ശ്രീ ചൈയ്തന്യാനന്ദ തരികിട തട്ടിപ്പു ആസാമികള്‍ ബൂലോകം വായനക്കാര്‍ക്കെഴുതിയ തുറന്ന കത്ത്!
പ്രിയ ഭക്തശിരോമണികളേ,
സമീപകാലത്തുണ്ടായ ചില സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍
ചില നഗ്ന സത്യങ്ങള്‍ പ്രിയ ഭക്തരുടെ മുന്നില്‍ തുറന്നു പറയേണ്ട സമയമായി എന്നുള്ളതു കൊണ്ടാണു ഈ തുറന്ന കത്ത്.
ബൂലോഗത്തെ പ്രിയ വായനക്കാര്‍ ഇതിലെ യാധാര്‍ത്ഥ്യം മനസ്സിലാക്കി ഞങ്ങള്‍ക്കു പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന
ശുഭാപ്തി വിശ്വാസത്തില്‍ കുറിക്കട്ടെ..
ഒരു സ്വാമി പരിവേഷം പതിച്ചുകിട്ടുക എന്നു വെച്ചാല്‍ നിങ്ങള്‍ കരുതും പോലെ അത്ര എളുപ്പമുള്ള
പണിയല്ല..
ഇപ്പോ ന്റെ കാര്യം തന്നെ നോക്കൂ..
സ്കൂളില്‍ നേരെ ചൊവ്വേ പോവാത്തതു കൊണ്ടും നാട്ടില്‍ അല്ലറ ചില്ലറ തരികിട തട്ടിപ്പു കേസുകെട്ടുള്ളതു കൊണ്ടും നാലു കാശു കയ്യീ വന്നാ അതു കള്ള് കുടിച്ചും ലവളുമാര്‍ക്കു കൊടുത്തും തീര്‍ക്കുന്നതു കൊണ്ടും
നിങ്ങള്‍ കരുതും പോലെ നേരെ ചൊവ്വേ പണീയെടുത്തു ജീവിതം മുന്നോട്ടു കൊണ്ടു പോവുക എന്നതു
വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നു ഊഹിക്കാമല്ലോ.
(എന്റെ വെബ്സിറ്റില്‍ കൊടുത്തിരിക്കുന്നതു മുഴുവനും പുളുവാ..പക്ഷേ നിങ്ങളും
നാളെ അങ്ങനെയൊക്കെയേ ബയൊഡാറ്റ കൊടുക്കാവൂ..ജസ്റ്റ് റിമംബെര്‍ ദാറ്റ്!)
ഈ സാഹചര്യമാണു മറ്റേതൊരു നിഷ്കളങ്കനേയും പോലെ എന്നെയും ഈ ഫീല്‍ഡിലേക്ക് എത്തിച്ചതു..
കുറച്ചു ഹോമം, ഇത്തിരി പൂജ, കീര്‍ത്തനം,ശ്ലോകം,പിന്നെ മേംന്ബൊടിക്കു അവിടെം ഇവ്ടെം ഇത്തിരി സംസ്കൃതം..ഇതു കേട്ടാ മതീ..ശറപറാന്നു ഭക്തജനം ഒഴുകി വരുംന്നു ന്റെ സ്വാമിജിയാണു എനിക്കു ഉപദേശം തന്നതു..
ത്രേ വെണ്ടൂ ഈ പണിക്ക് എന്നു എനിക്കും മനസ്സിലായി..
ആളെ പറ്റിക്കുക അഥവാ ഭക്തി വിറ്റു കാശാക്കുക എന്നതു വളരെ രസകരമായ ഒരു കാര്യം തന്നെയാണെന്നു
ഞാന്‍ മനസ്സിലാക്കുന്നതു ഈ ഒരു പ്രതിസന്ധി ഘട്ടത്തിലാണു..
പക്ഷേ അതത്ര എളുപ്പമുള്ള ഒന്നാണെന്നു നിങ്ങള്‍ ധരിക്കരുത്..
ഒരു സ്വാമി പരിവേഷത്തിലേക്കെത്തിച്ചേരാന്‍ നാം തന്നെ എന്തെന്തു ത്യാഗങ്ങള്‍ സഹിച്ചിരിക്കുന്നു..
അടിപൊളി ജീന്‍സും ടീ ഷ്ര്ട്ടും ഇട്ട് പൂതി തീരാത്ത ഞാന്‍ ഈ കാഷായ വസ്ത്രം ചുറ്റിക്കെട്ടി നടക്കേണ്ടീ
വന്നു..മൂക്കറ്റം പട്ടയടിച്ചു നട്ടുച്ച വരെ കിടന്നുറങ്ങിയിരുന്ന ഞാന്‍ അതിപുലര്‍ചേ എഴുന്നേറ്റു
നാമം ജപിക്കാനും മന്ത്ര കുന്ത്ര തന്ത്രങ്ങള്‍ പഠിക്കാനും തുടങ്ങി..
അപ്പോഴൊക്കെയും എന്റെ മനസ്സ് നാളെ കൈ വരുന്ന ആ അസുലഭ സുന്ദര സുരഭില ജീവിതത്തെ ഓര്‍ത്ത്
തളരാതെ പിടിച്ചു നില്‍ക്കുകയായിരുന്നു..
ഒരു പാടു കഷ്ടപ്പെട്ടാ ഭക്തരെ..ഇവിടം വരെയെത്തിയതു..
എത്രയെത്ര കൊടുക്കല്‍ വാങ്ങലുകള്‍,പാരവെപ്പുകള്‍,തന്ത്രങ്ങള്‍,വെട്ടിപ്പുകള്‍, ബിനാമി ഇടപാടുകള്‍,
ബിനാമി സിനിമാ സീരിയല്‍ നിര്‍മ്മാണം,രാഷ്ട്രീയ-കൊട്ടേഷന്‍ ബന്ധങ്ങള്‍....
ചുമ്മാ കാവി ചിറ്റിനടന്നാ മാത്രം ഇവിടെത്തുകില്ലെന്നു നിങ്ങളറിയണം.
ഈ പത്തു മുപ്പത്തി രണ്ടാം വയസ്സില്‍ എന്തൊക്കെ (സുഖം)അനുഭവിച്ചു..
ഓര്‍ക്കുംബഴേ കുളിരു കോരുന്നു..
ഇപ്പൊ പത്തു നൂറ്റംബതു ആശ്രമങ്ങള്‍ നാടൊട്ടുക്കായി..
ഒരുപാടു സ്ഥാപനങ്ങള്‍,ഒര്‍ഗനിസെഷന്‍സ്,ചാരിറ്റബിള്‍സ്..
(ഒക്കെ ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍..അല്ലാതതെന്താ..ബട്ട് യൂ ഷുഡ് ഫൊല്ലൊവ് ദെ സേം..)
ഇത്രയൊക്കെയായാല്‍ പിന്നെ
ഞാനെന്തു ചെയ്യണം ന്നാണു ഇങ്ങളീ പറേണതു..
കാണിക്കയായും നേര്‍ച്ചയായും സംഭാവനായായും ഈ മണ്ട ശിരോമണികള്‍ തരുന്ന
കാശു പിന്നെ പുഴുങ്ങി തിന്നാന്‍ പറ്റുമോ..
എത്രയാന്നു വെച്ചാ ഇതും കെട്ടിപ്പിടിച്ചിരിക്കുക..
ഞങ്ങള്‍ ഈ കാശു പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കു വീതിച്ചു കൊടുക്കുന്നാതില്‍ എന്താണു തെറ്റ് ?
നല്ല ബംഗ്ലാവു കെട്ടുന്നതിലും ഭൂമി വാങ്ങിക്കൂട്ടുന്നതിലും നിങ്ങള്‍ എന്തു തെറ്റാണു കാണുന്നതു..
കാശ് കയ്യീ വന്നാ ഈ പറേണ ഇങ്ങളൊക്കെ ഇതിലും വലിയ തെമ്മാടിത്തരങ്ങള്‍ കാണിക്കും.
ഇല്ലെന്നു പറയാന്‍ ചങ്കൂറ്റ്മുണ്ടോ നിങ്ങള്‍ക്കു ? ഹല്ല ഞാന്‍ ചോദിക്കുകയാണു..!
യൂ നോ..ഇത് ഹൈ ടെക് യുഗമാണു.
പാവങ്ങളുടെ പാര്‍ട്ടിക്കാര്‍ പണ്ട് ഒളിവിലും പട്ടിണിയിലും മുണ്ടു മുറുക്കിയുടുത്തും
കഴിഞ്ഞെന്നു കരുതി ഇപ്പഴും അങ്ങനെ നടക്കണംന്നു നിങ്ങ പറയില്ലല്ലോ..
ഗാന്ധിജി പണ്ടു ഒറ്റമുണ്ടുടുത്ത് നടന്നൂന്ന് കരുതി ഇപ്പഴത്തെ കോങ്ക്‌റസ്സ് സഗാക്കള്‍
അടിച്ചു പൊളിച്ചു നടക്കുന്നതില്‍ നിങ്ങള്‍ക്കു തെറ്റ് കാണാന്‍ കഴിയുന്നില്ല..
പാവം സന്ന്യാസിമാര്‍ മാത്രം ഇപ്പഴും
പണ്ടേ പോലെ കാടും കാട്ടരുവിയും കാട്ടു പഴവും തിന്നു നടക്കണമെന്നു പറയാന്‍
നിങ്ങള്‍ക്കു നാണമില്ലേ..
..എന്താ സന്ന്യാസിക്കു മാത്രം മാറ്റം വരാന്‍ പാടില്ലന്നാണോ..
ഇതെന്തു ന്യായം ? ഇതെന്തു നീതി ?
ഞങ്ങളും മനുഷ്യരാണു..
(അതായതു ദൈവം മനുഷ്യരൂപത്തില്‍ വന്നാല്‍ പിന്നെ
മനുഷ്യന്റെ വിചാര വികാര സിനിമാനടി മോഹം ദൈവത്തിനു മുണ്ടാകുമെന്നോര്‍ക്കണം)
തല്‍ക്കാലം എന്നെ ഒരു സിനിമാനടിക്കൊപ്പം പിടിച്ചതു കൊണ്ടോ
ബൈ ദ ബൈ..ആ ആശ്രമ വനിത തന്ന
എന്റെ ഗ്യാസ് ട്രബിളിന്റെ ഗുളിക ഞാന്‍ വാങ്ങി കുടിക്കുകയും
ആ ഗുളിക വളരെ കൈപ്പുരുചി ആണെന്നു ചെവിയില്‍ പരാതി പറഞ്ഞപ്പോള്‍ പാവം ആ ആയമ്മ കൈതട്ടി കട്ടിലില്‍
വീഴുകയുമാണു ചെയ്തത്..(ബാക്കിയെല്ലാം മോര്‍ഫിങാ..സത്യായിട്ടൂം)
കഷ്ടം നിങ്ങള്‍ അതെല്ലാം തെറ്റിധരിച്ചു. തെറ്റിധരിച്ചു...
എല്ലാം സ്വാമിജിയുടെ ഒരു മായയായിരുന്നു എന്നു നിങ്ങള്‍ തിരിച്ചറിയുംബോല്‍ എന്നെ കല്ലെറിയുന്നവരൊക്കെ
നെഞ്ചു പൊട്ടി രക്തം ലിറ്ററു കണക്കിനു ഛര്‍ദ്ദിച്ചു ശ്വാസം മുട്ടി കയ്യും കാലും കുഴഞ്ഞ് നിലത്ത് വീണു ചത്തു പണ്ടാരമടങ്ങുന്നതു ഞാനെന്റെ ദിവ്യ ദൃഷ്ടിയാല്‍ കണ്ട് ആനന്ദം കൊള്ളുന്നുണ്ട്..
കമിങ് ടു ദി പോയിന്റ്..
കംബ്യൂട്ടറില്‍ മോര്‍ഫിങ് നടത്തി ബെഡും ടീവിയും റ്റേബിള്‍ ലാംബും വരെ ത്രീഡി മാക്സില്‍ ഉണ്ടാക്കി
ഒരു സിനിമാ നടിയെപ്പോലെ ഒരു ത്രീ ഡി കാരക്റ്റര്‍ ആഡ് ചെയ്ത് വ്യാജ വീഡിയൊ ക്ലിപ്പ്
റ്റീവിയിലും യൂട്യൂബിലും കേറ്റി എന്റെ ഭക്തരെ തെറ്റിധരിപ്പിച്ചതു കൊണ്ടോ
സന്തോഷത്തോടെ കഴിഞ്ഞിരുന്ന ങടെ ഒരു
സാമിയെ ആസാമിയാക്കി ജയിലിലയച്ചത് കോണ്ടൊ..ഞങ്ങടെ ഈ പ്രസ്ഥാനം തകരൂല്ല ..
ഞങ്ങള്‍ ഇനിയും ഉയിര്‍ത്തെഴുന്നേല്‍ക്കും...
ഇവിടെ മണ്ടശിരോമണികളായ ഭകതജനങ്ങളും
കാശിനു മുന്നില്‍ എന്തിനും തയ്യാറുള്ള
സില്‍മാ നടികളുമുണ്ടെങ്കില്‍ ഞങ്ങ ഇനിയും ബെലസും മോനെ...
ഞങ്ങടെ മുദ്രവാക്യം തന്നെ
"പെണ്ണില്ലാതെന്തു പൂജാ..സില്‍മാ നടിയില്ലാതെന്തു പൂജാരി."
എന്നതാനെന്നു ഇപ്പഴങ്കിലും മനസ്സിലായിക്കാണുമല്ലോ.
പിന്നെ ഒരു പ്രധാന കാര്യം ഉണര്‍ത്തുവാനുണ്ട്.
അടുത്ത കാലത്തായി സാമിമാരുടെ വീരസാഹസിക കഥകള്‍ പത്രത്തിലും ടീവിയിലും ഇന്റര്‍നെറ്റിലുമൊക്കെ
അടിക്കടി വരുന്നതിനാല്‍ ഒരു പാടു ചെറുപ്പക്കാര്‍,മധ്യവയസ്കര്‍,പെന്‍ഷന്‍ പറ്റിയ പൂതി മാറാത്ത കെളവന്മാര്‍,സിനിമാരംഗത്തുള്ളവര്‍ തുടങ്ങി വലിയൊരു ജനവിഭാഗം തന്നെ ഈ രംഗത്തേക്കു
ഒഴുകി വരുന്നുണ്ട്..
എനിക്കൊന്നേ പറയാനുള്ളൂ..
ആരും ആക്രാന്തം കാട്ടരുത്..
നമ്മള്‍ ആസാമിമാര്‍ക്കായി ഒരു
സംഘടന രൂപീകരിക്കും..
ഒരോ സ്റ്റേറ്റ്,ജില്ല,കോര്‍പ്പരേഷന്‍,താലൂക്ക്,പഞ്ചായത്ത്,വാര്‍ഡ്..
എന്തിനു ഓരൊ അങ്ങാടി മുക്കിലും മൂലയിലും നമ്മള്‍ ആശ്രമങ്ങള്‍ തുടങ്ങും..
അതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നാണു എനിക്കു
അറിയിക്കാനുള്ളത്.
തല്‍ക്കാലം ഞാന്‍ സ്വ ശരീര രക്ഷതു മായയായി മറയലാം ന:മ.
എന്നു
വിധേയപൂര്‍വ്വം,
ശ്രീ ചൈയ്തന്യാനന്ദ തരികിട തട്ടിപ്പു ആസാമികള്‍.
Subscribe to:
Post Comments (Atom)
“കാശ് കയ്യില്‍ വന്നാല്‍ ഈ പറയണ നിങ്ങളൊക്കെ ഇതിലും വലിയ തെമ്മാടിത്തരങ്ങള്‍ കാണിക്കും”
ഇത് കലക്കി
സന്യാസി അല്ല ഇവരൊക്കെ ‘തോന്യാസി’ യാ
Saturday, March 6, 2010 at 7:38:00 PM GMT+3
അല്ലയോ മഹാനുഭാവാ പ്രണാമം.
Saturday, March 6, 2010 at 9:28:00 PM GMT+3
http://malayalam.deepikaglobal.com/CAT3_sub.asp?ccode=CAT3&newscode=112129
Sunday, March 7, 2010 at 10:21:00 AM GMT+3
സ്വാമിയണ്ണാ സ്വാമിയണ്ണാ നിങള്‍ സ്വാമിയല്ല, പുലിയാണ് കടുവപ്പുലി!
Sunday, March 7, 2010 at 11:33:00 AM GMT+3
http://www.mathrubhumi.com/story.php?id=87800&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29
Sunday, March 7, 2010 at 11:22:00 PM GMT+3
"പെണ്ണില്ലാതെന്തു പൂജാ..സില്‍മാ നടിയില്ലാതെന്തു പൂജാരി."
അതെന്നെ സ്വാമിന്‍.....
സമ്മയ്ച്ചു.
Thursday, March 11, 2010 at 10:56:00 PM GMT+3
എന്റെ ബ്ലോഗിലെ താങ്കളുടെ കമന്റ് വഴിയാണ് ഇവിടെയെത്തിയത്.
ഒരു ആസാമി ആകാന്‍ ഇത്രത്തോളം പെടാപ്പാട് പെടണമെന്ന് അറിഞ്ഞിരുന്നില്ല...
ഇതിനു മുമ്പുള്ള പോസ്റ്റിലെ കാര്‍ട്ടൂണുകളും നന്നായിട്ടുണ്ട്... ചിരിച്ച് ചിരിച്ച് ഒരു വിധമായി...
Friday, March 12, 2010 at 7:03:00 PM GMT+3
@ഒഎബി
പ്രിയ ഭക്തനെങ്കിലും നമ്മുടെ അരുള്‍പാടുകള്‍ ശ്രദ്ധിക്കുകയും അവ ജീവിതത്തില്‍ പകര്‍ത്തുകയും
ചെയ്യുക..(ഞാന്‍) നന്നായി വരട്ടെ.!
((ഇങ്ങക്ക് ഒരാക്കെങ്കിലും ഞമ്മളു പറാഞ്ഞതു പുടികിട്ടീലോ.സന്തൊസായി !))
---താങ്കളുടെ സന്ദര്‍ശനത്തിനും കമന്റിനും നന്ദി!---
@നീലത്താമരേ..വായിച്ച് കമന്റിട്ടതില്‍ വളരെ സന്തോഷം..
വര ഇഷ്ട്ടമായതിലും...
ഇനിയും വരണേ...
Friday, March 12, 2010 at 9:02:00 PM GMT+3
എന്തോരം സ്വാമികളാണേയ്,എല്ലേരും ഇപ്പം സ്വാമികോഴ്സിനാ
പഠിക്കണേ ! ആരാ പറഞ്ഞേ ഈനാട്ടില്‍ പഠിച്ചിട്ടൊന്നും ഒരു
കാര്യൂല്ലാന്ന് ! ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്വാമീസ് കോച്ചിംഗ് കേന്ദ്രയിലേക്ക്
അപേക്ഷ ശണിക്കുന്നു...
Saturday, March 13, 2010 at 8:29:00 PM GMT+3
നൗഷാദ് ഭായ്.. വരയും അതോടൊപ്പം എഴുത്തും തകര്‍പ്പനായി വരുന്നല്ലോ...
Sunday, March 14, 2010 at 4:33:00 PM GMT+3
>>കാശ് കയ്യീ വന്നാ ഈ പറേണ ഇങ്ങളൊക്കെ ഇതിലും വലിയ തെമ്മാടിത്തരങ്ങള്‍ കാണിക്കും.
ഇല്ലെന്നു പറയാന്‍ ചങ്കൂറ്റ്മുണ്ടോ നിങ്ങള്‍ക്കു ? ഹല്ല ഞാന്‍ ചോദിക്കുകയാണു..! <<
അതൊരു ഒന്നൊന്നര ചോദ്യമായി നൌഷാദ്, പണം കയ്യിൽ വന്നാൽ പിണവും വായ് തുറക്കും എന്നല്ലേ !!
ഓ.ടോ
പിന്നെ ആ ഒ.എ.ബി യെ ശിഷ്യനാക്കല്ലേ ..ആശ്രമം കുളം തോണ്ടും :)
Wednesday, April 21, 2010 at 11:40:00 AM GMT+3
Post a Comment