RSS

Followers

"ആര്‍ക്കോ വേണ്ടി ആരെയോ കൊല്ലുന്നവര്‍ ....!"


(image from Google)------------------------------
നീ
അമ്മയുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ടോ?
"അമ്മേ" എന്നു വിളിച്ചിട്ടുണ്ടോ?
അമ്മയുടെ മടിയില്‍ തലോടലേറ്റ് കിടന്നിട്ടുണ്ടോ?
കീറപ്പായയില്‍ പനിച്ച് കിടക്കുമ്പോള്‍
അമ്മ അരികെ ഉറങ്ങാതെ കാവലു കിടന്നിട്ടുണ്ടോ നിനക്ക്?
പിന്നെ
കൈ നഖങ്ങള്‍ക്കിടയിലെ ഉണങ്ങിയ മനുഷ്യ രക്തം
ഈര്‍ക്കിലു കൊണ്ട് ചുരണ്ടിക്കളയുമ്പോള്‍
"മോനേ.."
എന്ന കണ്ണീരു വീണ തേങ്ങല്‍
നീ എപ്പൊഴെങ്കിലും കേട്ടിട്ടുണ്ടോ?
അതിലിത്തിരിയെങ്കിലും
നിന്റെ മനം നൊന്തിട്ടുണ്ടോ?

നീ
ഒരച്ഛനു പിറന്നവനും
അച്ഛന്റെ കൈവിരല്‍ തൂങ്ങി
സ്കൂളിലേക്ക് പുത്തനുടുപ്പിട്ട് പോയവനുമോ?
കളിപ്പാട്ടങ്ങള്‍ക്കായ്
അച്ഛനോട് ചിണുങ്ങിയവനോ?
പത്തുരൂപക്ക് അച്ഛനോട് തല ചൊറിഞ്ഞവനും
അച്ഛന്റെ നിഴല്‍ കാണുമ്പോള്‍
സിഗററ്റ് വലിച്ചെറിഞ്ഞവനുമോ?
പിന്നെ
എന്നാണ് വിറകുപുരയിലെ ചാക്കില്‍ പൊതിഞ്ഞ
വടിവാള്‍ നീ ഒളിപ്പിച്ച് വെച്ചത്
അച്ഛന്‍ ചോദ്യം ചെയ്തപ്പോള്‍
ലഹരിയുടെ മൂത്ത ചെയ്തി പോലെ
അച്ച്ഛനെ തള്ളിയിട്ട്
നീ നിന്റെ കൂട്ടുകാരോടൊപ്പം പോയത്..
തലയടിച്ച് വീണ അച്ഛന്റെ ദീനരോദനം
അന്ന്
നീയൊന്ന് കേട്ടിരുന്നെങ്കില്‍ .....

ഓര്‍മ്മയുണ്ടോ
നിനക്കൊരു കുഞ്ഞു പെങ്ങളുണ്ടെന്നും
നീ അവളുടെ ആങ്ങളെയെന്നും
അഭിമാനം കൊണ്ട ദിനം?
പത്തുപൈസയുടെ
ഓറഞ്ചു മുട്ടായി അവള്‍ക്കായ് പൊതിഞ്ഞു വെച്ചത്?
സ്വാതന്ത്ര്യ ദിനത്തിനു സ്കൂളില്‍ നിന്നും കിട്ടിയ
എക്ളെയര്‍ മുട്ടായി തിന്നാതെ അവള്‍ക്കായ് സൂഷിച്ചുവെച്ചത്?
അവള്‍ക്ക് വളപ്പൊട്ടുകള്‍ തേടിയത്?
മയില്പ്പീലിക്കായ് കൂട്ടുകാരനു പെന്‍സിലു കൊടുത്തത്?
പഴുത്ത മാമ്പഴത്തിനായ്
ചോണനുറുമ്പിന്റെ കടികൊണ്ട്
മാവില്‍ വലിഞ്ഞു കയറിയത്?
സ്കൂളിലെ പാട്ട് മല്‍സരത്തില്‍
അവളു പാടിയ പാട്ടിനു കൂട്ടുകാരോടൊപ്പം
മല്‍സരിച്ച്കൈയ്യടിച്ചത്?
അവളു സമ്മാനം വാങ്ങുമ്പോള്‍
ഊറ്റത്തോടെ അടുത്തിരിക്കുന്നവനോട്
അതെന്റെ പെങ്ങളാ എന്ന് പറഞ്ഞത്?

നിന്റെ ചില്ലറ കള്ളത്തരങ്ങള്‍ക്ക്
നിനക്കുവേണ്ടി അച്ച്ഛനോട് സപ്പോര്‍ട്ട്
പറഞ്ഞത്?

ഒടുവില്‍
ചോര പുരണ്ട കുപ്പായം
അവള്‍ക്കുമുന്നിലേക്കിട്ട് അലക്കാന്‍ പറയുമ്പോള്‍
അവള്‍ നിന്നെ
ഏട്ടാ എന്നു വിളിച്ചത് നീ കേട്ടുവോ?
ഒരു പെണ്ണിന്റെ
സ്വപ്നങ്ങളും ജീവിതവും
നീ മൂലം പളുങ്കുപോലെ
പൊട്ടിച്ചിതറുന്നത് കാണാന്‍ നില്‍ക്കാതെ
ഇരുട്ടിലേക്ക്
നീ പിന്നേയും ആരെയോ തേടിപ്പോയ്...

അവളിപ്പോ
ഏതു റെയില്‍‌വേ സ്റ്റേഷന്റെ
ബസ്‌സ്റ്റാന്റിന്റെ
ഇരുണ്ട ഇടവഴികളില്‍
നാലാം കിട ലോഡ്ജില്‍
കഴുതയുടെ മുഖമുള്ള
കാവല്‍ക്കാരന്റെ
ലിസ്റ്റില്‍
ഏതു മുറിയില്‍
ഉണ്ടെന്ന് നിനക്കറിയുമോ?

ആര്‍ക്കോവേണ്ടി
എന്തിനോ വേണ്ടി
ഏതാനും നോട്ടുകെട്ടുകള്‍ മാത്രം
സ്വന്തമാക്കാന്‍
ഇരുട്ടിന്റെ മറപറ്റിയും
ഒടുവില്‍
ഇരുട്ടിനെപ്പോലും അവഗണിച്ചും
ഏതോ ഒരു പാവത്തിനെ
നീ
വെട്ടി
വെട്ടി നുറുക്കുമ്പോള്‍
ആ നിലവിളി ലഹരിപോലെ നുകര്‍ന്ന്
ചോരചീറ്റുന്ന മേനിയില്‍
പിന്നേയും വടിവാള്‍ വീശുമ്പോള്‍

സുഹൃത്തേ.....

ഒരിക്കലെങ്കിലും
നീ ഓര്‍ത്തിരുന്നോ
നീ വെട്ടുന്നവനും
ഒരു കുടുംബമുണ്ടെന്ന്?
അവനും
കാത്തിരിക്കാന്‍
ഒരമ്മയും
കുഞ്ഞു പെങ്ങളുമുണ്ടെന്ന്?
ഭാര്യയും
മുലകുടിമാറാത്ത കുഞ്ഞുമുണ്ടെന്ന്?

നീയല്ല
കത്തിയും വടിവാളും
തോക്കും ബോംബുമല്ല
ഇന്നെന്റെ ഉറക്കം കെടുത്തുന്നത്

അറവുമാടിന്റെ കഴുത്തില്‍ കത്തിവെച്ച്
ഉറപ്പിന്റെ സിഗ്നല്‍ കാക്കുന്നവനുമല്ല..

മറിച്ച്

എനിക്ക് പേടി

ഒരുവട്ടം കൂടെ
ചിന്തിച്ചിരുന്നെങ്കില്‍
നിസ്സാരമായി തള്ളിക്കളയാവുന്ന
ഒന്നിന്റെ പേരില്‍
ഒരുപാട് പാവങ്ങളെ
പച്ചക്ക് വെട്ടിവീഴ്ത്താന്‍
ഉത്തരവിടുന്ന അധികാരപ്പിശാച്ചുക്കളെയാണ്...

അവന്റെ നീളുന്ന
രക്തദാഹം തീരാത്ത
ദൃംഷ്ടത്തെയാണ്.........
©നൗഷാദ് അകമ്പാടം13 Responses to ""ആര്‍ക്കോ വേണ്ടി ആരെയോ കൊല്ലുന്നവര്‍ ....!""
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഒരുവട്ടം കൂടെ
ചിന്തിച്ചിരുന്നെങ്കില്‍
നിസ്സാരമായി തള്ളിക്കളയാവുന്ന
ഒന്നിന്റെ പേരില്‍
ഒരുപാട് പാവങ്ങളെ
പച്ചക്ക് വെട്ടിവീഴ്ത്താന്‍
ഉത്തരവിടുന്ന അധികാരപ്പിശാച്ചുക്കളെയാണ്...


അതെ അവരെ മാത്രമാണ് പേടി........


You might also like:
"


Sunday, June 24, 2012 at 10:28:00 AM GMT+3
മണ്ടൂസന്‍ said...

നീ
അമ്മയുടെ മുലപ്പാല്‍ കുടിച്ചിട്ടുണ്ടോ?
"അമ്മേ" എന്നു വിളിച്ചിട്ടുണ്ടോ?
അമ്മയുടെ മടിയില്‍ തലോടലേറ്റ് കിടന്നിട്ടുണ്ടോ?
കീറപ്പായയില്‍ പനിച്ച് കിടക്കുമ്പോള്‍
അമ്മ അരികെ ഉറങ്ങാതെ കാവലു കിടന്നിട്ടുണ്ടോ നിനക്ക്?
പിന്നെ
കൈ നഖങ്ങള്‍ക്കിടയിലെ ഉണങ്ങിയ മനുഷ്യ രക്തം
ഈര്‍ക്കിലു കൊണ്ട് ചുരണ്ടിക്കളയുമ്പോള്‍
"മോനേ.."
എന്ന കണ്ണീരു വീണ തേങ്ങല്‍
നീ എപ്പൊഴെങ്കിലും കേട്ടിട്ടുണ്ടോ?
അതിലിത്തിരിയെങ്കിലും
നിന്റെ മനം നൊന്തിട്ടുണ്ടോ?

നീ
ഒരച്ഛനു പിറന്നവനും
അച്ഛന്റെ കൈവിരല്‍ തൂങ്ങി
സ്കൂളിലേക്ക് പുത്തനുടുപ്പിട്ട് പോയവനുമോ?
കളിപ്പാട്ടങ്ങള്‍ക്കായ്
അച്ഛനോട് ചിണുങ്ങിയവനോ?
പത്തുരൂപക്ക് അച്ഛനോട് തല ചൊറിഞ്ഞവനും
അച്ഛന്റെ നിഴല്‍ കാണുമ്പോള്‍
സിഗററ്റ് വലിച്ചെറിഞ്ഞവനുമോ?
പിന്നെ
എന്നാണ് വിറകുപുരയിലെ ചാക്കില്‍ പൊതിഞ്ഞ
വടിവാള്‍ നീ ഒളിപ്പിച്ച് വെച്ചത്
അച്ഛന്‍ ചോദ്യം ചെയ്തപ്പോള്‍
ലഹരിയുടെ മൂത്ത ചെയ്തി പോലെ
അച്ച്ഛനെ തള്ളിയിട്ട്
നീ നിന്റെ കൂട്ടുകാരോടൊപ്പം പോയത്..
തലയടിച്ച് വീണ അച്ഛന്റെ ദീനരോദനം
അന്ന്
നീയൊന്ന് കേട്ടിരുന്നെങ്കില്‍ .....

ഓര്‍മ്മയുണ്ടോ
നിനക്കൊരു കുഞ്ഞു പെങ്ങളുണ്ടെന്നും
നീ അവളുടെ ആങ്ങളെയെന്നും
അഭിമാനം കൊണ്ട ദിനം?

ഇതൊന്നും നിനക്കോർമ്മയില്ലെങ്കിൽ നീ പോയി എന്തു കുന്താച്ചങ്ങീ ചെയ്യ്.! അല്ല പിന്നെ.!
നൗഷാദിക്കാ ആശംസകൾ.


Sunday, June 24, 2012 at 10:29:00 AM GMT+3
റിയ Raihana said...

കൊല്ലുന്നവനറിയില്ല താന്‍ ആരെയാണ് കൊല്ലുന്നതെന്ന് കൊല്ലപ്പെടുന്നവറിയില്ല ഞാന്‍ എന്തിനു കൊല്ലപ്പെട്ടുവെന്ന് അതാണ്‌ ഈ ലോകം നൗഷാദ്‌ക്കാ


Sunday, June 24, 2012 at 10:35:00 AM GMT+3
shamzi said...

ചോര കൊണ്ട് നേടിയില്ലാ മനുഷ്യന്‍ നോവുന്ന മനസ്സിന്റെ ഒരിത്തിരി 'പ്രാക്കും' നീറി നീറിയൊടുങ്ങേണ്ടുന്ന ശിഷ്ട ജീവിതത്തിന്‍ പ്രാരംഭവുമല്ലാതെ...


Sunday, June 24, 2012 at 12:26:00 PM GMT+3
Naseef U Areacode said...

"എനിക്ക് പേടി

ഒരുവട്ടം കൂടെ
ചിന്തിച്ചിരുന്നെങ്കില്‍
നിസ്സാരമായി തള്ളിക്കളയാവുന്ന
ഒന്നിന്റെ പേരില്‍
ഒരുപാട് പാവങ്ങളെ
പച്ചക്ക് വെട്ടിവീഴ്ത്താന്‍
ഉത്തരവിടുന്ന അധികാരപ്പിശാച്ചുക്കളെയാണ്... "


അതെ ഞങ്ങൾ എല്ലാവർക്കും ഇവരെ പേടിയാണു, നമ്മൾ തന്നെയാണു ഇവരെ വളർത്തുന്നതെങ്കിലും....


Sunday, June 24, 2012 at 2:56:00 PM GMT+3
ajith said...

ക്വട്ടേഷന്‍ വാങ്ങിപ്പോയി. ഇനി “പണി”യുക തന്നെ. നോ സെന്റി...


Sunday, June 24, 2012 at 5:10:00 PM GMT+3
aboothi:അബൂതി said...

ഇത്
കവിതയാണോ?
അതല്ല
ഗദ്യമാണോ?
അറിയില്ലതെങ്കിലും
പോസ്റ്റ് നന്നായി..

ഇത്
ആനുകാലികം
നമ്മില്‍ ചിലര്‍
തന്നാതാന്‍
ചോദിക്കേണ്ട ചോദ്യം.


Sunday, June 24, 2012 at 10:56:00 PM GMT+3
സിയാഫ് അബ്ദുള്‍ഖാദര്‍ said...

ചോരയുടെ മണം ഒരു ഭ്രാന്ത് ആണ് ,അത് ബോധത്തെ മറച്ചു കളയുന്നു ,,മനുഷ്യ സ്നേഹത്തില്‍ അധിഷ്ഠിതമായ പോസ്റ്റിനു ഹൃദയം പണയം ...ഇനി തിരിചെടുക്കനാകാത്ത വിധം .


Monday, June 25, 2012 at 7:52:00 AM GMT+3
Ismail Chemmad said...

സ്നേഹം മറക്കുന്ന കാലം..


Monday, June 25, 2012 at 9:06:00 PM GMT+3
M. Ashraf said...

സമകാലികം. നല്ല വരികള്‍


Saturday, June 30, 2012 at 8:08:00 AM GMT+3
Sadique M Koya said...

പോസ്റ്റ് നന്നായി..


Tuesday, July 10, 2012 at 8:18:00 AM GMT+3
പി. വിജയകുമാർ said...

കാലത്തിന്റെ ശബ്ദമായി ഇത്‌. .
നാമെല്ലാം ചോദിക്കുന്നത്‌.. ഉത്തരമില്ലാത്തത്‌


Saturday, July 14, 2012 at 8:35:00 AM GMT+3
Unknown said...

വളരെ നന്നായി
ആശംസകള്‍

എന്നെ ഇവിടെ വായിക്കുക
http://admadalangal.blogspot.com/


Saturday, July 14, 2012 at 2:28:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors