ഒരു കരളലിയിപ്പിക്കുന്ന സംഭവത്തിന്റെ നഗ്നമായ ആവിഷ്ക്കാരവും ചില ചിന്തകളും.
---------------------------------------------------------
ഈ രംഗം കണ്ടു നിന്നവര്‍ പറയുന്നതു കൂടി കേള്‍ക്കൂ..
ഒന്നാമന്‍ : അവന് ഈ അറിയാത്ത പണിക്ക് നില്‍ക്കണ്ട വല്ല കാര്യവുമുണ്ടൊ ..
വെറുതെ മനുഷനെക്കൊണ്ടു പറയിക്കാന്‍..!
--------------
രണ്ടാമന്‍ : അതെയതെ..എല്ലാത്തിലും കയ്യിട്ട് വാരുന്ന പണി.
അല്ലങ്കി നോക്ക് ..ഫ്ലിക്കരീ അവനൊരു തരെക്കേടില്ലാത്ത ഫോട്ടോ കടയുണ്ട്..അതുമായി നടന്നാ പോരേ.. ദാ..ഈ വഴിക്കു പോയാ നേരെ അവിടെയെത്താം ..ഈ വഴി പോയാ മദീനാ വിഷന്‍ എന്ന സ്വന്തം കടയിലുമെത്താം ..
ഒക്കെയുണ്ടായിട്ടും ...
--------------
ഒന്നാമന്‍ : അത് തന്നാ പറഞ്ഞത് മനുഷന്റെ ആര്‍ത്തി ആര്‍ത്തി എന്ന്..
ദാ ഇപ്പം കാണുന്നില്ലേ..നമ്മുടെ സിനിമേല് ഒരു തലേക്കെട്ടുകാരനുണ്ടായിരുന്നല്ലൊ..
ഒരു മേനോന്‍..സംവിധാനം,കധ,തിരക്കഥ,എഡിറ്റിംഗ്.സംഗീതം,ഒലക്കേടെ മൂട്..
എന്നിട്ടവസാനം എന്തായി...ദേ..ഇങ്ങോട്ടൊന്ന് നോക്കിയേ എന്നും പറഞ്ഞ് നടന്നിട്ട് ഒരു മനുഷ്യന്‍ തിരിഞ്ഞ് നോക്കിയോ...പാവം തല തിരിഞ്ഞു പോയില്ലേ..!
--------------
രണ്ടാമന്‍ : ആര്‍ത്തി അര്‍ക്കാ ഇല്ലാത്തത്..ഇപ്പം നമ്മുടെ സൂപ്പര്‍ താരങ്ങളുടെ കഥ തന്നെ നോക്ക്.. ആവശ്യത്തിന് അവാര്‍ഡും അംഗീകാരവും സമ്പത്തും എല്ലാം ആയിട്ടും ഇപ്പൊഴും ഈ കോമാളി ചെറുപ്പക്കാരുടെ വേഷവും കെട്ടി ഉള്ള നിലയും വിലയും എന്തിനാ കളയുന്നത് ..
പ്രായത്തിനനുസരിച്ച വേഷം കെട്ടിയാ പോരേന്നു ചോദിക്കും..
അതു തന്നെയാണു പ്രശ്നം..അവര്‍ക്കറിയാം സിനിമയില്‍ നായകന്മരുടെ ഔട്ടാകലിന്റെ ആദ്യ പടി അതാണെന്ന്..
--------------
എടോ..വയസ്സന്മാരു നായകന്മാരാവുന്ന എത്ര പടം കാണും..
അല്ലെങ്കില്‍ വയസ്സന്മാരെ എത്ര കഥയില്‍ നായകന്മാരാക്കാന്‍ പറ്റും..
അതൊക്കെ പ്രശ്നം തന്നെയാണു മാഷേ..
അവര്‍ക്ക് പരമാവധി പടത്തിലഭിനയിക്കണം..പരമാവധി കാശുണ്ടാക്കണം എന്ന ഒറ്റ ചിന്തയേ ഒള്ളൂ...
--------------
ഒന്നാമന്‍ :വിദേശ സിനിമകളില്‍ നായകന്റെ പ്രായമോ വേഷ വിധാനങ്ങളോ അവര്‍ക്ക് ഒരു പ്രശ്നമല്ല.. കാണികള്‍ക്കും..അവരവരുടെ പ്രായത്തിനനുസരിച്ച വേഷം കെട്ടാന്‍ തയ്യാറാണു..
പ്രായം കൂടുന്തോറും അവര്‍ക്ക് അവിടെയുള്ള റെസ്പെക്‍റ്റ്,സ്റ്റാര്‍ വാല്യൂ..എല്ലാം കൂടുകയാണു ചെയ്യുന്നത്.. അതിനു ഏറ്റവും നല്ല ഉദാഹരണമാണു ക്ലിന്റ് ഈസ്റ്റ്വുഡ്..പിന്നെ റോബര്‍ട്ട് ഡി നീറോ, അല്‍ പാചിനോ, ഷാന്‍ കോണറി എത്ര വേണമെങ്കിലും കണ്ടെത്താന്‍ കഴിയും..
--------------
രണ്ടാമന്‍ : നമ്മുടെ നായക സങ്കല്പ്പം യുവത്വത്തില്‍ ബന്ധിതമാണെന്നു തോന്നുന്നു..
--------------
ഒന്നാമന്‍ : ഒരു പക്ഷേ യുവത്വത്തിലാണല്ലോ സാഹസികതക്കും അടിപിടിക്കും ഒക്കെ ചാന്‍സു കൂടുതലുള്ളത് ..
--------------
രണ്ടാമന്‍ : അല്ലാതെ ചില പടങ്ങള്‍ മലയാളത്തില്‍ ഇറങ്ങിട്ടുണ്ട്..നമ്മുടെ തിലകന്‍ ചേട്ടനായിരുന്നു നായകന്‍.ഓര്‍മ്മയില്ലേ പെരുന്തച്ചന്‍,സന്ദേശം, സന്താന ഗോപാലം, കാട്ടുകുതിര,
അങ്ങനെ എത്ര പടങ്ങള്‍..
--------------
ഒന്നാമന്‍ : അതെയതെ..പ്രായം കൂടുന്തോറും തിലകന്റെ അഭിനയ സിദ്ധിയുടെ തിളക്കവും കൂടുകയായിരുന്നു അദ്ദേഹത്തിനു..
--------------
രണ്ടാമന്‍ : അദ്ദേഹത്തിന്റെ സ്വഭാവം ശരിയല്ലാ എന്നു പറഞ്ഞാണല്ലോ...
--------------
ഒന്നാമന്‍ : പ്രേക്ഷകര്‍ സിനിമ കാണുന്നത് അവരുടെ അഭിനയം കാണുവാന്‍ മാത്രമാണ് ..
അവരുടെ ജാതിയോ മതമോ സ്വഭാവ സര്‍ട്ടിഫിക്കറ്റോ ഒന്നും അവരാവശ്യപ്പെടാറില്ലല്ലോ..
--------------
രണ്ടാമന്‍ : ഹല്ലാ..ഇവിടൊരുത്തന്‍ അവന്റെ ബ്ലൊഗില്‍ കമന്റിടണേ കമന്റിടണേ.. എന്നു പറഞ്ഞ് കരഞ്ഞിരിപ്പുണ്ടായിരുന്നല്ലോ..അവനെവിടെപ്പോയി.. ?
--------------
ഒന്നാമന്‍ : ശരിയാണല്ലോ..നമ്മളൊന്നു കറങ്ങി വന്നപ്പോഴേക്കും അവനെവിടെപ്പോയി..
ചിലപ്പോ അനധിക്റ്ത കുടിയേറ്റത്തിന് നമ്മുടെ സര്‍ക്കാരെങ്ങാനും ജെ.സി.ബി. വെച്ചു
അവനെ നിരത്തിയോ..അതോ മറ്റു ബ്ലോഗ്ഗേഴ്സിനു തന്നെ മാനക്കോണെന്നു കരുതി എല്ലാരും കൂടി
അവനെ അടിച്ചോടിച്ചോ..
--------------
രണ്ടാമന്‍ : ഹേയ് അവനെയൊക്കെ ആരു കണക്കിലെടുക്കാന്‍..
ദാ അതുകണ്ടോ..അവന്റെ ലാപ്ടോപ്പും മറ്റും തച്ചുടച്ചിരിക്കുന്നു..
ചിലപ്പോ വിസിറ്റേഴ്സിനേം കമന്റ്സും ഒന്നും കിട്ടാതെ വന്നപ്പോ അവനു തന്നെ
കലി കേറി തച്ചുടച്ചതാവാം..
--------------
ഒന്നാമന്‍ : എന്തായാലും അവന്‍ സ്ഥലം കാലിയാക്കിയല്ലോ..സമാധാനം..!
--------------
രണ്ടാമന്‍ :ഹാവൂ..സമാധാനം..!
--------------
സന്ദർശകരില്ലാത്ത ബ്ലോഗർമാരൊക്കെ വിവരമില്ലാത്തവരാണെന്ന് 'വിവരമുള്ള' വരയൻ ധരിക്കുന്നുവെങ്കിൽ അത് തെറ്റാണ്. വിവരക്കേടും ഭ്രാന്തുപോലെയാണ്. അതുള്ളവന് അതുണ്ടെന്ന് മനസ്സിലാകില്ല. പലരും ബ്ലോഗുന്നത് അവരുടെ കുത്തിയൊഴുകുന്ന വികാരങ്ങൾ പകർത്തുവാനാണ്. അല്ലെങ്കിൽ 'കരഞ്ഞു തീർക്കാനാണ്'.
Saturday, February 27, 2010 at 9:45:00 AM GMT+3
താങ്കള്‍ക്ക് എന്റെ ആശയം മനസ്സിലായില്ലെന്നു തോന്നുന്നു..
ഞാനാരേം കളിയാക്കിയതല്ല..
എന്നെതന്നെ ഒന്നു വാരിയതാണു മുഹമ്മദു കുട്ടി സാഹിബ്..
കമന്റിനു നന്ദി..!
Saturday, February 27, 2010 at 10:06:00 AM GMT+3
ഇങ്ങനെ സ്വയം പരിഹസിക്കനും ഇത്തിരി വിവരം വേണ്ടേ നൌഷാദേ?
നല്ല വര...
Saturday, February 27, 2010 at 11:25:00 AM GMT+3
നൗഷാദ് ഭായ്...
ആ ബില്‍ഡിങിന്റെ അപ്പുറത്തെ ചെറുത് "
യാത്ര... " ഒന്നുമല്ലല്ലോ! ഒരാഗ്രഹം പറഞ്ഞതാണ് കേട്ടോ...
പിന്നെ ആ ചെറിയ "എന്റെ വര " റിസോര്‍ട്ടിലേക്ക് സ്വദേശികളും വിദേശികളും ഒരിക്കല്‍ ഒഴുകിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല.. കുറച്ച് പരിചയമായി വരണമെന്നുമാത്രം...
Saturday, February 27, 2010 at 11:36:00 AM GMT+3
ഹെന്റമ്മേ..അതിനു മാത്രം വിവരമില്ലാത്തവനായിപ്പോയോ ഞാന്‍?? !!!!
Saturday, February 27, 2010 at 11:39:00 AM GMT+3
അരേം പിണക്കണ്ടാ എന്നു കരുതി അറിഞ്ഞുകൊണ്ടു
തന്നെ പേരെഴുതാതിരുന്നതാണു..
പിന്നെ ബെര്‍ലിയെ മാത്രം എടുത്ത് എഴിതിയതു
എന്നെ ബ്ലോഗ്ഗില്‍ ചാടിച്ചതിന്റെ പാപം
ബെര്‍ലിക്കു തന്നെ കിടക്കട്ടെ എന്നും കരുതി..!
Saturday, February 27, 2010 at 11:59:00 AM GMT+3
കൈപ്പള്ളി എന്ന പേരില്‍ താങ്കല്‍ക്ക് ഒരു ബ്ലോഗ് ഉണ്ടോ..? അതോ അയാളുമായി താങ്കള്‍ക്ക് വല്ല ബന്ദ്ധവുമുണോ..?? അല്ല ഇത്രയും വിവരക്കേട് വിളിച്ചു പറയുന്ന ഒരു ബ്ലോഗര്‍ അയാള്‍ മാത്രമാണ്..!!
Saturday, February 27, 2010 at 4:03:00 PM GMT+3
ഞാന്‍ കൈപ്പള്ളിയല്ല..
എനിക്കു കൈപ്പള്ളിയുമായി ബന്ധവുമില്ല..( ആ പ്രൊഫൈലൊന്നു നോക്കിക്കൂടേ സുഹൃത്തേ..)
പിന്നെ ഞാന്‍ വിവരക്കേടാണു വിളിച്ചുപറയുന്നതെങ്കിലും അത് മുഖം വെച്ചു പറയാനുള്ള വിവരം (മെങ്കിലും) എനിക്കുണ്ട്..
"നല്ല വിവരമുള്ളവര്‍" മുഖം മൂടിയിട്ടാണു കാര്യങ്ങള്‍ പറയുകയെന്നതു പുതിയ അറിവാണു..
കൈപ്പള്ളിയുടെ "വിവരം" എന്തായാലും ആ സുഹൃത്ത് ആണുങ്ങളെ പോലെ മുഖം വെച്ചാണു പറയുന്നതു..
അങ്ങേര്‍ ഒരു നല്ല ഫോട്ടോഗ്രാഫറാണു..ആ കഴിവിനെ ഞാന്‍ വിലമതിക്കുകയും ചെയ്യുന്നു..
Saturday, February 27, 2010 at 4:50:00 PM GMT+3
നന്നായിരിക്കുന്നു അവതരണം നൌഷാദ് !!!
ചിത്രകാരന്റെ ആശംസകള്‍ ...
Saturday, February 27, 2010 at 5:18:00 PM GMT+3
താങ്ക്‌യു ചിത്രകാരാ..!
Saturday, February 27, 2010 at 5:44:00 PM GMT+3
നൗഷാദ്‌ഭായ്, രണ്ട് പോസ്റ്റിനുള്ളത് ഒന്നിലൊതുക്കിയതിന്‍റെ കണ്‍ഫ്യൂഷനുണ്ട്. എങ്കിലും പോസ്റ്റ് കൊള്ളാട്ടാ :)
Saturday, February 27, 2010 at 10:40:00 PM GMT+3
നൗഷാദേ, ഇത് നന്നായിക്കി.
Sunday, February 28, 2010 at 6:57:00 AM GMT+3
സോറി, മി. നൗഷാദ്, എനിക്കു പെട്ടെന്ന് മനസ്സിലായില്ല.തലക്കെട്ട് മാത്രം വായിച്ച് വിധിയെഴുതിയതാണ്
Sunday, February 28, 2010 at 7:02:00 AM GMT+3
@ ബിനോയ്-ഭായി, കണ്‍ഫ്യൂഷനാക്കിയതില്‍ സോറി..
വരയും വരികളും മിക്സ് ചെയ്ത് ഒരു പരീക്ഷണം.......
ഇനി കൂടുതല്‍ ശ്രദ്ധിക്കാം.
അഭിപ്രായത്തിനു നന്ദി..
@ സുശീല്‍ കുമാര്‍ജി..
സന്ദര്‍ശനത്തിനും കമന്റിനും നന്ദി..ഇനിയും വരണേ..
(@ മുഹമ്മെദ് കുട്ടി) സാരമില്ല മുഹമ്മെദ് കുട്ടി സാഹിബ്..
ഞാനിങ്ങനെ ചുമ്മാ അതുമിതും പറയുന്നു എന്നേ ഉള്ളൂ..
പക്ഷേ താങ്കളുടേതു വളരെ അഭിനന്ദനാര്‍ഹമായ ഒരു സംരംഭം തന്നെയാണു..സംശയമില്ല..
ഇനിയും വരൂ...
Sunday, February 28, 2010 at 8:56:00 AM GMT+3
അവതരണം വ്യത്യസ്തമായി.
തലക്കെട്ടിനു തന്നെ ആളെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്..
പോട്ടവും പോസ്റ്റും കൊള്ളാം.
അഭിവാദനങ്ങള്‍
Sunday, February 28, 2010 at 9:25:00 AM GMT+3
പക്ഷെ അഭിപ്രായങ്ങളെ 'പേടിക്കാതെ' കമന്റ് മോഡറേഷന്‍ എടുത്തു കളഞ്ഞു കൂടേ നൌഷാദ്ജീ,
അതിനുമാത്രം തോന്നിവാസങ്ങളൊന്നും എഴുതുന്നതില്ലല്ലോ താങ്കള്‍..?
Sunday, February 28, 2010 at 9:27:00 AM GMT+3
@ ഹരിമാഷേ.. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി..
തീര്‍ച്ചയായും അങ്ങനെ ചെയ്യാം..
Sunday, February 28, 2010 at 9:42:00 AM GMT+3
ഹ ഹ ഹ ഇങ്ങള് കൊള്ളാല്ല്..... പുലിയാണ് കേട്ടാ.........
വരയും വരിയും അസ്സലായി.....
Wednesday, March 10, 2010 at 10:15:00 PM GMT+3
nannaayi ketto..kalakki...comment kittaan kaathirikkunna ellaavarkkum samarppikkaam :-)
Wednesday, March 10, 2010 at 11:05:00 PM GMT+3
postum vaayichu commentsum vaayichu...ha ha..
randum kollam
Thursday, March 11, 2010 at 10:19:00 AM GMT+3
നൌഷാദ് ഭായ്..കലക്കി കേട്ടോ. വരയും ഹാസ്യാത്മകമായ അവതരണവും.
- സലിം.
Monday, March 15, 2010 at 12:24:00 PM GMT+3
നൌഷാദ് ,.. വരയും,വരിയും ..കലക്കി...
ആശംസകള്‍ ........
Sunday, April 25, 2010 at 5:16:00 PM GMT+3
ദു:ഖ കൊടും വെയിലിൽ ബ്ലോഗിവരുന്നോറ്ക്ക്
ചക്കരത്തേന്മാവ് ഈയുള്ളവന്റെ ബ്ലോഗ്
ഒന്ന് വന്ന് നോക്ക്
നോ കമന്റ്സ്
Tuesday, May 18, 2010 at 12:07:00 AM GMT+3
നല്ല വര
Friday, July 2, 2010 at 3:44:00 PM GMT+3
കമന്റ് കിട്ടാന്‍ കാത്തിരിക്കുന്നവര്‍ വേറെയുമുണ്ട് കേട്ടോ... കമന്റിയാല്‍ കരയുന്നവര്‍
ആത്മവിമര്‍ശനം കലക്കി.
Saturday, July 10, 2010 at 2:16:00 PM GMT+3
അകമ്പാടം ഭായ്.. കിടിലന്‍ പോസ്റ്റ്. വര അതിഗംഭീരം. കാര്‍ട്ടൂണില്‍ താങ്കള്‍ കൂടുതല്‍ സുന്ദരന്‍ ആയിട്ടുണ്ട് എന്ന് പറയാതെ നിര്‍വാഹമില്ല. പുകഴ്ത്തിപറയുകയാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഇപ്പോള്‍ ക്ഷീണിച്ച് ആകെ കോലം കെട്ടു.. പോസ്റ്റിനെക്കാള്‍ ചിരിപ്പിച്ചു കമന്റ്സ്. പണ്ട് പട്ടിണിയും, പരിവട്ടവും ഒക്കെയായി മുണ്ട് മുറുക്കി ഉടുത്ത്, പിച്ചയെടുത്തു ജീവിച്ചത് , ഇപ്പോഴത്തെ ഈ അതി "അതി സമ്പന്നതയിലും" താങ്കള്‍ ഓര്‍ക്കുന്നു എന്നത് വലിയ കാര്യം ആണ്.. :D. "രണ്ടു നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഫവാന്‍ .. (ഒരുത്തന്‍ എന്നത് ദ്വയാര്‍ത്ഥത്തില്‍ അല്ല കേട്ടോ:) ബൂലോകത്തെ "പിച്ചക്കാരെ" കൈയയച്ച് സഹായിക്കാന്‍ താങ്കളെ പോലുള്ള അനുഭവസ്ഥര്‍ മുന്നോട്ട് വന്നാല്‍ നന്നായിരിക്കും.. വന്ന വഴി മറക്കരുത് എന്നൊരു പഴംചോല്ല് ഉണ്ടല്ലോ.. :)
Wednesday, June 22, 2011 at 9:49:00 AM GMT+3
നിങ്ങള് പുലിയാണെന്ന് പറഞ്ഞ് - പറഞ്ഞ് ഞാന്‍ മടുത്തു.. നൗഷാദ് ഭായി...
Wednesday, June 22, 2011 at 9:58:00 AM GMT+3
ആശംസകള്‍
Wednesday, June 22, 2011 at 10:00:00 AM GMT+3
കാര്‍ടൂണ്‍ തന്നെ മുഴുവനും പറഞ്ഞു.. :)
Wednesday, June 22, 2011 at 10:09:00 AM GMT+3
:)
Wednesday, June 22, 2011 at 12:32:00 PM GMT+3
:)
എവിടെയിരുന്നാണാവോ അന്ന് പിച്ചയെടുത്തത്? ഒന്ന് പോയിരിക്കാനാ, നമുക്കും കിട്ടട്ടെ നാല് കമന്റു...
Wednesday, June 22, 2011 at 1:02:00 PM GMT+3
അകംപാടം താങ്കള്‍ വരച്ച പോലെ ഒരു ഗതി നിങ്ങളുടെ ബ്ലോഗിന് ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല
കാരണം ഞാന്‍ ആദ്യം വായിച്ച ബ്ലോഗ് നിങ്ങളുടെതാണ് ആവായന ബ്ലോഗു തുടങ്ങാന്‍ വരെ പ്രേരണ ആയി
അത് പോലെ താങ്കള്‍ ഒരിക്കലും കാണാത്ത ബ്ലോഗും എന്റെതാണ്
Wednesday, June 22, 2011 at 1:31:00 PM GMT+3
ഇതൊന്നും കേട്ടാലും മമ്മുഞ്ഞി ഞ്ഞെട്ടൂല്ല അല്ലേ ഭായി
ഹും എന്തായാലും സ്വയം പരുഹാസം കൊള്ളാം
Wednesday, June 22, 2011 at 5:09:00 PM GMT+3
വരയും വരിയും നന്നായി.
ആശംസകള്‍ ........
എനിക്ക് വിവരമില്ല എന്ന് എപ്പോള്‍ മനസ്സിലാവുന്നോ ?, അതുമുതല്‍ അവന്നു വിവരം വെച്ചുതുടങ്ങും .
Wednesday, June 22, 2011 at 5:38:00 PM GMT+3
ഫേസ് ബുക്കില്‍ ഒരു നോട്ടീസ് വീണു കിടക്കുന്നതു കണ്ടപ്പോള്‍ എടുത്തു വയിച്ചു. അങ്ങിനെയാണിവിടെയെത്തിയത്. തുടക്കത്തില്‍ തന്നെ എന്റെ പേരുകാരനായ ഒരാളുടെ കമന്റ് കണ്ട് ഒന്നു ഞെട്ടിപ്പോയി!. എനിക്കും അപരനോ?.ഏതായാലും നൌഷാദിന്റെ വിവരക്കേട് ഇതിനകം മാലൊകരെല്ലാം അറിഞ്ഞു കാണുമെന്നു വിശ്വസിക്കുന്നു.ഈയിടെയായി തൊലിക്കട്ടി വല്ലാതെ കൂടുന്നുണ്ടല്ലെ?.അഭിനന്ദനങ്ങള്‍!.
Thursday, June 23, 2011 at 4:37:00 AM GMT+3
varakalum chinthakalum nannayirikkunnu pakshe ithoralpam vishayathil nonnum thennimariyo enn oru samshayam anyway wish you all the best and take care
Thursday, June 23, 2011 at 9:36:00 AM GMT+3
ഇങ്ങിനെയോരോന്നു ഇടക്കൊക്കെ എടുത്തിടുന്നത് കൊള്ളാം ,,,,
വായിക്കാത്ത എന്നെ പോലുള്ളവര്‍ക്ക് വായിക്കാന്‍ ഒരു അവസരം കിട്ടുമല്ലോ ...
കലക്കി നൌഷാദ് ജി .......
വരയും ,,,,,,,,,,,,, വരികളും
Wednesday, January 25, 2012 at 12:13:00 PM GMT+3
നൗഷാദിക്കാ ങ്ങടെ ഈ പോസ്റ്റുകളുടെ പ്രത്യേകതയായി ഞാൻ കണ്ടതെന്താ ന്നോ, ഈ അപാരമായ സ്വയം വിമർശനം. വിമർശിക്കുമ്പോൾ മറ്റുള്ളവരെ ഇക്ക നോക്കാറില്ല, ആ ഒരു അവസ്ഥയിൽ ഞാനാണെങ്കിൽ എന്തായിരിക്കും എന്ന ചിന്തയിലൂടെയാണ് ഇക്ക കാര്യങ്ങൾ ഹാസ്യാത്മകമായി വിവരിക്കുക. അതാണ് അതിന്റെല്ലാം ശക്തിയും സൗന്ദര്യവും. ആശംസകൾ.
Wednesday, January 25, 2012 at 12:15:00 PM GMT+3
നൌഷാദ്, നന്നായിട്ടുണ്ട്!
ഞാനും വരയ്ക്കാന്‍ പഠിയ്ക്കും, ഒരു നാള്‍... :)
Wednesday, January 25, 2012 at 12:15:00 PM GMT+3
ഇത്രേം കമന്റ് പോരെ തൊപ്പിക്കാരാ ,നല്ല വര എന്നാക്കി ഈ ബ്ലോഗിന്റെ പേര് മാറ്റണം ,...
Wednesday, January 25, 2012 at 12:24:00 PM GMT+3
സമ്മതിച്ചു മകനെ ..നിന്റെ വേലത്തരം കൊള്ളാം ..അറിവില്ലയിമയില്‍ നിന്നും അറിവില്ലെക്കെതുംപോള്‍ അറിവുകള്‍ കൂടികൊന്ടെയിരിക്കും ...ഉദാഹരിക്കാന്‍ എനിക്ക് ഇത് മതി ..അറിവും അറിവില്ലയിമയും തമ്മിലെ അന്തരം ചക്കൊളത്തി പോരെടുക്കുന്ന ഭാര്യമാരുടെ ഇടയില്‍ ഗതിക്കിട്ടാതെ
അലയുന്ന ഭര്‍ത്താവിനെ പോലെ ..സ്റ്റാര്‍ പ്ലസ് ..
Wednesday, January 25, 2012 at 12:51:00 PM GMT+3
വരയും വിമര്‍ശനവും കലക്കി.. ആശംസകള്‍.. വിമര്‍ശങ്ങള്‍ക്കല്ല, വിവരമില്ല എന്ന് മനസ്സിലാക്കിയതിനും, മറ്റുള്ളവരെ മനസ്സിലാക്കി കൊടുക്കുന്നതിനും - p
Wednesday, January 25, 2012 at 1:03:00 PM GMT+3
വര...വര...ഒടുക്കത്തെ വര....കലക്കന്‍ വര....!
Wednesday, January 25, 2012 at 2:02:00 PM GMT+3
വിവരമില്ലാത്തവര്‍ക്ക് ബ്ലോഗു താഴിട്ടു പൂട്ടാന്‍ പ്രചോദനം നല്‍കുന്ന ഉഗ്രന്‍ പോസ്റ്റ്...ആശംസകള്‍
Wednesday, January 25, 2012 at 5:12:00 PM GMT+3
ഇങ്ങനെ കുറെ നാൾ കമന്റിരന്നു കഴിയുമ്പോൾ നമുക്കൊക്കെ ബ്ലോഗ് ചൊറി പിടി പെടും !
Wednesday, January 25, 2012 at 7:40:00 PM GMT+3
നന്നായിട്ടുണ്ട് ഇക്കാ...
Saturday, February 25, 2012 at 8:55:00 PM GMT+3
Post a Comment