RSS

Followers

"ഓ..മംഗളം പത്രമേ..നീയും???"


മംഗളം പ്രസിദ്ധീകരിച്ചത്
"എന്റെ വര" ബ്ലോഗ്ഗിന്റെ പേരിനു മുകളില്‍ മറ്റൊരു ലിങ്ക് പതിച്ചിരിക്കുന്നു.
ഒറിജിനല്‍ പോസ്റ്റ്
-----------------------
((ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായും വ്യക്തമായും കാണാം!))
------------------------------
പ്രിയപ്പെട്ട വായനക്കാരേ,
കലാകൗമുദി ആഴ്ചപ്പതിപ്പും കേരളാ കൗമുദി ദിനപത്രവും മുല്ലപ്പെരിയാര്‍ വിഷയമാക്കി ഞാന്‍ വരച്ച കാര്‍ട്ടൂണുകള്‍ എന്റെ സമ്മതമില്ലാതെ പുന:പ്രസിദ്ധീകരിക്കുക വഴി ബൂലോകത്തിന്റെയും
ഫേസ്ബുക്ക് അംഗങ്ങളുടേയും മൊത്തം എതിര്‍പ്പും വിമര്‍ശനവും ഏറ്റുവാങ്ങിയതും ഒപ്പം
ഈ വിഷയത്തെ കേവലം ഒരു ബ്ലോഗ്ഗറുടെ മാത്രം പ്രശ്നമാക്കാതെ ബൂലോകം അതിന്റെ ഒരുമയും ജാഗ്രതയും കാണിച്ച് ശക്തമായി പ്രതികരിച്ച് സജീവ ചര്‍ച്ചാവിഷയമാക്കുകയും ചെയ്തതാണല്ലോ.ഞാനവര്‍ക്കയച്ച ഈ മെയില്‍ സ്വീകരിക്കാതെ തിരിച്ചു വന്ന സാഹചര്യത്തിലാണ് ഈ പ്രശ്നത്തില്‍ ഇടപെട്ടുകൊണ്ട് പ്രശസ്ത ബ്ലോഗ്ഗര്‍ ശ്രീ.സാബു കൊട്ടോടി കലാകൗമുദിയുമായ് സംസാരിക്കുകയും അവര്‍ ഇങ്ങനെ ഒരു വീഴ്ച വന്നതില്‍ ഖേദം പ്രകടിപ്പിക്കുകയും അടുത്ത വാരം ഇറങ്ങുന്ന ലക്കത്തില്‍ തന്നെ ഒരു കുറിപ്പായ് ഈ വിഷയം
നല്‍കാമെന്നും അറിയിച്ചത്.
----------------------------------
ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പാട് പേര്‍ എനിക്ക് സഹകരണം വാഗ്ദാനം ചെയ്ത് മെയിലയക്കുകയും ഫോണ്‍ വഴി ബന്ധപ്പെടുകയും ചെയ്തു.അവര്‍ക്കെല്ലാം എന്റെ അകൈതവമായ നന്ദി രേഖപ്പെടുത്താന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തട്ടെ..
എന്റെ ബ്ലോഗ്ഗ് പോസ്റ്റിലൂടെ കമന്റ് നല്‍കി പ്രതിഷേധം അറിയിച്ചവര്‍ക്കും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തവര്‍ക്കും ഫേസ്ബുക്കിലൂടെ ഈ പോസ്റ്റ് ഷെയര്‍ ചെയ്ത്
കൂടുതല്‍ ആളുകളിലേക്കെത്തിച്ചവര്‍ക്കും ഒപ്പം ഈ വിഷയത്തില്‍ തന്റെ ബ്ലോഗ്ഗില്‍ ഒരു പോസ്റ്റ് തന്നെ ഇട്ട് പ്രതിഷേധത്തിനു മൂര്‍ച്ചകൂട്ടിയ പ്രശസ്ത ബ്ലോഗ്ഗര്‍ ചിത്രകാരനും
ഒട്ടനേകം ഗ്രൂപ്പുകളിലേക്ക് ഈ വിഷയം പോസ്റ്റ് ചെയ്ത് ചര്‍ച്ചകള്‍ സജീവമാക്കിയ ശ്രീ.സന്ദീപ് പാമ്പള്ളിയെപ്പോലുള്ളവരേയും ഞാനിവിടെ സ്മരിക്കുന്നു.
ഒപ്പം ഈ വിഷയം കലാകൗമുദിയിലെ പത്ര പ്രവര്‍ത്തക സുഹൃത്തുക്കളെ അറിയിച്ച് സജീവമായി ഇടപെട്ട ശ്രീ.രമേഷ് അരൂര്‍ മാഷിനും എന്റെ ഹൃദയപൂ‌വ്വമുള്ള നന്ദി അറിയിക്കട്ടെ!
പ്രസ്തുത പോസ്റ്റ് ഫോര്‍‌വേഡ് മേയിലായി കൂടുതല്‍ ആളുകളിലേക്കെത്തിച്ചവര്‍ക്കും ഈ വിഷയത്തില്‍ സഗൗരവം ഇടപെട്ട് എന്നോടൊപ്പം നിന്ന മലയാളം ബ്ലോഗ്ഗേഴ്സ് ഫേസ്ബുക്ക് ഗ്രൂപ്പിനും അതിന്റെ അഡ്മിന്‍സ്/മെമ്പര്‍മാര്‍ക്കും ഞാന്‍ പ്രത്യേകം നന്ദി അറിയിക്കുന്നു.
----------------------------------
ഈ ഫേസ്ബുക്ക് / ബൂലോകം വലയം നല്‍കുന്ന പിന്തുണയും ശക്തിയും വളരെ വലുതെന്ന് ഞാനിപ്പോള്‍ സത്യമായും രുചിച്ചറിയുന്നു.ഈ കൂട്ടായ്മയില്‍ ഒരു ചെറുഭാഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു.ടോയ്‌ലറ്റ് സാഹിത്യം എന്ന് പരിഹസിച്ച "സവര്‍ണ്ണ" എഴുത്തുകാര്‍ക്ക് ബൂലോകത്തേക്ക് ഒന്ന് കണ്ണുതുറന്ന് നോക്കുവാനും ബൂലോകം/ ഫേസ്ബുക്കിടങ്ങളിലെ ഐക്യവും ജാഗ്രതയും അവരെ അറിയിക്കാനും ഇനി ഇത് പോലെ ഒന്നാവര്‍ത്തിക്കരുത് എന്നുള്ളതിന് ഇത് മൂലം ചെറിയ തോതിലെങ്കിലും സഹായകരമായിട്ടുണ്ടാവും എന്ന് ഞാന്‍ ആത്മാര്‍ത്ഥമായ് ആശിക്കുകയാണ്.
----------------------------------
എന്നാല്‍ ഇന്ന് ആ ആശ ആശങ്കയിലേക്ക് വഴിമാറിയോ എന്ന് ഞാന്‍ ഭയപ്പെടുന്നു..
ഒപ്പം ചില ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ കാണിക്കുന്ന നെറികെട്ട പ്രവര്‍ത്തനങ്ങള്‍ ഫേസ്ബുക്ക് സദാചാരത്തിന്റെ വ്യക്തമായ ലംഘനം കൂടിയാണെന്ന് കുറിക്കുന്നു.
----------------------------------
ഖേദത്തോടെ പറയട്ടെ..
ഇപ്പോള്‍ ഇതാ മംഗളം ദിനപത്രവും അതേ മാര്‍ഗ്ഗം തന്നെ സ്വീകരിച്ചിരിക്കുന്നു.
ഇന്ന് രാവിലെ (ജനുവരി4നു) എന്റെ പ്രിയ സുഹൃത്തും ബൂലോകം ഫേസ്ബുക്ക് കൂട്ടായ്മകളിലെ സുപരിചിതനുമായ ശ്രീ.നൗഷാദ് വടക്കേല്‍ ആണ് പ്രസ്തുത മാറ്റര്‍ ചൂടാറും മുമ്പേ എനിക്ക് എത്തിച്ച് തന്നിരിക്കുന്നത്. (നന്ദി പ്രിയ കൂട്ടുകാരാ....)
----------------------------------
ഫേസ്ബുക്ക് / ബ്ലോഗ്ഗ് സൃഷ്ടികളുടെ മേലുള്ള മുന്‍ നിര പത്ര മീഡിയകളുടെ കടന്നു കയറ്റവും സൃഷ്ടി ചോരണവും വിഷയമാക്കി ഞാന്‍ മുമ്പ് എഴുതിയതിനാല്‍ വീണ്ടും അത് വിശദീകരിക്കുന്നില്ല.പകരം ഇപ്പോള്‍ പരിഭവത്തോടെ അറിയിക്കുന്നത് മുല്ലപ്പെരിയാര്‍ ഓണ്‍ലൈന്‍ പ്രതിഷേധ സമര സമിതി പോലെ പ്രവര്‍ത്തിക്കുന്ന ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ക്ക്
ഈ വിഷയത്തിലുള്ള കാര്‍ട്ടൂണുകളും സൃഷ്ടികളും അവരുടെ ഗ്രൂപ്പില്‍ കര്‍ത്താക്കളുടെ സമ്മതമില്ലാതെ ഉപയോഗിക്കുന്നത് മനസ്സിലാക്കാം.(ഈ വിഷയത്തിലുള്ള പ്രതിഷേധം ജനങ്ങളിലേക്കെത്തിക്കുക എന്നത് തന്നെയാണല്ലോ രചയിതാക്കളുടെയും ലക്ഷ്യം..)
എന്നാല്‍ മുന്‍ ചൊന്നപോലെ ഏതു സൃഷ്ടിക്കും അതിന്റെ സൃഷ്ടാവിന്റെ മേലുള്ള അധികാരത്തെ പരിഹസിക്കുന്ന പോലെ രചയിതാവിന്റെ നാമം മാറ്റി തങ്ങളുടെ നാമം എഴുതി ചേര്‍ക്കുമ്പോള്‍ ഇവരുടെ ലക്ഷ്യം എന്തായി മാറുകയാണ്?
(മുകള്‍ ഭാഗത്തായി ഓറഞ്ച് മാട്രിമോണിയല്‍ എന്ന ഗ്രൂപ്പിന്റെ ലിങ്ക് ഒരു സര്‍പ്രൈസ് ഗിഫ്റ്റുമായി നിങ്ങളെ കാത്തിരിക്കുന്നു എന്ന ഒരു ലിങ്ക് പരസ്യവും ഇട്ടിട്ടുണ്ട്..)
ഇത്തരം ഒട്ടനവധി കാര്‍ട്ടൂണുകള്‍ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ എനിക്ക് എത്തിച്ചു തന്നിട്ടുണ്ട്.
അവ ഞാന്‍ ഗൗരവമായി എടുക്കാതെ അവഗണിച്ചിരുന്നു എന്നതാണ് സത്യം.
എന്നാല്‍ ഇപ്പോള്‍ മാധ്യമങ്ങളിലൂടെ അവ പ്രസിദ്ധീകരിച്ച് വരുമ്പോള്‍ കഥ മാറുകയാണ്..
----------------------------------
മുല്ലപ്പെരിയാര്‍ എന്ന ഗ്രൂപ്പ് എന്റെ ബ്ലോഗ്ഗ് ലിങ്ക് മായ്ച്ച് അവിടെ സ്വന്തം ഗ്രൂപ്പ് ലിങ്ക് നല്‍കിയിരിക്കുന്നു..ഇതിനെ തെമ്മാടിത്തരം എന്നോ അതില്‍കൂടുതല്‍ വരുന്ന ഭാഷയോ ആണ് പ്രയോഗിക്കേണ്ടത്?
----------------------------------
ഒരാളുടെ രചനയില്‍ നിന്നും അയാളുടെ നാമം ഒഴിവാക്കി സ്വന്തം പേര്‍ തിലകക്കുറിയായ് ചാര്‍ത്തുമ്പോള്‍ എത്ര പിതൃശൂന്യമായ പ്രവര്‍ത്തിയായ് അത് മാറുന്നു എന്ന് ഇവര്‍ ചിന്തിക്കാത്തതെന്തുകൊണ്ടാണ്?
----------------------------------
അത്ര നിര്‍ബന്ധമാണെങ്കില്‍ അവര്‍ക്ക് ആ കാര്‍ട്ടൂണിന്റെ മറ്റേതെങ്കിലും ഭാഗത്ത് അവരുടെ പേര്‍ ചേര്‍ക്കമായിരുന്നില്ലേ?
അല്ലാതെ അത് വരച്ചുണ്ടാക്കിയവന്റെ തിരു നെഞ്ചത്ത് ആഴത്തില്‍ പാരയിറക്കി തന്നെ വേണമായിരുന്നോ അവന്റെ മുതല്‍ അടിച്ചെടുക്കല്‍?
----------------------------------
ഒരു കലാകാരന്റെ അന്നം നിങ്ങള്‍ തട്ടിപ്പറിച്ചോ..ഒരു പക്ഷേ അതയാള്‍ ക്ഷമിച്ചേക്കും..
എന്നാല്‍ അയാളുടെ കയ്യൊപ്പ് മാറ്റി അവിടെ പകരമൊന്ന് എഴുതിച്ചേര്‍ത്താല്‍
ഓര്‍ക്കുക....
അയാളെന്നല്ല ഒരാളും നിങ്ങളോടൊരിക്കലും ക്ഷമിക്കാന്‍ പോകുന്നില്ല!
--------


54 Responses to ""ഓ..മംഗളം പത്രമേ..നീയും???""
രമേശ്‌ അരൂര്‍ said...

ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല അകമ്പാടം ..ഒരു വക്കീല്‍ നോട്ടീസ്‌ അയപ്പിക്കൂ ...


Wednesday, January 4, 2012 at 10:12:00 AM GMT+3
SHAHANA said...

ഹഹഹഹ... നല്ലതല്ലേ നൌഷാദ് ഭായ്.. നിങ്ങളെ അംഗീകരിക്ക പെടുകയല്ലേ... പണിഎടുക്കാന്‍ അറിയാത്ത കുറേ എണ്ണത്തിനെ അവരൊക്കെ ശമ്പളം കൊടുതിരുതിയിട്ടില്ലേ?? വല്ലോം നടക്കുന്നുണ്ടോ? നടക്കണമെങ്കില്‍ നിങ്ങളൊക്കെ തന്നെ വേണം എന്നര്‍ത്ഥം!!!! :))))


Wednesday, January 4, 2012 at 10:21:00 AM GMT+3
Noushad Vadakkel said...

നിലവാരമുള്ള മുതലേ മോഷണം പോകുകയുള്ളൂ എന്നത് തന്നെ താങ്കള്‍ക്കുള്ള അംഗീകാരമാണ് ...എങ്കിലും ബ്ലോഗിന്റെ ലിങ്ക് കൊടുക്കാത്തത് ശരിയായില്ല ,മാത്രവുമല്ല ഒരു ഗ്രൂപ്പിന്റെ ലിങ്ക് അതില്‍ തിരുകുകയും ചെയ്തിരിക്കുന്നു ...

തീര്‍ച്ചയായും പ്രതിഷേധിച്ചേ പറ്റൂ ..

എന്റെ പ്രിയപ്പെട്ട വരക്കാരന്റെ വര ആര് കൊടുത്താലും ലിങ്ക് നല്‍കിയില്ലെങ്കില്‍ ഞങ്ങള്‍ പ്രതിഷേധിക്കും ..കട്ടായം ..ഞങ്ങളുടെ അഭിമാനമായ അകമ്പാടം സാഹിബിനു അഭിവാദ്യങ്ങള്‍ ...


Wednesday, January 4, 2012 at 10:24:00 AM GMT+3
വേണുഗോപാല്‍ said...

നാണം കെട്ട പരിഷകള്‍ ....
ഇവന്മാര്‍ നന്നാവില്ല ..
രമേശ്‌ അരൂര്‍ പറഞ്ഞ പോലെ നിയമ വഴി തന്നെ വേണ്ടി വരും ...

പക്ഷെ ഒന്ന് മനസ്സിലാവുന്നില്ല അകംബാടം ...
ഇതെന്താ എല്ലാരും ഇങ്ങടെ സൃഷ്ടികള്‍ മാത്രം തേടി പിടിക്കുന്നത്‌ ..
ഒരു ബല്ലാത്ത ഇഷ്ടം ... :-)


Wednesday, January 4, 2012 at 10:29:00 AM GMT+3
kaattu kurinji said...

Congrats Noushad Akampadam..happy to c that again and again u are getting recongnized..:) ..etra varayund...But knowingly or unknowingly our beloved noushad is being selcted..take it positively..


Wednesday, January 4, 2012 at 10:35:00 AM GMT+3
jaison mathew said...

ആശയ ദാരിദ്ര്യമുള്ളവര്‍ മംഗളത്തിലും ഉണ്ട്, വാട്ടര്‍ മാര്‍ക്ക് ഇട്ടോ വേറെ രക്ഷയില്ല


Wednesday, January 4, 2012 at 10:41:00 AM GMT+3
പ്രകാശ്‌ said...
This comment has been removed by the author.
Joselet Joseph said...

ശരിയാ എന്നായെങ്കിലും ചെയ്താലേ പറ്റൂ, നമുക്ക് ഏഷ്യാനെറ്റ്‌ ജോണ്‍ ബ്രിട്ടാസിനെ ഒന്ന് മുട്ടിയാലോ? പുള്ളി കുറെ ആഴ്ചയായി പ്രവാസഎഴുത്തും ബ്ലോഗും ഒക്കെയായി "നമ്മള്‍ തമ്മില്‍" " കിടന്നു കറങ്ങുന്നുണ്ട്. നൌഷാദ് ഭായിക്ക് ഇത്തിരി "ഹൈക്ക്" കൂടിയാവും. ആരെങ്കിലുമുണ്ടോ?? അവിടെ പിടിയുള്ളവര്‍??


Wednesday, January 4, 2012 at 10:54:00 AM GMT+3
പ്രകാശ്‌ said...

എല്ലാരും ഇവിടെ കുറച്ചു "ഉപദേശങ്ങള്‍" കൊടുത്തെ.......


Wednesday, January 4, 2012 at 10:56:00 AM GMT+3
Unknown said...

ചെറ്റത്തരം,തന്തയില്ലായ്മ..ഇതിനേക്കാള്‍ കൂടുതല്‍ എനിക്ക് പറയാനില്ല...ഒരു കലാകാരന്റെ സൃഷ്ടിയെ ബലാല്‍സംഘം ചെയ്യുന്നത് ഒരിക്കലും പൊരുതു കൊടുക്കാന്‍ കഴിയുന്നതല്ല....മാങ്ങയുള്ള മാവിലേ കല്ലെറിയൂ..നിങ്ങള്‍ ധൈര്യമായി വരച്ചോളൂ...ഇതൊക്കെ നിങ്ങളുടെ സൃഷ്ടിക്കുള്ള അംഗീകാരം അല്ലെ..


Wednesday, January 4, 2012 at 11:01:00 AM GMT+3
കാളിയൻ - kaaliyan said...

ഭായ് പിന്നേം പിന്നേം ഭായിന്റെ പോസ്റ്റില്‍ ഇങ്ങനെ ഗോള്‍ അടിചോണ്ടിരിക്കുവാണല്ലോ ..!

ആണാണോ പെണ്ണാണോ ന്നു ഇപ്പോഴും തിരിച്ചറിയാത്ത ഈ വര്‍ഗ്ഗത്തിന്റെ ചന്തിക്ക് നാല് പൂശു കൊടുത്താല്‍ ശെരിയകുമോ എന്തോ..

ആവുമെങ്കി ആ വിലാസം ഇങ്ങു തെന്നേരെ..!!


Wednesday, January 4, 2012 at 11:02:00 AM GMT+3
Naushu said...

തീര്‍ച്ചയായും നിയമപരമായി നേരിടണം.....


Wednesday, January 4, 2012 at 11:04:00 AM GMT+3
Pheonix said...

പകര്‍പ്പവകാശം ലംഘിച്ചു ഇത് കോപ്പിയടിച്ചു വല്ലവരും തങ്ങളുടെ സൈറ്റിലോ, ബ്ലോഗിലോ മറ്റ് പ്രസിദ്ധീകരനങ്ങളിലോ പോസ്റ്റിയാല്‍ കൈയും കാലും തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കും എന്ന് ഒരു മുന്നറിയിപ്പ് ചേര്‍ത്ത് നോക്കുക പ്രസ്തുത ചിത്രങ്ങളില്‍. വ്യക്തിപരമായ ഒരു നിര്‍ദ്ദേശമാണ് കേട്ടോ.


Wednesday, January 4, 2012 at 11:10:00 AM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

ആദ്യം കൌമുദി... പിന്നെ ഇതാ മംഗളവും... നിയമപരമായി തന്നെ മുന്നോട്ട് പോകൂ.. ഇതങ്ങനെ വിട്ടുകൊടുക്കുന്നത് ശരിയല്ല.. !


Wednesday, January 4, 2012 at 11:11:00 AM GMT+3
Villagemaan/വില്ലേജ്മാന്‍ said...

ഇത് വിട്ടുകൊടുക്കരുത് നൌഷാദ് ഭായ്..അല്ലെങ്കില്‍ നാളെ ഇവര്‍ വീണ്ടും ഇതാവര്‍ത്തിക്കും


Wednesday, January 4, 2012 at 11:12:00 AM GMT+3
ശ്രദ്ധേയന്‍ | shradheyan said...

അല്ല നൗഷാദ്‌ ഭായ്.. അറിയാന്‍ പാടില്ലാഞ്ഞിട്ട്‌ ചോദിക്കുവാ.. താങ്കള്‍ക്കു ഈ പത്രക്കാര്‍ക്ക് വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു അയച്ചു കൊടുക്കുന്ന ഒരു കമ്പനി തുടങ്ങരുതോ! :)

ഈ പ്രതിഷേധത്തിലും കൂടെ ചേരുന്നു.


Wednesday, January 4, 2012 at 11:16:00 AM GMT+3
- സോണി - said...

മാങ്ങയുള്ള മാവിനേ ഏറുകിട്ടൂന്നല്ലേ...
എന്തായാലും ജയ്സണ്‍ പറഞ്ഞതുപോലെ വാട്ടര്‍മാര്‍ക്ക്‌ നല്ല ആശയമാണ് ജീ.


Wednesday, January 4, 2012 at 11:17:00 AM GMT+3
Cv Thankappan said...

താങ്കള്‍ക്കുള്ള അംഗീകാരം പക്ഷേ അതിങ്ങനെ ചെയ്യണമായിരുന്നില്ല!
പേരെങ്കിലും കൊടുത്തുവിരുന്നെങ്കില്‍....,......................!
ആശംസകളോടെ<
സി.വി.തങ്കപ്പന്‍


Wednesday, January 4, 2012 at 11:17:00 AM GMT+3
Unknown said...

ഇതിനെയാണ് ഫാതെര്‍ലെസ്സ് സിന്ദ്രോമ് എന്നു പറയുന്നതു.
തീര്‍ച്ചയായും താങ്ങള്‍ അവരുടെ അടുത്തുനിന്നു മാന്യമായ പ്രതികരണം അര്‍ഹിക്കുന്നു


Wednesday, January 4, 2012 at 11:31:00 AM GMT+3
അഷ്‌റഫ്‌ സല്‍വ said...

pradhishethatthil koode


Wednesday, January 4, 2012 at 11:53:00 AM GMT+3
അലി said...

നമ്മൾ നെല്ലിപ്പലകയുടെ മുകളിൽ ക്ഷമയും പുതച്ചിരുന്നാൽ ഇത് എല്ലാവരും ഒരു ശീലമാക്കും. ഇനി ഇത്തരം പോസ്റ്റുകളിടാതെ നിയമനടപടികൾ സ്വീകരിക്കാൻ നോക്കുക.


Wednesday, January 4, 2012 at 12:00:00 PM GMT+3
സിവില്‍ എഞ്ചിനീയര്‍ said...

സംഗതി നിങ്ങള്‍ക്കാര്‍ക്കും മനസിലായിട്ടില്ല. . . അന്ന് കൌമുദി കട്ടപ്പൊ ഫേസ്ബുക്കിലെ ഗ്രൂപ്പായ ഗ്രൂപ്പുകളിലും , പോസ്ടായ പോസ്റ്റുകളിലും കറങ്ങി നടന്നില്ലേ കൌമുദി, കൌമുദി എന്ന്. . . . കൌമുദി പത്രത്തിന് അങ്ങനെ ഒരു പരസ്യം ഇന്നേ വരെ കിട്ടിയിട്ടുണ്ടാകില്ല. . . സംഗതി മംഗളംകാര്‍ക്കും പിടികിട്ടി. . . .ഇതിപ്പോ കണ്ടില്ലേ സാമാന്യം ആള്‍ക്കാര്‍ കാണുന്ന ബ്ലോഗിലും ഫേസ്ബുക്കിലും മൊത്തം ഇനി മംഗളം പ്ലസ്‌ എന്ന് കാണാം . .സന്തോഷ്‌ പണ്ടിത്തിന്റെ കാലല്ലേ ഭായ് . ???!!. . . എന്തെ അങ്ങനെ കരുതാലോ


Wednesday, January 4, 2012 at 12:10:00 PM GMT+3
Jefu Jailaf said...

പ്രതിഷേധിക്കുന്നു. നിയമപരമായി തന്നെ നേരിടുക..


Wednesday, January 4, 2012 at 12:10:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ബ്രിട്ടണിലെങ്ങാനുമാണ് ഒരു മാധ്യമം ഇത്തരം ഒരു പ്രവർത്തി ചെയ്തെതെങ്കിൽ ...
നമ്മൾ പറ്യണ നഷ്ട്ടപരിഹാരം എപ്പ്യോ കിട്ടീന്ന് ചോദിച്ച്യാ..മതി..!


Wednesday, January 4, 2012 at 12:15:00 PM GMT+3
മഹേഷ്‌ വിജയന്‍ said...

ശക്തമായി പ്രതിഷേധിക്കുന്നു.....


Wednesday, January 4, 2012 at 12:59:00 PM GMT+3
Elayoden said...

MANGALAM YOU TOOO .........

അമംഗളമായ രീതിയില്‍ പ്രസിദ്ധീകരിച്ച മംഗളത്തിന്റെ പേരില്‍ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടു കേസ്സ് കൊടുക്കണം...


Wednesday, January 4, 2012 at 2:18:00 PM GMT+3
Sameer Thikkodi said...

പ്രിയ അകമ്പാടം ജീ...

താങ്കൾ നിയമപരമായി വളരെ ഗൗരവമായി ഇതിനെ നേരിട്ടില്ലെങ്കിൽ ഇനിയും ഇത്തരം "ചാഞ്ഞ മരത്തിൽ പാഞ്ഞു കേറുന്ന" രീതികൾ ഉണ്ടായേക്കാം... പ്രതിഷേധം 'ശക്ക്ത' മായി 'മ' പത്രത്തിന്റെ തോന്ന്യാസത്തിനെതിരെ അറിയിക്കുന്നു. ഒപ്പം താങ്കൾക്ക് സർവ്വ പിന്തുണയും...


Wednesday, January 4, 2012 at 2:49:00 PM GMT+3
BCP - ബാസില്‍ .സി.പി said...

നിലവാരമുള്ള മുതലേ മോഷണം പോകുകയുള്ളൂ എന്നത് തന്നെ താങ്കള്‍ക്കുള്ള അംഗീകാരമാണ് ...എങ്കിലും ബ്ലോഗിന്റെ ലിങ്ക് കൊടുക്കാത്തത് ശരിയായില്ല ,മാത്രവുമല്ല ഒരു ഗ്രൂപ്പിന്റെ ലിങ്ക് അതില്‍ തിരുകുകയും ചെയ്തിരിക്കുന്നു ...
>>

super comment.. :)


Wednesday, January 4, 2012 at 3:00:00 PM GMT+3
റോസാപ്പൂക്കള്‍ said...

ആദ്യ സംഭവത്തില്‍ ഞാന്‍ പറഞ്ഞ അഭിപ്രായം വീണ്ടും പറയുന്നു. ഇനിയെങ്കിലും നിയമ വഴിക്ക്‌ പോകൂ നൌഷാദ്. ഒരു നിയമ പാലകന്റെ കൂടെ ജീവിക്കുന്ന എനിക്ക് ഇതെല്ലം നിസ്സാരമായി കാണുന്നതില്‍ അതിശയം തോന്നുന്നു.എന്തിനാണ് നമുക്ക്‌ നിയമങ്ങള്‍..?അത് അതിന്റെ ഗുണവശങ്ങള്‍ എന്തിനു കണ്ടില്ലെന്നു നടിക്കണം.


Wednesday, January 4, 2012 at 3:25:00 PM GMT+3
റോസാപ്പൂക്കള്‍ said...

ആദ്യ സംഭവത്തില്‍ ഞാന്‍ പറഞ്ഞ അഭിപ്രായം വീണ്ടും പറയുന്നു. ഇനിയെങ്കിലും നിയമ വഴിക്ക്‌ പോകൂ നൌഷാദ്. ഒരു നിയമ പാലകന്റെ കൂടെ ജീവിക്കുന്ന എനിക്ക് ഇതെല്ലം നിസ്സാരമായി കാണുന്നതില്‍ അതിശയം തോന്നുന്നു.എന്തിനാണ് നമുക്ക്‌ നിയമങ്ങള്‍ .അത് അതിന്റെ ഗുണവശങ്ങള്‍ എന്തിനു കണ്ടില്ലെന്നു നടിക്കണം.


Wednesday, January 4, 2012 at 3:27:00 PM GMT+3
ashraf meleveetil said...

തുടര്‍നടപടികളിലേക്ക് സാമ്പത്തികമായി എന്തെകിലും നല്‍കാനുള്ള 'കപാസിറ്റി' ഇല്ലാത്തതിനാല്‍ ധാര്‍മ്മികമായും കായിക'മായുമുള്ള(എല്ലാവരും കേള്‍ക്കാന്‍ പറയുവാ....ഒരു ചെറുമാതിരി ക്വട്ടേഷന്‍ടീമിനെ ഈയുള്ളവന്‍ പോറ്റുന്നുണ്ട് ജാഗ്രതൈ..)പിന്തുണ രസീതില്ലാതെ സംഭാവന ചെയ്യുന്നു....ഇതൊരു നടക്കു വിടരുത്,ഈ ഏര്‍പ്പാടിനൊരു ജനഗണ 'മംഗള'പാടിയേ ഒക്കൂ....


Wednesday, January 4, 2012 at 3:32:00 PM GMT+3
റോസാപ്പൂക്കള്‍ said...

ആദ്യ സംഭവത്തില്‍ ഞാന്‍ പറഞ്ഞ അഭിപ്രായം വീണ്ടും പറയുന്നു. ഇനിയെങ്കിലും നിയമ വഴിക്ക്‌ പോകൂ നൌഷാദ്. ഒരു നിയമ പാലകന്റെ കൂടെ ജീവിക്കുന്ന എനിക്ക് ഇതെല്ലം നിസ്സാരമായി കാണുന്നതില്‍ അതിശയം തോന്നുന്നു.എന്തിനാണ് നമുക്ക്‌ നിയമങ്ങള്‍ .അത് അതിന്റെ ഗുണവശങ്ങള്‍ എന്തിനു കണ്ടില്ലെന്നു നടിക്കണം..


Wednesday, January 4, 2012 at 3:36:00 PM GMT+3
ആചാര്യന്‍ said...

മെയിലില്‍ പ്രചരിക്കുന്ന അനോണി പേര് വെച്ച് അയക്കുന്ന ഈ ശ്രിഷ്ട്ടി നിങ്ങളുടേതാണ് എന്ന് അവര്‍ അറിയാത്തതും ആയിരിക്കാം ...എന്തായാലും ശക്തമായി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ് ....നാട്ടില്‍ ഇടുക്കി ഓഫീസിലേക്ക് പോകാന്‍ ആളെ ഈര്‍പ്പാടാക്കാം എന്തേ


Wednesday, January 4, 2012 at 4:08:00 PM GMT+3
റോസാപ്പൂക്കള്‍ said...

ആദ്യ സംഭവത്തില്‍ ഞാന്‍ പറഞ്ഞ അഭിപ്രായം വീണ്ടും പറയുന്നു. ഇനിയെങ്കിലും നിയമ വഴിക്ക്‌ പോകൂ നൌഷാദ്. ഒരു നിയമ പാലകന്റെ കൂടെ ജീവിക്കുന്ന എനിക്ക് ഇതെല്ലം നിസ്സാരമായി കാണുന്നതില്‍ അതിശയം തോന്നുന്നു.എന്തിനാണ് നമുക്ക്‌ നിയമങ്ങള്‍ .അത് അതിന്റെ ഗുണവശങ്ങള്‍ എന്തിനു കണ്ടില്ലെന്നു നടിക്കണം..?


Wednesday, January 4, 2012 at 4:18:00 PM GMT+3
Unknown said...

നിയമപരമായി തന്നെ നേരിടണം.
പ്രതിഷേധത്തില്‍ പങ്കുചേരുന്നു, ഒപ്പം അഭിനന്ദനങ്ങളും.


Wednesday, January 4, 2012 at 4:38:00 PM GMT+3
പട്ടേപ്പാടം റാംജി said...

അറിയാവുന്നവരുമായി ആലോചിച്ച് വൈകാതെ എന്തെങ്കിലും ചെയ്യാതിരുന്നാല്‍......


Wednesday, January 4, 2012 at 4:52:00 PM GMT+3
Pradeep Kumar said...

ഇനി ഇതിങ്ങനെ വിടരുത് . നിയമപരമായി നേരിടണം.നിയമം അറിയുന്നവരുമായി ആലോചിച്ച് വേണ്ടതു ചെയ്യുക...


Wednesday, January 4, 2012 at 5:30:00 PM GMT+3
പ്രദീപ്‌ രവീന്ദ്രന്‍ said...

ഇതിപ്പം ചാഞ്ഞു കിടക്കുന്ന മരത്തിന്റെ കഥ പോലെ ആയല്ലോ..
നിയമപരമായി നേരിടണം. ഇതിനൊരു ശാശ്വത പരിഹാരം കാണുകയാണ് വേണ്ടത്.


Wednesday, January 4, 2012 at 5:34:00 PM GMT+3
Sidheek Thozhiyoor said...

ഇതൊരു തുടര്‍ക്കഥയാവുകായാണല്ലോ! വെറുതെ വിടരുത് ഭായ്


Wednesday, January 4, 2012 at 8:52:00 PM GMT+3
Manikandan said...

മോഷണം ആരുടെ ഭാഗത്തുനിന്നായാലും പ്രതിക്ഷേധിക്കപ്പെടേണ്ടതു തന്നെ.


Thursday, January 5, 2012 at 12:13:00 AM GMT+3
ദീപുപ്രദീപ്‌ said...

കഴിഞ്ഞ മോഷണം താങ്കള്‍ പോസ്റ്റിലൂടെ അറിയിച്ചപ്പോള്‍ പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നു
"നമ്മളോട് ഇപ്പഴും പുച്ഛം വെച്ച് പുലര്‍ത്തുന്ന മുഖ്യ ധാരക്കാര്‍ (?) ഇങ്ങനെ കോപ്പിയടിക്കാന്‍ യാതൊരു ഉളുപ്പും കാണിക്കുന്നില്ല എന്ന സത്യത്തിനു വേറൊരു ഉദാഹരണം കൂടി."

ഇവരൊക്കെ കള്ളന്മാരേക്കാള്‍ അപഹാസ്യരാവുകയാണ് ഇത്തരം വിലകുറഞ്ഞ പ്രവര്‍ത്തികളിലൂടെ.

എന്തായാലും നൌഷാദ് ഭായ് , ഇങ്ങള് ഫേമസ് ആയി.


Thursday, January 5, 2012 at 9:58:00 AM GMT+3
Akbar said...

മോഷണം തുടര്‍കഥയോ ??? ബ്ലോഗില്‍ നിന്നും എന്തും എടുക്കാം എന്നാണോ ഇവരുടെ വിചാരം.

ശക്തമായി പ്രതിഷേധിക്കുന്നു.....


Thursday, January 5, 2012 at 10:50:00 AM GMT+3
Unknown said...

വാട്ടര്‍മാര്‍ക്ക് നല്ല പരിഹാരമാണ്.കോടതിയും കേസും നൂലാമാലകളും ഒരു ശരാശരി ഗള്‍ഫുകാരനു തലവേദനയാകില്ലെങ്കില്‍ ആ വഴിയും നോക്കണം.
മുല്ലപ്പെരിയാറിലെ വെള്ളംപോലായല്ലോ നൗഷാദിന്‍റെ വരകളും..
വിലേറിയ വെള്ളവും വരയും മറ്റുള്ളവര്‍ കട്ടോണ്ട് പോകുമ്പോള്‍ പ്രതിഷേധിച്ചാല്‍ മാത്രം പോര..
എങ്കിലും.. എത്ര കട്ടോണ്ട് പോയാലും വീണ്ടും നിറയുന്ന മുല്ലപ്പെരിയാര്‍പോലെ കൂടുതല്‍ സൃഷ്ഠികള്‍ ഉണ്ടാകട്ടെ നൗഷാദ്.
കാവലാളായ് ഞങ്ങളുണ്ട് കൂടെ...


Thursday, January 5, 2012 at 12:01:00 PM GMT+3
Mohiyudheen MP said...

ശക്തമായി പ്രതിഷേധിക്കുന്നു.....


Thursday, January 5, 2012 at 2:43:00 PM GMT+3
Yasmin NK said...

ഇങ്ങനെ വളരെ സിമ്പിളായി ഒരു ബ്ലോഗില്‍ നിന്നും കട്ട് പേസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ നമുക്ക് മാര്‍ഗ്ഗങ്ങളൊന്നും ഇല്ലേ...ഇതിന്റെ ടെക്നിക്കല്‍ സൈഡ് അറിയാവുന്നവര്‍ അതിനൊരു വഴി കണ്ട് പിടിക്കൂ.

ശക്തമായ പ്രതിഷേധം അറിയിക്കുന്നു.


Thursday, January 5, 2012 at 5:13:00 PM GMT+3
ഷാജി പരപ്പനാടൻ said...

ആദ്യം കൌമുദിപത്രം, ഇപ്പോൾ മംഗളപത്രവും...നൌഷാദ്ജീ,ബ്ളോഗർ 2011 അവാർഡിനേക്കാൾ വലിയ അവാർഡാണിത് അല്ലേ ബായ്


Thursday, January 5, 2012 at 5:15:00 PM GMT+3
Manoraj said...

ഇനി ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ല നൌഷാദ്.. തീര്‍ച്ചയായും നല്ല ഒരു വക്കീലിന്റെ സഹായത്തോടെ യുക്തമായ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു..

ഇവിടെ സിവില്‍ എഞ്ചിനീയര്‍ പറഞ്ഞതിലും കഴമ്പില്ലാതില്ല. മുന്‍പൊരിക്കല്‍ റ്റോയ്ലറ്റ് സാഹിത്യലേഖനം വന്നപ്പോഴായിരുന്നു ദേശാഭിമാനിയുടെ ഓണ്‍ലൈന്‍ പതിപ്പിന് അത്രയേറെ ഹിറ്റ് ലഭിച്ചത്. ഇതിപ്പോള്‍ കൌമുദിക്ക് മാത്രം പബ്ലിസിറ്റി കിട്ടിയാല്‍ മംഗളംകാര് നോക്കി നില്‍കുമോ.. അവരും കൊടുത്തു ഒരെണ്ണം.. ജാഗ്രതൈ.. മംഗളം കൊടുത്ത സ്ഥിതിക്ക് ഇനി മനോരമയും മാതൃഭൂമിയും നോക്കിയിരിക്കാന്‍ വഴിയില്ല.. എന്തായാലും നൌഷാദ് ഇത് നല്ല ഒരു വക്കീലിന്റെ സഹായത്തോടെ ഒന്ന് ടേക്ക് അപ്പ് ചെയ്യുന്നതാവും ഉചിതമെന്ന് തോന്നുന്നു..


Thursday, January 5, 2012 at 5:36:00 PM GMT+3
Ismail Chemmad said...

തികച്ചു പ്രതിഷേധാര്‍ഹം ..
ഇത് ഇങ്ങനെ നോക്കിയിരുന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത് കൂടുതല്‍ പ്രോല്സാഹനമാകുകയെ ഉള്ളൂ..
ശകതമായി നേരിടണം. അതിനു എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.


Thursday, January 5, 2012 at 8:15:00 PM GMT+3
Najim Kochukalunk said...

നൌഷാദ്, താങ്കളുടെ നിരന്തരമായ കരച്ചില്‍ കണ്ടപ്പോഴുണ്ടായ സങ്കടത്തോടെയാണ് ഇതെഴുതുന്നത്. പകര്‍പ്പവകാശ നിബന്ധനകളൊന്നുമില്ലാതെ സോഷ്യല്‍ മീഡിയയില്‍ താങ്കള്‍ പ്രസിദ്ധീകരിക്കുന്നവ മോഷ്ടിക്കുകയല്ല, താങ്കളുടെ ക്രെഡിറ്റ് നിലനിറുത്തിക്കൊണ്ടുതന്നെ പകര്‍ത്തുകയാണ് ഈ പറഞ്ഞ പ്രസിദ്ധീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡയയിലല്ലാതെ മറ്റൊരു രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് താങ്കളുടെ രചനകളോടൊപ്പം നിബന്ധനയായി ചേര്‍ത്തിരുന്നതായി കണ്ട ഓര്‍മയില്ല. (എന്റെ ഓര്‍മപിശകാണെങ്കില്‍ ക്ഷമിക്കുക). അതുകൊണ്ടുതന്നെ അവര്‍ അങ്ങിനെയെടുത്തു പ്രസിദ്ധീകരിക്കുന്നതില്‍ നിയമപരമായി എന്തെങ്കിലും പിശകുണ്ടെന്നും തോന്നുന്നില്ല. പിന്നെ, ധാര്‍മികപരമായി നോക്കുമ്പോള്‍ കടപ്പാട് എന്നൊരു ടിപ്പണിയില്‍ ആ അസ്ക്യത പ്രസിദ്ധീകരണങ്ങള്‍ മാറ്റേണ്ടതായിരുന്നു. ഇവിടെ മംഗളം പ്ലസ് ആകട്ടെ, ഫേസ്ബുക്കില്‍ പ്രചരിക്കുന്ന തമാശകളിലൊന്ന് എന്ന ബ്ലര്‍ബോടെ താങ്കളുടെ ക്രെഡിറ്റ് സഹിതമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കലാകൌമുദിയും അങ്ങിനെ തന്നെയാണ് ചെയ്തിരിക്കുന്നത്. പിന്നെയെന്താണ് ഇത്രമാത്രം കണ്ണീരൊഴുക്കാനും മൂക്ക് പിഴിയാനും കാരണമെന്നാണ് മനസിലാകാത്തത്? (ഓണ്‍ലുക്കേഴ്സ് മീഡിയ പോലുള്ള സൈബര്‍ സ്പേസിലെ ക്ഷണപ്രഭാ ചഞ്ചലങ്ങളെ കുറിച്ചല്ല ഞാന്‍ പറയുന്നത്, അതിനെയൊക്കെ ആര് മൈന്റ് ചെയ്യാന്‍?). യഥാര്‍ഥത്തില്‍ താങ്കള്‍ അഭിമാനിക്കുകയാണ് വേണ്ടത്, താങ്കളുടെ സൃഷ്ടികള്‍ ഇങ്ങിനെ പരക്കെ സ്വീകാര്യക്കപ്പെടുന്നതില്‍. ഇത് താങ്കളിലെ കഴിവിന്റെ അംഗീകാരമാണ്. ഇവ്വിഷയകമായി എന്തെല്ലാം കുറിപ്പുകളും കാര്‍ട്ടൂണുകളും മറ്റ് രൂപങ്ങളും സോഷ്യല്‍ മീഡിയയില്‍ അനുദിനം പിറവിയെടുക്കുന്നുണ്ട്. എന്നിട്ടും ഇത്രയേറെ പ്രസിദ്ധീകരണങ്ങള്‍ താങ്കളുടെ സൃഷ്ടികള്‍ മാത്രമാണല്ലോ തപ്പിയെടുക്കുന്നത്. സൃഷ്ടികള്‍ മേലില്‍ ഇങ്ങിനെ ഓഹരിവക്കപ്പെടുന്നത് ആഗ്രഹിക്കുന്നില്ലെങ്കില്‍ അക്കാര്യത്തില്‍ ലഭ്യമായ സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതല്ലേ ഉചിതം. പകര്‍പ്പവകാശ നിബന്ധന ചേര്‍ക്കുക. മറ്റ് രൂപങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന സൂചന നല്‍കുക. പണ്ട് നാടകകൃതികള്‍ പബ്ലിഷ് ചെയ്യുമ്പോള്‍ പുസ്തകത്തില്‍ പ്രത്യേകം ചേര്‍ക്കുന്ന ഒരു വാചകം ഓര്‍മ വരുന്നു, ഈ നാടകം വേദിയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാടകകൃത്തില്‍നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന്. അങ്ങിനെയൊന്ന് ചേര്‍ത്തുനോക്കു. ചിലപ്പോള്‍ പരിഹാരമുണ്ടായേക്കും. അല്ലാതെ വരയില്‍ മിടുക്കനായ താങ്കള്‍ വരിയില്‍ നിന്ന് ഇങ്ങിനെ കരയരുത്.


Friday, January 6, 2012 at 3:00:00 AM GMT+3
Echmukutty said...

മോഷ്ടിയ്ക്കാനുള്ള ഈ പ്രവണത വളരെ മോശമാണ്. അതിനു ന്യായീകരണം ഉണ്ടന്ന് തോന്നുന്നില്ല.


Friday, January 6, 2012 at 1:32:00 PM GMT+3
Unknown said...

നജീം കൊച്ചു കലുങ്ക് പറഞ്ഞതല്ലേ ശരി ? ഇത് ഒരു അംഗീകാരമായി കണക്കാക്കൂ...സ്വന്തം കുഞ്ഞിനെ വേറൊരുത്തന്‍ തട്ടിയെടുക്കാതിരിക്കാന്‍ മാതാപിതാക്കള്‍ എന്തെല്ലാം സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കുന്നു. അത് പോലൊന്ന് ആലോചോക്കൂ ....:)


Friday, January 6, 2012 at 9:50:00 PM GMT+3
മണ്ടൂസന്‍ said...

നൗഷാദിക്കാ വളരെ വൈകി ഇപ്പോഴാണ് ഞാനിത് ശ്രദ്ധിക്കുന്നത്. ഇത് നൗഷാദിക്ക കരുതുമ്പോലെ അത്ര പിതൃസൂന്യ നടപടിയായി അവർക്ക് തോന്നിക്കാണില്ല. പിതാവ് എന്താ,ആരാ എന്നറിയുന്നോർക്കല്ലേ 'പിതൃശൂന്യത' എന്താ ന്ന് അറിയൂ. മാങ്ങയുള്ള മാവിനേ ഏറ് കൊള്ളൂ ഇക്കാ, ഇക്കായുടെ കഴിവുകൊണ്ട് കുറച്ച് വികടന്മാർക്ക് കഞ്ഞികുടിക്കാനുള്ള 'വക' കിട്ടുമെങ്കിൽ, അതായിക്കോട്ടെ ഇക്കാ. എല്ലാവിധ പിന്തുണയും, സഹകരണവും, ആശംസകളും അറിയിക്കുന്നു ട്ടോ ഇക്കാ.


Friday, January 20, 2012 at 8:48:00 AM GMT+3
Manoj മനോജ് said...

ഒരാളുടെ ആശയം അക്ഷരങ്ങളോ, വരകളോ ആയി കഴിഞ്ഞാൽ ഓട്ടൊമറ്റിക്കായി കോപ്പി റൈറ്റ് ആയെന്ന അടിസ്ഥാന അറിവ് പോലുമില്ലാത്ത നജീമുമാരാണു ഇന്നത്തെ ശാപം :(

ഇവരെയൊക്കെ കോപ്പി റൈറ്റ് ക്ലാസ്സിൽ ചന്തിക്ക് നല്ല തല്ല് കൊടുത്ത് പറഞ്ഞ് വിടണം ;))


Friday, January 27, 2012 at 4:37:00 AM GMT+3
kochumol(കുങ്കുമം) said...

നിയമപരമായി തന്നെ നേരിടുക..



(നിലവാരമുള്ള പോസ്റ്റുകള്‍ ആണ് മോഷണം പോകുന്നത്,എന്നാലും ഇത് കഷ്ടാണ് ട്ടോ .!)


Thursday, February 2, 2012 at 9:31:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors