RSS

Followers

"ഡാം : ഇന്ത്യാക്കാരന്റെ സന്തോഷങ്ങള്‍ !!!"



                                 ((ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായും വ്യക്തമായും കാണാം.))
-------
കാക്കത്തൊള്ളായിരം രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ ഗ്രൂപ്പുകളും പ്രാദേശിക ഘടകങ്ങളും കേരളത്തിനു സമ്മാനിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ ഭിക്ഷാം‌ദേഹികളേയാണ്..
സ്ഥാപിത താല്പര്യങ്ങളും മോഹങ്ങളും സം‌രക്ഷിക്കുകയും നേടിയെടുക്കുകയും ചെയ്യുക എന്നതിനപ്പുറത്ത് എന്തു കൊണ്ടാണ്  ആര്‍ജ്ജവവും ഇച്ഛാശക്തിയും പൊതുജന സമ്മിതിയും ഒരു പോലെ നേടിയെടുക്കാന്‍ കഴിയുന്ന ഒരു നേതൃനിര നമുക്കുണ്ടാവുന്നില്ല?.
അല്ലെങ്കില്‍ പ്രതീക്ഷ നല്‍കുന്ന ഒരു നേതൃശബ്ദം പോലും രാഷ്ട്രീയ കോലാഹലങ്ങളില്‍ നിന്നുയരുന്നില്ല...?
-------
ഒറ്റപ്പെട്ട ശക്തമായ ശബ്ദങ്ങള്‍ പോലും അടിച്ചമര്‍ത്തപ്പെട്ട പോലെ നിശബ്ദമായിപോകുന്നു..
നാടിനെ മൊത്തം ബാധിക്കുന്ന ഒരു പ്രശ്നത്തില്‍ പോലും അവരൈക്യം കാണുന്നില്ലെങ്കില്‍
പിന്നെ എന്തിന്റെ പേരിലാണ് രാഷ്ട്രീയക്കാരന്‍ നിങ്ങളുടെ പടി വാതില്‍ക്കല്‍ വോട്ട് ചോദിച്ചെത്തുന്നത്?
-------
ഒരു ജനതയെ മുഴുവന്‍ കഴുതപ്പാലു കുടിപ്പിച്ചവരാക്കി മാറ്റി ഷണ്ഡന്മാരെന്ന് തെറിവിളി കേള്‍ക്കാന്‍ മാത്രം കേരള ജനതയെ ഒറ്റിക്കൊടുത്തുവോ ഇവര്‍?
-------
ഡാം ഇന്ന് ഒരു മുപ്പത്തഞ്ച് ലക്ഷം ജനതയുടെ ജീവന്മരണ പ്രശ്നം മാത്രമല്ല..
അത് ഒരു അളവ് കോല്‍ കൂടിയാണ്..
ഓരോ കേരളീയനും തങ്ങള്‍ വോട്ട് കൊടുത്ത് വിട്ട തങ്ങളുടെ നേതാക്കന്മാര്‍ എവിടെ നില്‍ക്കുന്നു എന്നറിയാനുള്ള ഭൂതക്കണ്ണാടിയാണ്..
തങ്ങളുടെ ജീവനുമേല്‍ അധികാര വര്‍ഗ്ഗത്തിനു എത്ര മേല്‍ ആശങ്കയുണ്ട് എന്നറിയാനുള്ള
സ്നേഹ മാപിനിയാണ്..
-------
ഒരു കത്തിലൂടേയോ പത്രപ്പരസ്യത്തിലൂടേയോ അധികാര വര്‍ഗ്ഗങ്ങള്‍ക്ക് പരസ്പരം വാ മൊഴിയും വരമൊഴിയും പറഞ്ഞ് നേരം പോക്കാം..
-------
എന്നാല്‍ കേരള വിരുദ്ധ പ്രസ്താവനകളും വ്യാജ റിപ്പോര്‍ട്ടുകളും വഴി വിദ്യാഭ്യാസമുള്ളവനിലും ഇല്ലാത്തവനിലും ആളിക്കത്തിക്കപ്പെടുന്ന വിദ്വേഷജ്വാലകള്‍ ബസ്സുകള്‍ക്ക് നേരെ കല്ലെറിഞ്ഞും ബേക്കറി, ഹോട്ടല്‍, പലചരക്കുകടകള്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടും ഒരു
വണ്‍‌വേ യുദ്ധം സൃഷ്ടിക്കപ്പെടുമ്പോള്‍ തമിഴ് മണ്ണില്‍ വര്‍ഷങ്ങളായ് കച്ചവടം ചെയ്തും
കൂലിവേല ചെയ്തും ജീവിക്കുന്ന ഒരു പാടൊരുപാട് മലയാളികളുടെ ഭയാക്രാന്തമായ നിലവിളിക്കും വിഹ്വലതകള്‍ക്കും അത് ഒരു പരിഹാരമാവുന്നില്ല.
-------
(അമിതാവേശവും അതിവൈകാരികതയും രക്തത്തിലേറെയുള്ള തമിഴനു "തന്‍ ഉയിപാര്‍ത്ത തലൈവനിന്‍" ഒരു പ്രസ്താവന മതി ആരേയും കൊന്നു കൊലവിളിക്കാന്‍...
കേരളത്തില്‍ ചില്ലറ അപവാദങ്ങളൊഴിച്ചാല്‍ അങ്ങനെയൊരു മണ്ടത്തരത്തിനും മലയാളിയെ കിട്ടില്ല..അതുകൊണ്ടാണല്ലോ അപകടകരമാം വിധം രാഷ്ട്രീയ - ഗുണ്ടാ ബാന്ധവത്തിനു അത് വഴി വെക്കുന്നത്.)


21 Responses to ""ഡാം : ഇന്ത്യാക്കാരന്റെ സന്തോഷങ്ങള്‍ !!!""
Unknown said...

"ഡാം : ഇന്ത്യാക്കാരന്റെ സന്തോഷങ്ങള്‍ !! ഇങ്ങനെ ഒന്ന് നടന്നാല്‍ എല്ലാര്ക്കും ന്റെ :ഡും : പുതുവത്സര ആശംസകള്‍


Tuesday, December 20, 2011 at 9:03:00 AM GMT+3
Elayoden said...

അകംബാടത്തിന്റെ കുറിക്കു കൊള്ളുന്ന കാര്‍ട്ടൂണ്‍ കണ്ടിട്ട് നമുക്കും പെരുത്തു സന്തോഷം.

അകംബാടം, നാട്ടില്‍ പോയി വന്നിട്ട് അടിച്ചു കസറുകയാണല്ലോ, തുടരാന്‍ ആവട്ടെ, ആശംസകള്‍..


Tuesday, December 20, 2011 at 9:09:00 AM GMT+3
bkcvenu said...

ഇതിനു മുന്‍പ് ആരോ വരച്ചു ഫേസ് ബുക്ക്‌ എല്ലാം വന്നതാണല്ലോ അനിയ ,എന്നാലും നന്നായീടുണ്ട് ഭാവുകങ്ങള്‍ തുടരുക്ക


Tuesday, December 20, 2011 at 9:11:00 AM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

അകംജീ വര അടിപൊളി... പക്ഷെ എനിക്ക് മാത്രം സന്തോഷം ആയില്ല.. :(


Tuesday, December 20, 2011 at 9:14:00 AM GMT+3
നിഖില്‍ said...

കുറിക്കുതന്നെ കൊള്ളും...നന്നായി.


Tuesday, December 20, 2011 at 9:26:00 AM GMT+3
sm sadique said...

ഡാം പൊട്ടാതിരിക്കട്ടെ ,കലങ്ങിയ വെള്ളം തെളിയട്ടെ, പ്രായമായ ഡാമിന് പകരം പുതിയ ഡാം ഉയരട്ടെ. നമുക്ക് പ്രാർഥിക്കാം പ്രയക്ത്നിക്കാം.


Tuesday, December 20, 2011 at 9:57:00 AM GMT+3
Anaghan said...

നന്നായി...
നമ്മുടെ യുദ്ധം കേരളത്തിലേയും കേന്ദ്രത്തിലേയും സര്‍ക്കാരുകള്‍ക്കെതിരെയാണ്... തമിഴ്‌ സര്‍ക്കാര്‍ അവരുടെ ജോലി കൃത്യമായി ചെയ്യുന്നു


Tuesday, December 20, 2011 at 10:45:00 AM GMT+3
പ്രദീപ്‌ രവീന്ദ്രന്‍ said...
This comment has been removed by the author.
പ്രദീപ്‌ രവീന്ദ്രന്‍ said...

എല്ലാ പ്രതിക്ഷേധങ്ങളും വെള്ളത്തില്‍ വരച്ച വര പോലെ ആയില്ലേ മാഷേ.....


Tuesday, December 20, 2011 at 12:16:00 PM GMT+3
കൊമ്പന്‍ said...

കേരളത്തിനു രാഷ്ട്രീകരെ ഇപ്പോളത്തെ സഹ്ജര്യത്തില്‍ സെനഹത്തോടെ വിളിക്കാം നമുക്ക് മാമാ ന്നു


Tuesday, December 20, 2011 at 1:34:00 PM GMT+3
shamzi said...

നൌഷാദ്, നന്നായിട്ടുണ്ട്..തുടര്‍ന്നും പുതുമകള്‍ പ്രതീക്ഷിക്കുന്നു. ആവര്‍ത്തനമായി തോന്നിയവര്‍ മനസ്സിലാക്കേണ്ടത് ഒരേ തരത്തിലുള്ള ചിന്ത ലോകത്ത് രണ്ടു പേര്‍ക്ക് ഉണ്ടായിക്കൂടെന്നില്ലല്ലോ?


Tuesday, December 20, 2011 at 1:42:00 PM GMT+3
റാണിപ്രിയ said...

:) Excellent


Tuesday, December 20, 2011 at 1:43:00 PM GMT+3
അഷ്‌റഫ്‌ മാനു said...

വെട്ടാന്‍ വരുന്ന പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ടു വല്ല കാര്യവുമോണ്ടോ ..?അണ്ണന്മാരു മണ്ടന്മാര് ...നമ്മടെ നേതാക്കള്‍ വല്ലതും പറഞ്ഞാല്‍ അവരെ കളസം കീറി കയ്യില്‍ കൊടുക്കുമെന്ന്
അവര്‍ക്ക് ശരിക്കുമാരിയാം ...മിക്കതിനും തമിഴ്നാട്ടില പണം വെച്ചകളി ..


Tuesday, December 20, 2011 at 2:58:00 PM GMT+3
SHAHANA said...

ഹ ഹ ഹ.... ഇത് നൌഷാദിന്റെ 'വര' ആയി പ്രത്യക്ഷപ്പെട്ടു അല്ലെ???? കൊള്ളാം നന്നായിരിക്കുന്നു.....


Tuesday, December 20, 2011 at 2:59:00 PM GMT+3
അലി said...

സന്തോഷമില്ലാത്ത 35 ലക്ഷത്തിൽ ഒരുവൻ ഞാനും....


Tuesday, December 20, 2011 at 4:25:00 PM GMT+3
Artof Wave said...

ഡാം ഇന്ന് ഒരു മുപ്പത്തഞ്ച് ലക്ഷം ജനതയുടെ ജീവന്മരണ പ്രശ്നം മാത്രമല്ല..
അത് ഒരു അളവ് കോല്‍ കൂടിയാണ്..
ഓരോ കേരളീയനും തങ്ങള്‍ വോട്ട് കൊടുത്ത് വിട്ട തങ്ങളുടെ നേതാക്കന്മാര്‍ എവിടെ നില്‍ക്കുന്നു എന്നറിയാനുള്ള ഭൂതക്കണ്ണാടിയാണ്

വരയും എഴുത്തും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു

നന്നായി നൌഷാദ്
വരയും വരിയും ഇനിയും പ്രതീക്ഷിക്കുന്നു


Tuesday, December 20, 2011 at 5:55:00 PM GMT+3
പടാര്‍ബ്ലോഗ്‌, റിജോ said...

കിടിലന്‍ ........!!!!


Tuesday, December 20, 2011 at 6:00:00 PM GMT+3
Ismail Chemmad said...

GOOD...!


Tuesday, December 20, 2011 at 8:56:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

"ഡാം ഇന്ന് ഒരു മുപ്പത്തഞ്ച് ലക്ഷം ജനതയുടെ ജീവന്മരണ പ്രശ്നം മാത്രമല്ല..
അത് ഒരു അളവ് കോല്‍ കൂടിയാണ്..
ഓരോ കേരളീയനും തങ്ങള്‍ വോട്ട് കൊടുത്ത് വിട്ട തങ്ങളുടെ നേതാക്കന്മാര്‍ എവിടെ നില്‍ക്കുന്നു എന്നറിയാനുള്ള ഭൂതക്കണ്ണാടിയാണ്..
തങ്ങളുടെ ജീവനുമേല്‍ അധികാര വര്‍ഗ്ഗത്തിനു എത്ര മേല്‍ ആശങ്കയുണ്ട് എന്നറിയാനുള്ള
സ്നേഹ മാപിനിയാണ്.."
Correct...!


Tuesday, December 20, 2011 at 9:28:00 PM GMT+3
Joselet Joseph said...

കിടിലന്‍ വരയാ മച്ചൂ,


Wednesday, December 21, 2011 at 3:09:00 PM GMT+3
Tharish, Karuvarakundu said...

hh hh h h


Tuesday, January 31, 2012 at 3:11:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors