RSS

Followers

പ്രിയ മലയാളീ..ഈ സിനിമ കണ്ടു പോവരുത് !


സ്ഥലകാല ബോധമില്ലാതെ ലേബല്‍-നിറ വ്യത്യാസമേതുമില്ലാതെ നാലാം തരം ലഹരി മൂക്കറ്റം അടിച്ചു കേറ്റി സിനിമയെ കുറിച്ച് ചിന്തിക്കുകയും ഉറക്കെ സംസാരിക്കുകയും സമകാലിക സിനിമയെ തെറിവിളിക്കുകയും
പാവം സാധാരണക്കാരന്‍ കേള്‍ക്കാത്ത അവന്റെ നാവിന് വഴങ്ങാത്ത ഇങ്ഗ്മെര്‍ ബെര്‍ഗ്മാന്‍,ഫെഡ്റിക്കോ ഫെല്ലെനീ,പാസ്സോളിനീ,താര്‍ക്കൊവ്സ്ക്കി തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത നാമധേയങ്ങള്‍ അട്ടഹാസങ്ങള്‍ക്കിടയില്‍ ഇടക്കിടെ പരമ്പരക്കിടയിലെ പരസ്യം പോലെ ചേര്‍ത്ത് ജീവിതം കഴിക്കുന്ന..
ബാറുകളിലും മൂന്നംകിട ലോഡ്ജ് മുറികളില്‍ ലഹരിയുടെ പാതി ബോധത്തില്‍ താനൊരു സിനിമയെടുത്താല്‍ ലോകോത്തര സിനിമയായിരിക്കുമെന്നു പിച്ചും പേയും പറയുകയും ചെയ്യുന്ന
എന്റെ സിനിമാ ബുദ്ധിജീവി സഗാക്കളേ.....
നിങ്ങളീ സിനിമ കാണരുതേ....!
നമുക്ക് അതി പുലര്‍കാലേ എഴുന്നേറ്റ് പട്ട ഷാപ്പില്‍ കേറി കൂര്‍ക്കം വലിച്ചുറങ്ങുന്ന കടക്കാരനെ
തട്ടിയുണര്‍ത്തുകയും ഉണര്‍ന്നില്ലങ്കില്‍ പച്ച നോട്ടു ടിപ്പാക്കി വഗ്ദാനം നല്‍കി അവനെ വിളിച്ചുണര്‍ത്തുകയും
റാകിലുള്ള മൊത്തം പട്ടയും കാലിയാക്കുകയും ചെയ്യാം..
കൂട്ടിനു തൊട്ടുവെക്കാന്‍ തലേന്നത്തെ ഉണങ്ങിപ്പിടിച്ച അച്ചാറിന്‍ പാത്രങ്ങള്‍ തപ്പിയെടുക്കാം..
പിന്നെ ഉറക്കാത്ത കാലുകളുമായി ഫിലിം ഫെസ്റ്റിവലുകള്‍ കയറിയിറങ്ങി ഇറാനിയന്‍,ബ്രസീലിയന്‍,കൊറിയന്‍ സിനിമകളെ ക്കുറിച്ച് ചര്‍ച്ച നടത്താം..
മനസ്സിലാകാത്ത ലോകഭാഷാ ചിത്രങ്ങളെ ക്കുറിച്ച് പത്രങ്ങളിലും ടീവീ മാധ്യമങ്ങളിലും ഉശിരന്‍ തല്‍സമയ ചര്‍ച്ചകള്‍ നടത്താം..
മലയാളത്തില്‍ നല്ല സിനികള്‍ പണ്ടുണ്ടായിരുന്നു..അന്നത്തെ ആളുകള്‍ക്കൊക്കെ അതിബയങ്കര പ്രതിഭയിങ്ങനെ
തലയിലൂടെ ഒലിച്ചിറങ്ങുകയായിരുന്നു..
ഇപ്പഴ്ത്തെ ഒരാള്‍ക്കും സിനിമ എന്താണെന്നേ അറിയില്ല..എന്നൊക്കെ വിളിച്ചു കൂവാം..
ഇവിടെ നല്ല സിനിമ ഉണ്ടാകുന്നേ ഇല്ല..ഇല്ല..എന്നു നിലവിളിച്ചു കൊണ്ടിരിക്കാം.
(ഇനി അങ്ങനെ വല്ലവരും മുള പൊട്ടിയാല്‍ അതു ഞങ്ങള്‍ മുള‌യിലേ നുള്ളുമെന്ന് ആര്‍ക്കാ അറിയാത്തത്..
അങ്ങനെ പല പാരകള്‍ പണിതല്ലേ നല്ല സിനിമാ സങ്കല്പ്പങ്ങളുമായി വന്ന പല നവ സം‌വിധായകരും
ഒന്നുകില്‍ ഒരു സിനിമ കൊണ്ട് മതിയാക്കി..അല്ലെങ്കില്‍ രണ്ടാം കിട സിനിമയിലേക്ക് വഴി മാറിയത്.
അതു മല്ലെങ്കില്‍ മലയാള സിനിമാ ഫീല്‍ഡിലെ പാരകളുടെയും കുതികാല്‍‌വെട്ട്,ചതി,വഞ്ചന..തുടങ്ങിയവയുടെ
എണ്ണവും നീളവും കണ്ട് ഈ പണിയേ വേണ്ട എന്നു പറഞ്ഞ് ഓടിപ്പോയി ക്കളഞ്ഞത്! ഹ..ഹ..നീയിതൊന്നും
ആരോടും പറയരുതേ..ഊഊം‌മ്മ!)
സാറമ്മാരേ.. ദയവായി നിങ്ങളീസിനിമ കാണരുതേ..ചര്‍ച്ച ചെയ്യരുതേ.!..പ്ലീസ്..!!
ഇനി ഫാന്‍സുകാരോട്..
സൂപ്പര്‍താരങ്ങളുടെ തല്ലിപ്പൊളി ചിത്രങ്ങള്‍ക്ക് ഓശാനപാടിയും തെരുവില്‍ ഡപ്പാം കൂത്ത് നടത്തിയും
തിയേറ്ററില്‍ ആര്‍പ്പുവിളിച്ചും എതിരാളിക്ക് കൂക്കി വിളിച്ചും സ്വന്തം ജീവിതത്തിന്റെ വിലപ്പെട്ട ദിവസങ്ങള്‍. ധനം,മാനം,ഊര്‍ജ്ജം എല്ലാം കനിഞ്ഞു നല്‍കി സ്വന്തം തന്തക്കും തള്ളക്കും പിള്ളാര്‍ക്കും പെണ്‍പിറന്നോത്തിക്കും റേഷന്‍ വാങ്ങാനുള്ള കാശെടുത്ത് ലക്ഷപ്രഭുക്കളായ സൂപ്പര്‍ താരങ്ങളെ കോടീശ്വരന്മാരാക്കി മാറ്റി സൂപ്പര്‍സ്റ്റാറിനു സിന്ദാബാദ് വിളിച്ച്, പ്രമേയ പാപ്പരത്തം കൊണ്ടും അവതരണം കൊണ്ടും ചീഞ്ഞു നാറുന്ന അറുവളിപ്പന്‍ സിനിമകള്‍ക്ക് കൗണ്ടറില്‍ മാന്യമായി മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നവനെ ഇടിച്ചിട്ടും ചവിട്ടി മെതിച്ചും തള്ളിയിട്ടും അവന്റെ നെനഞ്ചത്ത് ചവിട്ടി അഴുകി ദ്രവിച്ച അടിവസ്ത്രം കാണിച്ചും അങ്ങനൊരു സാധനമേ ഇല്ലാതേയും കൗണ്ടറിലൂടെ അവന്റെ തലക്കു മുകളില്‍ ഒരു ഭീകരന്‍ എട്ടുകാലിയായി
ഇഴഞ്ഞു മുന്നോട്ട് പോവുന്ന പ്രിയ സിനിമാ ഭ്രാന്തന്‍ ഫാന്‍സു കോമാളികളേ...
ഇന്റര്‍നെറ്റിലു വരുന്ന ഓരോ സിനിമ യുടെ പ്രിവ്യൂവിനും റിവ്യൂവിനും കേട്ടാലറ്ക്കുന്ന തെറികള്‍ കമന്റാക്കി ഇട്ട് പരസ്പരം ---- വാരി വിതറി നാറ്റം വമിപ്പിച്ച് പാവം വായനക്കാരനെ ഓക്കാനിപ്പിക്കുന്ന മല്ലു ഫാന്‍സ്
ഇഡിയറ്റുകളേ..
ദയവായി നിങ്ങളീ സിനിമ കളിക്കുന്ന തിയേറ്ററിനരികില്‍ കൂടി വരരുത്..
അവിടെ കുറച്ച് വിവരംകെട്ട സാധാരണക്കാരും അവന്റെ കൊച്ചുകുട്ടി പരാധീനങ്ങളും ഈ സിനിമ കാണാന്‍
വന്നിട്ടുണ്ടാവും..വെറുതെ..എന്തിനാ..അവരത് സമാധാനമായി കണ്ടു പോവട്ടെ..!
ഓ..സോറി.. നിങ്ങളെ മറന്നു..
നിങ്ങള്‍ ടീവീ, പത്രക്കാരേ മറക്കാനേ പാടില്ലന്നറിയാം..
നിങ്ങള്‍ക്കീ വിഷയത്തില്‍ വലിയ താല്പര്യം കാണുമെന്ന് തോന്നുന്നില്ല.
കാരണം ഇത് വാര്‍ത്തകള്‍ക്കിടയിലോ സിനിമാധിഷ്ഠിത പരിപാടിയിലോ ഉള്‍പ്പെടുത്താന്‍ മാത്രം
താര നിബിഢമല്ല..ട്രയിലര്‍, ബാക് കവര്‍ പരസ്യത്തിനുള്ള സാധ്യതയുമില്ല.
സൂപ്പര്‍താരങ്ങളുടെ മുഖച്ചിത്രമിടാനോ അവരെ സ്റ്റുഡിയോയില്‍ വിളിച്ചിരുത്തി നുണ പറയിക്കാനുള്ള
വകുപ്പുമില്ല.
നിങ്ങള്‍ ഈ ചിത്രത്തില്‍ അന്യ നാട്ടില്‍ പോയി സ്റ്റുഡിയോ ഫ്ലോറുകളിലും ജനക്കൂട്ടത്തിനു മുന്നിലും തുണിയുരിഞ്ഞ് മലയാളികളെ നാണം കെടുത്തിയ നടിമാരുടെ പിമ്പേ കണ്ട പാര്‍ക്കിലും കായല്‍ കരയിലും നടന്ന് അതുമിതും ചോദിച്ച് ഒരു പ്രോഗ്രാം തട്ടിക്കൂട്ടാനുള്ള സാധ്യതയുമില്ല.
ആയതിനാല്‍ നിങ്ങളീ സിനിമയെ കുറിച്ച് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല..!
അല്ലെങ്കിലും നിങ്ങള്‍ക്കറിയാം..
ഇതു പോലുള്ള നല്ല കൊച്ചു സിനിമള്‍ക്കു നേരെ കണ്ണടച്ചാണു
മലയാള സിനിമയില്‍ പ്രതിഭാ ദാരിദ്ര്യം,പ്രതിഭാ ദാരിദ്ര്യം എനു വിളിച്ച് കൂവുന്നതും
തമിഴ് സിനിമ നവതരംഗത്തെ കാണിച്ച് മലയാള സിനിമയെ കുറ്റപ്പെടുത്തുന്നതും.
ഇത്തരം സിനിമള്‍ക്കു വേണ്ട രീതിയിലുള്ള പ്രോല്‍സാഹനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയോ മലയാള സിനിമാരംഗത്ത് പണം മുടക്കുന്നവര്‍ സഹകരിക്കുകയോ ഉന്നത സാങ്കേതിക നിലവാരമുള്ള സ്റ്റുഡിയൊകള്‍ പ്റോസെസ്സിംഗ് ജോലികളില്‍ ഇളവു നല്‍കുകയോ പലപ്പോഴും ചെയാറില്ല..എന്തിനു ഈ പടത്തിന്റെ സം‌വിധായകന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ സാംമ്പത്തികം മാത്രമാവില്ല മറിച്ച് പുതിയ പ്രതിഭകളെ ഒതുക്കാനുള്ള മലയാള സിനിമയിലെ ചില കുതന്ത്ര ശക്തികളുടെ അപാര പാരവെപ്പിന്റെ കയ്പ്പുറ്റ കഥകള്‍ കൂടിയുണ്ടാവും പറയാന്‍..
എല്ലാ കടമ്പകളും കടന്നു സര്‍‌വ്വ ഈശ്വരന്മാരേയും വിളിച്ച് ഇതൊന്ന് തിയേറ്ററിലെത്തിക്കിട്ടിയാലോ..
നിത്യ യൗവ്വനം പുല്‍കാന്‍ ആക്രാന്തം പിടിച്ചു നടക്കുന്ന കുറെ സൂപ്പര്‍ -മെഗാ-യൂനിവേഴ്സല്‍-ഒലെക്കേടെ മൂടു
സ്റ്റാറുകളും അവരെ മാത്രം മനസ്സിലിട്ട് കഥ തട്ടിക്കൂട്ടി പെട്ടിയിലാക്കുന്ന കൊറേ പ്രമാണി സം‌വിധായകരും
ചപ്പു ചവറു പടത്തിനു വരേ പാലഭിഷേകം നടത്തുന്ന വങ്കന്‍ ഫാന്‍സു കാര്‍ക്കു മിടയില്‍ ഇത്തരം
സിനിമകള്‍ക്ക് എവിടെന്ന് കിട്ടും കാണികള്‍ ?
അതു കൊണ്ട് നിങ്ങളീ സിനിമക്ക് പബ്ലിസിറ്റി കൊടുക്കുന്ന യാതൊന്നും ചെയ്ത് പോവരുത്!
നിങ്ങളീ സിനിമ കണ്ടിട്ടില്ല-കേട്ടിട്ടില്ല..ഇനി കേള്‍ക്കാനേ പോവുന്നില്ല..!!
പോരേ?!
ആയതിനാല്‍ പ്രിയപ്പെട്ട വായനക്കാരേ..
നല്ല സിനിമയെ സ്നേഹിക്കുന്ന സഹൃദയരേ..
ഗള്‍ഫിലിരുന്നും മലയാള സിനിമയുടെ ഹൃദയമിടിപ്പിനു കാതോര്‍ക്കുന്നവരേ..
തുടക്കാരന്റെ പോരായ്മകളെ മറന്ന്
ഈ നല്ല ചിത്രം നിങ്ങള്‍ കാണുക ..കുടുംബത്തിനെ കാണാന്‍ നിര്‍ദ്ദേശിക്കുക.
അല്ലെങ്കില്‍ ഈ ചിത്രത്തിന്റെ പിന്നണിക്കാര്‍ നാളെ കുത്തുപാളയെടുത്തെന്നോ
തല്ലിപ്പൊളി സിനിമയിലേക്ക് ചുവടുമാറിയെന്നോ ഒക്കെ കേള്‍ക്കേണ്ടിവരും.
(നല്ല സിനിമയെ, സിനിമയെന്ന കലയെ സ്നേഹിക്കുന്നവര്‍ക്ക്,
നല്ല കലാകാരന്മാരെ പിന്തുണക്കുന്നവര്‍ക്ക്
ആ അറിവ് മനസ്സിലൊരു നീറ്റലായി എന്നും നിലനില്‍ക്കും.)
ഇനി ആ സിനിമ ഏതെന്നല്ലേ..
ഇതാ താഴെ കാണാം...


16 Responses to "പ്രിയ മലയാളീ..ഈ സിനിമ കണ്ടു പോവരുത് !"
എറക്കാടൻ / Erakkadan said...

കണ്ടിറ്റില്ലാ...എല്ലാരും പറയുണു നല്ലതാന്ന്..കണണം


Tuesday, April 27, 2010 at 12:01:00 PM GMT+3
Anonymous said...

Good


Tuesday, April 27, 2010 at 1:08:00 PM GMT+3
ഹംസ said...

സത്യം പറഞ്ഞാല്‍ ഇതേകുറിച്ചു കണ്ടിട്ടില്ല കെട്ടിട്ടുമില്ല.!! ഇനി നോക്കാം ( ഇവിടെ കള്ള CD കിട്ടുമോന്നു നോക്കട്ടെ.!!)


Tuesday, April 27, 2010 at 2:24:00 PM GMT+3
Mohamed Salahudheen said...

കാണണം


Tuesday, April 27, 2010 at 2:29:00 PM GMT+3
പട്ടേപ്പാടം റാംജി said...

കണ്ടില്ല.
കാണാന്‍ പറ്റുമോ എന്ന് നോക്കട്ടെ.


Tuesday, April 27, 2010 at 6:46:00 PM GMT+3
കൂതറHashimܓ said...

നിക്കും കാണണം..!!


Tuesday, April 27, 2010 at 7:19:00 PM GMT+3
(കൊലുസ്) said...

hammo..


Wednesday, April 28, 2010 at 11:54:00 AM GMT+3
അലി said...

കാണാം!


Friday, April 30, 2010 at 12:59:00 AM GMT+3
Rinoj said...

nallaa post


Tuesday, August 31, 2010 at 3:38:00 PM GMT+3
Noushad Koodaranhi said...

നോക്കുന്നു ...ഞെട്ടുന്നു ...ഇത് എനിക്ക് പരിചയമില്ലാത്ത അകംബാടം....
ithu puthiya mekhalayilekkulla kaalveppaanallo...
aa thalakku cheraatha thoppiyethundu..?


Wednesday, January 12, 2011 at 11:46:00 AM GMT+3
കൊമ്പന്‍ said...

പടം കാണട്ടെ എന്നിട്ട് പറയാം


Wednesday, January 12, 2011 at 11:46:00 AM GMT+3
ഹരിപ്രിയ said...

njan kandathanu ee movie....

ethandu athe samayathu irangiya, vijayicha pala movieyekkalum orupaadu munnil nilkkunnathanu ithu...

oro kadhapathrathinteyum abhinayam, oru veritta chintayiloode munnottu pokunna script ellam kondum nallathu enna abhiprayam namukku ee cinemaykku kodukkavunnathu..

pakshe ithu theater il oru masam polum oodiyo ennu ariyilla.... njan kananam ennu vicharichappozhekkum ee cinema maari...

CD eduthanu kandathu.. kalla CD alla.. :)


Wednesday, January 12, 2011 at 11:50:00 AM GMT+3
Rakesh KN / Vandipranthan said...

ayyo njan ithuvare kandilla...


Wednesday, January 12, 2011 at 11:55:00 AM GMT+3
Elayoden said...

അകംബാടം, ഒരു കള്ള CD കിട്ടുമോ നോക്കട്ടെ..

"ചപ്പു ചവറു പടത്തിനു വരേ പാലഭിഷേകം നടത്തുന്ന വങ്കന്‍ ഫാന്‍സു കാര്‍ക്കു മിടയില്‍ ഇത്തരം
സിനിമകള്‍ക്ക് എവിടെന്ന് കിട്ടും കാണികള്‍ ?
അതു കൊണ്ട് നിങ്ങളീ സിനിമക്ക് പബ്ലിസിറ്റി കൊടുക്കുന്ന യാതൊന്നും ചെയ്ത് പോവരുത്!
നിങ്ങളീ സിനിമ കണ്ടിട്ടില്ല-കേട്ടിട്ടില്ല..ഇനി കേള്‍ക്കാനേ പോവുന്നില്ല..!!"


Wednesday, January 12, 2011 at 12:03:00 PM GMT+3
Younus said...

malayaalaththil aduttha kaalatthu vanna oru nalla cinema....you might be watched...


Tuesday, February 21, 2012 at 5:37:00 PM GMT+3
അഷ്റഫ് said...

കണ്ടു ഇഷ്ട്ടമായി, മലയാള സിനിമാ ചവറില്‍ നിന്നു കിട്ടിയ ഒരു നല്ല പടം.


Wednesday, April 4, 2012 at 12:35:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors