RSS

Followers

ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ മുഖം മൂടിയണിഞ്ഞ കാട്ടാളനോ? തനിനിറം പുറത്ത് വരുന്നു !!!!


ലാവ്ലിന്‍ കേസിലൂടെ സഖാവ് പിണറായിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച് പത്രങ്ങളിലും ടീവി മാധ്യമങ്ങളിലും ചര്‍ച്ചകള്‍ക്കും സം‌വാദങ്ങള്‍ക്കും തുടക്കമിട്ട് സജീവ ജനശ്രദ്‌ധ പിടിച്ചുപറ്റുകയും ചെയ്ത ഒരാളാണല്ലോ ശ്രീ.ടി.പി.നന്ദകുമാര്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനനി എന്ന ജനപ്രിയ വാരികക്കു വേണ്ടി ഫീച്ചര്‍,ലേഖന പത്രപ്രവര്‍ത്തകനായി രംഗത്തു വന്ന ഇദ്ദേഹം സിനിമാ/മനശാസ്ത്ര മാസികകള്‍, സാഹിത്യ,മനശ്ശാസ്ത്ര, സിനിമാസംബന്ധിയായ ഗ്രന്ഥങ്ങള്‍ തുടങ്ങിയവയൊക്കെ പ്രസിദ്ധീകരിച്ച് പുസ്തക വിപണന രംഗത്ത് സജീവമായത് വളരെ പെട്ടന്നായിരുന്നു. ശരീര ശാസ്ത്രം,മനോലോകം,സിനിമാടുഡേ തുടങ്ങിയ വാരികകള്‍,പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ.എസ്.ശാന്തകുമാറിന്റെ അനേകം മനശ്ശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങള്‍,കഥകള്‍,നോവലുകള്‍ തുടങ്ങി ഒട്ടനവധി പുസ്തകങ്ങളും വാരികകളും ഇദ്ദേഹം വിപണിയിലിറക്കിയിട്ടുണ്ട്. എന്നാല്‍ ക്രൈം എന്ന വാരിക (മാസിക?) ഉയര്‍ത്തിവിട്ട അശ്ലീലതക്കു മുന്‍‌തൂക്കം കൊടുത്തുകൊണ്ടുള്ള കുറ്റാന്വേഷണ പത്രപ്രവര്‍ത്തനം (?) ആണു ഇദ്ദേഹത്തെ സാദാ വായനക്കാര്‍ക്കിടയില്‍ സുപരിചിതനാക്കിയതു. തുടര്‍ന്നു വന്ന പല സം‌ഭവ വികാസങ്ങളും ഇദ്ദേഹത്തെ തുടരെ തുടരെ പത്രക്കോളങ്ങളിലെത്തിച്ചു. ഒടുവില്‍ ലാവ്ലിന്‍ കേസിലൂടെ സഖാവ് പിണറായിക്ക് തീരാ തലവേദന സൃഷ്ടിക്കാനും മാധ്യമങ്ങളില്‍ നിറഞ്ഞാടാനും ഇദ്ദേഹത്തിനു വഴിയൊരുക്കി. പ്രശസ്തരും പ്രഗല്‍ഭരുമായ വ്യക്തികളുടെ വരെ രഹസ്യ ഇടപാടുകളും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും കവര്‍ സ്റ്റോറിയാക്കി ഇറങ്ങുന്ന ക്രൈം വാരിക വായിക്കാത്തവര്‍ അനേകം പേരുണ്ടാവാമെങ്കിലും അതിനെ ക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇദ്ദേഹം തുടക്കമിട്ട ( തോമസ്.ടി.അംബാട്ടിന്റെ ജനനി ക്രൈം മറക്കുന്നില്ല) ഈ രീതിയിലുള്ള പത്രപ്രവര്‍ത്തനത്തെ മഞ്ഞ പത്ര പ്രവര്‍ത്തനമെന്നോ കുറ്റാന്വേഷണ പത്ര പ്രവര്‍ത്തനമെന്നോ സൗകര്യപൂര്‍‌വ്വം വിളിക്കാവുന്ന ഈ ശൈലി പിന്തുടര്‍ന്നു മുഖ്യധാരയില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്ത ഒരു കൂട്ടം എഴുത്തുകാര്‍ അഭിനവ സീ ഐ ഡി പത്രക്കാരായി വേഷം കെട്ടുകയും സമകാലികപ്രസക്തിയുള്ളതും പലരൂപത്തില്‍ പലഭാവത്തില്‍ ലക്കാ ലക്കം വായനക്കാരനെ ഞെട്ടിപ്പിക്കുന്ന(സത്യമോ അസത്യമോ)തുമായ വാര്‍ത്തകളുമായി നമ്മുടെ പെട്ടിക്കടകളില്‍ സ്ഥാനം പിടിച്ചു എന്നുള്ളതും അതേ ശൈലി അനുകരിച്ച് മലയാള ദിനപത്രരംഗത്തെ പ്രമുഖര്‍ വരെ കാശുണ്ടാക്കാന്‍ വേഷം മാറിയിറങ്ങിയതും എല്ലാവര്‍ക്കുമറിയുന്ന സമീപകാല യാഥാര്‍ത്ത്യമാണു. തുണിയുരിഞ്ഞും അഭാസ ഭാവങ്ങള്‍ കാണിച്ചും നില്‍ക്കുന്ന സ്ത്രീ വേഷങ്ങളും, രാഷ്ട്രീയ, സാംസ്കാരിക സിനിമാ രംഗത്തെ പ്രശസ്ത വ്യക്തികളുടെ മുഖച്ചിത്രങ്ങളുമായി ഇറങ്ങിയ ഇത്തരം വാരികകള്‍ പുറത്ത് കൊണ്ടു വന്ന വാര്‍ത്തകള്‍ പല പ്രഗല്‍ഭരുടെയും ഉറക്കമല്ലെങ്കില്‍ ഉച്ച മയക്കമെങ്കിലും കെടുത്തിയതും നമ്മള്‍ കണ്ടതാണു. എന്നാല്‍ പാവപ്പെട്ട സാധാരണക്കാരന്റെ ഉറക്കവും മാനവും പോയതു മറ്റൊരുവഴിക്കയിരുന്നു. അമ്മ പെങ്ങന്മാരുമായി ബസ്സ് കാത്ത് സ്റ്റാന്റില്‍ നില്‍ക്കുംബോള്‍ തുണിയില്ലാത്ത പെണ്ണുങ്ങളുടെ ചിത്രങ്ങളുമായും ആഭാസ / അശ്ലീല തലക്കെട്ടുകളുമായും ഇവരൊക്കെ പെട്ടിപ്പീടികയില്‍ അങ്ങോട്ടും ഇങ്ങോട്ടും കോര്‍ത്തിട്ട ചരടിന്മേല്‍ മലര്‍ന്നടിച്ച് കിടന്ന് നമ്മളെ നോക്കി കൊഞ്ഞനം കാണിക്കും.കാറ്റത്ത് മാടിവിളിക്കും. ഒന്നങ്ങോട്ട് മാറി നില്‍ക്കാമെന്നു വിചാരിച്ചാല്‍ അവിടെ അതിലും കൂടുതല്‍ ചിലതൊക്കെ കാണിച്ച് മറ്റൊരു കടയുണ്ടാവും...ഇവര്‍ക്കിടയിലൂടെ മാനം പോവാതെ അമ്മ പെങന്മാരെ ടാക്സിയെടുത്ത് കൊണ്ടുപോവാമായിരുന്നല്ലോ ഈശ്വരാ എന്നു പറഞ്ഞ് കീശയിലേക്ക് നോക്കി നെടുവീര്‍പ്പിടാത്ത എത്ര സാധാരണക്കാരന്‍ ഉണ്ടാവും നമുക്കിടയില്‍ ? പ്രഗല്‍ഭ വ്യക്തികളെ തേജോവധം ചെയ്തും (?) ഇക്കിളി പ്രസിധീകരണങ്ങള്‍ക്ക് തുടക്കമിട്ടും പ്രമുഖര്‍ക്കെതിരെ കേസുകൊടുത്തും കൊടുപ്പിച്ചും കേസു നേടിയും പത്ര,ടീവി മാധ്യമങ്ങളില്‍ നിറയുന്ന ഈ മനുഷ്യന്‍ ശരിക്കും ആരാണു? ഈ പേരു കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിക്കും വിധം മലയാളിക്കിടയില്‍ ഇയാള്‍ നേടിയതത്രയും എന്തു തന്നെയാണെങ്കിലും കള്ളാന്മാര്‍ക്കു മുന്‍പില്‍ കാപട്യവും കള്ളത്തരവും കാട്ടാളത്തരവും നാട്യമാക്കി റിപ്പോര്‍ട്ടുകള്‍ പുറത്ത് കൊണ്ടു വരുന്ന ഈ മനുഷ്യന്റെ തനിനിറം, ഈ മനുഷ്യന്റെ യഥാര്‍ത്ത വ്യക്തിത്ത്വം എന്താണെന്നു എത്ര പേര്‍ക്കറിയാം? സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍.. ആ ഞെട്ടിക്കുന്ന രഹസ്യം ഞാനിവിടെ പറയാന്‍ പോകുന്നു... പറയട്ടേ....ഞെട്ടരുത്..ആരും ഞെട്ടരുത്......ഞെട്ടരുതേ.. (ഇനി അഥവാ ആരും ഞെട്ടിയില്ലങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല !) കാത്തിരിക്കൂ...അടുത്ത കിടിലന്‍ പൊസ്റ്റിനായി!


7 Responses to "ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ മുഖം മൂടിയണിഞ്ഞ കാട്ടാളനോ? തനിനിറം പുറത്ത് വരുന്നു !!!!"
നൗഷാദ് അകമ്പാടം said...

ഹും ഒന്നു പോടപ്പാ.. മനുഷനു വേറെ പണിയില്ലേ..!!!


Thursday, March 25, 2010 at 11:03:00 AM GMT+3
നൗഷാദ് അകമ്പാടം said...

പ്രഗല്‍ഭ വ്യക്തികളെ തേജോവധം ചെയ്തും(?)ഇക്കിളി പ്രസിധീകരണങ്ങള്‍ക്ക് തുടക്കമിട്ടും പ്രമുഖര്‍ക്കെതിരെ കേസുകൊടുത്തും കൊടുപ്പിച്ചും കേസു നേടിയും പത്ര,ടീവി മാധ്യമങ്ങളില്‍ നിറയുന്ന ഈ മനുഷ്യന്‍ ശരിക്കും ആരാണു?
ഈ പേരു കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിക്കും വിധം മലയാളിക്കിടയില്‍
ഇയാള്‍ നേടിയതത്രയും എന്തു തന്നെയാണെങ്കിലും
കള്ളാന്മാര്‍ക്കു മുന്‍പില്‍ കാപട്യവും കള്ളത്തരവും കാട്ടാളത്തരവും നാട്യമാക്കി റിപ്പോര്‍ട്ടുകള്‍ പുറത്ത് കൊണ്ടു വരുന്ന ഈ മനുഷ്യന്റെ തനിനിറം,ഈ മനുഷ്യന്റെ യഥാര്‍ത്ത വ്യക്തിത്ത്വം എന്താണെന്നു എത്ര പേര്‍ക്കറിയാം?


Thursday, March 25, 2010 at 11:04:00 AM GMT+3
ഭായി said...

ആഹ അടുത്ത ക്രൈം വാരിക വന്നല്ലോ!!!
:-)


Thursday, March 25, 2010 at 12:47:00 PM GMT+3
നൗഷാദ് അകമ്പാടം said...

ഗള്ളന്‍.കണ്ടു പിടിച്ചു കളഞ്ഞു!


Thursday, March 25, 2010 at 6:18:00 PM GMT+3
OAB/ഒഎബി said...

ആക്കിയതാ...
അതൊ ഞെട്ടാന്‍ കാത്തിരിക്കണോ?


Friday, March 26, 2010 at 10:50:00 AM GMT+3
dreams said...

eniku vaya ente noushadka ethu vayicha pine netathiko alla pine nanayitudu keto ente ella ashamsagalum nerunu


Wednesday, April 21, 2010 at 9:47:00 AM GMT+3
Anonymous said...

അശ്ലീലം ഉണ്ടെന്നത് ശരിയാ , കുറെ സത്യങ്ങളും ഉണ്ട്


Saturday, March 19, 2011 at 5:16:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors