RSS

Followers

BREAKING NEWS !!!!!(YEAR 2020 A.D). മലയാള സിനിമയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നു !!!!!


പുരാതന സിനിമാ ചരിത്ര ഗവേഷകരുടെ ആഴത്തിലുള്ള പഠനത്തില്‍ നിന്നും
ലോക സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും ദുരന്ത പൂര്‍ണ്ണമായ അന്ത്യമായിരുന്നു മലയാള സിനിമയുടെത് എന്നാണ് കാണാന്‍ കഴിയുന്നത്.
--------
ഇങ്ങനെ ഒരു ചലച്ചിത്ര വ്യവസായം നില നിന്നിരുന്നോ അഥവാ നിലനിന്നിരുന്നെങ്കില്‍
തന്നെ അവയെ സിനിമ എന്ന് വിളിക്കാമോ എന്ന് പോലും പുതിയ ഗവേഷണ കുതുകികള്‍ സംശയം ഉന്നയിച്ചതായും കാണുന്നു.
--------
കേരളം എന്നാ കൊച്ചു സംസ്ഥാനം ഉടനീളം നടത്തിയ സമഗ്രമായ അന്വഷണത്തില്‍
നാട്ടുകേള്‍വികള്‍, ചില നാടന്‍പാട്ടുകള്‍, മുത്തശ്ശി കഥകള്‍, പഴംപുരാണങ്ങള്‍, വെരി ഓള്‍ഡ്‌ കണ്ട്രി മെന്‍സ് മെമ്മറീസ്, മലയാളിക്ക് മാത്രം സ്വന്തമായ ഭൂത കാല പൊങ്ങച്ചം പറച്ചില്‍ തുടങ്ങിയവയെ അടിസ്ഥാന മാക്കി തയ്യാറാക്കിയ പരമാവധി വിവരങ്ങള്‍ ഇത്രയുമാണ്.
--------
റിപ്പോര്‍ട്ട് ---------------
--------
(( താഴെ കാണുന്നത് വിക്കീപീഡിയ എന്ന അതിപുരാതന വെബ്സൈറ്റില്‍ നിന്നും കണ്ടെടുത്തതാണ് ..ഇത് സത്യമാണോ അല്ലയോ എന്ന് ഉടേ തമ്പുരാനറിയാം !-ഗവേഷകര്‍- ))
--------
1928-അദ്യ മലയാളചലച്ചിത്രം വിഗതകുമാരന്‍ പുറത്തിറങ്ങി,സംവിധാനം:ജെ.സി.ഡാനിയേല്‍.
--------
1938-പിന്നീട് മലയാള സിനിമയ്ക്ക് ഒരു പുനര്‍ജന്മമുണ്ടായത് 1938-ല്‍ ബാലന്‍ ഇറങ്ങിയതിന് ശേഷമായിരുന്നു.ആദ്യത്തെ ശബ്ദചിത്രവും ബാലന്‍ ആയിരുന്നു.എസ് നൊട്ടാണിയായിരുന്നു സംവിധായകന്‍.
--------
1954-രാമു കര്യാട്ടും,പി.ഭാസ്കരനും കൂടി സംവിധാനം ചെയ്ത നീലക്കുയില്‍ രാഷ്ട്രപതിയുടെ വെള്ളിമെഡല്‍ നേടി.അങ്ങനെ നീലക്കുയില്‍ വഴി മലയാളചലച്ചിത്രത്തിന് അദ്യ ദേശീയ അംഗീകാരം കിട്ടി.
--------
1961-മലയാളത്തിലെ ആദ്യ കളര്‍ ചിത്രമായ കണ്ടം ബെച്ച കോട്ട് പുറത്തിറങ്ങി,സംവിധാനം:ടി.ആര്‍.സുന്ദരം.
--------
1965-രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ കിട്ടി.
--------
1969-കേരള സര്‍ക്കാര്‍ മലയാളചലച്ചിത്രങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തി.പി.സുബ്രഹ്മണ്യം സംവിധാനം ചെയ്ത കുമാരസംഭവം ആദ്യ അവാര്‍ഡിനര്‍ഹമായി.
--------
1975-കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ സ്ഥാപിച്ചു.
--------
1978-മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ തച്ചോളി അമ്പു പുറത്തിറങ്ങി.
--------
1982-മലയാളത്തിലെ അദ്യ 70 എം.എം സിനിമയായ പടയോട്ടം പുറത്തിറങ്ങി.
--------
1984-ഇന്ത്യയിലെ ആദ്യത്തെ ത്രിമാനചലച്ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ മലയാളത്തിൽ പുറത്തിറങ്ങി.
--------
--------
2010 A.D.
തൊട്ടുള്ള മലയാള സിനിമ യുടെ ചരിത്രമാണ് മേല്‍സൂചിപ്പിച്ച പോലെ
ഗവേഷകര്‍ കണ്ടെത്തിയത്..
--------
(അത് കണ്ടെത്താന്‍ ഞങ്ങള്‍ പെട്ട പാട് ദൈവം തമ്പുരാനും മാത്രേ അറിയൂ..
ഇതിലും എളുപ്പമായിരുന്നു സഹാറ മരുഭൂമിയില്‍ കടുക് മണി തിരയുന്നത്.-ഗവേഷകര്‍-)
--------
റിപ്പോര്‍ട്ട് ഇങ്ങനെ തുടരുന്നു..
ഈ വര്‍ഷത്തിന്റെ തുടക്കത്തോടെ രൂക്ഷമായ തിലകന്‍ - അമ്മ - ഫെഫ്ക -സൂപ്പര്‍ താര - പ്രശ്നങ്ങള്‍ ഇവരുടെ അഹന്തയുടെയും മര്‍ക്കട മുഷ്ടിയുടെയും പ്രേക്ഷകരെ ഇനിയും വിഡ്ഢി കളാക്കാം എന്നാ മിഥ്യാ ധാരണയുടെയും പുറത്തു ഇത് ഒരു ഒപ്പുതീര്‍പ്പിലെതാതെ ചീഞ്ഞു നാറി ചീഞ്ഞു നാറി അവസാനം മലയാള പ്രേക്ഷകര്‍ തന്നെ സഹികെട്ട് പ്രശ്നം " വേണ്ട വിധത്തില്‍ " കൈകാര്യം ചെയ്യുകയായിരുന്നുവത്രേ !.
--------
നിര്‍ഭാഗ്യവശാല്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നത് രേഖപ്പെടുത്തിയോ പറയപ്പെട്ടോ കാണുന്നില്ല.
(ചെലപ്പോ ലവന്മാരുടെ പിന്‍ തലമുറക്കാര്‍ക്ക് നാണക്കേട്‌ വേണ്ട എന്ന ദയ രേഖപ്പെടുത്താതിരുന്നതാവാനും മതി.! - ഗവേഷകര്‍ )
--------
എന്തായാലും അതോടു കൂടെ മലയാള സിനിമാ വ്യവസായത്തിന്റെ പരിപ്പ് എടുക്കുകയും
ഫാന്‍സ് കാരുടെ പിന്‍ബലത്തില്‍ വിഡ്ഢി വേഷം കെട്ടിയാടിയിരുന്ന ചില സൂപ്പര്‍ താരങ്ങള്‍ ,
അത്തരം നടന്മാരെ തലയില്‍ കയറ്റി വച്ച് ലോകത്ത് മുഴുവന്‍ സിനിമയില്‍ മാറ്റത്തിന്റെ കാറ്റ് വീശിയപ്പോള്‍ അതൊന്നും ഉപ്പു നോക്കാന്‍ പോലും തയ്യാറാകാത്ത പ്രേക്ഷരെന്ന വിധി കര്‍ത്താക്കളെ എക്കാലവും പറ്റിക്കാം എന്ന മൂഢ സ്വപ്നത്തിലിരുന്ന തല്ലിപ്പൊളി സംവിധായകര്‍
--------
( ഭാഷ മോശമവുന്നതില്‍ പൊറുക്കണം - ഇവന്മാരെ ഇതിലും മോശമാക്കിയാണ് പറയേണ്ടത്.
ചെയ്തികള്‍ അത്രത്തോളം മോശമായാണ് കണ്ടെത്താന്‍ കഴിഞ്ഞത് .-ഗവേഷകര്‍ -)
--------
കള്ളും കുടിച് തലയ്ക്കു വെളിവില്ലാതെ തിരിച്ചും മറിച്ചും ഒരേ കഥയെഴുതി വിടുന്ന
തിരക്കഥാ കൃത്തുക്കള്‍ , കോമഡി എന്ന പേരില്‍ കോപ്രായങ്ങള്‍ കാട്ടി പ്രേക്ഷകന് ഭക്ഷണത്തിനോട് പോലും മടുപ്പ് തോന്നാന്‍ കാരണക്കാരായ ചില കോമഡി താരങ്ങള്‍,തുടങ്ങി മലയാള സിനിമക്ക് ശാപമായി മാറിയ വിവരം കെട്ട സംഘടനാ ഭാരവാഹികള്‍ അടക്കം, മണല്‍ വാരല്‍,കാക്ക പോറുക്കല്‍,കപ്പലണ്ടി കച്ചവടം,ചൂണ്ടയിടല്‍, കശുമാവിന്‍ തോട്ടത്തില്‍ കശുവണ്ടി പെറുക്കല്‍ ,റോഡരുകിലെ തട്ടുകട , മുറുക്കാന്‍ കട തുടങ്ങി ചിലരുടെ പാരമ്പര്യ തൊഴിലായ ചിരക്കല്‍,ബീഡിതെറുപ്പ് ജോലി വരെ ചെയ്തു ജീവിതം തള്ളി മുന്നോട്ട് നീക്കിയതായി കാണുന്നു.
--------
അതെ സമയം കഴിവുള്ള യഥാര്‍ത്ഥ കലാകാരന്മാര്‍ മറ്റു ഭാഷ സിനിമകില്‍ കുടിയേറുകയും
നിരധി പുരസ്കാരങ്ങള്‍ക്കര്‍ഹാരവുകയും ചെയ്തുവത്രേ .
(പാണ്ടി പ്പടങ്ങള്‍, വിവരമില്ലാത്തവര്‍, കറുത്ത് തടിച്ചവര്‍ എന്നൊക്കെ ഇവറ്റകള്‍ പരിഹസിച്ചിരുന്ന തമിഴ് ഫിലിം വ്യവസായമാണ്‌ കഷ്ട്ട കാലത്ത് സഹായ മനസ്സ് അല്‍പ്പമെങ്കിലും കാട്ടിയത്.
--------
(ഇതാണ് കൊടുത്താല്‍ കൊല്ലത്തും കിട്ടും, ഉപ്പ് തിന്നവന്‍ കൊക്ക കോള കുടിക്കും
എന്നൊക്കെ പറയുന്നതിന്റെ സാരം. അങ്ങനെ തന്നെ വേണം ! - ഗവേഷകര്‍-)
--------
മഞ്ചേരി കോടതിപ്പടി ,ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കറങ്ങിയപ്പോള്‍ കിട്ടിയ രേഖകളില്‍ ഇങ്ങനെ കാണുന്നു.
--------
മഞ്ചേരി : വക്കീലാണെന്നു പറഞ്ഞു കറുത്ത തുണി തോളിലിട്ട് കോടതിയില്‍ കയറി ബഹളം വെച്ച് അലമ്ബുണ്ടാക്കിയത്തിനു ഒരാളെ അറസ്റ്റു ചെയ്തു.
--------
തന്നെ കണ്ടു ജഡ്ജിയും മറ്റു വക്കീലന്മാരും എണീറ്റ്‌ നിന്ന് ബഹുമാനിച്ചില്ല എന്ന് പറഞ്ഞാണിയാള്‍ അക്രമാസക്തനായത്.
--------
കേസില്ല വക്കീലായി ഇയാള്‍ കുറേകാലമായി കോടതി പരിസരത്ത് ചുറ്റിപറ്റി നടക്കുന്നു എന്ന് കോടതിപ്പടിക്കല്‍ പെട്ടിക്കട നടത്തുന്ന ബീരാന്‍ കുട്ടിക്കയുടെ മൊഴികളില്‍ കാണുന്നു.
മഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്ന രാജപ്പേട്ടന്‍ പഴയ പരിചയം വെച്ച്
നല്‍കിയ അമ്പതു രൂപ തിരികെ ചോദിച്ച കാരണം കവലയില്‍ വെച്ച് അടിയുണ്ടാക്കിയ
ഒരു കേസും ഇയാള്‍ക്കെതിരെ ഉണ്ട്.
--------
അവസാനമായി കിട്ടിയ ഒരു രേഖയില്‍ ഇങ്ങനെ ചില വിവരങ്ങള്‍ കൂടി കാണാം ..
തിരുവനന്തപുരം . സെക്രട്ടരിയേറ്റിനു മുന്‍പില്‍ ഉന്തു വണ്ടിയില്‍ കാലാവധി കഴിഞ്ഞ
അച്ചാര്‍, മസാലപ്പോടികള്‍, ബിരിയാണി മസാല, ചിക്കന്‍ മസാല തുടങ്ങിയവ വിറ്റതിനു ഒരാളെ കേരള പോലീസ് അന്വേഷിക്കുന്നു.
--------
തന്റെ ഉന്തു വണ്ടി മോഷണം പോയെന്നു കാണിച്ചു കുഞ്ഞിരാമേട്ടന്‍ എന്നയാള്‍ പോലീസില്‍ പരാതി കൊടുക്കാന്‍ ചെന്നപ്പോള്‍ കസ്റ്റഡിയിലുള്ള വണ്ടി തന്‍റെതാനെന്നു തിരിച്ചറിയുകയും ചെയ്തിരിക്കുന്നു.
മീശ പിരിച്ചു ഭയപ്പെടുത്തുകയും എടാ,പോടാ,പോ മോനെ ദിനേശാ.. എന്നൊക്കെ തന്നെ ഇയാള്‍ വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്യുന്നു എന്ന് കാണിച്ചു ദിനേശന്‍ എന്നൊരാളുടെ പരാതിയും ഇയാള്‍ക്കെതിരെ ഇതേ സ്റെഷനില്‍ നിലവിലുണ്ട്.
--------
ഇയാള്‍ ആരാണ് തന്നോട് പോകാന്‍ പറയാന്‍, എങ്ങോട്ടാണ് താന്‍ പോവേണ്ടത് , എന്നൊക്കെ
വ്യക്തമാകണമെന്നു ശ്രീ. ദിനേശന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടതായും തെളിഞ്ഞിട്ടുണ്ട്.
--------
--------
റിപ്പോര്‍ട്ട് തയാറാകിയത്.
--------
കട്ടപ്പന വീട്ടില്‍ ഉസ്മാന്‍ കുട്ടി & ചെറ്റു വളപ്പില്‍ നാണി


9 Responses to "BREAKING NEWS !!!!!(YEAR 2020 A.D). മലയാള സിനിമയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നു !!!!!"
Naseef U Areacode said...

നൗഷാദ് ഭായ്...
വളരെ തിരക്കിട്ട് പോസ്റ്റിയതാണോ?
കുറച്ച് അക്ഷരത്തെറ്റുകള്‍ കണ്ടപ്പോള്‍ ചോദിച്ചതാ.(ഞാനൊരു expert ആയതുകൊണ്ടൊന്നും അല്ലകേട്ടോ...തിരിച്ച് എന്റെതിലെ തെറ്റുകളും കാണുമ്പോള്‍ കാണിക്കണേ..)
"പുരാതന സിനിമാചരിത്ര" എന്നായിരിക്കും നല്ലത് എന്ന് തോന്നുന്നു.
കേരളം എന്ന സംസ്ഥാനത്തിലുടനീളം, സംഘടന(സംഖടന)..
അതു പോലെ കുറെ വാക്കുകള്‍ക്കിടയില്‍ സ്പേസ് കയറിയിട്ടുണ്ട്(മൂഡ സ്വപ്ന..., പാണ്ടി പ്പടങ്ങള്‍,..... ).. ശ്രദ്ധിക്കുമല്ലോ..

വര അസ്സലായി എന്ന് വീണ്ടും പറയാതെ വയ്യ.. ആശംസകള്‍..

പിന്നെ ഓര്‍ക്കുട്ട് ശരിയായോ?

computer tips


Wednesday, February 24, 2010 at 11:12:00 AM GMT+3
നൗഷാദ് അകമ്പാടം said...

അക്ഷരതെറ്റുകള്‍ക്ക് സോറി..
ഗൂഗിളിന്റെ പ്രോഗ്രാം ആണ് ഉപയോഗിക്കുന്നത്.
ചില വാക്കുകള്‍ എത്ര ടൈപ്പിയാലും കിട്ടുന്നില്ല..
ഓണ്‍ ലൈനില്‍ ആകുംബോലുള്ള ബുദ്ധി മുട്ട് വേറെ..
താങ്കള്‍ ഏതു സോഫ്റ്റ്‌വെയര്‍ ആണ് ഉപയോഗിക്കുന്നത്..
പറഞ്ഞു തരാമോ..
------
താങ്കള്‍ പറഞ്ഞ രണ്ടു സോഫ്റ്റ്‌ വേറും ഡൌണ്‍ ലോട് ചെയ്തു..
ഒപെനാക്കി നോക്കി അന്തം വിട്ടിരിക്കുന്നു..!!!


Wednesday, February 24, 2010 at 12:24:00 PM GMT+3
Naseef U Areacode said...

ഞാന്‍ ചെയ്യുന്നതു ഇതാണ്.http://thanimalayalam.org ഇല്‍ പോയി മലയാളം ഓണ്‍ലൈന്‍ എടുത്ത് , ആ പേജ് സേവ് ചെയ്ത് വെച്ചാല്‍ internet ഇല്ലാതെ തന്നെ ഉപയോഗിക്കാം..


Wednesday, February 24, 2010 at 1:37:00 PM GMT+3
ഒഴാക്കന്‍. said...

അകമ്പാടം വര ഒരുപാട് ഇഷ്ട്ടായി ഇനിയും വരാട്ടോ ഈ വഴി


Wednesday, February 24, 2010 at 6:32:00 PM GMT+3
Naseef U Areacode said...

ബ്ലോഗില്‍ പറഞ്ഞ രീതിയില്‍ തന്നെ ഓര്‍ക്കുട്ട് ഓപണ്‍ ആവേണ്ടതാണ്. എന്ത് പ്രശ്നമാണ് വന്നത് എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ എനിക്ക് സഹായിക്കാന്‍ കഴിഞ്ഞെക്കും..
തല്‍ക്കാലം ഇതു ശ്രമിക്കു..
www.power.com


Thursday, February 25, 2010 at 11:12:00 AM GMT+3
നൗഷാദ് അകമ്പാടം said...

ഒഴാക്കാടന്‍..ഒരുപാട് നന്ദി..
സന്തോഷം.
തീര്‍ച്ചയായും വരണം..!

നസീഫ് ഭായ്..താങ്ക്‌സ്
ഇപ്പോള്‍ മലയാളം എളുപ്പത്തില്‍ റ്റൈപ്പു ചെയ്യാന്‍ പറ്റുന്നുണ്ട്..

ഇനി ആ പവറില്‍ ഒരു കൈ നോക്കാം..
പിന്തുണക്കു നന്ദിയോടെ..


Saturday, February 27, 2010 at 10:31:00 AM GMT+3
Sabu Kottotty said...

അപ്പൊ ഒരു അയലുവിനെക്കൂടിക്കിട്ടി....
ആശംസകള്‍, വര ഉഷാറായിരിയ്ക്കുന്നു...


Thursday, March 11, 2010 at 9:59:00 PM GMT+3
നൗഷാദ് അകമ്പാടം said...

@കൊട്ടോടിക്കാരന്‍..
വര ഇഷ്ട്ടമായതില്‍ സന്തോഷം..
ഇനിയും വരൂ..
(മോഡറേഷന്‍ എടുത്ത് കളഞ്ഞിട്ടുണ്ടേ..)


Friday, March 12, 2010 at 6:29:00 PM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

വരയും എഴുത്തും നന്നായിട്ടുണ്ട് അകമ്പാടം ഭായ്.. :))


Saturday, June 4, 2011 at 9:41:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors