-പ്രിയേ..നിന്റെ ഈ കഥ പറയുന്ന കണ്ണുകള്‍ ..
കവിത വിരിയുന്ന കവിള്‍ തടങ്ങള്‍..
നോവലെറ്റ് പോലിരിക്കുന്ന നിന്റെ മേനി..
മലയാളം ബ്ലോഗിലേക്ക് ആദ്യമായി കയറി വന്നവന്‍
കമന്ടുകലുറെ നിലവാരം കണ്ടു നില്‍ക്കുന്ന പോലുള്ള നിന്റെ ഈ ഭാവവും..
-തോളില്‍ രട്ടു കൈകളും വെച്ച് -
പിന്നെ ..
പിന്നെ ?
എല്ലാത്തിനു മുപരി ..
....?..ഒന്ന് പറയു..ചേട്ടാ..
നിന്റെ ഈ ബെര്‍ളിത്തരങ്ങള്‍..! അതാണെനിക്ക് ഏറ്റവും ഇഷ്ടമായത്..
പിന്നെ താമസിച്ചില്ല ..മറ്റൊന്നുമാലോചിക്കാതെ നായിക നായകനെ വാരിപ്പുണര്‍ന്നു ..
-------------------------------------------------------------------------------------
നാല്‍കവലയില്‍ കേട്ടത്..
നടുവില്‍ ഒരു വര വരച്ചു രണ്ടു പേര്‍ അപ്പുറത്തും ഇപ്പുറത്ത് നിന്നുമായി
ട്രെടിഷനല്‍ രീതിയില്‍ ശണ്ട തുടങ്ങുന്നു..
" ഫ..ചെറ്റേ.."
തൂ..തെണ്ടി.."
മലയാളം ബ്ലോഗ്ഗുകളില്‍ മാത്രം അവൈലബിലായിട്ടുള്ള സകല തെരിവാകുകളും
അടക്കം രണ്ടുപേരും പരസ്പരം വിളിക്കുന്നു..
പക്ഷെ അടിപിടി മാത്രം നടക്കുന്നില്ല..
ഓടിക്കൂടിയ ആള്‍ക്കൂട്ടം ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്നും നിരാശയുടെ മരുഭൂമിയിലേക്ക് വീഴാന്‍ തുടങ്ങി..
മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ രംഗങ്ങള്‍ പകര്‍ത്താന്‍ ഫോണും പൊക്കിപ്പിടിച്ച് നിന്നവര്‍ക്ക് കൈ കഴക്കാന്‍ തുടങ്ങി..
ലൈവായിട്ടു പകര്‍ത്താന്‍ വന്ന ചാനലുകാര്‍ക്കും മടുത്തു തുടങ്ങി..
പെട്ടന്നാണ് ശബത കോലാഹലങ്ങള്‍ നിലച്ചത്..!
എന്ത് സംഭവിച്ചു..???
വഴക്കിടുന്നവരില്‍ ഒന്നാമന്‍ എന്തോ പറഞ്ഞു..
എന്താ പറഞ്ഞത്..എന്താ പറഞ്ഞത്.???
നിമിഷ നേരത്തേക്ക് ആള്‍ക്കൂടതിനെ വായ മൂടിക്കെട്ടിയത് പോലെയായി..
എങ്ങും കനത്ത നിശബ്തത !!!!
" എടാ..നീയെന്ത പറഞ്ഞത് ?? "
എതിരാളിയുടെ ശബ്തം മുഴങ്ങി !!
" എടാ..തെണ്ടി..നിന്റെ എല്ലാ ബെര്‍ളിത്തരങ്ങലും ഞാന്‍ വിളിച്ചു പറയും..!!!"
മൈ ഗോഡ് !
ബെര്‍ളിത്തരങ്ങള്‍ ?
ബെര്‍ളിത്തരങ്ങള്‍ ??
ബെര്‍ളിത്തരങ്ങള്‍ ???
ജനം ഒരു നിമിഷം അന്തിച്ചു നിന്ന്..
പിന്നെ അവിടെ കൂട്ട അടിയായെന്നു ശേഷം ചരിതം !
-------------------------------------------------------------
ബെര്‍ളിയെ അറിയാതതായിട്ടു ഞാന്‍ മാത്രമേ കാണൂ ..
അച്ചായന്റെ ബ്ലോഗ്ഗിലെക്കെത്താന്‍ ചുമ്മാ ബെര്‍ളി തോമസ് എന്ന് സേര്‍ച്ച് ചെയ്‌താല്‍ മതി ..
അല്ലെങ്കി വേണ്ട..ദേ.. ഇവിടെ ക്ലിക്ക് ചെയ്താലും മതി .
പിന്നെ അവിടെപ്പോയിട്ട് വായി തോന്നിയത് വിളിച്ചു പറയരുത്..
അച്ചായന്റെ വക നല്ല "പാലാ" തെറി കേള്‍ക്കേണ്ടി വരും..
അതും കേട്ട് എന്റെ മെക്കട്ട് കേറാന്‍ വരരുത്..ഇപ്പഴേ പറഞ്ഞേക്കാം..
നന്നായിട്ടുണ്ട് നൌഷാദേ..പുലിയേയാണു വരച്ചതെങ്കിലും ‘ശരീരഭാഷ’ പൂച്ചയുടേതായി പോയി.
പ്രൊഫൈലിലെ ‘സഹപാഡി’യെന്നതു സഹപാഠിയെന്നാക്കുമോ...
നല്ലതുവരട്ടെ...
ജോണീക്കുട്ടി..
Sunday, February 21, 2010 at 2:10:00 PM GMT+3
ജോണിക്കുട്ടി പറഞ്ഞപ്പഴാ ഞാനും ശ്രദ്ധിച്ചത്..
ന്റമ്മേ . ഇനി അത് മതി ഇച്ചായന്റെ തെറി കേള്‍ക്കാന്‍..!!.
..ഞാന്‍ വേഗം മാറ്റി വരക്കാം..
(ഇന്നത്തെ പുലിയുടെ പോസ്റ്റ് കണ്ടപ്പോള്‍ ഓഫീസ് ജോലിക്കിടയില്‍ ചെയ്തുപോയതാണ്..)
അഭിപ്രായത്തിനു വളരെ നന്ദി..!
Sunday, February 21, 2010 at 3:10:00 PM GMT+3
ഇപ്പം എങ്ങനെണ്ട് ?
Sunday, February 21, 2010 at 4:49:00 PM GMT+3
വരയും ആശയവും ഉഗ്രന്‍...
നിങ്ങള്‍ വല്ല മാഗസിനുകളിലോ മറ്റോ വരക്കുന്നുണ്ടൊ?
യാത്ര...
Sunday, February 21, 2010 at 4:55:00 PM GMT+3
നല്ല വരയും നല്ല ആശയവും.. ഉഗ്രന്‍..
നിങ്ങള്‍ വല്ല മാഗസിനുകളിലും വരക്കാറുണ്ടൊ?
യാത്ര...
Sunday, February 21, 2010 at 4:59:00 PM GMT+3
അതൊരു നീണ്ട കഥയാണ് നസീഫെ..
എന്പതുകളുടെ അവസാനത്തിലും തൊണ്ണൂറിന്റെ അദ്ദ്യപകുതി യിലുമായി
കോഴിക്കോട് നിന്നിറങ്ങിയ ഒരു പാട് പ്രസിദ്ധീകരണങ്ങളില്‍ ആര്‍ട്ടിസ്റ്റ് ആയി വര്‍ക്ക് ചെയ്തിരുന്നു..
ഗള്‍ഫിലേക്ക് കയറിയതില്‍ പിന്നെ ചുമ്മാ കുതിവരക്കും എന്നല്ലാതെ...
കോഴിക്കോടിന്റെ കനിവ് ആവോളം നുകര്ന്നവരില്‍ ഒരാളാണ് ഞാനും..
ഒരു പാടു കഥകള്‍ , അനുഭവങ്ങള്‍ , വ്യക്തി വിശേഷങ്ങള്‍..
ബ്ലോഗിങ്ങ് ഒന്ന് തഴങ്ങി വരട്ടെ..
എല്ലാം എഴുതി ബോറടിപ്പിക്കുന്നുണ്ട് ഞാന്‍ ..
ജാഗ്രതൈ !!!
Sunday, February 21, 2010 at 5:28:00 PM GMT+3
ha ha No problem.അതൊക്കെ സഹിക്കാനുള്ള മനക്കരുത്തുമായാണ് ഇവിടെ എത്തിയത്..
അപ്പോ കോഴിക്കോടുമായുള്ള ആ കഥകളൊക്കെ പൊസ്റ്റുകളായി പ്രതീക്ഷിക്കുന്നു...
Monday, February 22, 2010 at 11:14:00 AM GMT+3
വരയുടെ ലോകത്തേക്ക് തിരിച്ചു വന്നത് നന്നായി. വരയും വരികളും സൂപ്പര്‍ .
- Abdul Salim.
Monday, February 22, 2010 at 6:16:00 PM GMT+3
ങ്ങഹ..സലീമും ഇവിടെ ഉണ്ടായിരുന്നോ !
ചുമ്മാ വരുത്തേ ഒരു രസത്തിനു ഈ പരിപാടീം തുടങ്ങി..
ഇതു വരെ പോകുമെന്ന് നോക്കാം..!
Monday, February 22, 2010 at 6:24:00 PM GMT+3
ഹൊ എന്റെ ഭായി ചിത്രം കിടു കിടു
ആശംസകള്‍
Sunday, December 4, 2011 at 8:46:00 PM GMT+3
Post a Comment