
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും ഉദ്യോഗജനകവും സംഭ്രമജനകവുമായ ഈ കഥ തുടങ്ങുന്നത്
(ഇങ്ങനെയൊക്കെ എഴുതിയത് നിങ്ങള്‍ കുറച്ച് ഭാഗമെങ്കിലും വായിച്ച് പോകട്ടെ എന്നു കരുതിയാണു.)
മലപ്പുറത്തെ നിലംബൂരില്‍ ഉള്ള ഒരു അതിമനോഹരമായ ഒരു കുഗ്രാമത്തിലാണു..
മരതകക്കാടുകള്‍ തിങ്ങി വിങ്ങി..മരതകക്കാഞ്ചിയില്‍ മുങ്ങി മുങ്ങി നില്‍ക്കുന്ന
വനാന്ന്തര ഭാഗത്തെ ഒരു കൊച്ചു ഗ്രാമം...
കാടും കാട്ടരുവിയും കാട്ടുമാമ്പഴ്വും നെല്ലിക്കയും ഞാറപ്പഴവും ഞൊട്ടങ്ങപ്പഴവും പൂവത്തിയും മുള്ളന്‍പഴവും
ഞാവല്‍ പഴങ്ങളും വഴിയോരം നിറയെ പൂത്തും കായ്ച്ചും നില്‍ക്കുന്ന,
ഇടവഴികള്‍ നിറയെ നാലുമണിപ്പൂക്കളും തൊട്ടാവാടിച്ചെടികളും കമ്മ്യൂണിസ്റ്റുപച്ചയും ആടലോടകവും പൂച്ചെടിയും കുറുന്തോട്ടിയും പൂവരശും തുടങ്ങി പ്രകൃതി വര ദാനം നല്‍കിയ എല്ലാം നിറഞ്ഞ അതിസുന്ദരമായ ഗ്രാമം..
അല്പ്പം മല കയറിയാല്‍ പിന്നെ കൂട്ടിനു ആന കടുവ പുലികളുടെ വിഹാര കേന്ന്ദ്രമായ വനഭൂഭാഗങ്ങള്‍..
ഇടക്ക് ക്ഷേമമന്വേഷിക്കാനെത്തി വാഴത്തോട്ടങ്ങളിലും പച്ചക്കറിത്തോട്ടങ്ങളിലും ആനന്ദനടനവും കഴിഞ്ഞു മടങ്ങുന്ന കാട്ടാനക്കൂട്ടങ്ങളും ആട്,കോഴി,മുയല്‍ തുടങ്ങിയ വളര്‍ത്തു പക്ഷി മൃഗാദികളുടെ ഫ്രെഷ് ഇറച്ചിയുടെ
രുചി നോക്കാനെത്തുന്ന കുറുനരി,കാട്ടുപൂച്ച,പുള്ളിപ്പുലി തുടങ്ങിയവരും എല്ലാം കൂടി കളിച്ചും ചിരിച്ചും
തിമിര്‍ത്തുല്ലസിച്ചും വാഴുന്ന വനാന്തര ഗ്രാമപ്രദേശം...
നേരെ ചൊവ്വേ ഒരു റോഡില്ല,കറന്റില്ല വെട്ട വെളിച്ചങ്ങളേതുമില്ലാത്ത..വികസനത്തിന്റെ ചെങ്കിരണങ്ങളേതുമേല്‍ക്കാത്ത ഒരു ഗ്രാമം...
നിറഞ്ഞ് കവിഞ്ഞൊഴുകുന്ന ചാലിയാര്‍ (പണ്ടത്തെ കാര്യമാണേ..)
പുഴ കടന്നു വേണം നിലംബൂരില്‍ നിന്നും ആ നാട്ടിലെത്താന്‍.
വില്ലേജാപ്പീസിലേക്കും സര്‍ക്കാര്‍ സ്കൂളിലേക്കും മാറ്റം കിട്ടിയെത്തുന്ന നവ നിര്‍ഭാഗ്യവാന്മാര്‍
ഈ പുഴയും അതിലെ കൊച്ചു തോണിയും പിന്നെ ജീവനും കയ്യില്‍ പിടിച്ചുള്ള അതിലെ ആടിയുലഞ്ഞുള്ള
അതി സാഹസിക യാത്രയും കണ്ട്, നിക്കണോ പോണോ എന്ന ശങ്കയില്‍ തൂക്കിലേറ്റാന്‍ കൊണ്ടുപോവുന്ന കുറ്റവാളി കണക്ക് തോണിയേയും പുഴയേയും മാറി മാറി നോക്കി നില്‍ക്കുന്ന അതിമനോഹര കാഴ്ച്ചയും ഇവിടത്തെ കടവുകളില്‍ പതിവാണു.
ഇത്രയൊക്കെ വര്‍ണ്ണിച്ചിട്ടും ഭാവന ഉണരാത്ത ആരെങ്കിലുമുണ്ടെങ്കില്‍ തല്‍ക്കാലം
പഴയ അമ്പിളിമാവന്‍ കുട്ടികളുടെ മാസികയിലെ ഇല്ലസ്ട്രേഷനോ
മണിരത്തിനം / സന്തോഷ് ശിവന്‍ സിനിമകളിലെ ഫോട്ടോഗ്രാഫി യോ ഒക്കെ മനസ്സില്‍ ഓര്‍ത്ത്
വായന തുടരാന്‍ അപേക്ഷിക്കുന്നു. (ഹല്ല പിന്നെ ..ഇതില്‍ കൂടുതല്‍ ഒക്കെ എങ്ങനെ...!)
എന്തിനാ ഈ കാടുകയറിയ വര്‍ണ്ണന..നേരെ ചൊവ്വേ കാര്യത്തിലേക്ക് കടന്നു കൂടേ എന്നു നിങ്ങളെപ്പോലെ
ഞാനും കരുതുന്നതിനാല്‍ ഇനിയും വലിച്ചു നീട്ടി കൂടുതല്‍ പാപം പേറുന്നില്ല.
കഥാപ്രാസംഗികന്റെ ശൈലിയില്‍ പറഞ്ഞാല്‍ അത്തരത്തിലുള്ള ഒരു ഗ്രാമത്തിലെ
പഴകി പൊളിഞ്ഞും മഴയില്‍ തോര്‍ന്നൊലിച്ചും പലയിടത്തും ഓല മേഞ്ഞും തട്ടിയും മൂളിയും മുന്നോട്ട് പോവുന്ന
ഒരു പഴയ കെട്ടിടത്തിലെ സ്കൂളില്‍ ഇളകിയാടുന്ന ബെഞ്ചില്‍ കുനിഞ്ഞിരുന്ന് കാര്യമായി എന്തോ ചെയ്യുന്ന
മെലിഞ്ഞുണങ്ങിയ ഇരുണ്ട നിറവും പാറിപറന്ന മുടിയും ബട്ടണ്‍ പോയി രണ്ടറ്റവും കൂട്ടിക്കെട്ടിയ വള്ളി നിക്കറും അരക്കയ്യന്‍ ഷര്‍ട്ടുമിട്ട ഒരു ബാലനിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ഫോക്കസ് ചെയ്യട്ടെ.
കണക്കു പഠിപ്പിക്കുന്ന ഉരുണ്ട കണ്ണടയും വിശാലമായി കിടക്കുന്ന കഷണ്ടിത്തലയുമുള്ള
കുറുപ്പ് മാഷിന്റെ വിറപ്പിക്കല്‍ കണക്കു ക്ലാസ്സിലാണു ഇതൊന്നും തനിക്ക് ബാധകമേ അല്ല എന്ന മട്ടില്‍
പയ്യന്‍സ് കുനിഞ്ഞ് ഇരുന്ന് എന്തോ കാണിക്കുന്നത്..
പരുപരുത്ത വിരലുകള്‍ക്കിടയില്‍ പയ്യന്‍സിനെ ചെവിയില്‍ തൂക്കി എണീപ്പിക്കുമ്പോള്‍ താഴെ വീണ
കണക്കു പുസ്തകത്തിന്റെ നോട്ടില്‍ കുറുപ്പ് മാഷിന്റെ അതിമനോഹര രൂപം കോലം കെടുത്തി വരച്ചിരിക്കുന്നു..
തെന്നി വീണ പുസ്തകത്തില്‍ മാഷിന്റെ രൂപം മലര്‍ന്നടിച്ച് കിടന്നു മാഷെ നോക്കി ചിരിച്ചു..
അതു കണ്ട് മൂക്കൊലിപ്പിച്ചും തല ചൊറിഞ്ഞും ഉറക്കം തൂങ്ങിയും ബെല്ലടി കാത്തു നിന്ന
മറ്റു സഹ വിദ്യാര്‍ത്‌ഥികള്‍ അതിലും ഉറക്കെ പൊട്ടിച്ചിരിച്ചു.
ക്ലാസ്സില്‍ ശ്രദ്ധിക്കാത്തതിന്റെ ദേഷ്യത്തിനു പുറമേ തന്റെ മുഖം വരച്ചു കോലം കെടുത്തിയ
ആ കശ്മലനെ കുറുപ്പ് മാഷ് തൂക്കിയെടുത്ത് ഹെഡ് മാഷുടെ മുന്നിലേക്കിട്ട് കൊടുത്തു...
പൊതുവേ ഭീകരനായ ഹെഡ് മാഷ് മാഷ് പയ്യന്‍സിനെ ഇരയെ കണ്‍ട സിംഹത്തിനെ പോലെ തുറിച്ച്
നോക്കി അമറി..
"കൈ നീട്ട്.."
ആദ്യം അടി പിന്നെ ചോദ്യം എന്ന പട്ടാള ശൈലി പിന്തുടര്‍ന്ന ഹെഡ് മാഷും മാഷിന്റെ മരക്കസേരക്ക് പിന്നിലെ
മൂലയില്‍ ചാരി വെച്ച കനം കൂടിയ ചൂരലും സ്കൂളിലെ മിക്ക കുട്ടികളുടെയും കള്ളത്തരങ്ങള്‍ക്കുള്ള
ഒറ്റമൂലി കഷായമായിരുന്നു..
മെലിഞ്ഞുണങ്ങിയ കൈ നീട്ടി അടിയേറ്റുവാങ്ങാന്‍ കന്നും ചിമ്മി ചുണ്ടും കടിച്ച് പയ്യന്‍സും
അടി കൊണ്ട് പുളയുന്ന പയ്യന്‍സിന്റെ ക്ലോസപ്പ് കാണാന്‍ ആര്‍ത്തി പൂണ്ട് കുറുപ്പ് മാഷും
മൂലയിലെ വടിയെടുത്ത് നടുവളച്ചും അറ്റം പിരിച്ചും അടികൊടുക്കാന്‍ തയ്യാറായി ഹെഡ്മാഷും..
നിശബ്ദതയുടെ നിമിഷങ്ങള്‍ ഭേദിച്ച് ച്ലിം ച്ലിം !!
ചൂരലിന്റെ പ്രഹരം കൈയ്യില്‍ വീണ പയ്യന്‍സ് കിടന്നു വേദന കൊണ്ട് പുളഞ്ഞു.
ഇനി മേലില്‍ ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കണം..ഉം..!
ഉഗ്രമായ ഒരുനോട്ടവും കൊടുത്ത് തന്റെ മരക്കസേരയിലേക്ക് ഇരിക്കുമ്പോഴാണ്‍ കുറുപ്പ് മാഷിന്റെ
കയ്യിലെ നോട്ട് ബുക്ക് ഹെഡ്മാഷിന്റെ ശ്രദ്ധയില്‍ പെട്ടതു..
എന്തായിരുന്നു അവനിത്ര കാര്യമായ പണിയെന്നു ചോദി ച്ച് അതു വാങ്ങി മറിച്ച് നോക്കിയ
ഹെഡ്മാഷ് ഇരുണ്ട് മെലിഞ്ഞ് കണ്ണീരും സങ്കടവും കടിച്ച് പിടിച്ച് നില്‍ക്കുന്ന ബാലനേയും
കണക്ക് പുസ്തകത്തിന്റെ പഴകി നിറം മങ്ങിയ താളുകളില്‍ മാറി മറിഞ്ഞു വരുന്ന പലതരം
ചിത്രങ്ങളിലേക്കും മാറി മാറി നോക്കി..
കുടവയറും നീണ്ട മൂക്കും കട്ടിപുരികവുമുള്ള ഹെഡ് മാഷിന്റെ തന്നെ കാര്‍ട്ടൂണുകളായിരുന്നു അതിലധികവും!
നിറമില്ലാത്ത പെന്‍സിലു കൊണ്ടും നീല മഷിപ്പേന കൊണ്ടും പുസ്തകം നിറയെ തലങ്ങും വിലങ്ങും വരച്ചിരിക്കുന്ന ചിത്രങ്ങള്‍ ..!
മാഷിന്റെ ഗൗരവഭാവത്ത് ഒരു കലാസ്വാദകന്റെ നിഷ്കളങ്ക ഭാവം വിടര്‍ന്നു!
"ഇവനാളു കൊള്ളാമല്ലോ..നല്ല വടിവുള്ള രേഖകള്‍ !"
മാഷ് കണ്ണടക്കിടയിലൂടെ പയ്യന്‍സിനെ തുറിച്ച് നോക്കി..
പിന്നെ തിരിഞ്ഞ് കുറുപ്പ് മാഷിനേയും.
തിരികെ ക്ലാസ്സ് റൂമിലേക്ക് നടക്കുമ്പോള്‍ പയ്യന്‍സിന്റെ കയ്യില്‍ ക്യാംലിന്‍ കമ്പനിയുടെ
പെന്‍സിലുകളുടെ ഒരു സെറ്റുണ്ടായിരുന്നു.
ഒപ്പം ക്രിസ്റ്റ്യന്‍ മിഷനറി പ്രസിധീകരിച്ച യേശുവിന്റെ കഥകളുടെ നിറം കൊടുത്ത് ഭംഗിയാക്കാനുള്ള ഒരു പുസ്തകവും.
തുടര്‍ന്നു വന്ന സ്കൂള്‍ സ്റ്റേറ്റ് കലോല്‍സവത്തിനു ആ സ്കൂളില്‍ നിന്നും ആദ്യമായി ഒരു കാന്‍ഡിഡേറ്റ്
കാടും നിറഞ്ഞൊഴുകുന്ന ചാലിയാര്‍ പുഴയും കടന്നു പങ്കെടുക്കാന്‍ പോയി..
ഹെഡ്മാഷ് സമ്മാനിച്ച പാതി തീര്‍ന്ന പെന്‍സിലുകളും മുക്കാലും തീര്‍ന്ന റബ്ബര്‍ ഇറേസറുമായിരുന്നു
അവന്റെ കൈകളില്‍ ആകെയുണ്ടായിരുന്നത്.
----------------------------------------------------------------------------
പിന്നെ നാം പയ്യന്‍സിനെകാണുന്നത് വര്‍ഷങ്ങള്‍ക്കപ്പുറം
ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ അവസാന പകുതിയിലാണു.
രംഗം കോഴിക്കോട് നഗരം.പയ്യന്‍സിനു പ്രായം
പതിനെട്ട്..നീണ്ട ഒരു ജുബ്ബയും ഇറക്കം കുറഞ്ഞ പാന്റും ഹവായ് ചെരിപ്പും വേഷം.
ജെയ്ന കമ്പനിയുടെ രണ്ടുമൂന്നു ബ്രഷുകളും ജെ.കെ.കാര്‍ഡ് പേപ്പറില്‍ പയ്യന്‍സ് വരച്ച ചിത്രങ്ങള്‍
കയ്യിലും.
കുഗ്രാമത്തില്‍ നിന്നും കോഴിക്കോടു നഗരത്തിലെത്തിയ പയ്യന്‍സ് മുതലക്കുളവും മിഠായി തെരുവും മാനാഞ്ചിറയും കറങ്ങിനടന്നു.
ഞാറാഴ്ച്ചകളിലെ തെരുവു കച്ചവടങ്ങളില്‍ പഴയ പുസ്തകക്കെട്ടുകള്‍ പരതി നോക്കി നെരൂദയേയും ബോര്‍ഹസ്സിനേയും വാന്‍ഗൊഗിനേയും വിലപേശി വാങ്ങി ഉറക്കമോഴിച്ചിരുന്നു വായിച്ചു.
എന്‍.ബീ.എസ്സിന്റേയും കറന്റ് ബുക്സിന്റേയും ഷോറൂമുകളില്‍ ഞാനീ കട മൊത്തം വിലക്കെടുക്കുമെന്ന ഭാവത്തില്‍ കയറി കേട്ടറിവു മാത്രമുള്ള പല പുസ്തകങ്ങളും കണ്ട് അരുമയോടെ തൊട്ട് തലോടി നിന്നെയൊരിക്കല്‍ ഞാന്‍ കൊണ്‍ടു പോവും... എന്ന് മനസ്സില്‍ പറഞ്ഞ് കൗണ്ടറില്‍ നിന്നും
ശെ..ഞാനുദേശിച്ച പുസ്തകം കിട്ടിയില്ലല്ലോ..എന്ന ഭാവത്തില്‍ പുറത്തിറങ്ങും. ഇറങ്ങുമ്പോള്‍ കൗണ്ടറിലിരിക്കുന്ന കണ്ണടക്കാരനു ഒരു വളിച്ച ഇളി ചൂടോടെ കൊടുത്ത്
ഏതായാലും ഈ കാറ്റ്ലോഗ് കയ്യിലിരിക്കട്ടെ എന്നും പറഞ്ഞ് പുറത്തേക്ക് നടക്കും.
കോഴിക്കോടു നിന്നും ഇറങ്ങുന്ന പ്രസിദ്ധീകരണങ്ങള്‍ പഴയ ബസ് സ്റ്റാന്റിലെ ബുക്ക് സ്റ്റാളില്‍ ഡിസ്പ്ലേ വെച്ചിരിക്കുന്നത് പിന്‍പൊട്ടിക്കാതെ നോക്കി അഡ്രസ്സ് മനസ്സില്‍ പതിച്ചെടുത്ത് മാറിനിന്ന് വേഗം കടലാസ്സു കഷ്ണത്തില്‍ പകര്‍ത്തിവെക്കും..പിന്നീട് തിരഞ്ഞ് കണ്ടുപിടിക്കാന്‍.
മാതൃഭൂമിയുടേയും മനോരമയുടെയും ഓഫീസ്സിനു മുന്നില്‍ ചെന്നു നിന്ന്
അകത്തേക്ക് കയറാന്‍ ധൈര്യമില്ലാതെ എനിക്ക് ഒരു കസേര തയ്യാറാക്കി കൊള്ളൂ..ഞാനും ഇതിനകത്ത്
ഒരു നാള്‍ വരുമെന്ന് മനസ്സില്‍ പറഞ്ഞ് തിരിഞ്ഞു നടക്കും.
അങ്ങനെയൊരുനാള്‍ ലാലേട്ടന്‍ എത്തിപ്പെട്ടപോലെ സിംഹത്തിന്റെ മടയില്‍ ഒരുനാള്‍ പയ്യന്‍സും എത്തിപ്പെടുന്നു.
കാണിക്കയായി കയ്യിലെ പേപ്പറില്‍ വരച്ച ചിത്രങ്ങള്‍ മേശപ്പുറത്തു വെക്കുന്നു..
എന്റെ പടച്ച തമ്പുരാനേ .എത്ര ആപ്പീസുകള്‍ കയറിയിറങ്ങി..ദുഷ്ടന്മാര്‍
ആര്‍ക്കും മഹാനായ ഈ കലാകാരന്റെ മഹത്വം മനസ്സിലായില്ലല്ലോ..ഇവിടെങ്കിലും ഒരു ജോലി
ഒപ്പിച്ചു തരനേ എന്നു മനസ്സില്‍ പറഞ്ഞു എഡിറ്റര്‍ക്കു മുന്‍പില്‍ ഇരുന്നു.
ചിത്രങ്ങല്‍ ഒരു വട്ടം നോക്കി ഒട്ടും ശങ്കയില്ലാതെ അദ്ദേഹം പറയുന്നു.
"യൂ ആര്‍ അപ്പോയിന്റെഡ്!"
ന്റമ്മേ..എനിക്ക് പണി കിട്ടിയാ !..എന്നു മനസ്സില്‍ കഉളിരു കോരിയിട്ട നിമിഷം!
മധുരമായ പുഞ്ചിരിയും ആകര്‍ഷകമായ പെരുമാറ്റവും സംസാര ശൈലിയുമുള്ള
ഒരു പാടു ഉയരങ്ങളിലേക്കു പയ്യന്‍സിനു വഴിവെട്ടം നല്‍കിയ ചെറുപ്പക്കാരനും ഉല്‍സാഹിയുമായ എഡിറ്റര്‍
എവിടെയൊ കിടന്ന ഒരു സാദാ പയ്യന്‍സിനെ ജാതി മത ഭേദം മൊന്നും കാണിക്കാതെ
(സ്വ സമുദായത്തിലെ ഒരു പത്രത്തില്‍ പീസ് വര്‍ക്കായി ഇല്ലസ്റ്റ്രേഷന്‍ ചെയ്യാന്‍ വേണ്ടി
പൊരി വെയിലത്ത് ഒഫീസിനു പുറത്ത് മണിക്കൂറുകള്‍ കാത്ത് നിന്നത് പയ്യന്‍സ് ഇപ്പോഴും മറക്കുന്നില്ല)
എല്ലാവിധ സഹായവും നല്‍കി ആപ്പീസിലേക്കു കയറ്റി വിട്ടു.
വിശാലമായ ഹാള്‍..
കര്‍ട്ടണ്‍ മാറ്റി അകത്തു കടന്ന പയ്യന്‍സ് അകത്ത് ടേബിളില്‍ ഇരിക്കുന്ന പുലികളെ
കണ്ടു കണ്ണ് മിഴിച്ചു നിന്നു.
" ശശിനാസ് " എന്ന ബഷീര്‍ കഥ ചലച്ചിത്രമാക്കിയ തേജസ്സ് പെരുമണ്ണ,
ലേബര്‍ ഇന്ത്യയുടെ സബ് എഡിറ്ററായിരുന്ന മനോഹരന്‍ ചങ്ങലൂര്‍,
പ്രശസ്ത കഥാ കൃത്തും തിരക്കഥാ രചയിതാവുമായ പി.ജി. ജോണ്‍സ്ണ്‍,
കഥാകൃത്തും നോവലിസ്റ്റുമായ കെ.മുരളീധരന്‍,
പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫെര്‍ കൃഷ്ണന്‍ ബത്തേരി തുടങ്ങിയവരായിരുന്നു അതിനകത്ത്.
അപ്പോള്‍ കര്‍ട്ടണ്‍ വകഞ്ഞുമാറ്റി നേരത്തെ കണ്ട ചെറുപ്പക്കാരനായ ചീഫ് എഡിറ്റര്‍ ചിരിച്ചു കൊണ്ട്
അകത്തേക്കു വന്നു എല്ലാവരോടുമായി പറഞ്ഞു.
" നമുക്കൊരു മുത്ത് കിട്ടിയിരിക്കുന്നു..ഉരച്ചെടുത്താല്‍ നല്ല പോലെ തിളങ്ങുന്ന ഒരു മുത്ത്! '
പുതിയ കസേരയില്‍ പയ്യന്‍സിനെ ഇരുത്തി ആശംസകള്‍ നേര്‍ന്നു കടന്നു പോയ ആ മനുഷ്യന്റെ പേര്
പയ്യന്‍സ് അവരോടു ചോദിച്ചറിഞ്ഞു.
അദ്ദേഹത്തിന്റെ പേര് ശ്രീ. ടി.പി.നന്ദകുമാര്‍ എന്നായിരുന്നു.
------------
അപ്പോള്‍ കര്‍ട്ടണ്‍ വകഞ്ഞുമാറ്റി നേരത്തെ കണ്ട ചെറുപ്പക്കാരനായ ചീഫ് എഡിറ്റര്‍ ചിരിച്ചു കൊണ്ട്
അകത്തേക്കു വന്നു എല്ലാവരോടുമായി പറഞ്ഞു.
" നമുക്കൊരു മുത്ത് കിട്ടിയിരിക്കുന്നു..ഉരച്ചെടുത്താല്‍ നല്ല പോലെ തിളങ്ങുന്ന ഒരു മുത്ത്! '
പുതിയ കസേരയില്‍ പയ്യന്‍സിനെ ഇരുത്തി ആശംസകള്‍ നേര്‍ന്നു കടന്നു പോയ ആ മനുഷ്യന്റെ പേര്
പയ്യന്‍സ് അവരോടു ചോദിച്ചറിഞ്ഞു.
അദ്ദേഹത്തിന്റെ പേര് ശ്രീ. ടി.പി.നന്ദകുമാര്‍ എന്നായിരുന്നു.
Saturday, April 3, 2010 at 10:48:00 AM GMT+3
ആഹാ.. അപ്പൊ ക്രൈമിലാണ് തുടക്കം ല്ലേ!!.മ്മ് ...മ്മ്.. :)
Saturday, April 3, 2010 at 2:10:00 PM GMT+3
അത് കൊണ്ടായിരിക്കാം പയ്യന്‍സിനെ ഞാനിത് വരെ അറിയാതെ പോയത്..
Saturday, April 3, 2010 at 4:24:00 PM GMT+3
അയ്യോ..ക്രൈമും പയ്യന്‍സും തമ്മില്‍ ഒരു ബന്ധവുമില്ലേ...
അന്നു നന്ദകുമാര്‍ ക്രൈം എന്ന "ക്രൈം" തുടങ്ങിയിട്ടില്ല..
അതു പയ്യന്‍സ് കടലുകടന്ന് ഒരു പാടു വര്‍ഷങ്ങള്‍ കഴിഞ്ഞാണു
പുറത്തിറങ്ങുന്നതു...
ആ രക്തത്തില്‍ പയ്യന്‍സിനു പങ്ക് കൊടുക്കല്ലേ ചേട്ടന്മാരേ..!!
Sunday, April 4, 2010 at 10:35:00 AM GMT+3
shishyan.
Monday, April 5, 2010 at 11:19:00 AM GMT+3
ഇതിനു മുന്‍പ് ഇവിടെ ഒന്നു വന്നു പോയി വായിക്കാന്‍ സമയം കിട്ടാത്തത് കൊണ്ട് വായിക്കതെ പോയി ഇപ്പോള്‍ വന്നു വായിച്ചു .. !!
Friday, April 9, 2010 at 7:59:00 PM GMT+3
aashamsakal.............
Sunday, April 11, 2010 at 2:53:00 PM GMT+3
എന്റെ പടച്ച തമ്പുരാനേ .എത്ര ആപ്പീസുകള്‍ കയറിയിറങ്ങി..ദുഷ്ടന്മാര്‍
ആര്‍ക്കും മഹാനായ ഈ കലാകാരന്റെ മഹത്വം മനസ്സിലായില്ലല്ലോ..ഇവിടെങ്കിലും ഒരു ജോലി
ഒപ്പിച്ചു തരനേ എന്നു മനസ്സില്‍ പറഞ്ഞു എഡിറ്റര്‍ക്കു മുന്‍പില്‍ ഇരുന്നു.
ചിത്രങ്ങല്‍ ഒരു വട്ടം നോക്കി ഒട്ടും ശങ്കയില്ലാതെ അദ്ദേഹം പറയുന്നു.
"യൂ ആര്‍ അപ്പോയിന്റെഡ്!"
ഞാനും കുറെ നടന്നിട്ടുണ്ട്, ഇങ്ങനെയൊക്കെ..
പക്ഷേ, എന്നോട് ആരും പറഞ്ഞില്ല.
"യൂ ആര്‍ അപ്പോയിന്റെഡ്!"
പക്ഷെ എന്നിട്ടും ഞാന്‍ വര നിര്‍ത്തിയില്ല..
ഈ പോസ്റ്റ് എന്റെ കൂടി കഥയാണ്..
നൗഷാദ്, കണ്ടിട്ടുണ്ട് താങ്ങളുടെ വരകള്‍...
പലയിടത്തും..
ബാല കൗതുകം..
കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
Friday, April 16, 2010 at 11:14:00 PM GMT+3
ഒടുവില്‍ അനിവാര്യമായ ദുരന്തം പയ്യന്സിനും സംഭവിച്ചു. ചാലിയാര്‍ പുഴ കടന്ന പയ്യന്‍സ് ജീവിതം കരപറ്റാന്‍ അറബിക്കടലും കടക്കേണ്ടി വന്നു. നല്ല അവതരണം നൌഷാദ്.
Monday, April 19, 2010 at 10:42:00 AM GMT+3
രണ്ടാം ഭാഗം ആദ്യം വായിച്ചു, ഇനി ആദ്യ ഭാഗം രണ്ടാമത് വായിക്കാം.
ബാക്കി ഭാഗങ്ങൾ കൂടി വരട്ടെ. ആശംസകൾ
Wednesday, April 21, 2010 at 11:19:00 AM GMT+3
ആശംസകൾ.,...
Wednesday, April 21, 2010 at 1:32:00 PM GMT+3
കൊള്ളാം...
ഞാനും ഒന്ന് തുടങ്ങി...
Wednesday, April 21, 2010 at 9:59:00 PM GMT+3
അതിനിടക്ക് ബ്ലോഗ് കണ്ടിരുന്നു അല്ലേ....
എന്റേത് റിഫ്രഷ് ചെയ്തപ്പോഴാ കമന്റ് കണ്ടത്...
Wednesday, April 21, 2010 at 10:01:00 PM GMT+3
രണ്ടു ഭാഗങ്ങളും വായിച്ചു പയ്യന്‍സ് കഥകള്‍ (ക്രൈം കഥകള്‍) രസകരമായി.
Saturday, April 24, 2010 at 12:22:00 PM GMT+3
നല്ല കഥ
ഇക്കൊല്ലത്തെ 9th ക്ലാസ് അറബിസില്‍ സെയിം കഥ ഉണ്ട്
ഞങ്ങള്‍ടെ സ്കൂളില്‍ ഇക്കൊല്ലം അറബി നാടകം ഈ kathayaan
നിങ്ങള്‍ടെ കഥ ആരെങ്കലും എഴുതിയതാകാം
Tuesday, December 7, 2010 at 7:03:00 PM GMT+3
Post a Comment