RSS

Followers

സ്മരണകള്‍ വില്‍പ്പനയ്ക്ക് !!




കവയിത്രി,
നിങ്ങള്‍ പര്‍ദ്ദയിട്ടപ്പോള്‍
തോറ്റുപോയ ചിലര്‍ക്ക് കിട്ടിയ
ദിവ്യാസ്ത്രമായിരുന്നു
നിങ്ങളും, കാമുകനും
പ്രണയവും.

ഒരു താരരൂപം പാരമ്പര്യ
വിശ്വാസസം‌ഹിതകള്‍ മാറ്റിപ്പിടിക്കുമ്പോള്‍
മതം വില്പനച്ചരക്കാക്കുന്നവര്‍ക്ക്
പലതുണ്ട് ചിന്തിക്കാന്‍ ,
വേവലാതി കൊള്ളാന്‍ .

പതിനായിരം ഓര്‍ഡിനറി പ്യൂപ്പിള്‍സിനു
കാലരക്കാല്‍ സെലിബ്രേറ്റി മതി
എന്നാണല്ലോ കണക്ക്!

പിടിച്ച് നില്‍ക്കാന്‍
അന്ന് പെട്ട പാട്.
എത്ര അടിച്ചമര്‍ത്തിയിട്ടും
ആളുകള്‍ പിന്നേയും പിന്നേയും
വാതില്‍ തുറക്കുന്നതങ്ങോട്ട് ..
അതിശയം തന്നെ ഹീശ്വര!.

ഇനി ആശ്രിതവല്‍സരക്കുള്ള സമയം.
എഴുത്തിനു മുര മുട്ടുമ്പോള്‍
വിവാദങ്ങള്‍ മൂട്ടിലും തണലുപിടിക്കും.
വിവാദം മൂന്ന് നേരം എഴുത്തിനു മുമ്പ്.
എഴുതാന്‍ മാത്രമറിഞ്ഞാല്‍ പോര ഇക്കാലത്ത്.
മാര്‍ക്കറ്റിംഗും അറിയണം.
സോഷ്യല്‍ നെറ്റ്‌വര്‍ക്കുള്ളപ്പോള്‍
പ്രതികരിച്ചും പ്രതിഷേധിച്ചും തീ ആളിപ്പടരും.
ഇടയ്ക്ക് തണുത്താല്‍
കമന്റ് കോളത്തില്‍ ചെറിയ
ഡോസ് കൊടുത്ത് വീണ്ടും ലൈവ് ആക്കാം!
ഫെമിനിസം , അശ്ളീലം , ആണുങ്ങളുടെ നെഞ്ചത്ത് പൊങ്കാലയിടല്‍
ഇതിനൊക്കെയാ ഇപ്പോ മാര്‍ക്കറ്റ്.
കൊത്തുമ്പോള്‍ ഇങ്ങനെ
നല്ല ഇര നോക്കി കൊത്തണം.
വിവാദം മധുരം പുരട്ടിക്കൊടുക്കണം
ഒരല്പം സ്വാമി മന്ത്രവും.
ആസാമിത്തരം ഇല്ലെങ്കില്‍ വായനക്കാരനില്ല.
അവന്റെ വായില്‍ വെള്ളമൂറ്റുക.
അതിലൂടെ സര്‍ക്കുലേഷന്‍ കപ്പലോട്ടുക

കഷ്ടം!
മഞ്ഞപുസ്തകത്തിന്റെ
ബഹുവര്‍‌ണ്ണ മുഖരൂപമാവാന്‍
അപൂ‌ര്‍‌വ്വമാമൊരു
വാല്‍സല്യത്തെ ഒറ്റുകൊടുത്തവള്‍ നീ !

ഇനി അവര്‍
മണ്ണടിയാത്ത ഓര്‍മ്മകളുടെ
ദ്രവമാകാത്ത ഇറച്ചി
കൊത്തിവലിക്കട്ടെ.
പ്രണയവും പ്രണയ ഭംഗവും പോസ്റ്റ്മോര്‍ട്ടം നടത്തട്ടെ!
എന്നാലും
മരണത്തിനപ്പുറവും
ആശ്രിതവാല്‍സല്യം
ചുരണ്ടിയെടുന്നുണ്ടല്ലോ അവര്‍!

നിങ്ങളുടെ പ്രണയം
നിര്‍‌വ്വചിക്കാന്‍ ശ്രമിക്കുന്നവര്‍
വങ്കന്മാര്‍ ..
അത് പണ്ടേ തുടങ്ങിയതത്രേ.
പ്രണയിക്കാന്‍ ഏറ്റവും നല്ലത്
സര്‍‌വ്വേശ്വരന്‍ തന്നെ
അത് മറ്റാരേക്കാളും നിങ്ങളറിഞ്ഞിരുന്നല്ലോ.
ലൗ ജിഹാദ് ..
അത് സത്യമാണ്.
ആദ്യപരിഗണനയും അനശ്വര പ്രണയവും
അര്‍ഹിക്കുന്നത് അവന്‍ തന്നെ.
അത് തന്നെയാണ്
നിങ്ങളുടെ
"ലൗ ജിഹാദ്!".


0 Responses to "സ്മരണകള്‍ വില്‍പ്പനയ്ക്ക് !!"

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors