RSS

Followers

കാര്‍ട്ടൂണിനു ഡയലോഗ് എഴുതൂ...കൈ നിറയെ സമ്മാനങ്ങള്‍ നേടൂ...!!!


----
പ്രിയപ്പെട്ട വായനക്കാരേ,
" എന്റെ വര.കോം" ഫേസ്ബുക്കിലൂടേയും ബ്ലോഗ്ഗിലൂടേയും പലപ്പോഴായി നിങ്ങള്‍ക്കു മുന്നിലേക്കെത്തിച്ച സൃഷ്ടികളെ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിച്ച വായനക്കാരൊട് ആദ്യമേ നന്ദി പ്രകാശിപ്പിക്കട്ടെ...
----
ബ്ലോഗ്ഗിന്റെ തുടക്കത്തില്‍ ബ്ലോഗ്ഗിലെ സംഭവങ്ങളും വാര്‍ത്ത്കളും വ്യക്തി വിശേഷങ്ങളും കാര്‍ട്ടൂണ്‍ രൂപത്തിലാക്കി നിങ്ങള്‍ക്ക് മുന്നില്‍ എന്റെ വര .കോം എത്തിക്കുമ്പോള്‍ അവ സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ അത്രതന്നെ പരിഗണന കൊടുത്തിട്ടില്ലായിരുന്നു.
എന്നാല്‍ പിന്നീട് 'മുല്ലപ്പെരിയാര്‍ " വിഷയം കത്തിനില്‍ക്കുന്ന സമയത്താണ് കാര്‍ട്ടൂണിലൂടെ ശക്തമായ ഒരു പ്രതികരണവും പ്രതിഷേധവും അഴിച്ച് വിട്ട് എന്റെ വര .കോം ജനമനസ്സുകളിലേക്ക് കുടിയേറിയത്. പത്രങ്ങളിലൂടേയും വാരികകളിലൂടേയും അക്കാലത്ത് ഒട്ടനവധി സൃഷ്ടികള്‍ വായനക്കാരിലേക്കെത്തിയതിനു പിന്നില്‍ തീര്‍ച്ചയായും നിങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൊണ്ട് കൂടിയാണ് എന്ന് ഞങ്ങള്‍ സ്മരിക്കുന്നു.
----
തുടര്‍ന്ന് ഒരു സീരീസ് ആയി പുറത്തിറങ്ങിയ "പ്രവാസി" കാര്‍ട്ടൂണുകള്‍ക്കും നിങ്ങള്‍ വന്‍ വരവേല്പ്പ് തന്നെ നല്‍കി. ഫേസ്ബുക്കിലൂടെ സമീപ കാലത്ത് ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്ത കാര്‍ട്ടൂണുകള്‍ എന്റെ വര .കോമിന്റെ "പ്രവാസി" വിഷയത്തിലുള്ളവയാണെന്ന് ഏത് വായനക്കാരനും സമ്മതിക്കും. അതിന്റെ വിജയത്തിനടിസ്ഥാനം അവക്കൊക്കെ നിങ്ങളില്‍ പലരുടേയും ചൂടും ചൂരും വിയര്‍പ്പും ഒക്കെ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് തന്നെയാണ്.
----
ബ്ലോഗ്ഗിന്റെ വഴിയില്‍ നിന്നും ഫേസ്ബുക്കിന്റെ വിശാലതയിലേക്കും സജീവതയിലേക്കും കൂടുമാറ്റം നടത്തിയപ്പോള്‍ ഒരു കാര്യം കൂടുതല്‍ വ്യക്തമായി. മലയാളിയുടെ സ്വത സിദ്ധമായ നര്‍മ്മ ശൈലി ആവോളം ഉപയോഗിക്കപ്പെടുന്നത് ബ്ലോഗ്ഗിലല്ല മറിച്ച് ഫേസ്ബുക്ക് കമന്റ് കോളങ്ങളില്‍ തന്നെയാണ് എന്നത്.
ലൈവ് ചാറ്റില്‍ നിരവധി വായനക്കാര്‍ കാര്‍ട്ടൂണ്‍ വിഷയത്തില്‍ അഭിനന്ദപൂച്ചെണ്ടുകളുമായി മുന്നിലേക്കെത്തുമ്പോള്‍ കാര്‍ട്ടൂണിനുള്ള സം‌വേദനശക്തി പൂര്‍ണ്ണമായും ബോധ്യം വരികയായിരുന്നു. ഒപ്പം ഓരോ കാര്‍ട്ടൂണിനുമടിയില്‍ വായനക്കാരന്‍ കോറിയിട്ട് പോകുന്ന
ഹാസ്യരസമുള്ള കമന്റുകള്‍ അവരുടെ ഹ്യൂമര്‍സെന്‍സിന്റെ നേര്‍ചിത്രം വെളിവാക്കിതന്നു...
----
അങ്ങനെ വായനക്കാരനെ കൂടി ഉള്‍പ്പെടുത്തി കാര്‍ട്ടൂണിനു എങ്ങനെ ഒരു പുതിയ മാനം
നല്‍കാം എന്ന ചിന്ത ചെന്നെത്തിയത് ഡയലോഗ് ഇല്ലാതെ ഒരു കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത് വായനക്കാര്‍ക്ക് ഡയലോഗ് എഴുതാന്‍ അവസരമൊരുക്കുന്നതിലായിരുന്നു. ----
ആ പരീക്ഷണത്തിന്റെ റിസള്‍ട്ട് അല്‍ഭുതകരവും ആവേശ്വോജ്ജ്വലവുമായിരുന്നു.
സമ്മാന വാഗ്ദാനങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും നാലഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടു വാളുകളിലായി നാനൂറിനടുത്ത് "ഡയലോഗുകകള്‍ " പ്രത്യക്ഷപ്പെട്ടു. എല്ലാം ഹാസ്യത്തിന്റേയും പരിഹാസത്തിന്റേയും അമിട്ടുകള്‍ പൊട്ടിക്കുന്നത്...ചിലതോ ഗള്‍ഫ്കാരന്റെ കണ്ണീര്‍ നനവുള്ള പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെ തുറന്ന് കാട്ടുന്നതും. എന്തായാലും ഒട്ടനവധിപേര്‍ ആ വിഷയത്തിലൂടെ തങ്ങള്‍ക്കുള്ളിലെ തിങ്ങിവിങ്ങുന്ന ചില സത്യങ്ങളെ വലിച്ച് പുറത്തേക്കിട്ടു എന്നത് കമന്റുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാവും.
(ആ മല്‍സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു).
----
ആ ഒരു പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തി എടുത്തതാണ് ഈ പുതിയ മല്‍സരം.
----
" വേ ടു നിക്കാഹ്.കോം കാര്‍ട്ടൂണ്‍ കാപ്ഷന്‍ കോണ്ഡെസ്റ്റ്"
----
എന്താണ് " വേ ടു നിക്കാഹ്.കോം കാര്‍ട്ടൂണ്‍ കാപ്ഷന്‍ കോണ്ഡെസ്റ്റ്" ?
അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?
------------------------------------------------------------
----
" വേ ടു നിക്കാഹ്.കോം കാര്‍ട്ടൂണ്‍ കാപ്ഷന്‍ കോണ്ഡെസ്റ്റ്" എന്നത് വളരെ ലളിതമായ ഒരു മല്‍സരമാണ്. ആര്‍ക്കും പങ്കെടുക്കാവുന്ന എളുപ്പത്തില്‍ വിജയം വരിക്കാനാവുന്ന ഒരു മല്‍സരം.
----
ബ്ലോഗ്ഗിലും ഫേസ്ബുക്ക് വാളിലും ആയി ഡയലോഗ് ഇല്ലാതെ ഒരു കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെടും .
വായനക്കാര്‍ക്ക് അതിനു യോജിച്ച ഡയലോഗ് കമന്റ് ആയി നല്‍കാം.
അങ്ങനെ ലഭിക്കുന്ന കമന്റുകളില്‍ നിന്നും മികച്ചവ " വേ ടു നിക്കാഹ്.കോം കാര്‍ട്ടൂണ്‍ കാപ്ഷന്‍ കോണ്ഡെസ്റ്റ്" ജഡ്ജസ് തിരഞ്ഞെടുത്ത് സമ്മാനം നല്‍കുന്നു.
----
സന്തോഷം!..ആകട്ടെ എന്തൊക്കെയാണു സമ്മാനങ്ങള്‍ ?
-----------------------------------------------------
----
ഒന്നാം സമ്മാനം (ഒരാള്‍ക്ക്) : Sony Handycam DCR-SX21E Camcorder
രണ്ടാം സമ്മാനം (ഒരാള്‍ക്ക്) : Nokia X2-01 messaging phone
മൂന്നാം സമ്മാനം (ഒരാള്‍ക്ക്) : Sony - DVP-SR660P : DVD Player
നാലാം സമ്മാനം (5 പേര്‍ക്ക്) : SanDisk 8 GB Pen Drive.
കൂടുതല്‍ ലൈക്ക് കിട്ടുന്ന ഡയലോഗിനു പ്രത്യേക പ്രോല്‍സാഹന സമ്മാനമുണ്ടാവും.
കൂടാതെ പങ്കെടുത്തവരില്‍ നിന്നും ഒരാള്‍ക്ക് നറുക്കെടുപ്പിലൂടെ ഒരു സര്‍പ്രൈസ് സമ്മാനവും ലഭിക്കും.
ഏറ്റവും കൂടുതല്‍ സബ് ഷെയറുകള്‍ നല്‍കുന്ന കമന്റെര്‍ക്കും പ്രോല്‍സാഹന സമ്മാനമുണ്ടായിരിക്കുന്നതാണ്.
----
ശരി ശരി, എന്തൊക്കെയാണ് റൂള്‍സ് & റെഗുലേഷന്‍സ്?
-------------------------------------------
----
http://www.entevara.com
https://www.facebook.com/waytonikah
https://www.facebook.com/NoushadAkampatam
----
മൂന്ന് സ്റ്റേജുകളില്‍ ആയിരിക്കും മല്‍സരം നടക്കുക. ഇവിടെ ലഭിക്കുന്ന കമന്റുകള്‍ മാത്രമേ ജഡ്ജസ് സ്വീകരിക്കുകയുള്ളൂ.
----
കമന്റുകള്‍ മലയാളത്തിലോ മംഗ്ലീഷിലോ ആയിരിക്കണം.
----
ഒരാള്‍ക്ക് എത്ര കമന്റുകളും എഴുതാം. എന്നാല്‍ ഒരാള്‍ക്ക് ഒരു സമ്മാനമേ ലഭിക്കുകയുള്ളൂ.
----
കമന്റ് എഴുതുന്നവര്‍ നിര്‍ബന്ധമായും പ്രസ്തുത പോസ്റ്റ് "ഷെയര്‍ " ചെയ്തിരിക്കണം.
----
ഷെയര്‍ ചെയ്യാത്തവരുടെ കമന്റ് അസാധുവായി പരിഗണിക്കും.
----
വിഷയബന്ധിതമല്ലാത്തതോ ജാതി-മത-രാഷ്ട്രീയ വിദ്വേഷമുണര്‍ത്തുന്നതോ ആയ കമന്റുകളും
അസാധുവാകും. അവ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യപ്പെടും.
----
മറ്റൊരാളിന്റെ കമന്റുകള്‍ സ്വന്തം പേരിലാക്കി പോസ്റ്റ് ചെയ്യാന്‍ പാടില്ല. അഥവാ അത് സംബന്ധിച്ച തര്‍ക്ക വിഷയത്തില്‍ മല്‍സര നടത്തിപ്പുകാര്‍ കക്ഷി ചേരുന്നതല്ല.
----
സമ്മാനാര്‍ഹമായവരെ " വേ ടു നിക്കാഹ്.കോം കാര്‍ട്ടൂണ്‍ കാപ്ഷന്‍ കോണ്ഡെസ്റ്റ്" ജഡ്ജസ് തിരഞ്ഞെടുക്കും.ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും. അതിനെക്കുറിച്ചുള്ള പരാതിയോ എഴുത്ത്കുത്ത്കളോ സ്വീകരിക്കുന്നതല്ല.
----
സമ്മാനാര്‍ഹമായവര്‍ അവരുടെ ബന്ധപ്പെടേണ്ട വിലാസം അഡ്മിനിസ്റ്റ്രേറ്ററെ അറിയിച്ചിരിക്കണം.ഒരു മാസത്തിനകം വിവരം കിട്ടിയില്ലെങ്കില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍ക്ക്
മല്‍സര നടത്തിപ്പുകാര്‍ ബാധ്യസ്ഥാരാവുകയില്ല.
----
ഈ മല്‍സരം സംബന്ധിച്ച ഏതു തീരുമാനങ്ങളും പുതുക്കുവാനും മാറ്റം വരുത്തുവാനും എന്റെ വര. കോം, വേടു നിക്കാഹ്.കോം ഉടമസ്ഥര്‍ക്ക് അധികാരമുണ്ടായിരിക്കും.
----
ഇത് സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ കോഴിക്കോട് ജില്ല പരിധിക്കുള്ളില്‍ മാത്രം.
----
മല്‍സരം തുടങ്ങുന്ന ദിവസവും മറ്റു വിവരങ്ങളും ഈ സൈറ്റുകളില്‍ ഉടനെ പോസ്റ്റ് ചെയ്യുന്നതാണ്.
----
എല്ലാ നല്ലവരായ വായനക്കാരുടേയും സാന്നിദ്ധ്യവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നു ---- ----((( ഈ മല്‍സരത്തിലേക്കുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് www.waytonikah.com ))


22 Responses to "കാര്‍ട്ടൂണിനു ഡയലോഗ് എഴുതൂ...കൈ നിറയെ സമ്മാനങ്ങള്‍ നേടൂ...!!!"
Absar Mohamed said...

ആശംസകള്‍.......


Thursday, May 10, 2012 at 7:55:00 PM GMT+3
Ismail Chemmad said...

ഒരു ഹാന്‍ഡി കാം വാങ്ങണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
ഇനി അത് മാറ്റി വെക്കാം.
നല്ലൊരു സംരംഭം .. എല്ലാ ആശംസകളും


Thursday, May 10, 2012 at 7:55:00 PM GMT+3
Arun Kumar Pillai said...

ഇതോക്കെ എന്ത് അല്ലേ ഇക്കാ...


Thursday, May 10, 2012 at 8:00:00 PM GMT+3
Muhammed Shafeeque said...

ആശംസകള്‍.......


Thursday, May 10, 2012 at 8:23:00 PM GMT+3
jiju atheena said...

എല്ലാ ആശംസകളും നേരുന്നു .......... jijuatheena .


Thursday, May 10, 2012 at 8:33:00 PM GMT+3
Unknown said...

കാര്‍ട്ടൂണുകള്‍ കാണാറുണ്ട്,വളരെ അര്‍ത്ഥഗര്‍ഭമുള്ള വരകളാണ്,,,പക്ഷെ ഇങ്ങനെ ഒരു ഏര്‍പ്പാട് ...?ഇതും ഒരു കാര്‍ട്ടൂണ്‍ ആണോ ,വെറുതെ കൊതിപ്പിക്കാന്‍ ,,നമ്മുടെ നാട്ടിലെ മുത്തശ്ശി പത്രങ്ങള്‍ ചിലപ്പോള്‍ ഇങ്ങനെ ചെയ്യാറുണ്ട് വായനക്കാര്‍ക്ക് ,സുരക്ഷാപദ്ധതിയും മറ്റുമൊക്കെ ...എന്‍ഡോ സള്‍ഫാന്‍ ,,മാലിന്യ പ്രശ്നം ,പോലുള്ള കാലികപ്രസക്തമായ ,വിഷയങ്ങള്‍ ,പൊതുമണ്ടലത്തിലെത്തിക്കുന്ന വിധത്തിലുള്ള ,വരകളും പ്രതീക്ഷിക്കുന്നു,,,എല്ലാവിധ ആശംസകളും നേരുന്നു


Thursday, May 10, 2012 at 8:35:00 PM GMT+3
Vengara 4 You said...

നൌഷാദ് സാഹിബ്. ഒരുവിധം കാര്‍ട്ടൂണുകള്‍ ഒക്കെ ഞാന്‍ കാണാറുണ്ട്‌. വളരെ അര്‍ത്ഥവത്തായ കാര്‍ട്ടൂണുകള്‍ നിങ്ങളില്‍ നിന്നും കാണാന്‍ കഴിഞ്ഞു. ഇന്ഷാ അല്ലാഹ് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. മത്സരത്തിനായി കാത്തിരിക്കുന്നു.


Thursday, May 10, 2012 at 9:13:00 PM GMT+3
MUHAMMAD MADATHIL said...

നല്ല പരിപാടി........ വേറെ ഏതെന്കിലും കമ്പനികള്‍ക്ക് സമ്മാനം സ്പോണ്സര്‍ ചെയ്യാന്‍ പറ്റുമോ?


Thursday, May 10, 2012 at 9:36:00 PM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

ഇത് സംഗതി കലക്കും... "നിങ്ങള്‍ക്കുമാകാം ഹാന്‍ഡികാം മൊയലാളി.. :)"


Thursday, May 10, 2012 at 9:40:00 PM GMT+3
Unknown said...

എനിക്കന്നെ!!!!!!!


Thursday, May 10, 2012 at 11:59:00 PM GMT+3
‍ആയിരങ്ങളില്‍ ഒരുവന്‍ said...

ആശംസകൾ..!!


Friday, May 11, 2012 at 12:10:00 AM GMT+3
Noushad Vadakkel said...

ആശംസകള്‍.......


Friday, May 11, 2012 at 6:54:00 AM GMT+3
Jefu Jailaf said...

colourful flyer.. all the best to new venture..


Friday, May 11, 2012 at 1:44:00 PM GMT+3
മെഹദ്‌ മഖ്‌ബൂല്‍ said...

നടക്കട്ടെ നടക്കട്ടെ .. കാര്യങ്ങളൊക്കെ ഗമണ്ടനായി തന്നെ...


Friday, May 11, 2012 at 5:40:00 PM GMT+3
jissmon said...

ഓള്‍ മൈ വെരി ബെസ്റ്റ്‌....


Saturday, May 12, 2012 at 10:37:00 AM GMT+3
Nidheesh Anand said...

wish u the best.........!!


Saturday, May 12, 2012 at 10:59:00 AM GMT+3
Unknown said...

ഞാനും ഒരു കൈ നോക്കാന്‍ പോവാ..


Saturday, May 12, 2012 at 11:01:00 AM GMT+3
Noushad Koodaranhi said...

All the best ..!


Saturday, May 12, 2012 at 11:40:00 AM GMT+3
ABU IHSAN said...

THAMASHAYIL KARIYANGAL GARAHIKKAVUNNA ORE ORU MADIAYMAM ADANU CARTUN. ELLAVIDA ASHAM SAYUMNERUNNU


Saturday, May 12, 2012 at 1:37:00 PM GMT+3
parethan said...

പ്രിയപ്പെട്ട ഈ പുതിയസംരംഭംവഴി താങ്കളുടെ ബ്ലോഗ് കൂടുതല്‍ ജനകീയമാകുന്നു.ആശംസകള്‍


Monday, May 14, 2012 at 2:05:00 AM GMT+3
റാണിപ്രിയ said...

Best wishes!!!


Wednesday, May 16, 2012 at 10:56:00 AM GMT+3
റിയ Raihana said...

wish you all the best


Saturday, May 19, 2012 at 9:45:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors