര! ഇങ്ങനെത്തന്നെയല്ലേ ഇതിയാന്റെ പേര്? ) ഫ്രീമാന്‍ ഫിലിം‌സിന്റെ പുതിയ ത്രീഡി ഐ മാക്സ് സം‌രം‌ഭമായ അറേബ്യ ത്രീഡി എന്ന ചരിത്ര സം‌ബന്ധിയായ ബ്രഹ്മാണ്ഡ ഡോക്-ഫിക്ഷന്‍ തിയേറ്ററുകളിലെത്തിയത് അറ്റ്ലീസ്റ്റ് ഐ-മാക്സ് ത്രീഡി ഫിലിം കുതുകികളെങ്കിലും അറിഞ്ഞിട്ടുണ്ടാവുമല്ലോ.
( അതോ ഇനി ഞാന്‍ മാത്രമേ അറിയാന്‍ ബാക്കിയുള്ളൂ?)
സൗദി അറേബ്യയുടെ പ്രാചീന ബദവിയന്‍ സംസ്ക്കാരം തൊട്ട് മക്കയിലേക്കുള്ള തീര്‍ത്ഥാടനം വരെ
അറേബ്യന്‍ മണലാരണ്യത്തിന്റെ ചൂടും ചൂരും നിറഞ്ഞ് നില്‍ക്കുന്ന ഈ ഫിലിമിന്റെ കൂടെ (Michael Hamilton Morgan) മൈക്കള്‍ ഹാമില്‍ട്ടണ്‍ മോര്‍ഗണ്‍ (കണ്ടോ പിന്നേം..!) രചിച്ച അപൂര്‍‌വ്വ ചിത്രങ്ങളടങ്ങിയ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്...
-------------------------
-----------------------
പുസ്തകത്തിന്റെ അത്യാകര്‍ഷകമായ..
അതിമനോഹരമായ..
അതിഗം‌ഭീരമായ..
(ഞാനെങ്കിലും ആ ഫോട്ടോഗ്രാഫറെ പ്രശംസിച്ചോട്ടെ! ആര്‍ക്കും ചേതമില്ലല്ലോ?)
v
v
v
v
v
v
കവര്‍ ചിത്രം കുപ്രസിദ്ധ (സ്വന്തമായൊരു ക്യാമറ പോലുമില്ലാത്ത) ഫോട്ടോഗ്രാഫറും
v
v
v
v
v
v
മലയാളം ബൂലോകത്തെ കിടുകിടാ വിറപ്പിച്ച കടലാസ് പുലിയും
v
v
v
v
v
v
മദീന മലയാളികളുടെ കണ്ണിലുണ്ണിയും
v
v
v
v
v
v
മലയാളം ന്യൂസിന്റെ മലയാളം നേരെ ചൊവ്വേ എഴുതാനറിയാത്ത റിപ്പോര്‍ട്ടറുമായ
v
v
v
v
v
v
ബഹുമാനപ്പെട്ട
v
v
v
v
v
v
മഹാനായ
v
v
v
v
v
v
ശ്രീ....
ഹോ
എനിക്ക് വയ്യ!
നിങ്ങളൂഹിച്ചാ മതി ആരാന്ന്!
ദാ താഴെ കാണുന്ന ലിങ്കിലൊക്കെ അവിടേം ഇവിടേം ഞെക്കിയാല്‍
പടത്തിന്റെ സൈറ്റ്,ട്രെയിലര്‍, ആമക്കൂട്ടിലെ പുസ്തകക്കടയിലുമൊക്കെ എത്താം..
------------------------
-----------------------
അപ്പോ പറഞ്ഞ പോലെ.
-----------------------
ഞാന്‍.
എന്റെ വര,
എന്റെ സ്വന്തം ബ്ലോഗ്ഗ്.))
------------------------
-----------------------
എന്താണു ഐ മാക്സ് ത്രീഡി ?
------------------------
ഐമാക്സ് ഫിലിം വെബ്സൈറ്റ് :
------------------------
ചിത്രത്തിന്റെ വെബ്സൈറ്റ് : http://www.arabia-film.com/
------------------------
ട്രയിലര്‍ : ഇവിടെ ക്ലിക്കൂ..
------------------------
പുസ്തകം ആമസോണില്‍ ഇവിടെ ക്ലിക്കൂ.
------------------------
-----------------------
(( അജ്ഞാതനുള്ള മുന്നറിയിപ്പ് : മേല്‍ വാചകങ്ങളില്‍ ഞാന്‍ ഒരു ബ്ലോഗ്ഗറേയും പുറം ചൊറിയുകയോ
സുഖിപ്പിക്കുകയോ മാന്തിക്കൊടുക്കുകയോ ഒന്നും ചെയ്തിട്ടില്ല എന്ന് ഇതിനാല്‍ ഞാന്‍ ആണിയടിക്കുന്നു. ഇനി അഥവാ അങ്ങനെ വല്ലതും തോന്നിയാല്‍ അത് എന്റെ കുഴപ്പമല്ല താങ്കളുടെ മലയാള ജ്ഞാനത്തിന്റെ കുഴപ്പമാണെന്നു കരുതി ഈ പരിശുദ്ധ റമദാന്‍ മാസമെങ്കിലും തെറി കമന്റാതിരിക്കുക..
------------------------
താങ്കള്‍ക്ക് എന്റെ പ്രത്യേക ആദരാഞ്ജലികളോടെ...
സ്നേഹപൂര്‍‌വ്വം ))
------------------------
-----------------------


28 Responses to "Imax 3Dഫിലിമും ഫോട്ടോയും പിന്നെ ഒരു മലയാള ബ്ലോഗ്ഗറും!"
Muralee Mukundan , ബിലാത്തിപട്ടണം said...

ഹാമില്‍ട്ടണ്‍ മോര്‍ഗണ്‍ എന്ന അതിപ്രസസ്തന്റെയൊപ്പം,അറേബ്യന്‍ മണലാരണ്യത്തിന്റെ ചൂടും ചൂരും നിറഞ്ഞ് നില്‍ക്കുന്ന ഒരു ബ്ലോക്ക് ബസ്റ്റർ സിനിമക്കൊപ്പം പൊങ്ങിനിൽക്കുന്ന മഹാനായ ഒരു ബൊലോഗനും...!
സമ്മതിക്കാതെ വയ്യാ..
ഇത്രയും കുപ്രസിദ്ധി നേടിയ ഒരു ബൂലോഗമിത്രത്തെ അഭിനന്ദിയ്ക്കാതെ വയ്യ....!


Sunday, August 22, 2010 at 9:41:00 PM GMT+3
വരയും വരിയും : സിബു നൂറനാട് said...

ഇക്കാ,തീര്‍ച്ചയായും അഭിനന്ദനം. ഇതൊരു ചെറിയ കാര്യമല്ല.

ഓണം, റമദാന്‍ ആശംസകള്‍.


Sunday, August 22, 2010 at 10:58:00 PM GMT+3
Akbar said...

ഫോട്ടോ ഗ്രാഫി അറിയില്ല. പക്ഷെ ആസ്വദിക്കും. നന്നായി നൌഷാദ്. അഭിനന്ദനങ്ങള്‍.


Monday, August 23, 2010 at 8:20:00 AM GMT+3
ആചാര്യന്‍ said...

അഭിനന്ദനങ്ങള്‍ ...നൌഷാദ് ഭായ് ...ആ പുണ്യ ഭൂമിയിലെ പ്രാര്‍ത്ഥനയില്‍ ഈ എളിയവനായ സുഹ്ര്‍ത്തിനെയും ചേര്‍ക്കണേ ..അഭിമാനിക്കുന്നു താങ്കളെ പോലെയുള്ള സുഹുര്‍ത്തുക്കളെ ലഭിച്ചതില്‍ ....ഈ ബ്ലോഗുലകത്തിന് നന്ദി ...
മക്കയില്‍ പോയാല്‍ ആ ക്ലോക്ക് ടവറിന്റെ പടം എടുത്തു മെയില്‍ ചെയ്യാന്‍ മറക്കരുതേ ...പ്രാര്‍ത്ഥിക്കാനും


Monday, August 23, 2010 at 12:32:00 PM GMT+3
Basheer Vallikkunnu said...

ആ പഹയന്‍ നിങ്ങളുടെ ഫോട്ടോ പൊക്കി അല്ലെ.. ഒസ്കാറും കൊണ്ട് ഇങ്ങു വരട്ടെ.. അപ്പൊ ബാക്കി പറയാം.


Monday, August 23, 2010 at 2:30:00 PM GMT+3
Jishad Cronic said...

അഭിനന്ദനങ്ങള്‍ ...


Monday, August 23, 2010 at 2:40:00 PM GMT+3
നൗഷാദ് അകമ്പാടം said...

ക്രെഡിറ്റും ചേര്‍ത്തിട്ടുണ്‍ട്..
കുറച്ച് "അമേരിക്കന്‍ ഡോള്ളേഴ്സ്" അയച്ചിട്ടുണ്ടെന്ന് പറഞ്ഞിരിക്കുന്നു...
ഇത് വരെ കിട്ടിയില്ല..

(ഞാനിങ്ങനെ വലിയ ഒരു പെട്ടിയൊക്കെ തയ്യാറാക്കി ഇരിക്കുവാ..)

അല്ല ഇനി അതും നമ്മുടെ സ്റ്റാര്‍ സിങ്ങര്‍ പയ്യന്റെ ഗതി പോലാകുമോ ഈശ്വരന്മാരേ!

((എല്ലാവര്‍ക്കും നന്ദി കെട്ടോ..))


Monday, August 23, 2010 at 2:43:00 PM GMT+3
Anil cheleri kumaran said...

congratulations..!


Monday, August 23, 2010 at 3:15:00 PM GMT+3
Anees Hassan said...

അഭിനന്ദനങ്ങള്‍


Monday, August 23, 2010 at 6:13:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മബ്റൂക്ക് ഹബീബി അലിഫ് മബ്റൂക്...


Monday, August 23, 2010 at 7:10:00 PM GMT+3
K@nn(())raan*خلي ولي said...

പടച്ചോനെ, കണ്ണൂരാന്‍ തോറ്റല്ലോ ഈ പഹയനെക്കൊണ്ട്!


Monday, August 23, 2010 at 10:09:00 PM GMT+3
Noushad Koodaranhi said...

ഇവനെന്റെ പ്രിയ സുഹൃത്തെന്നു,
ലോകത്തോട്‌ പറയാന്‍ ദയവായി എന്നെ അനുവദിക്കൂ..
ഞാന്‍ സത്യമായും അഹങ്കരിക്കുന്നു,....


Monday, August 23, 2010 at 10:35:00 PM GMT+3
Faisal Alimuth said...

അഭിനന്ദനങ്ങള്‍..!
അഭിനന്ദനങ്ങള്‍..!
അഭിനന്ദനങ്ങള്‍..!


Tuesday, August 24, 2010 at 9:05:00 AM GMT+3
irshu said...

പാസ്പോര്‍ട്ടും ഇഖാമയും പോയപ്പോള്‍ അറിയില്ലായിരുന്നു താങ്കള്‍ ഇത്ര ഭയങ്കരനാണെന്ന്..
Congratulations.....

Mohammed Irshad
Al Esra


Tuesday, August 24, 2010 at 9:53:00 AM GMT+3
irshu said...
This comment has been removed by the author.
ഉസ്മാന്‍ പള്ളിക്കരയില്‍ said...

എനിക്ക് പെരുത്ത് “അഷൂഷ” തോന്നുന്നു.


Tuesday, August 24, 2010 at 12:13:00 PM GMT+3
Unknown said...

ഈ നേട്ടത്തില്‍ ഒപ്പം സന്തോഷിക്കുന്നു, അഭിനന്ദനങ്ങള്‍ നൗഷാദ്‌.


Wednesday, August 25, 2010 at 11:23:00 AM GMT+3
Faizal Kondotty said...

congrats


Thursday, August 26, 2010 at 10:06:00 AM GMT+3
സാജിദ് ഈരാറ്റുപേട്ട said...

ഒരായിരം അഭിനന്ദനങ്ങള്‍...
(റമദാനല്ലേ എഴുപത് കൊണ്ട് ഗുണിച്ച് കിട്ടുന്നത് മുഴുവന്‍ എടുത്തോ)


Saturday, August 28, 2010 at 4:13:00 PM GMT+3
വി.എ || V.A said...

അല്ലേ നൌഷാദേ, ഇത്രയൊക്കെ സംഭവങ്ങൾ താങ്കളുടെ പക്കൽ ഉണ്ടായിരുന്നോ ? ഇതു ഞാനറിഞ്ഞിരുന്നെങ്കിൽ ഇതിനു മുമ്പ് വരുമായിരുന്നു. ക്ഷമിക്കണം. ചില പോയിറ്റുകൾ വിശദമായി ഇപ്പോഴാണ് മനസ്സിലായത്, നല്ലതായി. ഇനി ഞാൻ എന്റെ ഒട്ടകവുമായി ഇവിടെയൊക്കെ കാണും. അഭിനന്ദനങ്ങൾ, ആശംസകൾ......


Monday, August 30, 2010 at 9:26:00 PM GMT+3
ദീപുപ്രദീപ്‌ said...

ആളു ഭയങ്കര പുലി തന്നെയാണല്ലൊ.അഭിനന്ദനങ്ങള്‍, ആശംസകള്‍.....
ഭാവിയിലും ഇത്തരം സന്തോഷ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.


Thursday, September 2, 2010 at 7:46:00 PM GMT+3
ദീപുപ്രദീപ്‌ said...

അല്ല നൌഷാദിക്കാ, ഓസ്കാര്‍ കിട്ടിയാല്‍ മൂപ്പര്‍ വല്ലതും തരുമോ?കോപിറൈറ്റ് ഒക്കെ ഉള്ള പിച്ചറായിരുന്നോ അത്?


Thursday, September 2, 2010 at 7:50:00 PM GMT+3
എന്‍.ബി.സുരേഷ് said...

വന്നു, കണ്ടു, ബോധിച്ചു. അല്ല എന്നാ പണിയാ ഇത് ആരാ മഹാനായ ബ്ലോഗ്ഗർ. എത്ര ഊഹിച്ചിട്ടും എന്റെ രൂപമല്ലാതെ ഒന്നും മനസ്സിൽ വരുന്നില്ല. എല്ലാവർക്കും ഈ രോഗമുണ്ടായിരിക്കും അല്ലെ?


Friday, September 3, 2010 at 9:27:00 AM GMT+3
Abdul Salim Kochi said...

നൌഷാദ് ബായ്, ഇത് ഇന്നാ ഞാന്‍ കാണുന്നത്. ഹോ വളരെ സന്തോഷം തോന്നി.
ഇനിയും ഉയരങ്ങളിലെക്കെത്തുവാന്‍ പടച്ച തമ്പുരാന്‍ അനുഗ്രഹിക്കട്ടെ.
ബായിയുടെ അപടെഷന്‍സ് അറിയാറില്ല. അതിനെന്താ മാര്‍ഗം?


Saturday, September 4, 2010 at 11:31:00 PM GMT+3
റശീദ് പുന്നശ്ശേരി said...

താങ്കളുടെ മദീനാ പ്രണയത്തിനു കിട്ടിയ അംഗീകാരം. ഒരു മലയാളിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു സ്നേഹിതാ


Wednesday, September 8, 2010 at 12:32:00 PM GMT+3
റശീദ് പുന്നശ്ശേരി said...
This comment has been removed by the author.
കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

അറിഞ്ഞില്ല...ഞാന്‍ അറിഞ്ഞില്ല അണ്ണന്‍ ഇത്ര സംഭവമാണെന്ന്.....ആശംസകള്‍...


Wednesday, September 29, 2010 at 7:34:00 AM GMT+3
Unknown said...

നല്ലത്


Wednesday, October 27, 2010 at 9:42:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors