RSS

Followers

ഇളം കാറ്റിലെന്നെ പുല്‍കുന്നിതാരോ


-----------
നിലാവും ഇളം കുളിരുമുള്ള രാത്രികളില്‍
പരിശുദ്ധ മസ്ജിദിന്റെ മുറ്റത്തു നീ ഉലാത്തുമ്പോള്‍
നിന്നെ തലോടനെത്തുന്ന നനു നനുത്ത കാറ്റിനു
കസ്തൂരി ഗന്ധം ഉണ്ടെന്നു നിനക്ക് തോന്നിയോ..?
-----------
ആലിംഗനത്തിന്റെ പരിലാളനത്തില്‍
മിഴികളടക്കുമ്പോള്‍
മന്കട്ട കളാല്‍ കെട്ടിയുയര്‍ത്തിയ ..
ഉണങ്ങിയ ഈന്ത പനയാല്‍ പന്തല് മേഞ്ഞ
ഒരു നാല് ചുവരിനു മുന്നിലാണ്‌ നീയെന്നറിഞ്ഞുവോ..?
-----------
ഭൂലോകം മുഴുവന്‍ വെളിച്ചമേകാനെത്തിയവന്‍
മെടഞ്ഞിട്ട ഉണങ്ങിയ പനയോലയില്‍
അന്തിയുറങ്ങുന്നത് കണ്ടു നിന്റെ ഉള്ളം പിടഞ്ഞുവോ..
-----------
ഒരു പിടി ഉണങ്ങിയ കാരക്കയും വെള്ളവുമാണ്
നിന്റെ രാജാവിന്റെ അമൃദേത്ത് എന്നറിഞ്ഞു
നിന്റെ മിഴികള്‍ ഈറനണിഞ്ഞുവോ?
-----------
ആ ദിവ്യ വചനങ്ങള്‍ ക്കപ്പുറം
നീ തേടിയതും നേടിയതും
എന്തിനായിരുന്നു എന്ന തിരിച്ചരിവിലാണല്ലോ
നിന്‍റെ മനമുണരുന്നത്..
-----------
വിശുദ്ധമായതൊന്നിനെ തഴുകി വന്ന ഇളം കാറ്റ്
ഇപ്പോഴുമിവിടെയുണ്ട്...
-----------
അവനെന്റെ കാതിലോതുന്നുമുണ്ട് ..
-----------
നിനക്കായി ചെലോട്ടുമില്ലാത്ത പഴയൊരു പാത്രത്തില്‍
ഇത്തിരി കാരക്കയും വെള്ളവുമുണ്ട് ...
-----------
ഈ സമൃദ്ധിയിലേക്ക് നീ വരുന്നോ..നീ വരുന്നോ..?
-----------


3 Responses to "ഇളം കാറ്റിലെന്നെ പുല്‍കുന്നിതാരോ"
ബഷീർ said...

ആ കാറ്റിന് കസ്തൂരിയുടെ സുഗന്ധം തന്നെ
ആഷിഖുകൾക്കെന്നും അതിന്റെ അനുഭൂതി നുകരാനാവുന്നു..


അക്ഷരതെറ്റുകൾ ശ്രദ്ധിയ്ക്കുക

ആശംസകളോടെ


Wednesday, February 17, 2010 at 12:39:00 PM GMT+3
നൗഷാദ് അകമ്പാടം said...

മലയാളം കംബോസിങ്ങിന്റെ പ്രശ്നമാണ്...
തീര്‍ച്ചയായും ശ്രദ്ധിക്കാം
അഭിപ്രായത്തിനു നന്ദി..
((എന്റെ ബ്ലോഗ്ഗില്‍ ആദ്യം കമന്ടിട്ടതിനുള്ള സന്തോഷം അറിയിക്കട്ടെ!))


Wednesday, February 17, 2010 at 8:54:00 PM GMT+3
Abdul Salim Kochi said...

മഹാനായ പ്രവാചകന്റെ ആ പുണ്യഭൂമിയില്‍ താമസിക്കാനും ആ ഇളം കാറ്റ് ഏല്‍ക്കുവാനും ഭാഗ്യം സിദ്ധിച്ച താങ്കളോട് എനിക്കസൂയ തോന്നുന്നു.
-സലിം.


Monday, March 15, 2010 at 1:18:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors