RSS

Followers

"പുതു ബ്ലോഗ്ഗേഴ്സിനുള്ള കമന്റുകള്‍ മരുന്നാവണം.. വിഷമാവരുത്!"


"എന്റെ വര"യിലെ കഴിഞ്ഞ പോസ്റ്റില്‍ ചില സുഹൃത്തുക്കളുടെ ബ്ലോഗ്ഗുകളെക്കുറിച്ചും ചില ബ്ലോഗ്ഗര്‍മാരുടെ കമന്റ് ശൈലിയെക്കുറിച്ചും ഞാന്‍ എഴുതിയത് അവരെ സുഖിപ്പിക്കുക എന്ന ഉദ്ദേശ്യം വെച്ചാണെന്നു ചില ബ്ലോഗ്ഗര്‍ സ്നേഹിതന്മാര്‍ പരാതി പറഞ്ഞിരിക്കുന്നു.
ആദ്യമേ പറയട്ടെ..
ഞാന്‍ പേരെടുത്തെഴുതിയതില്‍ ഒരാളെ പോലും എനിക്ക് വ്യക്തിപരമായി പരിചയമില്ല എന്നു മാത്രമല്ല ഒന്നോരണ്ടോ പേര്‍ക്ക് ഒന്നു രണ്ടു ഈ മെയില്‍ അയച്ചിരുന്നു എന്നതൊഴിച്ചാല്‍ അവരുമായി ഒരു ഓണ്‍ലൈന്‍ ബന്ധം പോലും എനിക്കില്ല..
അങ്ങനെയുള്ള ഞാന്‍ എന്തിന്റെ പേരിലാണു അവരെ സുഖിപ്പിക്കാന്‍ ഒരു പോസ്റ്റ് എഴുതേണ്ടത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
( അജ്ഞാത സുഹൃത്തേ.. ബ്ലോഗ്ഗും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പ്രചാരത്തിലാവും മുന്‍പേ വരയും എഴുത്തും ഒപ്പം കൊണ്ട് നടക്കുന്ന ഒരാളാണു ഞാന്‍.സോപ്പിട്ട് എഴുതി അവര്‍ നല്‍കുന്ന കമന്റിന്റെ ഉത്തേജനം വേണ്ട എന്റെ വരക്കും എഴുത്തിനും. നമ്മള്‍ മലയാളികള്‍ ഇത്ര സങ്കുചിത മനസ്ക്കരാകണൊ..
ഒരു നല്ല വാക്ക് പറയുമ്പോഴേക്കും.....!)
ഓരോ ബ്ലോഗ്ഗര്‍ക്കും ബ്ലോഗ്ഗിങ്ങിലൂടെ ഉരുത്തിരിഞ്ഞ് വരുന്ന ഒരു സൗഹൃദ വലയം ഉണ്ടാവും..
ആയിരക്കണക്കിനു ബ്ലോഗ്ഗുകളുള്ള മലയാളത്തില്‍ എന്റെ ചുറ്റുവട്ടത്തിലേ ബ്ലോഗ്ഗുകളില്‍ കണ്ട കാഴ്ച മാത്രമേ ഞാന്‍ അപഗ്രഥിച്ചിട്ടുള്ളൂ..
പരിചയകമന്റുകളുടെ ശൈലിയേ ഞാന്‍ എടുത്ത് പറഞ്ഞിട്ടുള്ളൂ..
ധാരാളം കമന്റുകള്‍ ലഭിക്കുന്ന ബ്ലോഗ്ഗ് മികച്ചതായിരിക്കുമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല.
ഹംസയെ ഞാന്‍ സൂപ്പര്‍സ്റ്റാര്‍ എന്നെഴുതിയത് അല്പ്പം കടന്നു പോയെങ്കില്‍ ക്ഷമിക്കുക.
ഇരുന്നൂറോളം പ്രൊഫൈല്‍ പരിശോധിച്ചതില്‍ നിന്നും ആദ്യ പോസ്റ്റിട്ട് ഇതുവരേയുള്ള കാലഘട്ടത്തില്‍ ഏറ്റവും ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ പോപ്പുലാരിറ്റി നേടി ഏറ്റവും കൂടുതല്‍ ഫോല്ലോവേഴ്സിനെ സ്വന്തമാക്കിയ ആ ബ്ലോഗ്ഗര്‍ക്ക് ഞാന്‍ നല്‍കിയ വിശേഷണം തെറ്റിപ്പോയെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.. മറിച്ച് അത്തരത്തില്‍ എടുത്ത് കാണിക്കാവുന്ന മറ്റു ബ്ലോഗ്ഗര്‍മാരുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അവരേയും ഇവിടെ അവതരിപ്പിക്കുമായിരുന്നു.ഇനി ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക.
കമന്റ് എഴുതുക അല്ലെങ്കില്‍ ലഭിക്കുക എന്നത് ഒരു ബ്ലോഗ്ഗറെ സംബന്ധിച്ച് വളരെ പ്രധാനം തന്നെയാണു.
വായിക്കാനാളില്ലെങ്കില്‍ ഒരു പ്രസിദ്ധീകരണം മുന്നോട്ടു കൊണ്ടു പോവാന്‍ കഴിയില്ല എന്നതു പോലെ തന്നെ
എത്ര നല്ല രചനകള്‍ ഉള്ള ഒരു ബ്ലോഗ്ഗാണെങ്കിലും അതിലെ കമന്റ് കോളത്തിനു ജീവനുണ്ടങ്കിലേ ആ ബ്ലോഗ്ഗര്‍ തുടര്‍ന്നും നല്ല രചനകള്‍ പോസ്റ്റു ചെയ്യുകയുള്ളൂ...നല്ല വായനക്കാരെ ലഭിക്കുന്ന ഒരു ബ്ലോഗ്ഗര്‍ തന്റെ സര്‍ഗ്ഗശേഷി അധിക കാലം അടച്ചുവെക്കില്ല.
ചില രചനകള്‍ക്ക് കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ പല ബ്ലോഗ്ഗര്‍മാരും അസ്വസ്ഥരാവാറുണ്ട്.
അപ്പോള്‍ വായനക്കാരനു നേരെ ചീറ്റിയടുക്കുന്ന ഒരു കൂട്ടരുമുണ്ട്.
എന്റെ രചനകളിലേക്ക് ഞാനാരേയും ക്ഷണിച്ചില്ലല്ലോ..എന്നു പറയുന്നത് ശുദ്ധ വങ്കത്തരമല്ലേ..
ഒരു പുസ്തകം മാര്‍ക്കറ്റില്‍ ഇറക്കുക എന്നതു പോലെ തന്നെയാണു ബ്ലോഗ്ഗില്‍ അതു പ്രസിദ്ധീകരിക്കുക എന്നതും. വായനക്കാരനെ ആവശ്യമില്ലെങ്കില്‍ അത് ഡയറിയില്‍ എഴുതി അലമാരിയില്‍ വച്ചാല്‍ പോരെ?
എന്തിനത് പബ്ലിഷ് ചെയ്യണം..!
ഇഷടപ്പെട്ട രചനകള്‍ക്ക് കമന്റ് കൊടുക്കുക എന്നത് ഒരേ സമയം ഒരു ബ്ലോഗ്ഗര്‍ക്ക് നല്‍കുന്ന സഹായ ഹസ്തവും അതേ പോലെ സ്വന്തം ശൈലിയും നിരീക്ഷണ പാടവും വാര്‍ത്തെടുക്കുവാനുള്ള ഒരു സന്ദര്‍ഭവുമാണു.
മറ്റുള്ളവര്‍ എങ്ങനെ ആ രചനയെ സമീപിച്ചു എന്നതും ഇനിയെങ്ങനെ മറ്റൊരു കാഴ്ച്ചപ്പാടിലൂടെ അതിനെ വിലയിരുത്താം എന്നതുമൊക്കെ നാം കൈവരിക്കേണ്ട ചില രചനാ ശീലങ്ങളാണു.
പുതിയ ബ്ലോഗ്ഗര്‍മാര്‍ക്ക് ഒരു സ്മൈലിയില്‍ ഒതുക്കാതെ വിഷയം കൂടുതല്‍ അപഗ്രഥിച്ച് എഴുതുവാനും മുളപൊട്ടിവരുന്ന പുതു ആശയങ്ങളിലൂടെ മറ്റുവായനക്കാര്‍ സ്വന്തം ബ്ലോഗ്ഗിലേക്ക് സ്വമേധയാ കടന്നു വരുവാനുമുള്ള വഴിയൊരുക്കുകയും ചെയ്യുന്നു.
കമന്റ് എന്നത് ഒരു കലതന്നെയാണെന്നു നാം തിരിച്ചറിയണം.
മറുപടിയിലൂടെ നല്‍കുന്ന വാക്കുകള്‍ പലപ്പോഴും ചെത്തിമിനുക്കി അതിരുകള്‍ക്കകത്ത് ഭംഗിയില്‍ കോരിയിട്ട്
നാം ബോക്സ് നിറക്കുന്ന പ്രക്രിയ കമന്റ് ഒരു കൊടുക്കല്‍ വാങ്ങലിനപ്പുറത്ത്,ഒരു സുഖിപ്പിക്കലിനപ്പുറത്ത്
സൗഹൃദത്തിന്റെ..
സര്‍ഗ്ഗ വൈഭവത്തിന്റെ മറ്റൊരു തലം നമുക്കുമുന്നില്‍ തുറന്ന് തരുന്നു എന്ന് നാം അറിയണം
എഴുതിത്തെളിഞ്ഞവരല്ല മറിച്ച് എഴുതിത്തെളിയുന്നവരാണു മലയാളം ബൂലോകത്തിനെ സജീവമാക്കുന്നതെന്ന കാര്യം മറക്കാതിരിക്കുക..അതുകൊണ്ട് തന്നെ കമന്റുകള്‍ അവര്‍ക്ക് ഉത്തേജനം നല്‍കുന്നതോ മരുന്ന് പോലെ പ്രതിവിധി ആകുന്നതോ ആയിരിക്കുക എന്നതല്ലാതെ അത് വിഷത്തിന്റെ ഫലം ചെയ്യരുത് എന്ന് ഞാനാഗ്രഹിക്കുന്നു.


41 Responses to ""പുതു ബ്ലോഗ്ഗേഴ്സിനുള്ള കമന്റുകള്‍ മരുന്നാവണം.. വിഷമാവരുത്!""
.. said...

..
ഹിഹിഹി, പോട്ടം കലക്കി
വായിക്കട്ടേട്ടൊ
..


Friday, August 6, 2010 at 9:18:00 PM GMT+3
.. said...

..
നന്നായിരിക്കുന്നു. കാര്‍ട്ടൂണിനെപ്പറ്റി ഞാനാദ്യമേ പറഞ്ഞിരിക്കുന്നു. അത് പറഞ്ഞപ്പോഴാണ് ഇക്കാര്യം ഓര്‍മ്മ വന്നത് :)പ്രൊഫൈലിലൂടെ ബ്ലൊഗ് നോക്കിക്കോളൂട്ടൊ, എന്റേതല്ല ;)

അനോണിമസ് കമന്റ്സിനെപ്പറ്റി ഒരു നെടുനീളന്‍ പൊസ്റ്റ് റ്റോംസ് കോനുമഠം പോസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ തോതില്‍ ചര്‍ച്ചയൊന്നും അവിടെ കണ്ടില്ല. ഇരുന്നൂറിനടുത്ത് ഫോളോവേര്‍സ് ഉണ്ടവിടെ. കമന്റ്സ് ഭൂരിപക്ഷം ബ്ലോഗറെ സംബന്ധിച്ച് ജീവവായു തന്നെ. (അല്ലെങ്കില്‍ അലമാര തന്നെ നല്ലത്, ചീയേര്‍സ്.., കമന്റ് വേണ്ടെന്ന് പ്രൊഫൈലില്‍ പറഞ്ഞവരെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല).

എന്നാല്‍ ഒരു സ്മൈലി, കൊള്ളാം, നല്ലത്-ഇത്തരത്തിലുള്ള കമന്റ്സിനേക്കാള്‍ ആരോഗ്യപരമായത് (എഴുതാന്‍ ഉത്തേജനം നല്‍കിക്കൊണ്ടും എന്നാല്‍ അതേ അനുപാതത്തില്‍ വിമര്‍ശനവും-പഴുതുണ്ടെങ്കില്‍)ആവണം കമന്റസ്. എല്ലാര്‍ക്കും അതിന് പറ്റില്ല എന്നതും വാസ്തവമാണ്. ചെറിയ ഒരു ഇടവേളയില്‍ വന്ന് വായിച്ച് പോകുന്നവര്‍ക്ക് കൊള്ളാം, നല്ലത്, എന്നൊക്കെയേ എഴുതാന്‍ പറ്റുന്നുള്ളു. എത്രയോ വായനക്കാര്‍ ഒരു സ്മൈലി പോലും പോസ്റ്റാതെ പോകുന്നു. പിന്നെ എഴുതുന്ന ഒരാളെ മനപ്പൂര്‍വ്വം കഴുത്തിന് പിടിക്കുന്ന അനോണികളോട് എന്ത് പറയാനാ?

എന്നാല്‍ അതിനേക്കാള്‍ ദയനീയത് തോന്നുന്നത് ഹാസ്യമെന്ന ലേബലില്‍ വരുന്ന നിലവാരമില്ലാത്ത രചനകള്‍ക്ക് ലഭിക്കുന്ന കമന്റ്സ് കാണുമ്പോഴാണ്. നിലവാരമുള്ളതിനോ താരതമ്യേന കുറച്ചും. അതിനൊരു കാരണം ഞാന്‍ കാണുന്നത് പഴയ ബാര്‍ട്ടര്‍ സിസ്റ്റം ആണ് ;) കമന്റ് കൊടുക്കുക, വാങ്ങുക.. പതിവായ് വന്ന് കമന്റുന്നവരെ ഒന്ന് വിമര്‍ശിക്കാന്‍ ആരും മടിക്കും എന്ന് തോന്നുന്നു.

വിമര്‍ശനമാകാം, എഴുതുന്നയാളുടെ കൂമ്പ് വാട്ടുന്ന തരത്തിലാവരുതെന്നേ ഉള്ളു. അതിന് അനോണിയായ് വരേണ്ട കാര്യമൊന്നും ഇല്ല. വ്യക്തിവിദ്വേഷം, അസൂയ-ഒക്കെ തീര്‍ക്കാനാണെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ലല്ലൊ.

ഞാനും ഇവിടെ പുതുതാണേ ബ്ലോഗ് പണ്ടേ ഉണ്ടെങ്കിലും, എല്ലാം ഈയടുത്ത് 2-3 മാസമേ ആയുള്ളു മനസ്സിലാക്കിയിട്ടും എഴുതി ആള്‍ക്കാരെ ഫുത്തിമുട്ടിക്കാന്‍ തുടങ്ങിയിട്ടും, പിന്നെ ക്ഷമിക്കുക, വല്ല്യ വര്‍ത്താനം വല്ലോം മുകളിലെ കമന്റ്സില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍.. :)
..


Friday, August 6, 2010 at 10:05:00 PM GMT+3
Vayady said...

നല്ലത് പറയുക എന്നത്‌ മിക്ക മലയാളികള്‍ക്കും വളരെ ബുദ്ധിമുട്ടുള്ള ഒരു സം‌ഗതിയാണ്‌. മറിച്ച് കുറ്റം പറയാന്‍ നൂറു നാക്കും. ഇക്കൂട്ടര്‍‌ നല്ലതു പറയില്ല എന്നു മാത്രമല്ല നല്ലതു പറയുന്നവരെ "സോപ്പ്", "മണിയടി", "സുഖിപ്പിക്കല്‍" തുടങ്ങീ പ്രയോഗങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിക്കുകയും ചെയ്യും. "...... തിന്നുകയും ഇല്ല, പശുവിനെ തീറ്റിക്കുകയും ഇല്ല" എന്നു പറഞ്ഞതു പോലെയാണിത്.

പതിവുപോലെ പോസ്റ്റും ചിത്രവും ഗം‌ഭീരമായി.


Friday, August 6, 2010 at 10:28:00 PM GMT+3
ശ്രീനാഥന്‍ said...

ഒന്നാം തരം കാർട്ടൂൺ! ‘ കമന്റ് എന്നത് ഒരു കലതന്നെയാണെന്നു നാം തിരിച്ചറിയണം‘- നൌഷാദ്, അതു വളരെ ശരിയാണ്. കുട്ടിയെ കിണറ്റിങ്കരയിൽ കുളിപ്പിക്കാൻ കൊണ്ടുനിർത്തിയിട്ട് പോസ്റ്റ് പാതിവായിച്ച് ‘കൊള്ളാം‘ എന്ന് എഴുതുന്നവരുണ്ടെന്ന് തോന്നുന്നു, വായിക്കാതെതന്നെ അബദ്ധപഞ്ചാംഗം കമെന്റെഴുതുന്നവരും. പതുക്കെ സമയം പോലെ വായിച്ചെഴുതിയാൽ പോരേ? പോസ്റ്റെങ്ങും പോവില്ലല്ലോ. പിന്നെ, തൃശൂർപൂരത്തിന്റെ വെടിക്കെട്ടു പോലെ കത്തിപ്പടരുന്ന, എലഞ്ഞിത്തറ മേളം പോലെ കൊട്ടികൊട്ടീക്കയറുന്ന കമെന്റുകളുടെ മഹാഗോപുരങ്ങൾ ചില (എന്റെ അല്ല) ബ്ലോഗുകളിൽ കണ്ടിട്ടുണ്ട്! അതിന്റെ ഹരം എനിക്ക് പോസ്റ്റുകളെക്കാൾ പ്രിയങ്കരം! ഇടവേളയിലെ ഒരു രസത്തിനാണു നമ്മളിൽ മിക്കവരും ഇവിടെ, അൽ‌പ്പം അറിയാത്തതറിഞ്ഞാൽ അതൊരു ബോണസ്!


Saturday, August 7, 2010 at 3:33:00 AM GMT+3
Unknown said...

ഇഷ്ടായി. ഈ എഴുത്ത്.
കമടിന്റെ പേരില്‍ ഏറ്റവും ക്രൂശിക്കപെട്ടിട്ടുള്ള ഒരാളാണ് ഞാന്‍...


Saturday, August 7, 2010 at 7:17:00 AM GMT+3
Noushad Vadakkel said...

കമന്റും പോസ്റുമൊക്കെ അവിടെ നില്‍ക്കട്ടെ ... എന്തിനാ നമ്മളീ കമ്പ്യൂട്ടര്‍ ഓണാക്കി അതിന്റെ മുന്‍പില്‍ ഇരിക്കുന്നത് ? എല്ലാരും ഒന്ന് ചിന്തിച്ചേ..... ഞാന്‍ ഇരിക്കുന്നത് 'ആഗോള ഗ്രാമ'ത്തിലെ ഏറ്റവും ശക്തമായ ആശയ വിനിമയോപാധിയായ ബ്ലോഗ്‌ എഴുത്തിനും വായനക്കും വേണ്ടിയാണ് .എന്റെ ആശയാദര്‍ശങ്ങള്‍ പറയാന്‍, സംവദിക്കുവാന്‍ മറ്റെന്തു വഴി ? അപ്പോള്‍ പിന്നെ കമന്റ്‌ നിര്‍ബന്ധവുമായല്ലോ ? .കൂടുതല്‍ ആളുകള്‍ വായിക്കുന്ന ബ്ലോഗില്‍ ഒരു കമന്റ്‌ ഇടുന്നതായിരിക്കും ഒന്നോ രണ്ടോ പേര്‍ വായിക്കുന്ന പത്തു ബ്ലോഗ്‌ തട്ടിക്കൂട്ടുന്നതിലും നല്ലത് .

അപ്പോള്‍ ആശയ വിനിമയം ഏതെന്കിലും ഒരു പ്രത്യേക മേഖലയെ കുരിചാകുംപോള്‍ കമന്റുകള്‍ കൂടുതലാകുന്നത് സ്വാഭാവികവുമാണ് .(മത രംഗമാണ് ഇപ്പോള്‍ കൂടുതല്‍ പേര്‍ കൈയ്യടക്കിയിരിക്കുന്നതും കമന്റുകള്‍ കൂടുതലുള്ളതും എന്നാണ് എനിക്ക് തോന്നുന്നത് .പിന്നെ വരുന്നത് രാഷ്ട്രീയവും )

http://chipism.blogspot.com/


ഓഫ്‌: ബ്ലോഗും കമന്റുകളും എന്ന വിഷയത്തില്‍ ഒരു ഡോക്ടറേറ്റ്‌ എന്നാ ലക്‌ഷ്യം മനസ്സിലുണ്ടോ നൌഷാദ്കാ..;)


Saturday, August 7, 2010 at 7:43:00 AM GMT+3
Jishad Cronic said...
This comment has been removed by the author.
Jishad Cronic said...
This comment has been removed by the author.
Jishad Cronic said...

ഇക്കാ... ഇക്കാ ദൈര്യമായി പറഞ്ഞോ... ഹംസക്ക പുലി തന്നെയാ, അദ്ധേഹത്തെ കുറിച്ച് പറഞ്ഞതില്‍ യാതൊരു തെറ്റും ഇല്ല. ഇപ്പോളത്തെ സൂപ്പര്‍ സ്റ്റാര്‍സ് കണ്ണൂരാനും, ഹംസാക്കയും തന്നെയാ. ആളുകളെ അവരുടെതായ ശൈലിയില്‍ നമ്മളെ കയ്യിലെടുത്ത രണ്ടു പേരും ബ്ലോഗിലെ ഇപ്പോഴത്തെ പുലികള്‍ തന്നെയാണ്.


Saturday, August 7, 2010 at 7:52:00 AM GMT+3
Faisal Alimuth said...

"നമ്മള്‍ മലയാളികള്‍ ഇത്ര സങ്കുചിത മനസ്ക്കരാകണൊ..
ഒരു നല്ല വാക്ക് പറയുമ്പോഴേക്കും.....!"
വിഷയത്തിന്റെ പ്രാധാന്യത്തേക്കാള്‍ വിവാദങ്ങളുടെ പുറകെപോവാനാണല്ലോ മലയാളികള്‍ക്ക് എന്നും താല്പര്യം..!
എഴുത്തുകാരന്റെ കണ്ണില്‍പെടുന്ന കാര്യങ്ങളെ വിശകലനം ചെയ്തു എഴുതനല്ലേ കഴിയൂ. അതില്‍ ചിലപ്പോള്‍ വായിക്കുന്നവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചോ, ആളുകളെ കുറിച്ചോ ഉള്ള പരാമര്‍ശം ഉണ്ടാവാതെ പോവാം..! അപ്പോള്‍ മാന്യരായ വായനക്കാര്‍ ചെയ്യേണ്ടത് അതുകൂടി 'മാന്യമായ' ഭാഷയില്‍ കമന്റിലൂടെ ചൂണ്ടിക്കാട്ടി അ പോസ്റ്റിനെ പൂര്‍ണമാക്കുകയാണ് ചെയ്യേണ്ടത്..
അങ്ങിനയല്ലേ വേണ്ടത്...?


Saturday, August 7, 2010 at 7:54:00 AM GMT+3
ദീപുപ്രദീപ്‌ said...

നമ്മളെ വളര്‍ത്താനും തളര്താനും ഒരു കമന്റിനു കഴിയും, കമന്റിനു മാത്രമേ കഴിയൂ ഒരു ബ്ലോഗ്ഗേറെ സമ്പന്ധിച്ചിടത്തോളം . വായനക്കാരനുമായി എഴുത്തുകാരന് നിമിഷങ്ങള്‍ക്കകം ആശയവിനിമയം സാധ്യമാവുന്നു എന്നതാണ് ബ്ലോഗ്‌ എന്നാ മാധ്യമത്തെ വേറിട്ടു നിര്‍ത്തുന്നത് . ഒരു കമന്റിലൂടെ ഓരോരുത്തരും നല്‍കുന്നത് ഓരോ പാഠമാണ്, നമ്മെ വീണ്ടും ചിന്തിപ്പിക്കാനും , മറിച്ചു ചിന്തിപ്പിക്കാനും വേണ്ടിയുള്ള മരുന്ന് .

ഇത്തരം കമന്റിന്റെ അഭാവം ഒന്നുകൊണ്ടു മാത്രമാണ് ഞാന്‍ ബ്ലോഗ്സ്പോടിനെക്കളും മികച്ച വേര്‍ഡ്പ്രെസ്സ് വിട്ടത്.


Saturday, August 7, 2010 at 8:01:00 AM GMT+3
Anonymous said...

ബ്ലോഗില്‍ വടവൃക്ഷം പോലെ പന്തലിച്ചു നില്‍ക്കുന്നു എന്ന് അവര്‍ തന്നെ പറയുന്ന പഴയ ബ്ലോഗര്‍മാര്‍ പുതിയ താരങ്ങളെ ശരിക്കും പേടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവര്‍ പുത്തന്‍ ബ്ലോഗര്‍മാരുടെ കഴിവിനെ വിമര്‍ശിക്കുന്നു. പഴയതലയെടുപുള്ള ബ്ലോഗര്‍മാര്‍ ഒന്ന് ശ്രദ്ധിക്കുക നിങ്ങള്‍ എഴുതിയതൊന്നും വല്യ കാര്യങ്ങള്‍ ആയി എനിക്ക് തോന്നിയില്ല, അന്ന് വന്ന പുതിയ ബ്ലോഗര്‍മാര്‍ അവരുടെ വളര്‍ച്ചക്കായി നിങ്ങള്‍ക്ക് കമെന്റ് തന്നു അത് കൊണ്ട് നിങ്ങള്‍ ഇപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍സ് ആയി വിലസുന്നു. മലയാള സിനിമയില്‍ പുതുമുഘങ്ങളെ പേടിക്കുന്ന സൂപ്പര്‍ സ്റ്റാര്‍സ് അവരെ അടിച്ചൊതുക്കാന്‍ ശ്രമികുന്നതുപോലെ ഇവിടെയും അത് തന്നെ നടക്കുന്നു.
കുറെ പെണ്ണുങ്ങളുടെ ബ്ലോഗില്‍ പോയി അവരെ പുകഴ്ത്തി പറഞ്ഞു കൊണ്ട് അവരുടെ പ്രീതി പിടിച്ചു പറ്റി പിന്നെ അവരോടു അശ്ലീഷമായി സംസാരിക്കുന്ന ബ്ലോഗ്‌ രോഗികളെ എനിക്കറിയാം. അതുകൊണ്ട് സ്വയം കേറി അങ്ങട് വല്യ പുള്ളി ചമയാതെ നല്ല എഴുത്തുകാരെ അംഗീകരിക്കാന്‍ നോക്കു. പെണ്ണുങ്ങള്‍ എന്ത് ചപ്പും ചവറും എഴുതിയാലും കുത്തക ബ്ലോഗര്‍ സെക്സ്, ബോറെന്‍, പോസ്റ്റ്‌ ഇട്ടാലും അവിടെ കേറി അവരെ സുഗിപ്പിക്കുന രോഗികള്‍ നല്ല എഴുത്തുകാരെ കണ്ടറിയണം. പിന്നെ ആരുടേയും സിംഹാസനം നഷ്ടപെടില്ല പുതിയ താരങ്ങളുടെ വളര്‍ച്ചയില്‍. അവരവരുടെ എഴുത്ത്കള്‍ക്ക് എന്നും ആരാധകര്‍ ഉണ്ടാകും.


Saturday, August 7, 2010 at 8:07:00 AM GMT+3
Blog Academy said...

തല്‍ക്കാലത്തേക്ക് (രണ്ടു ദിവസം കഴിഞ്ഞാല്‍ ഡിലിറ്റാവുന്നതാണ്)ബ്ലോഗര്‍മാരുടെ ശ്രദ്ധയിലേക്കുള്ള ഒരു അറിയിപ്പ് :

കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.

കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്

പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍‌കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.

ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.


Saturday, August 7, 2010 at 8:33:00 AM GMT+3
Mohamed Rafeeque parackoden said...

ബ്ലോഗിലെ തികച്ചും സത്യസന്ദ്ദമായ വിഷയങ്ങള്‍ സരസമായ ശ്യലിയില്‍ എഴുതിയ നൌഷാദിന്റെ മേല്‍ എന്താണാവോ അജ്ഞാതക്ക് ഇത്ര അരിശം എന്ന് മനസ്സിലാകുന്നില്ല വല്ല പൂര്‍വ വൈരാഗ്യം എന്തങ്കിലും ഉണ്ടോ ആവോ ...........


Saturday, August 7, 2010 at 3:37:00 PM GMT+3
Anonymous said...

സാറ് ഈ വിഷയം വിടാന്‍ ഒരുക്കമല്ല അല്ലേ. കഴിഞ്ഞ പോസ്റ്റിലെ ചില കമന്റുകള്‍ക്ക് മറുപടി വേറൊരു പോസ്റ്റ്! ശരി നടക്കട്ടെ.
ബൂലോകത്തെ ഒരു ദരിദ്രന്‍ തന്റെ ബ്ലോഗില്‍ കമന്റാന്‍ ആളെ കിട്ടാത്തതിന്റെ വിഷമത്തില്‍ ഒരു തമാശ പോസ്റ്റിട്ടു. കുറേപ്പേര്‍ അവിടെ അഭിപ്രായം പറഞ്ഞു. ഈ സാറും അവിടെ ഒരു ചിന്ന കമന്റിട്ടു. തുടര്‍ന്ന് അവിടെ ചിലരുടെ കമന്റില്‍ നിന്നും ചില വാക്കുകള്‍ തോണ്ടിയെടുത്ത് പുതിയൊരു സാരോപദേശ പോസ്റ്റ്. പോട്ടെ, ഉദ്ദേശം നല്ലതെങ്കില്‍ അംഗീകരിയ്ക്കാം. എന്നാല്‍ സാരോപദേശത്തേയ്ക്കാള്‍ സാറിന് ഇഷ്ടപെട്ട ചിലരെ സ്റ്റാറും സൂപ്പറും പുലിയുമൊക്കെയാക്കിക്കളഞ്ഞു പോസ്റ്റില്‍ . അവരുടെയൊക്കെ ബ്ലോഗിന് എവറെസ്റ്റ് നിലവാരമാണു പോല്‍ ..! അതിനു സാറു കണ്ടെത്തിയ “മാനദണ്ഡന“ങ്ങള്‍ കമന്റിന്റെ എണ്ണവും ഫോളോവേഴ്സിന്റെ എണ്ണവുമാണു പോല്‍ ..!!

മനോരമ പത്രമാണ് കേരളത്തിലെ ഏറ്റവും ഫോളോവേഴ്സുള്ള പത്രം. അതു കൊണ്ടു തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരവും.
മനോരമ വാരികയ്ക്കാണ് ഭാഷാപോഷിണിയെക്കാള്‍ വായനക്കാരുള്ളത്. അതു കൊണ്ട് തന്നെ ഉയര്‍ന്ന നിലവാരവും.
ഐഡിയ സ്റ്റാര്‍ സിംഗറാണ് ഏറ്റവും കാഴ്ചക്കാരുള്ള പരിപാടി. അതു കൊണ്ട് തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരവും.
ഗോഡ് ഫാദറാണ് ഏറ്റവും ഓടിയ മലയാള പടം.അതുകൊണ്ടു തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരവും.
മദ്യമാണ് പാലിനേക്കാള്‍ പ്രിയകരം. അതുകൊണ്ട് തന്നെ ഏറ്റവും മെച്ചമായതും.
അബ്കാരിയാണ് പശുകൃഷിക്കാരനെക്കാള്‍ വരുമാനമുള്ളവന്‍ . അതുകൊണ്ട് തന്നെ മിടുക്കനും.
ഈ മാനദണ്ഡമനുസരിച്ചാണെങ്കില്‍ സാറു പറയുന്നത് അംഗീകരിച്ചു. അതല്ല , മറ്റേതെങ്കിലും കോലുകൊണ്ടാണോ സാറു അളന്നതെന്നറിയില്ല. തനിയ്ക്ക് എല്ലാം വായിച്ച് വിലയിടാനുള്ള സമയമോ സാധ്യതയോ കഴിവോ ഇല്ലാ എന്നു ബോധ്യമുള്ള, സാമാന്യവിവരമുള്ള ആരും ഒന്നറയ്ക്കും ഇമ്മാതിരി വില “ഇരുത്തലു”കള്‍ നടത്താന്‍ ..
സാറു വലിയ പുലികളാക്കി പൊക്കിക്കാണിയ്ക്കുന്നവരൊക്കെ “മത-രാഷ്ട്രീയ- കോമഡി-ഓര്‍മ്മ“ സാഹിത്യത്തില്‍ മേയുന്നവരാണ്. അതൊരു തെറ്റല്ല. എന്നാല്‍ അത്യാവശ്യം എഴുത്തുള്ള ആര്‍ക്കും അതു പറ്റും.

സര്‍ഗ രചനകള്‍ക്ക് ഈ കോപ്പ് പോരാ. അതിനു പ്രതിഭ വേണം. അങ്ങനെയുള്ള എത്രയോ ബ്ലോഗുകള്‍ വായിയ്ക്കാനാളില്ലാതെ ദരിദ്രമായി കിടക്കുന്നു. അവിടെ കമന്റിടണമെങ്കിലും കുറച്ചു നിലവാരം ആവശ്യമാണ്. അതുകൊണ്ട് തന്നെ മിക്ക പുലികളും അങ്ങോട്ടേയ്ക്ക് പോകാറേയില്ല. ചിലരെങ്കിലും മടുത്ത് എഴുത്ത് ഉപേക്ഷിച്ച് പോകുന്നുണ്ട്. അവരെ കണ്ടെടുക്കാനോ ഉയര്‍ത്താനോ ആയിരുന്നു ഈ എഴുത്തെങ്കില്‍ ഞാന്‍ കൈയടിച്ചേനെ.. അവിടെയൊന്നും ഈ സാറിന്റെ ഒരു കമന്റ് പോലും കണ്ടിട്ടില്ല. വേണ്ട, സാറിന്റെ കഴിഞ്ഞ പോസ്റ്റില്‍ , അതിനു പ്രേരകനായ ബ്ലോഗറെ കുറിച്ച് ഒരു പരാമര്‍ശമെങ്കിലും കണ്ടോ?

ഈ ബൂലോകത്ത് മറ്റൊരു ബ്ലോഗര്‍ നല്ലൊരു സംരംഭം നടത്തുന്നുണ്ട്. കൊള്ളാവുന്ന നിലവാരമുള്ള ബ്ലോഗുകളെ പരിചയപ്പെടുത്തല്‍ . എന്നാല്‍ ആര്‍ക്കും മാര്‍ക്കിടലില്ല. മാര്‍ക്കിടാന്‍ അതിനുള്ള യോഗ്യത വേണം. ഈ സാറിന്റെ എത്ര സര്‍ഗ രചനകള്‍ -കഥ, കവിത ഇത്യാദി- ഉണ്ടെന്നെനിയ്ക്കറിയില്ല. ഉണ്ടെങ്കില്‍ വായിയ്ക്കാന്‍ താല്പര്യമുണ്ട്.
ആയിരം പേരില്‍ നിന്നും പത്തുപേരെ പൊക്കിപ്പിടിച്ചു കാണിയ്ക്കുമ്പോള്‍ ബാക്കിയുള്ളവര്‍ താഴ്ത്തപ്പെടുകയാണ്. പൊക്കപ്പെട്ടവര്‍ക്ക് സന്തോഷമുള്ളതുകൊണ്ട് പൊക്കിയവനെ പുകഴ്തും, എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് അതില്‍ സന്തോഷിയ്ക്കാനൊന്നുമില്ല.
ഈ വിഷയം മാന്യമായി അന്തസായി എല്ലാവര്‍ക്കും ഉപകാരപ്രദമായി അവതരിപ്പിയ്ക്കാമായിരുന്നു; ഉദ്ദേശശുദ്ധി ഉണ്ടായിരുന്നെങ്കില്‍ .

പത്രങ്ങളുടെ ബിസിനസ് പേജില്‍ ഒരേര്‍പ്പാടുണ്ട്. “ പെയ്ഡ് ന്യൂസ് ”. കമ്പനികള്‍ പത്രത്തിന് കാശ് കൊടുത്ത് തങ്ങളുടെ ഉല്പന്നങ്ങളെ പൊക്കി ന്യൂസ് കൊടുപ്പിയ്ക്കും. പാവം വായനക്കാരന്‍ അതപ്പടി സത്യമാണെന്ന് വിശ്വസിയ്ക്കും. ഇപ്പോള്‍ പല പത്രങ്ങളും അത് മുന്‍‌പേജിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു എന്ന് വാര്‍ത്തയുണ്ടായിരുന്നു. ബ്ലോഗുകള്‍ (കാശു മേടിയ്ക്കാതെ), പത്രങ്ങളെ അനുകരിയ്ക്കുന്നത് നല്ലതല്ല.
ഈ പോസ്റ്റിന് ഇത്രയും ദീര്‍ഘമായ കമന്റിന്റെ ആവശ്യമില്ലെങ്കിലും പ്രതികരിച്ചു പോകുകയാണ്.


Saturday, August 7, 2010 at 4:13:00 PM GMT+3
Anonymous said...

സാറ് ഈ വിഷയം വിടാന്‍ ഒരുക്കമല്ല അല്ലേ. കഴിഞ്ഞ പോസ്റ്റിലെ ചില കമന്റുകള്‍ക്ക് മറുപടി വേറൊരു പോസ്റ്റ്! ശരി നടക്കട്ടെ.
ബൂലോകത്തെ ഒരു ദരിദ്രന്‍ തന്റെ ബ്ലോഗില്‍ കമന്റാന്‍ ആളെ കിട്ടാത്തതിന്റെ വിഷമത്തില്‍ ഒരു തമാശ പോസ്റ്റിട്ടു. കുറേപ്പേര്‍ അവിടെ അഭിപ്രായം പറഞ്ഞു. ഈ സാറും അവിടെ ഒരു ചിന്ന കമന്റിട്ടു. തുടര്‍ന്ന് അവിടെ ചിലരുടെ കമന്റില്‍ നിന്നും ചില വാക്കുകള്‍ തോണ്ടിയെടുത്ത് പുതിയൊരു സാരോപദേശ പോസ്റ്റ്. പോട്ടെ, ഉദ്ദേശം നല്ലതെങ്കില്‍ അംഗീകരിയ്ക്കാം. എന്നാല്‍ സാരോപദേശത്തേയ്ക്കാള്‍ സാറിന് ഇഷ്ടപെട്ട ചിലരെ സ്റ്റാറും സൂപ്പറും പുലിയുമൊക്കെയാക്കിക്കളഞ്ഞു പോസ്റ്റില്‍ . അവരുടെയൊക്കെ ബ്ലോഗിന് എവറെസ്റ്റ് നിലവാരമാണു പോല്‍ ..! അതിനു സാറു കണ്ടെത്തിയ “മാനദണ്ഡന“ങ്ങള്‍ കമന്റിന്റെ എണ്ണവും ഫോളോവേഴ്സിന്റെ എണ്ണവുമാണു പോല്‍ ..!!

മനോരമ പത്രമാണ് കേരളത്തിലെ ഏറ്റവും ഫോളോവേഴ്സുള്ള പത്രം. അതു കൊണ്ടു തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരവും.
മനോരമ വാരികയ്ക്കാണ് ഭാഷാപോഷിണിയെക്കാള്‍ വായനക്കാരുള്ളത്. അതു കൊണ്ട് തന്നെ ഉയര്‍ന്ന നിലവാരവും.
ഐഡിയ സ്റ്റാര്‍ സിംഗറാണ് ഏറ്റവും കാഴ്ചക്കാരുള്ള പരിപാടി. അതു കൊണ്ട് തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരവും.
ഗോഡ് ഫാദറാണ് ഏറ്റവും ഓടിയ മലയാള പടം.അതുകൊണ്ടു തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരവും.
മദ്യമാണ് പാലിനേക്കാള്‍ പ്രിയകരം. അതുകൊണ്ട് തന്നെ ഏറ്റവും മെച്ചമായതും.
അബ്കാരിയാണ് പശുകൃഷിക്കാരനെക്കാള്‍ വരുമാനമുള്ളവന്‍ . അതുകൊണ്ട് തന്നെ മിടുക്കനും.
ഈ മാനദണ്ഡമനുസരിച്ചാണെങ്കില്‍ സാറു പറയുന്നത് അംഗീകരിച്ചു. അതല്ല , മറ്റേതെങ്കിലും കോലുകൊണ്ടാണോ സാറു അളന്നതെന്നറിയില്ല. തനിയ്ക്ക് എല്ലാം വായിച്ച് വിലയിടാനുള്ള സമയമോ സാധ്യതയോ കഴിവോ ഇല്ലാ എന്നു ബോധ്യമുള്ള, സാമാന്യവിവരമുള്ള ആരും ഒന്നറയ്ക്കും ഇമ്മാതിരി വില “ഇരുത്തലു”കള്‍ നടത്താന്‍ ..
സാറു വലിയ പുലികളാക്കി പൊക്കിക്കാണിയ്ക്കുന്നവരൊക്കെ “മത-രാഷ്ട്രീയ- കോമഡി-ഓര്‍മ്മ“ സാഹിത്യത്തില്‍ മേയുന്നവരാണ്. അതൊരു തെറ്റല്ല. എന്നാല്‍ അത്യാവശ്യം എഴുത്തുള്ള ആര്‍ക്കും അതു പറ്റും.

സര്‍ഗ രചനകള്‍ക്ക് ഈ കോപ്പ് പോരാ. അതിനു പ്രതിഭ വേണം. അങ്ങനെയുള്ള എത്രയോ ബ്ലോഗുകള്‍ വായിയ്ക്കാനാളില്ലാതെ ദരിദ്രമായി കിടക്കുന്നു. അവിടെ കമന്റിടണമെങ്കിലും കുറച്ചു നിലവാരം ആവശ്യമാണ്. അതുകൊണ്ട് തന്നെ മിക്ക പുലികളും അങ്ങോട്ടേയ്ക്ക് പോകാറേയില്ല. ചിലരെങ്കിലും മടുത്ത് എഴുത്ത് ഉപേക്ഷിച്ച് പോകുന്നുണ്ട്. അവരെ കണ്ടെടുക്കാനോ ഉയര്‍ത്താനോ ആയിരുന്നു ഈ എഴുത്തെങ്കില്‍ ഞാന്‍ കൈയടിച്ചേനെ.. അവിടെയൊന്നും ഈ സാറിന്റെ ഒരു കമന്റ് പോലും കണ്ടിട്ടില്ല. വേണ്ട, സാറിന്റെ കഴിഞ്ഞ പോസ്റ്റില്‍ , അതിനു പ്രേരകനായ ബ്ലോഗറെ കുറിച്ച് ഒരു പരാമര്‍ശമെങ്കിലും കണ്ടോ?

ഈ ബൂലോകത്ത് മറ്റൊരു ബ്ലോഗര്‍ നല്ലൊരു സംരംഭം നടത്തുന്നുണ്ട്. കൊള്ളാവുന്ന നിലവാരമുള്ള ബ്ലോഗുകളെ പരിചയപ്പെടുത്തല്‍ . എന്നാല്‍ ആര്‍ക്കും മാര്‍ക്കിടലില്ല. മാര്‍ക്കിടാന്‍ അതിനുള്ള യോഗ്യത വേണം. ഈ സാറിന്റെ എത്ര സര്‍ഗ രചനകള്‍ -കഥ, കവിത ഇത്യാദി- ഉണ്ടെന്നെനിയ്ക്കറിയില്ല. ഉണ്ടെങ്കില്‍ വായിയ്ക്കാന്‍ താല്പര്യമുണ്ട്.
ആയിരം പേരില്‍ നിന്നും പത്തുപേരെ പൊക്കിപ്പിടിച്ചു കാണിയ്ക്കുമ്പോള്‍ ബാക്കിയുള്ളവര്‍ താഴ്ത്തപ്പെടുകയാണ്. പൊക്കപ്പെട്ടവര്‍ക്ക് സന്തോഷമുള്ളതുകൊണ്ട് പൊക്കിയവനെ പുകഴ്തും, എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് അതില്‍ സന്തോഷിയ്ക്കാനൊന്നുമില്ല.
ഈ വിഷയം മാന്യമായി അന്തസായി എല്ലാവര്‍ക്കും ഉപകാരപ്രദമായി അവതരിപ്പിയ്ക്കാമായിരുന്നു; ഉദ്ദേശശുദ്ധി ഉണ്ടായിരുന്നെങ്കില്‍ .

പത്രങ്ങളുടെ ബിസിനസ് പേജില്‍ ഒരേര്‍പ്പാടുണ്ട്. “ പെയ്ഡ് ന്യൂസ് ”. കമ്പനികള്‍ പത്രത്തിന് കാശ് കൊടുത്ത് തങ്ങളുടെ ഉല്പന്നങ്ങളെ പൊക്കി ന്യൂസ് കൊടുപ്പിയ്ക്കും. പാവം വായനക്കാരന്‍ അതപ്പടി സത്യമാണെന്ന് വിശ്വസിയ്ക്കും. ഇപ്പോള്‍ പല പത്രങ്ങളും അത് മുന്‍‌പേജിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു എന്ന് വാര്‍ത്തയുണ്ടായിരുന്നു. ബ്ലോഗുകള്‍ (കാശു മേടിയ്ക്കാതെ), പത്രങ്ങളെ അനുകരിയ്ക്കുന്നത് നല്ലതല്ല.
ഈ പോസ്റ്റിന് ഇത്രയും ദീര്‍ഘമായ കമന്റിന്റെ ആവശ്യമില്ലെങ്കിലും പ്രതികരിച്ചു പോകുകയാണ്.


Saturday, August 7, 2010 at 4:13:00 PM GMT+3
Anonymous said...

സാറ് ഈ വിഷയം വിടാന്‍ ഒരുക്കമല്ല അല്ലേ. കഴിഞ്ഞ പോസ്റ്റിലെ ചില കമന്റുകള്‍ക്ക് മറുപടി വേറൊരു പോസ്റ്റ്! ശരി നടക്കട്ടെ.
ബൂലോകത്തെ ഒരു ദരിദ്രന്‍ തന്റെ ബ്ലോഗില്‍ കമന്റാന്‍ ആളെ കിട്ടാത്തതിന്റെ വിഷമത്തില്‍ ഒരു തമാശ പോസ്റ്റിട്ടു. കുറേപ്പേര്‍ അവിടെ അഭിപ്രായം പറഞ്ഞു. ഈ സാറും അവിടെ ഒരു ചിന്ന കമന്റിട്ടു. തുടര്‍ന്ന് അവിടെ ചിലരുടെ കമന്റില്‍ നിന്നും ചില വാക്കുകള്‍ തോണ്ടിയെടുത്ത് പുതിയൊരു സാരോപദേശ പോസ്റ്റ്. പോട്ടെ, ഉദ്ദേശം നല്ലതെങ്കില്‍ അംഗീകരിയ്ക്കാം. എന്നാല്‍ സാരോപദേശത്തേയ്ക്കാള്‍ സാറിന് ഇഷ്ടപെട്ട ചിലരെ സ്റ്റാറും സൂപ്പറും പുലിയുമൊക്കെയാക്കിക്കളഞ്ഞു പോസ്റ്റില്‍ . അവരുടെയൊക്കെ ബ്ലോഗിന് എവറെസ്റ്റ് നിലവാരമാണു പോല്‍ ..! അതിനു സാറു കണ്ടെത്തിയ “മാനദണ്ഡന“ങ്ങള്‍ കമന്റിന്റെ എണ്ണവും ഫോളോവേഴ്സിന്റെ എണ്ണവുമാണു പോല്‍ ..!!

മനോരമ പത്രമാണ് കേരളത്തിലെ ഏറ്റവും ഫോളോവേഴ്സുള്ള പത്രം. അതു കൊണ്ടു തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരവും.
മനോരമ വാരികയ്ക്കാണ് ഭാഷാപോഷിണിയെക്കാള്‍ വായനക്കാരുള്ളത്. അതു കൊണ്ട് തന്നെ ഉയര്‍ന്ന നിലവാരവും.
ഐഡിയ സ്റ്റാര്‍ സിംഗറാണ് ഏറ്റവും കാഴ്ചക്കാരുള്ള പരിപാടി. അതു കൊണ്ട് തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരവും.
ഗോഡ് ഫാദറാണ് ഏറ്റവും ഓടിയ മലയാള പടം.അതുകൊണ്ടു തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരവും.
മദ്യമാണ് പാലിനേക്കാള്‍ പ്രിയകരം. അതുകൊണ്ട് തന്നെ ഏറ്റവും മെച്ചമായതും.
അബ്കാരിയാണ് പശുകൃഷിക്കാരനെക്കാള്‍ വരുമാനമുള്ളവന്‍ . അതുകൊണ്ട് തന്നെ മിടുക്കനും.
ഈ മാനദണ്ഡമനുസരിച്ചാണെങ്കില്‍ സാറു പറയുന്നത് അംഗീകരിച്ചു. അതല്ല , മറ്റേതെങ്കിലും കോലുകൊണ്ടാണോ സാറു അളന്നതെന്നറിയില്ല. തനിയ്ക്ക് എല്ലാം വായിച്ച് വിലയിടാനുള്ള സമയമോ സാധ്യതയോ കഴിവോ ഇല്ലാ എന്നു ബോധ്യമുള്ള, സാമാന്യവിവരമുള്ള ആരും ഒന്നറയ്ക്കും ഇമ്മാതിരി വില “ഇരുത്തലു”കള്‍ നടത്താന്‍ ..


Saturday, August 7, 2010 at 4:14:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

സരസമായി തന്നെ വീണ്ടും ഈ വിഷയത്തെ കൈകാര്യം ചെയ്ത് ഒളിയമ്പുകൾ ഏറ്റ് വാങ്ങുന്നതിനഭിനന്ദങ്ങൾ കേട്ടൊ നൌഷാദ്.


എന്തൊക്കെ പറഞ്ഞാലും കമെന്റെന്ന വളമില്ലെങ്കിൽ എല്ലാ ബ്ലോഗ്ഗൻ വല്ലികളും വാടിതന്നെ നിൽക്കും...സ്വയം എത്ര വെള്ളമൊഴിച്ചു വളർത്തിയാലും....കേട്ടൊ കൂട്ടരേ !

ഒപ്പം ഈ ബ്ലോഗുലകം ഒരു പരസ്പരസഹായസഹകരണ സംഘം പോലെയാണെന്നും അറിഞ്ഞുവെക്കുക...കേട്ടൊ !


Saturday, August 7, 2010 at 4:46:00 PM GMT+3
നൗഷാദ് അകമ്പാടം said...

ഹെന്റെ പൊന്നേ അജ്ഞാതേ,
ഇത്രേം വാഗ്‌വിലാസം നടത്തിയ നിങ്ങള്‍ ആ സര്‍ഗ്ഗശേഷി ഇങ്ങനെ ഊരും പേരുമില്ലാതെ കളയരുത്..
ആ സമയം നല്ല നാലു ബ്ലോഗ്ഗിന്റെ അഡ്രസ്സ് ഇവിടെ പോസ്റ്റിയാല്‍ മറ്റുള്ളോര്‍ക്ക് അതൊരുപകാരമായേനേ!


Saturday, August 7, 2010 at 6:30:00 PM GMT+3
പട്ടേപ്പാടം റാംജി said...

പരസ്പരം സഹായിച്ച്ചുകൊണ്ടുതന്നെ തുടരുന്നതാണ് നല്ലതെന്നു തോന്നുന്നു.
കുറച്ച് മൂവ് ആയിക്കഴിഞ്ഞാല്‍ പിന്നെ സ്വയം നന്നാക്കാനും മറ്റുള്ളവര്‍ കമന്റുകള്‍ ചെയ്യുന്നത് അല്പം ക്രിയാത്മകം ആക്കുകയും ചെയ്യും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌.
എല്ലാം കൃത്യമായി മുന്നോട്ട്‌ പോകുക എന്നത് പ്രയാസമായിരിക്കും.
ഇത്തരം പോസ്റ്റുകള്‍ ഇടക്കൊക്കെ ഒരു ഓര്‍മ്മപ്പെടുത്തലിനു വളരെ നല്ലതാണ്.
ചിത്രം നന്നായി ഭായി.


Saturday, August 7, 2010 at 7:25:00 PM GMT+3
ദീപുപ്രദീപ്‌ said...

ഐ ഡെന്‍ ന്റിറ്റി വെളിപ്പെടുത്താന്‍ മടിക്കുന്നിടത്തോളം ആ വാദത്തിനു പ്രസക്തി കുറയും .
ഞാന്‍ ബൂലോകത്തില്‍ പുതിയതാണ്, ഒരുപാട് പക്ഷെ ബ്ലോഗ്‌ വായന തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെ ആയി . ഞാന്‍ ഈ കാര്യത്തില്‍ നൌഷാദിക്കയെ സപ്പോര്‍ട്ട് ചെയ്യുന്നു .
ഇനി അജ്ഞാത യ്ക്ക് ഇതിലും മികച്ച കണ്ടതെലുകള്‍ ഉണ്ടങ്കില്‍, മികച്ച പോസ്റ്റുകള്‍ ചൂണ്ടികാണിക്കാനോ ഉണ്ടെങ്കില്‍ സ്വന്തം ബ്ലോഗ്‌ ഉപയോഗിക്കാലോ . ബ്ലോഗ്‌ അതിനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടല്ലോ ? നൌഷാദിക്ക വിട്ടുപോയവരെ ഇവിടെത്തന്നെ ചൂണ്ടിക്കാണിക്കം , അതൊന്നും ചെയ്യാതെ നൌഷാദിക്കയെ കുറ്റപെടുത്തുന്നത് ശരിയല്ല .


Sunday, August 8, 2010 at 6:31:00 PM GMT+3
മഹേഷ്‌ വിജയന്‍ said...

ഓരോരോ വിവാദങ്ങള്‍ വരുന്ന വഴി നോക്കണേ...!!

ഈ വിവാദം പൊട്ടിപ്പുറപ്പെടാന്‍ എന്റെ ഫോളോവേഴ്സിനെ ആവശ്യമുണ്ട് എന്ന പോസ്റ്റ്‌ ഒരു ഹേതു ആയോ എന്ന് ഞാന്‍ സംശയിക്കുന്നു. അങ്ങനയെങ്കില്‍ എനിക്കതില്‍ ഖേദമുണ്ട്. (ഒരു തുടക്കക്കാരനെന്ന നിലയില്‍ ഒപ്പം പെരുത്ത് സന്തോഷവും...)

എനിക്ക് കമന്റു കിട്ടാത്തതിലുള്ള ദുഃഖം കൊണ്ടല്ല സത്യത്തില്‍ ഞാന്‍ ടി പോസ്റ്റ്‌ ഇട്ടതു. പകരം നൂറു കണക്കിന് ഫോലോവേഴ്സുല്ല ചിലരുടെ തീര്‍ത്തും നിലവാരമില്ലാത്ത പോസ്റ്റുകള്‍ക്ക്‌ കിട്ടുന്ന സൂപ്പര്‍ കയ്യടികളാണ് എന്നെ സങ്കടപ്പെടുതിയത്. അതുകൊണ്ടാണ് പ്രധാനമായും നര്‍മ്മത്തില്‍ ചാലിച്ച് ഇത്തരത്തിലൊരു പോസ്റ്റ്‌ ഞാന്‍ ഇട്ടതു തന്നെ.

പക്ഷെ അതിനു കിട്ടിയ ചില അഭിപ്രായങ്ങള്‍ എന്നെ വളരെയധികം സങ്കടപ്പെടുത്തി എന്നത് വളരെ സത്യമാണ്.. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല, നല്ലത് സ്വീകരിക്കാനും വേണ്ടാത്തത് തള്ളാനുമുള്ള വിവേചനബുദ്ധി നമ്മുക്കുണ്ടല്ലോ..!!


നമ്മള്‍ എന്തിനാണ് നിലവാരമില്ലാത്ത സൃഷ്ടികളെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത്? സുഖിപ്പിക്കാന്‍ വേണ്ടി മാത്രമോ അതോ അവരെ കൊണ്ട് വീണ്ടും കൂതറ പോസ്ടിടുവിക്കാനോ?

പൊതുവേ കമന്റുകള്‍ കുറവാണ് കിട്ടാറുള്ളതെങ്കിലും കിട്ടുന്ന ഓരോ കമന്റും എനിക്ക് വളരെ വിലപ്പെട്ടതാണ്‌. കാരണം അവ എല്ലാം തന്നെ സത്യസന്ധമായ അഭിപ്രായമാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ പോസ്റ്റിന്റെ ഒരു ഏകദേശ നിലവാരം അറിയാന്‍ എനിക്ക് കൃത്യമായി സാധിക്കുന്നുമുണ്ട്. കുറച്ച് പേരെ ഉള്ളൂ എങ്കിലും അവര്‍ എന്നെ നല്ല രീതിയില്‍ പ്രോല്സാഹിപ്പിക്കുന്നുമുണ്ട്. അതില്‍ എനിക്ക് അവരോടു വളരെയധികം കടപ്പാടും ഉണ്ട്.

പിന്നെ ബ്ലോഗും അതിലെ അഭിപ്രായങ്ങളും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒന്നും ഒറ്റ കഥ പോലും എഴുതില്ലായിരുന്നു.. അതുകൊണ്ട് തന്നെ ഇവിടെ നമുക്ക് ആരോഗ്യപരമായ മത്സരങ്ങള്‍ പോരെ..?


ഗാന്ധിജി പറഞ്ഞപോലെ ആര് പറയുന്നു എന്നതല്ലല്ലോ എന്ത് പറയുന്നു എന്നതിലല്ലേ കാര്യം. അനോണികളെ അവരുടെ പാട്ടിനു വിടൂ, നല്ലത് കൊള്ളാനും തള്ളാനുമുള്ള കഴിവ് നമുക്കുണ്ട് എന്ന് തോന്നുന്ന അത്രയും കാലം..!

പട്ടിണിയും പരിവട്ടവും ജില്ലാ സമ്മേളനവും സംസ്ഥാന സമ്മേളനവും നടത്തുന്ന നമ്മുടെ നാട്ടില്‍ നമ്മള്‍ എന്തിനു നിസ്സാരമായ കുറ്റങ്ങളെയും കുറവുകളെയും കുറിച്ച് സംസാരിച്ചു സമയം കളയണം? ക്രിയാതമകമായി മറ്റെന്തെല്ലാം ചെയ്യാനാകു


Sunday, August 8, 2010 at 9:38:00 PM GMT+3
asrus irumbuzhi said...

വളരെ രസകരം !!
അസ്രൂസ്‌
http://asrusworld.blogspot.com/


Monday, August 9, 2010 at 12:02:00 AM GMT+3
വഴിപോക്കന്‍ | YK said...

Noushad Vadakkel said :"കൂടുതല്‍ ആളുകള്‍ വായിക്കുന്ന ബ്ലോഗില്‍ ഒരു കമന്റ്‌ ഇടുന്നതായിരിക്കും ഒന്നോ രണ്ടോ പേര്‍ വായിക്കുന്ന പത്തു ബ്ലോഗ്‌ തട്ടിക്കൂട്ടുന്നതിലും നല്ലത്."

"ബെസ്റ്റ് കമന്റ്‌ ഓഫ് ദി ഇയര്‍ അവാര്‍ഡ്" കൊടുക്കുന്നെങ്കില്‍ നൌഷാദിന്റെ ഈ കമന്റിനു തന്നെ കൊടുക്കണം


Monday, August 9, 2010 at 1:58:00 AM GMT+3
Umesh Pilicode said...

നല്ലതിനെ നല്ലത് എന്നും ചീത്തയെ ചീത്ത എന്നും കുഴപ്പമില്ലാത്തതിനെ കൊള്ളാം എന്നും പറയാം (എന്റെ മതം ) കൂടുതല്‍ പറയേണ്ടതായി തോന്നുന്നുണ്ടേല്‍ പറയാതെ ആരും പോകാറും ഇല്ല


Monday, August 9, 2010 at 3:59:00 PM GMT+3
Abdulkader kodungallur said...

വിമര്‍ശനങ്ങളെ അസഹിഷ്ണുതയായിക്കാണുന്നത് നല്ല പ്രവണതയല്ല.ഏതു മേഖലയിലായാലും മേലോട്ടു കയറുവനുള്ള ചവിട്ടുപടികളായി വിമര്‍ശനങ്ങളെ നെഞ്ചേറ്റണം .വിമര്‍ശകരുടെ സദുദ്ദേശങ്ങളെ തിരിച്ചറിയുകയും തികഞ്ഞ ആത്മ വിശ്വാസത്തോടുകൂടി മുന്നോട്ടൂ പോകുകയും വേണം . ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ ഭൂരിഭാഗം ബ്ലോഗര്‍മാരും വിമര്‍ശനം ഇഷ്ടപ്പെടാത്തവരും മുഖസ്തുതി ആഗ്രഹിക്കുന്നവരുമാണ്'. മുഖസ്തുതി പ്രതിഭയെ തല്ലിക്കെടുത്തുമ്പോള്‍ വിമര്‍ശനം പ്രതിഭയെ ആളിക്കത്തിക്കുന്നു. എല്ലാവരും എല്ലാം തികഞ്ഞവരല്ല. പോരായ്മകള്‍ എല്ലാവരിലുമുണ്ടാകും . അതു തിച്ചറിയാന്‍ കണ്ണാടിയില്‍ നോക്കുന്നവര്‍ രക്ഷപ്പെടും .അവര്‍ വിമര്‍ശനങ്ങളെ ശിരസ്സാ വഹിക്കും .അല്ലാത്തവര്‍ സ്വപ്നലോകത്തില്‍ വിലകുറഞ്ഞ മുഖസ്തുതികളുമാസ്വദിച്ച് ഒഴുക്കിനനുകൂലമായി കിടന്ന് ഏതെങ്കിലും കുത്തൊഴുക്കില്‍ നിപതിക്കും .


Monday, August 9, 2010 at 4:09:00 PM GMT+3
വരയും വരിയും : സിബു നൂറനാട് said...

ഈ കമ്മെന്റ്റെല്ലാം വായിച്ചു തന്നെ നമ്മുടെ എഴുത്തും വായനയും നന്നാക്കാമെന്നു തോന്നുന്നു..!!!
വിമര്‍ശിക്കുമ്പോഴും, പ്രോത്സാഹിപ്പിക്കുമ്പോഴും ആത്മാര്‍ഥത ഉണ്ടായാല്‍ മതി...ഇവിടുത്തെ പ്രശ്നങ്ങള്‍ എല്ലാം തീരും.(ശരിയാണോ?)


Monday, August 9, 2010 at 5:24:00 PM GMT+3
നൗഷാദ് അകമ്പാടം said...

പുതുതായ് എഴുതിത്തുടങ്ങുന്നവര്‍ വളരെ പങ്കപ്പാടോടേയായിരിക്കും പോസ്റ്റ് ചെയ്ത് അഭിപ്രായമറിയാന്‍ കാത്തിരിക്കുന്നത്..
വളരെ മികച്ചതല്ലെങ്കിലും അത്യാവശ്യം കൊള്ളാവുന്നതാനെങ്കില്‍ സ്നേഹപൂര്‍ണ്ണമായൊരു പ്രൊല്‍സാഹനം അടങ്ങിയ വിമര്‍ശനമാണാവര്‍ അര്‍ഹിക്കുന്നത്..

ഒന്നെഴുതിത്തെളിഞ്ഞാല്‍ രൂക്ഷമായ വിമര്‍ശനത്തെ പ്രതിരോധിക്കാനും പ്രതിഭാ ആളിക്കത്തിക്കാനുമുള്ള തലത്തിലേക്ക് എത്തിയിരിക്കും..എന്നാല്‍ പുതിയവര്‍ അത്തരം വിമര്‍ശനത്തീയില്‍ കരിഞ്ഞു പോകും.
പുതു ബ്ലോഗ്ഗേഴ്സ് മിക്കവരും ആദ്യമായി എഴുതി അഭിപ്രായം കാത്തിരിക്കുന്നവരാണു...
എഴുതിത്തുടങ്ങുന്നവര്‍ എഴുതിത്തെളിയട്ടെ..
പുസ്തകവും വായനയും പ്രവാസികള്‍ക്കിടയില്‍ ദുര്‍ലഭമാവുമ്പോള്‍ ഇതൊക്കെ നല്ലതിന് തന്നെയെന്നു പ്രതീക്ഷിക്കാം.

സന്ദര്‍ശനവും അഭിപ്രായവും നല്‍കിയ എല്ലാ സ്നേഹിതര്‍ക്കും നന്ദി...

പിന്നെ ..എന്റെ പൊന്നേ അജ്ഞാതാ..
നിങ്ങള്‍കാരണം ഞാന്‍ കമന്റിനു മാത്രമായി ഒരു ബ്ലോഗ്ഗ് തുറന്നു..
http://entecomments.blogspot.com
നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചൂ എന്ന് എപ്പൊഴെങ്കിലും മനസ്സിലായാല്‍ ..വരാം..
സ്വന്തം പേരുമായി തന്നെ..ഈ ബ്ലോഗ്ഗിന്റെ കമന്റു ജലകം തുറന്നു തന്നെ കിടക്കും...

പോരേ ?


Monday, August 9, 2010 at 8:41:00 PM GMT+3
K@nn(())raan*خلي ولي said...

ഒരു വല്ലാത്ത അഭിനിവേശത്തോടെയാണ് ബ്ലോഗില്‍ എഴുതുന്നതും വായിക്കുന്നതും. ഇത് എത്രകാലം തുടരും എന്നൊന്നും യാതൊരു ഉറപ്പുമില്ല. സമയവും സൌകര്യവും പോലെ എഴുതും വായിക്കും കമന്റും. അഗ്ഗ്രിഗേട്ടര്‍ വഴി പോസ്റ്റുകള്‍ വായിക്കാറില്ല. എനിക്ക് കിട്ടുന്ന മെയില്‍/കമന്റു വഴിയാണ് ഇതര ബ്ലോഗിലേക്ക് എത്തിപ്പെടുന്നത്. ആയതിനാല്‍ ആരെങ്കിലും പുതിയ പോസ്റ്റ്‌ ഇട്ടാല്‍ kannooraan2010@gmail.com എന്ന അദ്ദ്രെസ്സില്‍ ലിംഗം അയച്ചു തരാന്‍ അപേക്ഷ.

ഒരുകാര്യം കൂടി.

ദയവായി കണ്ണൂരാന്റെ ബ്ലോഗിലെ കമന്റ്സും ഫോല്ലോവേര്സിനെയും കണ്ടിട്ട് എന്നെ പുലിയെന്നോ നരിയെന്നോ വിശേഷിപ്പിക്കാതിരിക്കുക. ഈ കാര്യം പലപ്പോഴും പലയിടങ്ങളിലും പറഞ്ഞിട്ടുമുണ്ട്. പകരം കണ്ണൂരാന്റെ പോസ്റ്റില്‍ പ്രോത്സാഹനമായ, സത്യസന്ധമായ കമന്റിട്ടാല്‍ മതിയാകും. എന്നെ പ്രോത്സാഹിപ്പിക്കുന്ന പ്രിയ സ്നേഹിതര്‍ക്കു നന്ദിയും കടപ്പാടും അറിയിക്കട്ടെ.

(കഴിഞ്ഞ പോസ്റ്റിലിട്ട കമന്റു താഴെ:)

തീരെ ചെറിയ കമന്റുകള്‍ക്ക് പോലും വലിയ വില കല്പ്പിക്കുന്നവനാണ് ഈ കണ്ണൂരാന്‍. ആദ്യ പോസ്റ്റിനു അമ്പതില്‍ താഴെ മാത്രം കമന്റു പ്രതീക്ഷിച്ച എനിക്ക് നൂറിലധികം കിട്ടിയത് വല്ലാത്തൊരു ഉത്തരവാദിത്തമാണ് ബൂലോകം എനിക്ക് നല്‍കിയത്. സ്വയം മാര്‍ക്കറ്റ്‌ ചെയ്താണ് പിടിച്ചു നില്‍ക്കുന്നത്. നല്ലതിനെ പ്രോത്സാഹിപ്പിക്കാനും നിലവാരമില്ലാതവയെ അങ്ങനെ തന്നെ തുറന്നു പറയാനും മടിയില്ല. അതിന്റെ പേരില്‍ രണ്ടു കമന്റു നഷ്ട്ടപ്പെട്ടാലും പ്രശ്നമില്ല. ചില തറ പോസ്റ്റുകള്‍ക്ക്‌ കീഴെ "നന്നായി, ഭയങ്കരം, കിടിലന്‍" എന്നൊക്കെ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്.

കമന്റുകള്‍ വഴി പുതുമുഖത്തെ പ്രോത്സാഹിപ്പിക്കണം. ആയതിനാല്‍ കണ്ണൂരാന്‍ അടക്കമുള്ള പുതുമുഖങ്ങളുടെ പോസ്റ്റുകളില്‍ കമന്ടുകളിടൂ സ്നേഹിതരെ..


Monday, August 9, 2010 at 9:03:00 PM GMT+3
നൗഷാദ് അകമ്പാടം said...

കണ്ണൂരാന്‍..താങ്കളെ ഞാന്‍ പുലിയെന്നോ നരിയെന്നോ വിശേഷിപ്പിച്ചിട്ടില്ല..
പക്ഷേ ബ്ലോഗ്ഗ് തുടങ്ങും മുന്‍പ് താങ്കള്‍ എടുത്ത തയ്യാറെടുപ്പുകള്‍,എഴുത്തിലെ നിഷ്കര്‍ഷത..
സജീവമായ ഇടപെടല്‍..( അതേ താങ്കള്‍ ഉദ്ദേശിച്ച സെല്‍ഫ് പ്രമോഷന്‍!) ഇതൊക്കെ തുടക്കക്കാര്‍ക്ക് മാതൃകയാക്കാം എന്നാണു ഞാന്‍ ഉദ്ദേശിച്ചത്..

മഹാനായ ശ്രീ.എന്റെ കഥ തന്നെ എനിക്ക് പാഠം..!
ഞാന്‍ ബ്ലോഗ്ഗില്‍ വരുമ്പോള്‍ ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലായിരുന്നു..
(ചുമ്മാ പബ്ലിഷ് ചെയ്ത് കാത്തിരുന്നാല്‍ വായനക്കാരെനെങ്ങനെ അറിയും ??))
"ഇതൊരു ബ്ലോഗ്ഗണോ ഡോക്റ്റര്‍?" എന്ന പൊസ്റ്റ് വരെ കാത്തിരിക്കേണ്ടി വന്നു
ആരെങ്കിലുമൊക്കെ ഒന്നു തിരിഞ്ഞു നോക്കാന്‍..
അതും ജാലകത്തില്‍ ചേര്‍ത്ത ശേഷം!.


പുതു ബ്ലോഗ്ഗേഴ്സിനു സാധ്യതകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക എന്നതു മാത്രമേ ഞാന്‍ ഉദേശിച്ചുള്ളൂ..


Monday, August 9, 2010 at 9:20:00 PM GMT+3
ആളവന്‍താന്‍ said...

ഒഴിവാക്കാമായിരുന്ന പോസ്റ്റ്‌....! കാര്ട്ടൂണ്‍ ഇഷ്ട്ടപ്പെട്ടു.


Monday, August 9, 2010 at 10:19:00 PM GMT+3
ഹംസ said...

വെറുതെ ഇരിക്കുമ്പോള്‍ ചൊറിഞ്ഞിരിക്കുക എന്ന ഒരു നാടന്‍ പഴഞ്ചൊല്ലുണ്ട്... അതാണെനിക്ക് ബ്ലോഗ് പണിയൊന്നുമില്ലാതിരിക്കുമ്പോള്‍ സമയം കളയാന്‍ ഒരു വഴി. ഇവിടെ വന്നുപെടുകയും ചില നല്ല സുഹൃത്തുക്കളെ പരിചയപ്പെടുകയും കമന്‍റുകളിലൂടെ അവര്‍ എഴുതാന്‍ അവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോള്‍ എന്തൊക്കയോ എഴുതി. അല്ലാതെ സൂപ്പര്‍സ്റ്റാറോ മെഗാസ്റ്റാറോ പുലിയോ എലിയോ ഒന്നും ആവാനും മറ്റുള്ളവരുടെ മുന്നില്‍ ആളാവാനും വേണ്ടിയൊന്നുമല്ല. കണ്ണൂരാന്‍ പറഞ്ഞ പോലെ ഇത് എപ്പോള്‍ നില്‍ക്കും എന്നൊന്നും പറയാന്‍ പറ്റില്ല. ജോലിയില്‍ മാറ്റം വന്നാല്‍ അതോടെ ബ്ലോഗും നിലക്കും അത്രമാത്രം .


Monday, August 9, 2010 at 10:35:00 PM GMT+3
നൗഷാദ് അകമ്പാടം said...

@ആളവന്‍താന്‍:

അതേ..ഒഴിവാക്കാമായിരുന്നു..
എന്തു ചെയ്യാം..ആ അജ്ഞാതന്‍ എന്നെ ഒന്നു വിടണ്ടേ!!!

(കമന്റാക്കി എഴുതിത്തുടങ്ങിയതാണു ഈ പൊസ്റ്റ്..
നീണ്ടുപോയപ്പോള്‍ ഒരു പോസ്റ്റാക്കി ചേര്‍ത്തതാണു.)


Monday, August 9, 2010 at 10:39:00 PM GMT+3
Akbar said...

ഇവിടെ ഇനി ഒരു കമന്റിനു സ്കോപ് ഉണ്ടോ എന്നറിയില്ല എന്നാലും പറയാം. അത്ഞാതന്റെ രോഷം എന്താണെന്ന് പിടി കിട്ടിയില്ല. ഒരു ബ്ലോഗ്‌ ആളനക്കമുണ്ടാകുന്നത് തീര്‍ച്ചയായും എഴുത്തിന്റെ മേന്മ കൊണ്ടും മറ്റു പോസ്റ്റുകളില്‍ ബ്ലോഗര്‍ നല്‍കുന്ന കമന്റുകള്‍ (വിമര്‍ശനമായാലും അഭിനന്ദനമായാലും) വഴിയുള്ള പരിചയത്തിലൂടെയുമാണ്. ഈ വിഷയത്തില്‍ ഹംസയും വായാടിയുമൊക്കെ ശ്രദ്ധ പിടിച്ചു പറ്റിയ ബ്ലോഗര്‍മാരാണ് എന്നതില്‍ തര്‍ക്കമില്ല.

2009 അവസാനത്തിലാണ് ഞാന്‍ ബ്ലോഗ്‌ തുടങ്ങിയതു. മുപ്പതോളം പോസ്റ്റുകള്‍ എഴുതിയെങ്കിലും ചിന്ത, സൈബര്‍ ജാലകം, ഭൂലോകം ഓണ്‍ ലൈന്‍ പോലുള്ള അഗ്രിറ്ററുകളില്‍ ലോഗ് ചെയ്തിരുന്നില്ല. അതിനു ഞാന്‍ ആരെ കുറ്റം പറയും. അത് പോലെ വായനക്കാരെ പിടിച്ചിരുത്തുന്ന നല്ല പോസ്റ്റുകള്‍ എഴുതാന്‍ കഴിയാത്തതിനും ഞാന്‍ തന്നെയാണ് ഉത്തരവാദി. ഇവിടെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ നൌഷാദ് നടത്തിയ എളിയ ശ്രമത്തെ തുറന്ന മനസ്സോടെ അഭിനന്ദിക്കുന്നു.


Tuesday, August 10, 2010 at 3:20:00 PM GMT+3
ആചാര്യന്‍ said...

അജ്ഞാത....എന്തിനാ ഇങ്ങനെ വെറുതെ കത്തി ഊരുന്നത്..അജ്ഞാത ഇങ്ങനെ കിടന്നു തിളക്കാന്‍ മാത്രം ഒന്നും ഇയാള്‍ പറഞ്ഞില്ലല്ലോ? ഒരു പക്ഷെ ആ കാര്‍ട്ടൂണില്‍ അജ്ഞാത അജ്ഞാത എന്ന് കണ്ടത് കൊണ്ട് ആണോ അജ്ഞാതെ ?ഏതായാലും അജ്ഞാത അജ്ഞാനം ഒഴിവാക്കി ജ്ഞാനി ആയി വെളിച്ച്ചത്തെക്ക് വരൂ ..ഇത്രയും ആയ സ്ഥിതിക്ക് എന്തിനീ അജ്ഞാതയുടെ മൂടുപടം ?


Friday, August 13, 2010 at 9:13:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

ഇതൊക്കെ കാണുമ്പോള്‍ എനിക്കും വല്ലാതെ ചൊറിഞ്ഞു വരുന്നു. ആദ്യമായി നൌഷാദിനോടൊരു വാക്ക്. ഈ അനോണിയുടെ കമന്റ് വേണ്ടാ എന്ന ഓപ്ഷന്‍ കൊടുത്തു കൂടെ?. പേരും മേല്‍ വിലാസവുമില്ലാത്തവരുടെ കമന്റുകള്‍ (അതും ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഇവിടെ തന്നെ കാണുന്നു!സ്ഥലം മുടക്കാനായി).പിന്നെ ഈ ബൂലോകത്തു ആരും തന്നെ പുലിയോ നരിയോ അല്ല. വായനക്കാര്‍ അവരവരുടെ അഭിരുചി അനുസരിച്ച് വായിക്കുകയും ഫോളൊ ചെയ്യുകയും ചെയ്യുന്നു. ചില സുഹൃദ് ബന്ധങ്ങള്‍ അങ്ങിനെയുണ്ടാവുന്നു. ഞാന്‍ ആദ്യം വായനയും കമന്റുമായാണ് തുടങ്ങിയത്. പിന്നെ പതുക്കെ ചിലത് കുത്തിക്കുറിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇതൊരു ഹോബിയായി മാറിയിരിക്കുന്നു.ടെന്‍ഷനില്ലാത്ത ഒരു റിട്ടയര്‍മെന്റ് ജീവിതത്തിനു ഇതെന്നെ സഹായിക്കുന്നു. പണ്ടത്തെപ്പോലെ പുസ്തക വായനയൊന്നും ഇല്ലാത്തതു കൊണ്ട്, നമ്മുടെയിടയിലുള്ളവര്‍ തന്നെ എഴുതുന്നതു കൊണ്ടും വായിക്കാന്‍ ഒരു പ്രത്യേക സുഖം .അത്ര തന്നെ.പിന്നെ കഴിയുമെങ്കില്‍ മലയാളത്തില്‍ കമന്റെഴുതാന്‍ എല്ലാവരും പഠിച്ചാല്‍ കുറെ കൂടി നന്നായിരിക്കും.ചിലര്‍ പിന്നെ ഓഫീസിലെ സിസ്റ്റത്തില്‍ സമയം കിട്ടുമ്പോള്‍ എഴുതുന്നത് കൊണ്ട് മംഗ്ലീഷുപയോഗിക്കാറുണ്ട്.അത് സാരമില്ല.എന്നാലും പൊതുവെ വായന ശീലവും എഴുത്തും എല്ലാം നില നിര്‍ത്താന്‍ ഈ ബ്ലോഗുകള്‍ വല്ലാതെ സഹായിക്കുന്നുണ്ട്. ദയവായി ഇതൊരു വിവാദമായി എടുക്കാതെ പരസ്പരം കൊണ്ടും കൊടുത്തും ഈ കൂട്ടായ്മ കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം.


Sunday, August 15, 2010 at 5:54:00 AM GMT+3
K@nn(())raan*خلي ولي said...

@ കുട്ടി സാഹിബ്, "ദയവായി ഇതൊരു വിവാദമായി എടുക്കാതെ പരസ്പരം കൊണ്ടും കൊടുത്തും ഈ കൂട്ടായ്മ കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് ശ്രമിക്കാം" എന്ന് വെച്ചാല്‍ 'തല്ലു കൊണ്ടും തല്ലു കൊടുത്തും' എന്നാണോ? ഹമ്പട സാഹിബേ, ഇങ്ങള് കണ്ണൂരാന്റെ ആളാ അല്ലെ!


Wednesday, August 18, 2010 at 5:06:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

അതാണ് കണ്ണൂരും മലപ്പുറവും തമ്മിലുള്ള “ഇടപാടിലെ” വിത്യാസം!


Wednesday, August 18, 2010 at 5:11:00 AM GMT+3
Sulfikar Manalvayal said...

ഹംസയെ കുറിച്ച് പറഞ്ഞതില്‍ അതിശയോക്തി ഉണ്ടെന്നു എനിക്കൊരിക്കലും തോന്നിയിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സുഹൃത്തുക്കള്‍ ആയവരാണ്‌ ഞങ്ങള്‍. കുറച്ചൊക്കെ അദേഹത്തെ അങ്ങിനെ അറിയാന്‍ പറ്റിയിട്ടുണ്ടും ഉണ്ട്. ഹംസ തന്നെ സൂപ്പര്‍ സ്റ്റാര്‍.
പിന്നെ മറ്റേ പോസ്റ്റിനു മറുപടി ആയി ഈ ഒരു പോസ്റ്റ്‌ അതിത്തിരി കടന്ന കയ്യായില്ലേ എന്ന് തോന്നി.
ആളുകള്‍ പലതും പറയും (പറയണം അതാണല്ലോ ആളുകള്‍) അതിനെ ഒക്കെ മുഖ വിലക്കെടുത്തു മറുപടി പറയാന്‍ നിന്നാല്‍ അതിനെ നേരം കാണൂ.
പറയാനുള്ളത് തുറന്നു പറയുക. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് ശ്രദ്ധിക്കുക. അത്ര തന്നെ. അത് മാത്രം മതി നന്നാവാന്‍.
എന്നെ തല്ലല്ലേ അമ്മെ ഞാന്‍ നന്നാവില്ല എന്ന് പറയുന്നവരോട് വേദം ഓതി കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
ഇനിയും കൂടുതല്‍ നല്ല എഴുത്തുകാരും വിമര്‍ശകരും വരാന്‍ ഇടയാവട്ടെ എന്നാശംസിക്കുന്നു.
ക്ഷമിക്കുക താങ്കളെ ഞാന്‍ ഈ അടുത്താണ് കാണുന്നതും അറിയുന്നതും.
നല്ല എഴുത്താണ് കേട്ടോ. (സുഖിപ്പിച്ചതല്ല) എനിക്കേറ്റവും ഇഷ്ട്ടം നര്‍മത്തില്‍ പൊതിഞ്ഞ എന്നാല്‍ കാര്യങ്ങള്‍ വെട്ടി തുറന്നു പറയുന്ന കാര്‍ടൂണ്‍ ആണ്.
അഭിനന്ദനങ്ങള്‍.


Wednesday, August 25, 2010 at 1:25:00 AM GMT+3
മിര്‍ഷാദ് said...

താങ്ക്സ് ......... എന്നെപ്പോലെയുള്ള പുതുമുഖങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്നതിനു ..........


Tuesday, March 29, 2011 at 2:52:00 PM GMT+3
മിര്‍ഷാദ് said...

നല്ല കാര്‍ടൂണ്‍


Tuesday, March 29, 2011 at 2:52:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors