വണ്‍സ് അപോണ്‍ എ ടൈം ..( ന്നു വെച്ചാ ഈ തൊട്ടടുത്ത കാലത്ത്..)
തൊപ്പിയും വെള്ള മുറി മുണ്ടും അരക്കയ്യന്‍ ഷര്‍ട്ടും
ഇട്ടു മദ്രസയില്‍ പോകും കാലം ..
ഇടക്കുള്ള കാട്ടുവഴിയും തോടും കടന്ന് വേണം മദ്രസയിലെത്താന്‍ ..
തോടിന്റെ ഓരം നിറയെ പൂവതിച്ചടികളും ഞാറപ്പഴ മരങ്ങളുമാണ്..
പഴുപഴുത്ത ഞാറപഴത്തിനു നല്ല വയലറ്റ് കളറാണ് ...
അത് തിന്നു വായും പല്ലും ഒരു പോലെ നിറവും വപ്പിച്ചു
വെള്ളതുണിയുടെ കോന്തലക്കല്‍ ഒരു പിടി വേറെയും
കരുതിയായിരിക്കും മദ്രസയിലെതുക..
തുണിയിലും പല്ലിലുമുള്ള വര്‍ണ്ണ വ്യത്യാസം കണ്ടു
മൊല്ലാക്കയുടെ മുഖത്തും അതിലും കടുത്ത നിറ വ്യത്യാസമുണ്ടാകും..
പിന്നെ മൊല്ലാക്കയുടെ ചൂരല്‍ വടി കയിന്റെ ഉള്ളനടിയില്‍ നൃത്തമാടും
അടിയും മൊല്ലാ ക്കാന്റെ സ്പെഷല്‍ ചീത്ത വിളിയും
രണ്ടു കയ്യും നീട്ടി വാങ്ങി തലയും കുമ്പിട്ടു
കുറ്റവാളിയെ പോലിരിക്കുന്നതു കണ്ടു
പന്ജ വര്‍ണ്ണ നിറത്തിലുള്ള തട്ടവും നീണ്ട കണ്മഷിയു മിട്ട
ഹൂറിമാര്‍ അപ്പുറത്തെ ബെന്ജിലിരുന്നു അടക്കം പറഞ്ഞു കളിയാക്കുന്നുണ്ടാകും..
ബെല്ലടിക്കുമ്പോ ഒരെണ്ണം തരുവോ ന്നും ചോദിച്ചു വാ അപ്പം കാണിച്ചു തരാം..
എന്നൊരു ക്രൂരമായ മുന്നറിയിപ്പ് ഇടം കണ്ണിട്ടു നിശബ്ദമായി കൊടുത്ത്
തല്‍ക്കാല ദേഷ്യം ഒരു കൊഞ്ഞനം കാണിക്കലിലൊതുക്കി
തല കുമ്പിട്ടു ഇരിപ്പ് തുടരും..
അപ്പോഴാണ് പാഠ പുസ്തകത്തിന്റെ ഇളം ചുവന്ന പുറം പട്ടയും അതില്‍ കറുത്ത
നൂല് പോലെ വരച്ചിരിക്കുന്ന മക്കയുടയൂം മദീനയുടെയും
ചിത്രം കാര്യമായി ശ്രദ്ധയില്‍ പെടുക!
അതി ഭീകരമായ മാനക്കെടില്‍ നിന്നും തല്‍ക്കാല രക്ഷ ക്കായി
മക്കവും മദീനയും മനസ്സില്‍ സങ്കല്‍പ്പിക്കും..
കുറുവന്‍ പുഴയുടെയും അപ്പുറതാണോ ഈ അറബി നാട്..
മക്കവും മദീനയും അതിങ്ങനെ ചിത്രത്തിലുള്ള പോലെ അടുതടുതാണോ..
അത് ഒരു തെങ്ങിനോളം ഉയരമുണ്ടോ..
ഇക്കാക്ക പറഞ്ഞ കഥയിലെ മജീദ് കണ്ടപോലെ
മേലെ തൊടിയിലെ മാവിന്റെ ഏറ്റം മുകളില്‍ കയറിയാല്‍
മക്കോം മദീനേം കാണാവോ...
എന്നിങ്ങനെ മന്ജാടി മൈതാനവും കാടുവഴിയും കുറുവന്‍ പുഴയും
കടന്നു ചിന്തകള്‍ പോയിക്കൊണ്ടിരിക്കും
പിന്നെ
പരുക്കനായ മൊല്ലാക്കയുടെ അതിലും പരുക്കനായ
വിരലുകൊണ്ടുള്ള
ഓര്‍ക്കാപ്പുറത്തെ
ചെവിക്കു പിടുത്തത്തിന്റെ വേദന ഏറി വേണം
പിന്നെ മല നാട്ടില്‍ തിരിച്ചെത്താന്‍ ...
-------------------------------------------
ഓരോ തവണ ഈ പച്ച കുബ്ബ
കാണുമ്പോഴും..എന്റെ മദ്രസയും
കൂടുകാരും ഞാറപ്പഴവും ഓര്‍മയിലെതും..
ദീനിന്റെ ആദ്യ പാഠങ്ങള്‍ ഓതി തന്ന
മൊല്ലാക്ക എന്നോ മണ്മറഞ്ഞു പോയീ..
ബല്യ കാലത്തെ നിറം കൊണ്ടും മധുരം കൊണ്ടും
മത്തു പിടിപ്പിച്ച ആ ഞാറ പ്പഴ മരങ്ങളും
ജനവാസത്തിന്റെ തള്ളി കയറ്റത്തില്‍
മറഞ്ഞു പോയി..
-----------------------------------------------
-----------------------------------------------
മധുരമായ മദ്രസാ സ്മരണകള്‍ ....
Monday, March 15, 2010 at 1:25:00 PM GMT+3
മദുരിക്കുന്ന ഓര്മകളാണ് മദ്റസ നല്കുന്നത്യ
എന്നും ഓര്ത്തുവെക്കാന്
Thursday, March 18, 2010 at 9:36:00 AM GMT+3
ഇക്കാ....നന്നായിരിക്കുന്നു....വീണ്ടും പഴയ ആ കാലം ഓര്‍മ്മിപ്പിച്ചതിനു ഒരായിരം നന്ദി...
Sunday, September 26, 2010 at 1:40:00 PM GMT+3
Post a Comment