അമ്മേ..അമ്മയുടെ പേര് മാറ്റൂ..!
തിലകന്‍ പ്രശ്നത്തിലൂടെ കൂടുതല്‍ വ്യക്തമാകുന്ന ഒരു കാര്യം
മലയാളികള്‍ക്ക് ( ഇപ്പോഴത്തെ ഫാന്സുകാരെ ഒഴിവാക്കി )
സിനിമ-അഭിനേതാക്കള്‍ - അഭിനയം - കഥാപാത്രം - അഭിനേതാക്കളുടെ വ്യക്തി ജീവിതം.-
ഇവയോരോന്നിനോടും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടു തന്നെ യാണെന്നാണ്..
നല്ല കഥാപാത്രങ്ങളെയും കഥ സന്ദര്‍ഭങ്ങളെയും സംഭാഷണ - അഭിനയ മുഹൂര്‍ത്തങ്ങളെയും
മലയാളി നെഞ്ചിലേറ്റി ലാളിക്കുന്നത് പോലെ ഈ ഭൂലോകത്ത് മറ്റേതെങ്കിലും
ദേശത്ത് / ഭാഷയില്‍ ആളുകള്‍ ചെയ്യുന്നുണ്ടോ എന്ന കാര്യം ശ്രദ്ധേയമാണ്.
ശരാശരി മലയാളിയുടെ ദൈന്യം ദിന ജീവിതത്തില്‍ അത്രമേല്‍ സ്വാധീന മുള്ള സിനിമ എന്ന കല
പറയപ്പെടാതെ , ഓര്‍ക്കപ്പെടാതെ , വായിക്കപ്പെടാതെ, കാണപ്പെടാതെ പോകാത്ത ഒരു ദിവസവുമില്ല.
"കണ്ണീര്പൂവിന്റെ കവിളില്‍ തലോടി " എന്ന ഒരു ഗാന ശകലം മതി
കിരീടമെന്ന ചിത്രവും അതിലെ സേതു മാധവനും അച്ഛനും ഒരു നൊമ്പരത്തോടെ
ഒരു സാധാരണ പ്രേക്ഷകന്‍റെ
മനസ്സിലേക്ക് ഓടിയെത്താന്‍..
വര്‍ഷങ്ങള്‍ക്കിപ്പുറം ഹരിഹരന്‍ പിള്ള ഹാപ്പിയാണ് , വാമനപുരം ബസ്സ് റൂട്ട് - ഭഗവാന്‍ തുടങ്ങിയവയുടെ പോസ്റ്റര്‍ കണ്ടാല്‍ പോലും
ചര്‍ദ്ദിക്കുന്നതും നമ്മള്‍ തന്നെ..
സിനിമയില്‍ സല്‍ഗുണ സമ്പന്ന നായകനും കൊടും ക്രൂരനായ വില്ലനും
നിത്യ ജീവിതത്തില്‍ തിരിച്ചോ മറിച്ചോ ഒക്കെയാവാം എന്ന് മനസ്സിലാക്കാതിരിക്കാന്‍
നമ്മള്‍ തമിഴന്മാരോന്നുമല്ല എന്ന് കാലാകാലങ്ങളിലായി ഈ ഫീല്‍ഡില്‍ കഞ്ഞി കുടിച്ചു
കഴിയുന്നവര്‍ക്കരിയാവുന്നതാണ്.
(മലയാളിക്ക് സ്നേഹം നടന്റെ അഭിനയ സിധിയോടു മാത്രമാണ്..
അഭിനയിച്ച കഥാ പാത്രതോടു മാത്രമാണ്..
അത് മലയാള സിനിമയിലെ ഏതു നടനും ബാധകം തന്നെ )
തിലകന്റെ വ്യക്തി സ്വഭാവത്തെ കുറിച്ച് എന്ത ഭിപ്രായമാനെങ്കിലും
ഇത്തരത്തിലൊരു അഭിനയ പ്രതിഭ മലയാളത്തിന്റെ പുണ്യമാണെന്ന്
നാമറിയണം..
ഇനിയൊരു പെരുന്തച്ചനും മുന്തി രി തോപ്പുകളിലെ രണ്ടാനച്ചനും
എന്തിനു കോപിച്ചു കൊണ്ടും ആക്രോശിച്ചു കൊണ്ടു പോലും നമ്മെ
ചിരിപ്പിച്ച കിലുക്കത്തിലെ ജഡ്ജി യേമാനും..
അവതരിപ്പിചു ഫലിപ്പിച്ച / വിസ്മയിപ്പിച്ച ആ നടന് ഇനിയൊരു ബാല്യമില്ലന്നും
നാമറിയണം..അര്‍ഹതപ്പെട്ട
അനവധി അംഗീകാരങ്ങള്‍ അകന്നു നിന്ന ആ അഭിനയ പ്രതിഭയുടെ
ഈ ദുരവസ്ഥയില്‍ അദേഹത്തിന്റെ പ്രായം,പ്രതിഭ ഇവയെങ്കിലും
മാനിച്ചു മലയാള സിനിമ / പ്രവര്‍ത്തകര്‍ / പ്രേക്ഷകര്‍ അദ്ദേഹത്തോട് നീതി കാണിക്കണം..
"അമ്മ " അമ്മയെന്ന മലയാള പദത്തിന്റെ മൂല്യം , അര്‍ത്ഥം ,വ്യാപ്തി തിരിച്ചറിയണം..
വര്‍ഷങ്ങള്‍ക്കപ്പുറം വല്ലവരും മലയാള സിനിമയുടെ ചരിതത്തിന്റെ കണക്കെടുപ്പ്
നടത്തുമ്പോള്‍ ഈ നാലാം കിട സിനിമ പടച്ചു വിടുന്ന ഉണ്ണിക്കന്നന്മാരും
വേഷ പ്രഭുക്കന്മാര് മൊന്നു മുന്ടാവില്ല..
( ഓര്‍ക്കുക ..മലയാള സിനിമയുടെ കഴിഞ്ഞ കാലതിലെ ക്ക് എത്തി നോക്കുമ്പോള്‍
നമുക്ക് മുന്നില്‍ തെളിയുന്നത് അതാതു കാലത്തെ സങ്കെതികതെയോ സെറ്റിലെ പന്തിയിലെ മുന്‍ നിര പിന്‍ നിരയോ
നടീ നടന്മാരുടെ വ്യക്തി പരമായ ജീവിതമോ ഒന്നുമല്ല ..
മറിച്ചു നല്ല ഏതാനും സിനിമകളും അതുല്യ പ്രതിഭകളായ
അല്‍പ്പം നടന്മാരും മാത്രമാണ്..
അതില്‍ തന്നെ എടുത്ത് പറയേണ്ടതും ഓര്‍മ്മിപ്പിക്ക പ്പെടെണ്ടതും
ആവര്തിക്കപ്പെടെന്തുമാണ് ശ്രീ .പ്രേം നസീര്‍ എന്ന നാമം..
മലയാള സിനിമാ നായക ചരിത്രത്തില്‍
താനഭിനയിച്ച സല്‍ഗുണ സമ്പന്ന കഥാപാത്രങ്ങളെക്കാള്‍
സല്‍ഗുണ നായ ഒരു നായക നടനുന്ടെങ്കില്‍ അത് ശ്രീ പ്രേം നസീര്‍ മാത്രമാണ്..
വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കുക
.ബാല്യദശ വിട്ടുമാറാത്ത സിനിമാ സാങ്കേതികതയും വളെരെ കുറഞ്ഞ നിര്‍മ്മിതിയും
പരിമിതമായ പ്രേക്ഷക / പ്രദര്‍ശന സൌകര്യങ്ങളും..
ഒരു നന്മ/സഹായം / നിര്‍മ്മാതാവിനോടൊരു സാമ്പത്തിക സഹകരണം
സെറ്റില്‍ ചെയ്താല്‍ പോലും അത് കൊട്ടിപ്പാടാന്‍ വാര്‍ത്ത -മീഡിയ ഇല്ലാത്തൊരു കാലഖട്ടം..
അത്തരമൊരു സിനിമാകാലത്തും നന്മ എന്നതിനര്‍ത്ഥം ഉള്‍ക്കൊള്ളു ന്നവരുണ്ടായിരുന്നു.
നാളെ തിരിഞ്ഞു നോക്കുമ്പോള്‍ ഈ ശബ്ദ കൊലാഹലങ്ങലോ അട്ടഹാസങ്ങലോ
അമ്മയോ മക്കളോ അമ്മാവന്മാരോ ഒന്നുമുണ്ടാവില്ല..
ഉണ്ടാവുന്നത് ഒരു പിടി നല്ല സിനിമകളും നല്ല കഥാപാത്രങ്ങലുമായിരിക്കും
അതിലാരോക്കെ എന്തൊക്കെ പറഞ്ഞാലും
രാമേട്ടനായും അപ്പൂപ്പനായും കാരണവരായും പെരുന്തച്ചനുമായോക്കെ അവതരിച്ച
ഈ മനുഷ്യന്‍ തന്നെ കാണും മുന്‍ നിരയില്‍ ..
അന്ന് വിവരമുള്ള സിനിമ ചരിത്ര കുതുകികള്‍
നടന പ്രതിഭയുടെ ഈ വെള്ളിവേളിച്ചതെ ഊതിക്കെടുതിയവര്‍ക്കെതിരെ
പിന്തിരിഞ്ഞു നോക്കി കൊഞ്ഞനം കാണിക്കും..
ഒപ്പം മലയാള സിനിമയും... ( അന്ന് അങ്ങനെ ഒരു സാധനം ഉണ്ടെങ്കില്‍ !)
Subscribe to:
Post Comments (Atom)
Very nice post. you said it rightly. keep it up.
Congrats.
Monday, February 22, 2010 at 10:16:00 AM GMT+3
അജ്ഞ്ഞാതെ..താങ്ക്സ്..!
Monday, February 22, 2010 at 11:16:00 AM GMT+3
പ്രേംനസീര്‍ സാറിന്റെ കാര്യത്തില്‍ ...പറഞ്ഞത് വളരെ കറക്റ്റ്..!
പക്ഷെ തിലകന്റെ കാര്യത്തില്‍ ഞാന്‍ യോജിക്കുന്നില്ല. നസീര്‍ സാറുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വഭാവ ഗുണത്തിന്റെ കാര്യത്തില്‍ തിലകന്‍ വെറും വട്ടപ്പൂജ്യമാണ്.
Monday, March 15, 2010 at 1:43:00 PM GMT+3
പ്രേംനസീര്‍ ....അതൊരു വികാരമായിരുന്നു കുട്ടിക്കാലത്ത്. ഇപ്പോഴും....!
നസീര്‍ സര്‍ ചുണ്ടുകളനക്കിയ ദാസേട്ടന്റെ ആ പാട്ടുകള്‍ തന്നെയാണ് ഇപ്പോഴും എന്‍റെ കാതുകള്‍ക്ക് പരിചയം. എന്‍റെ കലക്ഷനുകളും അവ തന്നെ.
"....എങ്കിലുമേന്നോമാലാള്‍ക്ക് താമസിക്കാന്‍ എന്‍ കരളില്‍ ..
തങ്ക കിനാക്കള്‍ കൊണ്ടൊരു താജ്മഹല്‍ ഞാനുയര്‍ത്താം....
ഓര്‍മകളെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോകുന്ന ആ പാട്ടുകള്‍ .....
Monday, March 15, 2010 at 1:56:00 PM GMT+3
തിലകന്റെ അഭിനയ മികവിനെക്കുറിച്ച് മാത്രമാണു ഞാന്‍ പറഞ്ഞത്..
സിനിമ സെല്ലുലോയിഡിലെത്തിയാല്‍ പിന്നെ ലോകം കാണുന്നത് നടന്റെ അഭിനയ മികവ് /മികവില്ലായ്മ
മാത്രമാണു.
നമ്മളിഷ്ടപ്പെടുന്ന പല ഹോളിവുഡ് നടീ നടന്മാരും പല ക്ലാസ്സിക്‍ സംവിധായകരും സ്വഭാവശുദ്ധിയിലും
സദാചാരത്തിലും വട്ടപൂജ്യമാണേന്നറിയാമല്ലോ..
പക്ഷേ അവരുടെ അഭിനയ / സംവിധാന പ്രതിഭാ വൈഭവത്തിനു മുന്‍പില്‍ നാമാരും അതേക്കുറിച്ച്
ആലോചിക്കാറു പോലുമില്ല.
തിലകന്‍ എന്ന വ്യക്തിയെക്കാള്‍ തിലകന്‍ എന്ന നടന്‍ സ്വീകാര്യനാവുന്നതും അതുകൊണ്ടാണു.
Tuesday, March 16, 2010 at 12:29:00 PM GMT+3
പ്രേം നസീര്‍ പാവം ഷിലയെ പറ്റിച്ചതും ഷീല ആത്മഹത്യ ചെയ്യാന്‍ തുടങ്ങിയതും മറന്നോ ......
Monday, April 26, 2010 at 8:22:00 PM GMT+3
Post a Comment