RSS

Followers

വിഡ്ഢീ...നീയോ യുക്തിവാദി..?


ആകാശ ഭൂമികളിലെ സര്‍‌വ്വ ചരാചരങ്ങളും
ഒരു സുപ്രഭാതത്തില്‍ ചുമ്മാ സൃഷ്ടിക്കപ്പെട്ടവയാണെന്നും
മനുഷ്യശരീരമെന്ന അത്യല്‍ഭുത സൃഷ്ടി പോലും
ഒരാണും പെണ്ണും കെട്ടിപ്പിടിച്ച് ഒരു കട്ടിലില്‍
കിടന്നാല്‍ ഉണ്ടാവുന്ന കേവലം ബാക്കി പത്രമെന്നുംകരുതുന്ന..
മത വിശ്വാസികളെ പുചഛത്തോടെ കാണുന്ന
ശരി ചിന്തിക്കാന്‍ കഴിവില്ലന്ന് സഹതാപം കൊള്ളുന്ന
ഭൂമിയിലേക്ക് വെളിച്ചമായെത്തിയ പരിശുദ്ധ ഗ്രന്ഥത്തേയും പ്രവാചക(സ)നേയും
നിസ്സാര വല്‍ക്കരിക്കുകയും ചെയ്യുന്ന എന്റെ ദൈവ നിഷേധി (പ്രത്യേകിച്ച് മുസ്ലിം നാമധാരികളായ) സുഹൃത്തുക്കളേ..
നിങ്ങള്‍ ഇത് വായിച്ച് ഹര്‍ഷപുളകിതരാവുമെന്ന് കരുതുന്നു!!
----------------------------------------------------
വിഡ്ഢീ.. നീയോ യുക്തി വാദി..?
എന്തു യുക്തിയാണു നിന്റെ കയ്യില്‍?
ഈ ചരാചരങ്ങളില്‍ ..
ജീവ ജാലങ്ങളില്‍..
പോട്ടെ ..നിന്റ്യാ വൃത്തികെട്ട തലക്കകത്ത്
ചുരുട്ടിക്കൂട്ടി വെച്ചിരിക്കുന്ന സാധനം..
അതൊന്നു പോരേ നിനക്ക് നിന്റെ ചെറുപ്പവും
അതു സൃഷ്ടിച്ചവന്റെ വലിപ്പവുമറിയാന്‍ ?
നീ ഒന്നുമല്ല..
ഈ ആള്‍ക്കൂട്ടത്തിലെ നിമിഷങ്ങള്‍ മാത്രം ജീവനുള്ള ഒരു രൂപം..
ഒരു നിമിഷത്തിനപ്പുറം നിനക്കന്യമാവുന്ന ഒന്നിലാണല്ലോ
നീ അള്ളിപ്പിടിച്ചിരിക്കാന്‍ ശ്രമിക്കുന്നതു..
എത്ര വിഢിയാണു നീ ..?
നേരറിയാത്ത
നിന്നെയും
നിന്റെ വരികളേയും ഓര്‍ത്ത്
നിന്റെ വരും തലമുറ
നിന്നെ ശപിക്കും.*
സാത്താന്‍ കുടിയേറിയ നിന്റെ മനസ്സിനു പിന്നേയും ബാക്കി വെക്കുന്നുണ്ട്
അവനിത്തിരി വെട്ടം.
നിന്റെ കാലടികള്‍ക്ക് പതിയാന്‍ ഈ ഭൂമിയിലെ മണ്ണ് പോരാതെവരുന്ന ഒരു നിമിഷം..
നീ അറിയണം..
നിന്റെ നശ്വരതയില്‍ നീ പുഴുവെന്ന്..
നീയറിയുന്ന നീ എത്ര ചെറുതെന്ന്..
നീ..
നിന്റെ ഹൃദയത്തിലേക്ക് നീ കൂടിയിരുത്തിയ ചെകുത്താന്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ട്..
നീ അവനേയും മറികടക്കുന്ന ഒരുവനായെന്ന് ഇന്നലെയവന്‍ പരാതി പറഞ്ഞു.
നിന്റെ ചിന്തകള്‍ക്ക് അവനിനി കൂച്ചു വിലങ്ങിടുന്നില്ല.
അറിയുന്തോറും കുറയുന്ന നിന്റെ അറിവു തന്നെ നിന്റെ ശാപം.
ആ അറിവു നിനക്ക് നിഷേധിക്കുന്നത് നീയറിയാതെ പോകുന്നുവല്ലോ..
നിന്റെ മനസ്സിലെ യുക്തി ശരിയെങ്കില്‍
ഞാന്‍ അറിയുന്നു..
നീയെത്ര ഗാഢമായി
അവനെ പുണരുമെന്ന്....!
നീ ചിന്തിച്ചിരിക്കണം..
മാനം നോക്കി കിടന്നു നിനക്ക് കവിതകുറിക്കാനോ
കോടാനു കോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും
സൃഷ്ടിതമായിരിക്കുന്നത്..
അതിലൊരുതരിയായ ഈ ഭൂമിയില്‍
പിന്നെയും നീയെത്ര ചെറുതെന്നറിയുന്നില്ല ?
അതിലൊക്കെയും ഒന്നുമേ പടക്കാതെ
ഒരു ഭൂമിയില്‍ മാത്രം ജീവന്‍ നല്‍കുകയും
നിനക്ക് വേണ്ടി കണുകുളിര്‍ക്കെ കാണാനും മാത്രം
നക്ഷത്ര തോരണം തൂക്കയും ചെയ്തുവെന്നു നീ കരുതുന്നുവോ ?
ഇതൊക്കെയും ഇത്രകാലം കാത്തരുളിയതു
മനുഷ്യകുലത്തിലെ ഒരാളുമല്ലന്നു എനിക്കറിയാം..
ഞാനുമല്ല
നീയുമല്ലെന്ന് നിനക്കറിയാം..
പിന്നെ,
നീ കരുതുന്നുവോ നിന്റെ പിതൃവര്യരാരെങ്കിലുമെന്ന്?
-----------------------------------------------------------------------------------------------
*കോടാനു കോടി മുസ്ലിം ജനത പാദസ്പര്‍ശനമേല്‍ക്കാന്‍ കൊതിക്കുന്ന
പരിശുദ്ധമായ പുണ്യനഗരം സന്ദര്‍ശിച്ചിട്ടും അവരേക്കാള്‍ മികച്ച വിമര്‍ശന ബുദ്ധിയോടെ
മക്കയിലെ ത്വവാഫ് "ബിംബാരാധന"യാണെന്ന് കണ്ടെത്തി പുസ്തകമെഴുതിയ ആ സ്ത്രീക്ക്!


11 Responses to "വിഡ്ഢീ...നീയോ യുക്തിവാദി..?"
യുക്തിവാദി said...

നല്ല ഒഴുക്കുള്ള വരികൾ! തുടർന്നും പ്രതീക്ഷിക്കുന്നു. ആശംസകൾ!!!!


Sunday, April 25, 2010 at 3:05:00 PM GMT+3
Muhammed Shan said...

നന്നായിരിക്കുന്നു..........


Sunday, April 25, 2010 at 4:31:00 PM GMT+3
Anonymous said...

യുക്തിവാതിയുടെ വൃത്തികെട്ട തലക്കകത്ത്
ചുരുട്ടിക്കൂട്ടി വെച്ചിരിക്കുന്ന സാധനം..
അതൊന്നു പോരേ
അതു സൃഷ്ടിച്ചവന്റെ ചെറ്റത്തരമറിയാന്‍ ?


Sunday, April 25, 2010 at 6:53:00 PM GMT+3
OAB/ഒഎബി said...

ഇനിയുമിതുപോലല്ല
ഇതിലുമതികമെഴുതാന്‍
കരുണാമയന്‍ സഹായിക്കട്ടെ ...


Monday, April 26, 2010 at 6:55:00 AM GMT+3
നന്ദന said...

നിന്റെ വരും തലമുറ
നിന്നെ ശപിക്കും.*
"മക്കയിലെ ത്വവാഫ് "ബിംബാരാധന"യാണെന്ന് കണ്ടെത്തിയ ആ സ്ത്രീക്ക്!"
ഇതേത് സ്ത്രീ ഒന്ന് തെളിച്ച് പറ, നൗഷാദേ?


Monday, April 26, 2010 at 8:32:00 AM GMT+3
Manoj Manthony said...
This comment has been removed by the author.
ഹംസ said...

ഇന്നലെ വായിച്ചു പോയി കമാന്‍റാന്‍ പറ്റിയില്ല.

നന്നായിരിക്കുന്നു. നല്ല ശ്രമം .!!

നന്ദന പറഞ്ഞ പോലെ ആ സ്ത്രീ അത് മനസ്സിലായില്ല.!!


Monday, April 26, 2010 at 10:59:00 AM GMT+3
നൗഷാദ് അകമ്പാടം said...

@യുക്തിവാദി:
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി!
@Muhammed Shan
താങ്ക്‌യൂ ഷാനൂ!
@അജ്ഞാത
നോ കമന്റ്സ്!
@OAB/ഒഎബി
ആമീന്‍ !
ഇസ്ലാം മതത്തിനെ അറിഞ്ഞിട്ടും വഴിപിഴച്ചു പോയവര്‍ തീര്‍ത്തും നിന്ദ്യര്‍ തന്നെ!

@നന്ദന&
@ഹംസ:
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി,
ആ സ്ത്രീ ജോലി ആവശ്യാര്‍ത്ഥം മക്കയില്‍ വരികയും അല്പകാലം അവിടെ താമസിക്കുകയും ചെയ്ത്
നാട്ടില്‍ തിരിച്ചെത്തി ഒരു പുസ്തകമിറക്കി.
ഒരു വാരികയില്‍ ആ സ്ത്രീയെ കുറിച്ച് ലേഖനമുണ്ടായിരുന്നു.
കൂടുതല്‍ ഞാനിവിടെ എഴുതിയാല്‍ ആ സ്ത്രീക് പബ്ലിസിറ്റി ആവും.
അത്തരമൊരാള്‍ അത് പോലും അര്‍ഹിക്കുന്നില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.


Monday, April 26, 2010 at 12:07:00 PM GMT+3
poor-me/പാവം-ഞാന്‍ said...

ഈ വഴി വീണ്ടും വരാം എപ്പോളും യോജിക്കാന്‍ പറ്റിയില്ലെന്നിരിക്കിലും...


Monday, April 26, 2010 at 9:41:00 PM GMT+3
അലി said...

പ്രൊഫൈലുകൾക്കു പിന്നിൽ ഒന്നുമില്ലാത്ത യുക്തിവാദികൾ, അവരുടെ ചിന്തകളെപ്പോലെ!

ആശംസകൾ!


Tuesday, April 27, 2010 at 12:06:00 AM GMT+3
Nishpakshan said...

@ anony
appo yukthivaadiye daivam srushtichathalle???


Sunday, December 4, 2011 at 7:57:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors