മാഷും ജോണ്‍ അബ്രഹാമും പിന്നെ ഞാനും
പണ്ടു പണ്ടു..
മലപ്പുറത്തെ ഒരു കുഗ്രാമത്തില്‍
കാടും പുഴയും കടന്നു
കരണ്ടും വെള്ളവും വെളിച്ചവുമില്ലാത്ത
പൊട്ടിയ ഓടുകളും
ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയുമുള്ള ഞങ്ങളുടെ സ്കൂളിന്റെ
ഇളകിയാടുന്ന ഡിസ്കിന്റെ പുറത്തിരുന്നു
മുഷിപ്പന്‍ ജോഗ്രഫിയുടെ ബോറടിമാറ്റാന്‍
ഒരു അഗ്രഹാരത്തില്‍ സംഭവമായ
ഒരു കഴുതയെക്കുരിച്ചും
പ്ലാസ്റിക് കണ്ണുകളുള്ള ഒരു നായയെ കുറിച്ചുമൊക്കെ
മനോഹരമായി സംസാരിച്ചിരുന്ന ഞങ്ങളുടെ മാഷ് ..
അന്ന് പറഞ്ഞു തന്ന കിറുക്കന്‍ സംവിധായകന്റെ പെരുമകള്‍
ഇത്തിരിപ്പോന്ന ഞങ്ങളുടെ തലയില്‍ കേറിയിരുന്നില്ല
( എന്നാല്‍ അതൊന്നും മാഷിനു പ്രശ്നമല്ലായിരുന്നു..! )
------------------------------------------------------------
പിന്നീട് ജോലി തേടി ഞാന്‍
കോഴിക്കോടിന്റെ തിക്കിലും തിരക്കിലും അലഞ്ഞ നാളില്‍
കിറുക്കന്‍ സംവിധായകനെ കൂടുതലറിഞ്ഞു..ജോണ്‍ എബ്രഹാം !
ജോണും
ജോണിന്റെ സിനിമ ശൈലിയും
ഒരു ലഹരിയായി എന്‍റെ മനസ്സില്‍ പടര്‍ന്നു കയറി..
തിരികെ പോകാന്‍
ടാക്സിക്ക് കാശില്ലാഞ്ഞിട്ടും
(ക്രോവ്ന്‍ തിയേറ്ററില്‍ സെക്കന്റ് ഷോ കഴിഞ്ഞാല്‍ പിന്നെ സിറ്റി ബസ്സില്ല..
ടാക്സി തന്നെ പിടിക്കണം..)
അമ്മ അറിയാന്‍ കാണാന്‍ ടവ്ന്‍ ഹാള്ളില്‍
പാതിരാ കഴിഞ്ഞും കാത്തു നിന്നത്..
ചെറു കഥകളുടെ സമാഹാരം പൊന്നുപോലെ കൊണ്ടുനടന്നത്..
തിരക്കഥ പ്രസിദ്ധീകരിച്ചത്
കൂട്ടുകാരന്റെ സിനിമാ വീക്കിലിയില്‍ നിന്നും
വെട്ടിയെടുത്തു സൂക്ഷിച്ചത്..
ജോണിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിരയുംബോളെല്ലാം
ജോണിലെക്കും
വിശ്വ സിനിമ കളിലേക്കും വാക്കുകളുടെ
വാതായനം തുറന്നു തന്ന
മാഷിനെയും ഞാന്‍ സ്നേഹ പൂര്‍വ്വം ഓര്‍ക്കുന്നു..
തകര്‍ന്ന ദാമ്പത്യ ജീവിതവും ദുരന്തങ്ങളും വേദനയോടെ അറിയുകയും ചെയ്യുന്നു...
Subscribe to:
Post Comments (Atom)
looks a lot like me actually
Thursday, February 18, 2010 at 12:11:00 PM GMT+3
Post a Comment