RSS

Followers

എന്റെ പ്രണയം കാത്തുസൂക്ഷിച്ചവള്‍!


പ്രണയം എന്റെ ക്യാമറ കണ്ണുകള്‍ക്ക് ലഹരി നല്‍കുമ്പോള്‍..
ഇവിടെ ക്ലിക്കിയാല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം.
മദീന..
നീ
പ്രവാചകനെ(സ) പ്രണയിച്ച സുന്ദരി..
പ്രവാചകന്റെ(സ)പ്രണയം നേടിയ ഭാഗ്യവതി!
ആട്ടിയോടിക്കപ്പെട്ടവന്‍
ചക്രവര്‍ത്തിപോല്‍ ആനയിക്കപ്പെട്ടത്
നിന്റെ കാരുണ്യം വിളയുന്ന
സ്നേഹതീരത്തേക്ക്..
മണലാരണ്യത്തിന്റെ പാരുഷ്യമേറ്റ
ആ പാലായനത്തിന്റെ
നീണ്ട രാവുകള്‍ക്കൊടുവില്‍
ആ രണ്ടു അഭയാര്‍ത്ഥികള്‍ക്കായി..
നീ നീട്ടിയ സ്നേഹകരവല്ലിയില്‍
മരണം വരെ സ്നേഹമതിയായ്
അവരെ പുല്‍കിയവള്‍ നീ..
പനമരത്തണലാല്‍ കാമുകിയുടെ ഹൃദയ കവാടം
തുറന്നവള്‍ നീ..
തേനിറ്റും കാരക്കകൊണ്ടും*
അഖീഖ് നദിയുടെ കുളിര്‍ത്തണ്ണീര്‍ കൊണ്ടും*
ജീവന്‍ കാത്തരുളിയവള്‍ നീ...
മാമലകള്‍* കൊണ്ട് അമ്മയെ പോലെ
സം‌രക്ഷിച്ചവള്‍ നീ..
വിരിമാറില്‍ ഒരു ചാലു പിളര്‍ന്ന്*
ഉഹദില്‍ നീ കാണാ മറയൊരുക്കി*..
ശത്രുവില്‍ നിന്നും
എന്റെ പ്രണയം കാത്തവള്‍ നീ..
ഒടുവില്‍
മാതൃകയാക്കാന്‍
ഒരു ജീവിതവും
മാറോണടക്കാന്‍ ഒരു ദര്‍ശനവും
തന്ന്
നീ നെഞ്ചിലെ ആറടിമണ്ണില്‍
വിശ്വദീപത്തെ മാറോടണച്ച് കാത്തരുളുന്നവളും നീ !
മദീനാ..
നിന്നില്‍ അസൂയ ചൊരിയാത്ത*
മണ്ണേതുണ്ട് ഈ ദുനിയാവില്‍ !
മദീനാ നിന്നെ ഓര്‍ത്ത് പുളകം
കൊള്ളാത്ത മനമേതുണ്ട് ഈ ദുനിയാവില്‍* !
-----------------------------------------
*-മദീന 100 ഓളം വിഭിന്ന രുചി ഭേദങ്ങളില്‍ ലഭ്യമായ മദീന കാരക്ക പ്രസിദ്ധമാണു.
*-വാദി അഖീഖ്. നബി വചനത്താല്‍ പ്രശോഭിതമായ മദീനയിലെ പ്രസിദ്ധമായ നദി.
*-ഉഹദ് മല,അയിര്‍ മല.തൗര്‍ മലകളാല്‍ ചുറ്റപ്പെട്ട മദീനാ ഭൂപ്രദേശം.
*‌- റമദാന്‍ മാസത്തില്‍ നടന്ന ഖന്തക്ക് യുദ്ധത്തിനായി രണ്ടര കീലോമീറ്റ്ര്‍ നീളത്തിലും
മൂന്നര മീറ്റര്‍ ആഴത്തിലും ആയി ആറു ദിവസങ്ങള്‍ക്കുള്ളില്‍ നബി(സ) അടക്കം
ആയിരത്തി അഞ്ഞൂറിനടുത്ത് മുസ്ലിംകള്‍ ചേര്‍ന്ന് കീറിയ കിടങ്ങാണു
അവരെ പതിനായിരത്തിലേറെ വന്ന ശത്രുക്കളുടെ പടയില്‍ നിന്നും രക്ഷിച്ചത്.
*-ഉഹദ് യുദ്ധത്തില്‍ പരാജയപ്പെട്ട മുസ്ലിം സൈന്യം പ്രവാചകനെ(സ)
ഉഹദ് മലയിലെ ഒരു ഗുഹയില്‍ (ഗുഹയെന്നു പറഞ്ഞു കൂട..അതൊരു തീരെചെറിയ മലയിടുക്കാണു.
*-ഭൂമിയിലെ സ്വര്‍ഗ്ഗത്തോപ്പ് എന്നറിയപ്പെടുന്ന രവ്ലാ ഷരീഫ് സ്ഥിതി ചെയ്യുന്നത് മദീനയിലാണു.
( പ്രവാചകന്റെ വീടിനും വീടിനോടുചേര്‍ന്ന പള്ളിയിലെ മിംബറിനുമിറ്റയിലുള്ള സ്ഥലമാണു
രവ്ലാ ഷരീഫ് എന്നറിയപ്പെടുന്നത്.
*- ഭൂമിയില്‍ ഓരോ സെക്കന്റിലും ആവര്‍ത്തിക്കപെടുന്ന മനുഷ്യ നാമധേയം
പ്രവാചന്റെതത്രേ! ആ പ്രവാചന്റെ ഖബറിടം മദീന നെഞ്ചിലേറ്റുന്നു.
----------------------------------------------------------------


3 Responses to "എന്റെ പ്രണയം കാത്തുസൂക്ഷിച്ചവള്‍!"
mukthaRionism said...

മദീനാ നിന്നെ ഓര്‍ത്ത് പുളകം
കൊള്ളാത്ത മനമേതുണ്ട് ഈ ദുനിയാവില്‍..

നല്ല വരികള്‍..
മദീന കാണാന്‍ കൊതി..

ഭാവുകങ്ങള്‍..


Sunday, May 2, 2010 at 12:43:00 PM GMT+3
Mohamed Salahudheen said...

പ്രാര്ഥനയോടെ


Sunday, May 2, 2010 at 2:57:00 PM GMT+3
Anonymous said...

മദീനയിലെ ഓരോ ചരിത്ര സ്ഥലങ്ങളും .. മനസിലൂടെ കടന്നു പോയി.. പ്രാർഥനയോടെ..


Tuesday, May 4, 2010 at 8:44:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors