RSS

Followers

പുണ്യ നഗരി നെഞ്ചില്‍ ഏറ്റിയ വിശ്വ വെളിച്ചം


സൗദി അറേബ്യയിലെ മദീന നഗരം -
--------------
ലോക മുസ്ലിം ജനതയുടെ വിശുദ്ധ കഹ്ബാലയം സ്ഥിതി ചെയ്യുന്ന മക്കാ കഴിഞ്ഞാല്‍
രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ തീര്‍ഥാടന കേന്ദ്രം.
--------------
കാരുണ്യ പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ സല്ല അല്ലാഹു അലൈഹി വ സല്ലം അന്ത്യ വിശ്രമം കൊള്ളുന്ന ,
ഭൂമിയിലെ സ്വര്‍ഗ്ഗ തോപ്പെന്നു വിശേഷിപ്പിക്കപ്പെട്ട രവ്ലാ ശരീഫ് സ്ഥിതി ചെയ്യുന്ന
പരിശുദ്ധ പൂങ്കാവനം..മദീന മുനവ്വര..
--------------
പ്രവാചകനും (സ ) അദ്ദേഹത്തിന്റെ കുടുംബവും
പിന്തുടര്‍ന്നു വന്ന ഭരണാധികാരികലും (ഖലീഫമാര്‍ ), പ്രവാചക ചര്യ പിന്തുടര്‍ന്നവരും (സഹാബത് )
അടക്കം ഇസ്ലാമിന്റെ ചരിത്രത്തിന്റെ മുഴുവന്‍ പ്രകാശ ചൈതന്യവും നെഞ്ചില്‍ ഏറ്റിയ മുസല്‍മാന്റെ പ്രിയപ്പെട്ട മണ്ണ്..
--------------
മദീന..
--------------
ഈ മണ്ണില്‍ ഒന്ന് കാലു കുത്തി പ്രവാചക മസ്ജിദില്‍ ന മസ്ക്കരിച് പരിശുദ്ധ
രവ്ലാ ഷരീഫില്‍ മനമുരുകി പ്രാര്‍ത്ഥിച് കാരുണ്യ പ്രാവാചകന്‍ മുത്ത് ഹബീബ് (സ ) അരികിലെത്തി
നിറ കണ്ണുകളോടെ അവരോടു സലാം പറയാന്‍ മനസ്സ് കൊതിക്കുന്ന ഈ ഭൂമിയിലുള്ള ഓരോ കോണിലും
അഞ്ചു നേരവും നമസ്ക്കരിച്ചു പ്രാര്ധിക്കുന്ന എന്റെ മുസ്ലിം സഹോദരങ്ങള്‍ക്ക്‌ വേണ്ടി
മദീന എന്നാ നഗരം എനിക്ക് സമ്മാനിച്ചതും
ഓരോ തവണ സിയാരത് നടത്തുമ്പോഴും മുത്ത് നബിയുടെ സാമീപ്യത്തിന്റെ അമൂല്യ ഭാഗ്യമാലോചിച്
നിറ കണ്ണുകളോടെ സലാത്ത് ചൊല്ലുകയും ചെയ്യുന്ന ഒരു എളിയവന്റെ സമര്‍പ്പണം..
--------------
ഈ മണ്ണിന്റെ സൌന്ദര്യം വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും ഒപ്പിയെടുക്കാനുള്ള ശ്രമം..
മദീന എനിക്ക് തിരിച്ചുതന്നത്
എന്റെ ഹൃദയത്തില്‍ അണഞ്ഞു പോയേക്കാമായിരുന്ന
വിശ്വാസത്തിന്റെ അമൂല്യ വെട്ടമാണ്..
എന്നില്‍ ഞാനറിയാതെ പോകുമായിരുന്ന എന്നെ തന്നെയാണ്..
--------------
============================================= --------------
മദീനാ ..നീയെത്ര ഭാഗ്യവതി !
--------------
മദീന നിന്നോളം സുന്ദരി ആരുണ്ട് ?
മദീന നിന്നോളം ഭാഗ്യം ചെയ്തവളാരുണ്ട്..?
--------------
നൂറ്റാണ്ടുകള്‍ക്കപ്പുരം മണല്‍ കാറ്റ് ചീറ്റിയടിക്കുന്ന
മരുഭൂമിയില്‍ തിരമാലകള്‍ പോലെ ഉയര്‍ന്നു പൊങ്ങുന്ന മണല്ക്കൂനകളും
കടന്നു നിന്നിലീക്കെത്തിയ ചൈതന്യം
ആവേശത്തോടെ ആലിംഗനം ചെയ്തവള്‍ നീ..
--------------
ആട്ടിയോടിചവര്‍ക്കും കല്ലെരിഞ്ഞവര്‍ക്കും നേടാനായത്
ചരിത്രം ഒരിക്കലും പൊറുക്കാത്ത പിഴവുകള്‍ ..
--------------
മദീന നിന്റെ മണ്ണില്‍
ഉണങ്ങിയ കാരക്ക മരങ്ങളും കുറ്റിചെടികളും അങ്ങിങ്ങായി ചെളിവെള്ളവും ..
തരിശു പോലെ കിടന്ന ആ തുണ്ട് ഭൂമിയില്‍ ഒട്ടകം മുട്ട് കുത്തുമ്പോള്‍
നീയറിഞ്ഞോ ചരിത്രമിനി നിന്റെ കൂടെയോഴുകുമെന്നു ?
നീയറിഞ്ഞോ ലോകത്തിന്റെ നോട്ടമിനി നിന്നിലെക്കെന്നു ?
--------------
നെഞ്ചോടു നീ ചേര്‍ത്ത് വെച്ചതും
നിന്നിലീക്ക് നീ അലിയിചെടുത്തതും
നാള്‍ക്കുനാള്‍ ശോഭ യേറുന്ന ഒന്നെന്നു..?
--------------
ഉണങ്ങിയ കാരക്കതടികൊണ്ടും മന്കട്ട ചുമരുകള്‍ കൊണ്ടും
നീ ഉയര്‍ത്തുന്നത് മാനതോളം ഉയരുന്ന ഒരു മസ്ജിടെന്നു നീയറിഞ്ഞോ
ആ പുണ്യത്തിന്റെ കസ്തൂരി ഗന്ധം നിനക്കൊരിക്കലും നഷ്ടമാകില്ലെന്ന് നീയന്നരിഞ്ഞോ ..
--------------
പറയൂ മദീന..
നിന്റെ പുണ്യത്തിന്റെ ഇത്തിരി വെട്ടം നീയെനിക്ക് സംമാനിക്കുമോ
ഈ മണ്ണിലൊന്നു ചുംബിക്കാന്‍
ഈ മണ്ണില്‍ ഒരു മണല്‍ തരിയായി ലയിക്കാന്‍
കാത്തിരിക്കുന്നവരുടെ കാതില്‍ പോയി
നീയൊന്നു മൊഴിയുമോ..
അവര്‍ക്കായി നീയും കാത്തിരിക്കുന്നുണ്ടെന്ന്..
അവര്‍ക്കായി നീയും തൌബയുടെ വിരുന്നോരുക്കുന്നുന്ടെന്നു..!
--------------
((വാകുകള്‍ക്ക് കടപ്പാട് മദീനയുടെ കനിവിന്റെ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക്..))


6 Responses to "പുണ്യ നഗരി നെഞ്ചില്‍ ഏറ്റിയ വിശ്വ വെളിച്ചം"
Kaippally said...

Sir did you take these pictures?


Sunday, February 21, 2010 at 6:37:00 PM GMT+3
നൗഷാദ് അകമ്പാടം said...

yes..these all photos are taken by me.
you can find more pictures in flickr photostream at---
http://www.flickr.com/photos/noushadali/
--------and my website :----
http://www.madinahvision.com/


Sunday, February 21, 2010 at 6:43:00 PM GMT+3
Kaippally said...

അതി മനോഹരമായ ചിത്രങ്ങൾ, truly great works of art.

Now that's art appreciation coming to you on this subject from a true atheist.
:)


Sunday, February 21, 2010 at 11:23:00 PM GMT+3
നൗഷാദ് അകമ്പാടം said...

താങ്ക്യു കൈപ്പള്ളി..
താങ്കളുടെ ചിത്രങ്ങളും അതിസുന്ദരം തന്നെ..
വിശദ മായി അഭിപ്രായം പറയാന്‍ ഞാനും വരുന്നുണ്ട്.


Monday, February 22, 2010 at 8:51:00 AM GMT+3
Abdul Salim Kochi said...

amazing photos....!!!


Monday, March 15, 2010 at 1:58:00 PM GMT+3
jaffer Pulappatta said...

കവിത നന്നായിരിക്കുന്നു.ഒരു മദീനക്കാരനെന്ന നിലയിൽ അഭിമാനം തോന്നുന്നു.ഒരു തെറ്റ് ശ്രദ്ധയിൽ പെട്ടത് ചൂണ്ടിക്കാണിക്കട്ടെ.
“പ്രവാചക ചര്യ പിന്തുടര്‍ന്നവരും (സഹാബത് )”
പ്രവാചക ചര്യ പിന്തുടർന്നവരെ സഹാബത്ത് എന്നല്ല പറയുക.പ്രവാചകന്റെ ജീവിതകാലത്ത് പ്രവാചകനെ കാണുകയും വിശ്വസിക്കുകയും ചെയ്തവരാണ്‌ സഹാബികൾ.
പ്രവാചക ചര്യ പിന്തുടർന്നവരെ സുന്നികൾ എന്നാണ്‌ വിശേഷിപ്പിക്കാറ്‌.


Wednesday, June 29, 2011 at 3:43:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors