RSS

Followers

അമ്മയുടെ "ആലിംഗനങ്ങള്‍ !!"


---------
---------
കോടികള്‍ ആസ്തിയുള്ള മനുഷ്യ ദൈവങ്ങളുടെ മാന്ത്രിക- ദിവ്യാല്‍ഭുതങ്ങള്‍ക്ക് അന്നോളമിന്നോളം ഒരു പഞ്ഞവുമുണ്ടായിട്ടില്ല.അത് കൊണ്ടാണ് ആശ്രമത്തിലെ വെടിവെപ്പും പീഡനവും എയര്‍പോര്‍ട്ടിലെ ഗ്രീന്‍ ചാനലിലൂടെ നിര്‍ബാധം ഒഴുകുന്ന പെട്ടികളും ഏറ്റവും ഒടുവില്‍ ആതുര ശുശ്രൂഷാ രംഗത്തെ വെള്ളരിപ്രാക്കളുടെ ചിറകൊടിച്ചതും ഒന്നും നമുക്ക് വിഷയമല്ലാത്തത്.
കോടികള്‍ ആസ്ഥിയുള്ള മനുഷ്യ ദൈവങ്ങള്‍ സാധാരണക്കാരന്റെ കണ്ണില്‍ ആതുര സേവനം-വിദ്യാഭ്യാസം വഴി പൊടിയിടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കത് പാര്‍ട്ടി ഫണ്ടിലേക്കുള്ള ഉദാര സം‌ഭാവനയായും മീഡിയകള്‍ക്കത് സ്വര്‍ണ്ണ മുട്ടയിടുന്ന പരസ്യ വരുമാനമായും മുന്നില്‍ കൈകളുയര്‍ത്തി അനുഗ്രഹിച്ചാശീര്‍‌വദിച്ച് നില്‍ക്കുമ്പോള്‍ ഏത് വാര്‍ത്തക്കുള്ളിലെ വാര്‍ത്തയാണ്
സവര്‍ണ്ണ മീഡിയ വഴി നാം കേള്‍കാന്‍ പോകുന്നത്?
---------
ഏത് ജേര്‍ണ്ണലിസമാണ് സുവര്‍‌ണ്ണാനുകൂല്യങ്ങള്‍ തട്ടിത്തെറിപ്പിച്ച് മാറാല പിടിച്ച് കിടക്കുന്ന സത്യത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാരനെ കൊണ്ടു പോവുന്നത്?
---------
വാര്‍ത്ത വളച്ചൊടിക്കാനും പാതിമുറിച്ച് കൂട്ടിച്ചേര്‍ക്കാനും വാര്‍ത്തയില്‍ രൂപഭേദം വരുത്തി വാദിയെ പ്രതിയാക്കാനും മേല്‍ ഡിഗ്രിയെടുത്തവര്‍ക്കു മുന്നില്‍ സത്യങ്ങള്‍ എപ്പോഴും പൂഴ്ത്തിവെക്കപ്പെടും.
അറിയേണ്ടത് ഒരു കാലവും അറിയാതെയും അറിയിക്കാതേയും അവ ചവറ്റുകൊട്ടകളിലേക്ക് എറിയപ്പെടും.
---------
ഇന്ത്യയിലെ പല ജാതി - ദേശ വര്‍ഗ്ഗങ്ങള്‍ക്കെല്ലാമായി ആയിരമായിരം ദൈവങ്ങളുണ്ട്..
അതിനൊക്കെ പുറമേ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ് അനുഗ്രഹവും ആത്മീയതയും യോഗയും വിറ്റുകാശാക്കുന്ന അതിലും ഇരട്ടി മനുഷ്യ ദൈവങ്ങളുണ്ട്...
---------
ഇത്രയൊക്കെയുണ്ടായിട്ടും...
ഇത്രയൊക്കെയുണ്ടായിട്ടും...
---------
എന്തേ എന്റെ മാതൃരാജ്യമേ നിന്നെ രക്ഷിക്കാന്‍
ഒരു നപുംസക മനുഷ്യ ദൈവങ്ങള്‍ക്കുമാവാത്തൂ???


37 Responses to "അമ്മയുടെ "ആലിംഗനങ്ങള്‍ !!""
ശിഖണ്ഡി said...

ജീവിച്ചിരിക്കുന്ന ദൈവങ്ങള്‍ക്ക് പറ്റുന്നില്ല. മരിച്ചു പോയ ദൈവങ്ങളുടെ കാര്യം പറയേണ്ട. പക്ഷെ ഇനിയും കുറെ വരാനുണ്ടല്ലോ, അവര്കെന്തെങ്ങ്കിലും


Friday, December 9, 2011 at 1:17:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

കഴിയുന്നതും ഇത്തരം ആലിംഗനങ്ങളില്‍ കുടുങ്ങാതെ നോക്കുക തന്നെ. ഇല്ലെങ്കില്‍ പിഴിഞ്ഞു ജൂസെടുക്കും!.


Friday, December 9, 2011 at 2:23:00 PM GMT+3
SHANAVAS said...

നൗഷാദ്‌ ഭായ്, സൂക്ഷിച്ചിരുന്നോ...നിന്നെയും വെട്ടാന്‍ കൊട്ടേഷന്‍കാര്‍ വരും...ഇവരൊക്കെ ഗുണ്ടാപ്പടയെയും പോറ്റുന്നുണ്ട്...എതിര് പറയുന്നവരെ ശരിയാക്കാന്‍...നിന്റെ വരയും കുറിയും "കുറിക്കു കൊള്ളുന്നത്‌ " തന്നെ...ആശംസകള്‍..


Friday, December 9, 2011 at 2:28:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

'കോടികള്‍ ആസ്ഥിയുള്ള മനുഷ്യ ദൈവങ്ങള്‍ സാധാരണക്കാരന്റെ കണ്ണില്‍ ആതുര സേവനം-വിദ്യാഭ്യാസം വഴി പൊടിയിടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കത് പാര്‍ട്ടി ഫണ്ടിലേക്കുള്ള ഉദാര സം‌ഭാവനയായും മീഡിയകള്‍ക്കത് സ്വര്‍ണ്ണ മുട്ടയിടുന്ന പരസ്യ വരുമാനമായും മുന്നില്‍ കൈകളുയര്‍ത്തി അനുഗ്രഹിച്ചാശീര്‍‌വദിച്ച് നില്‍ക്കുമ്പോള്‍ ഏത് വാര്‍ത്തക്കുള്ളിലെ വാര്‍ത്തയാണ്
സവര്‍ണ്ണ മീഡിയ വഴി നാം കേള്‍കാന്‍ പോകുന്നത്?'

യഥാർത്ഥ മാധ്യങ്ങൾ പരസ്യപ്രതീക്ഷയിൽ കണ്ണടക്കുമ്പോൾ ...
ഇത്തരം ആലിംഗനങ്ങൾ പുറത്തുകൊണ്ടുവരുന്നതിപ്പോൾ ബദൽ മാധ്യമമായ ബുലോഗമാധ്യമമാണല്ലോ...!

പാശ്ചാത്യനാടുകളിലൊക്കെ പത്ര-ടീവി മാധ്യമങ്ങളേക്കാൾ ; ജനം യഥാർത്ഥ്യങ്ങൾ അറിയുവാൻ ബ്ലോഗെന്ന ജനകീയ മാധ്യമത്തിനെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു ....!!


ഈ സൂപ്പർ ക്യാരിക്കേച്ചർ വരയ്ക്കും, വരികൾക്കും അഭിനന്ദനങ്ങൾ കേട്ടൊ നൌഷാദ്


Friday, December 9, 2011 at 2:42:00 PM GMT+3
SHAHANA said...

പരസ്യമായി, ധൈര്യത്തോടെ ആലിംഗനം ചെയ്യാന്‍ ഒരാളെ കിട്ടിയാല്‍........................... എന്തിനാ നൗഷാദ് ഭായി അത് വേണ്ടെന്നു വെക്കുന്നെ? ;)


Friday, December 9, 2011 at 2:44:00 PM GMT+3
ദേവന്‍ said...

അമ്മേ മഹാമായേ നീയെ തുണ!! :)


Friday, December 9, 2011 at 2:48:00 PM GMT+3
റോസാപ്പൂക്കള്‍ said...

ഒന്നും പറയാനില്ല...
അമ്മേ...രക്ഷിക്കണേ


Friday, December 9, 2011 at 3:08:00 PM GMT+3
ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിശ്വാസം വിറ്റ് കാശാക്കുന്ന കാലം..


Friday, December 9, 2011 at 3:35:00 PM GMT+3
ashraf meleveetil said...

നിഗൂഢതയുടെ പുകമറക്കുള്ളില്‍ പഞ്ചനക്ഷത്രസുഖശീതളിമയില്‍ (ഇല്ലെങ്കില്‍ ദൈവം വിയര്‍ക്കും)മതഭേദമില്ലാതെ ആള്‍ദൈവങ്ങള്‍,സിദ്ധന്മാര്‍......പകല്‍ വെളിച്ചത്തിന്‍റെ സുതാര്യതായിലേക്കിവര്‍ വരട്ടെ.....വിവരമറിയും...... ആര്‍ജ്ജവമില്ലാത്ത,ഷണ്ഡത്വം ബാധിച്ച അധികാരവര്‍ഗ്ഗം,സാമാന്യയുക്തി പോലും മായക്കാഴ്ചകള്‍ക്കുമുന്നില്‍ അടിയറവെക്കുന്ന ആള്‍ക്കൂട്ടങ്ങള്‍......(വെളുത്ത ഉടുപ്പണിഞ്ഞ മാലാഖമാര്‍ വിജയിക്കട്ടെ.....ബോണ്ടുകളുടെ ചങ്ങലകള്‍ തീര്‍ക്കുന്ന "ആതുരസേവനം" വെളിച്ചപ്പെടട്ടെ.....


Friday, December 9, 2011 at 4:23:00 PM GMT+3
anand said...

കണ്ണുള്ളവര്‍ കാണട്ടെ !?.

http://www.embracingtheworld.org/home/what-we-do/healthcare-nutrition/


Friday, December 9, 2011 at 5:09:00 PM GMT+3
anand said...

ക്രിസ്ത്യന്‍ മനെഗേഇന്റെ കീഴിലുള്ള പുഷ്പഗിരിയും അമല മിഷന്‍ മെഡിക്കല്‍ കോളേജിലും ഉള്ള നേഴ്സ് എല്ലാവരും സേവനനമെന്ന പേരില്‍ ശമ്പളമില്ലാതെ പനിയെടുപ്പികുന്നതിന്റെ പേരില്‍ ആര്‍കും ഒരു കുഴപ്പവും ഇല്ല .
ഒരു നല്ല സ്ഥാപനത്തിനെ നശിപിക്കാന്‍ കിട്ടിയ അവസരം ആയി മാത്രം ഇതിനെ കാണുന്ന കൂട്ടരേ തിരിച്ചറിയാന്‍ ഇനിയും കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്ക്‌ കഴിയുന്നിലെങ്കില്‍ അത് അവരുടെ വിധി അത്രതന്നെ.


Friday, December 9, 2011 at 5:11:00 PM GMT+3
എന്‍.പി മുനീര്‍ said...

കാര്‍ട്ടൂണ്‍ കലക്കി.


Friday, December 9, 2011 at 5:25:00 PM GMT+3
അക്ഷരദാഹി said...

ന്റെ അമ്മ ആണ് ..........ന്റെ ദൈവം .....ചാച്ചുനും അങ്ങിനെ തന്നെ ആണ് ട്ടോ


Friday, December 9, 2011 at 5:29:00 PM GMT+3
Akbar said...

വരയ്ക്കും വരികൾക്കും അഭിനന്ദനങ്ങൾ


Friday, December 9, 2011 at 5:40:00 PM GMT+3
Akbar said...

ധൃതരാഷ്ട്ര അമ്രുതാലിംഗനം :)


Friday, December 9, 2011 at 5:42:00 PM GMT+3
Artof Wave said...

നൗഷാദ്‌ ഭായ്, ഇവര്‍ക്കെതിരെ ശബ്ദിക്കാന്‍ ഇന്നത്തെ മാധ്യ്മങ്ങല്‍ക്ക് ധൈര്യമുണ്ടോ, നൌഷാദിന്റെ വരക്കും വരികള്‍ക്കും അഭിനന്ദ്നങ്ങള്‍
നൌഷാദിന്റെ എല്ലാ വരയും വളരെ നന്നായിട്ടുണ്ട്, ശരിക്കും പുതിയൊരു രീതി പരിചയപ്പെടുത്തുകയാണ് .........


Friday, December 9, 2011 at 7:21:00 PM GMT+3
khaadu.. said...

അമ്മയെ അമ്മയാക്കിയവര്‍ തന്നെ ഉത്തരം പറയട്ടെ...


Friday, December 9, 2011 at 8:00:00 PM GMT+3
khaadu.. said...

നല്ല വരയാണ് ട്ടാ... പറയാന്‍ മറന്നതാ...


Friday, December 9, 2011 at 8:00:00 PM GMT+3
പടാര്‍ബ്ലോഗ്‌, റിജോ said...

ഹഹ്ഹ്ഹ് ഇടിവെട്ട്... എന്റെ വക ഒരു ചിയേഴ്സ്....


Friday, December 9, 2011 at 9:17:00 PM GMT+3
എം പി.ഹാഷിം said...

ഷാനവാസ്ക്ക പറഞ്ഞ പോലെ കരുതിയിരുന്നോ


Friday, December 9, 2011 at 11:49:00 PM GMT+3
Noushad Vadakkel said...

പ്രിയ അകമ്പാടം ഭായി
ഈ വര ഏകപക്ഷീയമായ ഒന്നായി തോന്നുന്നു
ഇത്തരം വരകളോടു യോജിപ്പില്ല എന്നറിയിക്കട്ടെ . സ്വതന്ത്രമായി ചിന്തിക്കുന്നവരാണ് ഇന്ത്യയില്‍ ജീവിക്കുന്നത് എന്നാണു കരുതുന്നത് .സ്വന്തം വിശ്വാസത്തിന്റെ അടിത്തറകള്‍ മനസ്സിലാക്കുവാനും ചിന്തിക്കുവാനും ഇന്ത്യയിലെ ഏതൊരു പൌരനും ശ്രമിക്കാം . മത വിശ്വാസിയുടെ വിശ്വാസത്തിന്റെ യുക്തി അവര്‍ അംഗീകരിക്കുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സൌഹാര്‍ദ്ദമായി ചര്‍ച്ച ചെയ്യുവാനും പരസ്പരം വിശ്വാസങ്ങള്‍ പങ്കു വെച്ച് ഒരമ്മ പെറ്റ മക്കളെ പോലെ ജീവിക്കുവാനും ഇവിടെ സ്വാതന്ത്ര്യമുണ്ട് .

അതിനു കോട്ടം വരുത്തുന്ന ഒന്നായി ഈ ചിത്ര രചന എന്ന് പറയട്ടെ .

മത വിശ്വാസത്തിന്റെ ഭാഗമായി വളരുന്ന ഇത്തരം കാര്യങ്ങളെ അവര്‍ അംഗീകരിക്കുന്ന വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ചര്‍ച്ചക്ക് വെച്ച് അതിലൂടെ ഒരു മാറ്റം വരുത്തുവാന്‍ ശ്രമിക്കുന്നതല്ലേ ശരിയായ രീതി ?


Saturday, December 10, 2011 at 7:31:00 AM GMT+3
നൗഷാദ് അകമ്പാടം said...

ഡിയര്‍ വടക്കേല്‍,
താങ്കളുടെ കാഴ്ചപ്പാട് ഞാന്‍ സ്വാഗതം ചെയ്യുന്നു..
എന്നാല്‍ ഒരു വരയില്‍ നിന്നല്ല..പല വരയില്‍ നിന്നാണ്‍ കാര്‍ട്ടൂണിസ്റ്റ് (സ്വത്വം) രൂപപ്പെടുന്നത്.
ഈ വര കണ്‍ട് ഏകപക്ഷീയം എന്ന് ദയവായ് കരുതരുത്..
മുടി വിറ്റ് കാശുണ്ടാക്കാന്‍ നടക്കുന്ന വിവരം കെട്ട മോല്ല്യാന്മാര്‍ തൊട്ട് മതത്തെ വിഘടിപ്പിച്ച് ഗ്രൂപ്പ് കളിക്കുന്ന എല്ലാ പുത്തന്‍ പുതു വാദികളും "അച്ച"നപ്പൂപ്പന്മാരുമൊക്കെ വരും ഈ വരയില്‍...
ക്ഷമിക്കൂ..

ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ..

വരയില്‍ എനിക്കുള്ളിലെ കാര്‍ട്ടൂണിസ്റ്റേ ഉള്ളൂ...
പത്ത് തലയുള്ള ദൈവം പ്രത്യക്ഷപ്പെട്ടപ്പോള്‍ ദൈവത്തിനു ജലദോഷം വന്നാലുള്ള പുകിലോര്‍ത്ത് പൊട്ടിച്ചിരിച്ച കക്ഷിയെ ഓര്‍മ്മയില്ലേ...

എവിടേയാണോ വിമര്‍ശനം ആവശ്യപ്പെടുന്നത്..അതിനെ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുമ്പോള്‍
വരക്കാരന്‍ ഒരു വരിയിലുമില്ല..
അവന്‍ വരിക്കുമപ്പുറത്താണ്‍...

ദയവായ് മനസ്സിലാക്കുമല്ലോ...

എന്റെ കമന്റുകള്‍ക്ക് ഞാന്‍ മറുപടി നല്‍കുന്നതില്‍ വളരെ മടിയനാണ്‍ എന്നറിയാം..
എന്നാലും എല്ലാവരുടേയും പ്രോല്‍സാഹനം എനിക്ക് വളരെ വിലപ്പെട്ടതാണ്‍ എന്ന് സദയം അറിയിക്കട്ടെ...

എന്റെ എല്ലാ വായനക്കാര്‍ക്കും ആസ്വാദകര്‍ക്കും എന്റെ ചൂടു അമൃതാനന്ദാശംസകള്‍ !


Saturday, December 10, 2011 at 8:17:00 AM GMT+3
ശ്രീക്കുട്ടന്‍ said...

പാവങ്ങളുടെ കണ്ണീരൊപ്പുന്ന കൊറേ അമ്മമാരും മാതമാരും സ്വാമിമാരും...ജനം എന്നീ കള്ളനാണയങ്ങളെ തിരിച്ചറിയുമോ ആവോ...


Saturday, December 10, 2011 at 8:32:00 AM GMT+3
Naushu said...

വരയും വരികളും നന്നായി....


Saturday, December 10, 2011 at 9:25:00 AM GMT+3
Jenith Kachappilly said...

:)

Regards
http://jenithakavisheshangal.blogspot.com/
(Puthiya oru post ittittundu tto)


Saturday, December 10, 2011 at 9:42:00 AM GMT+3
കൊമ്പന്‍ said...

ഒരു നാള്‍ കള്ളന്‍ പല നാള്‍ പിടിയില്‍ എന്നല്ലേ


Saturday, December 10, 2011 at 4:08:00 PM GMT+3
Anonymous said...

നൂറു ശതമാനം സാക്ഷരത, ദൈവത്തിന്റെ സ്വന്തം നാട്. എന്നിട്ടും .........

എനിക്കും ചിലത് പറയാനുണ്ട്.
http://punjapadam.blogspot.com/2011/10/blog-post_24.html


Sunday, December 11, 2011 at 10:28:00 AM GMT+3
Jefu Jailaf said...

നല്ല കാര്‍ടൂണ്‍..


Sunday, December 11, 2011 at 10:56:00 AM GMT+3
ആചാര്യന്‍ said...

ഒരിക്കല്‍ ജനം തിരിച്ചരിയാതിരിക്കില്ലാ..ഈ കപട ആത്മീയതയുടെ വക്താക്കളെ...


Sunday, December 11, 2011 at 12:16:00 PM GMT+3
Nishpakshan said...

Well done Noushad


Sunday, December 11, 2011 at 5:30:00 PM GMT+3
ഉമ്മു അമ്മാര്‍ said...

വിശ്വാസത്തെ വിറ്റ് കാശാക്കുന്നവര്‍..ഈ കപട ആത്മീയതയെ എന്നെങ്കിലും ജനം തിരിച്ചരിഞ്ഞിരുന്നെന്കില്‍ ............ആശംസകള്‍..


Sunday, December 11, 2011 at 7:30:00 PM GMT+3
അലി said...

ഈ വര കണ്ടിട്ട് കെട്ടിപ്പിടിച്ച് ഒരു ആലിംഗനം തരാൻ തോന്നുന്നു..!!


Sunday, December 11, 2011 at 11:43:00 PM GMT+3
Paul said...

eda manushyanu matrame daivamakaan patooo.....

ninte muhammad- um manusyanaadaa...

davam oru mith alla, nalla manushyariloode athu sathyamaayi varunu...

kaalathinanusarich chinthikkan paddikooo....


Monday, December 12, 2011 at 11:42:00 PM GMT+3
നൗഷാദ് അകമ്പാടം said...

@Paul:
മുഹമ്മദ് (സ) ദൈവമല്ല...പ്രവാചകന്‍ മാത്രമാണ്..
ചെറുപ്പം മുതലേ സത്യസന്ധനും എതിരാളികളുടെ വരെ ആദരവും നേടിയ വ്യക്തിത്വമായിരുന്നു
അദ്ദേഹത്തിന്റേത്. അതായത് ദൈവം അന്ത്യ പ്രവാചകനായ് തെരഞ്ഞെടുത്തത് അതിനേറ്റം യോഗ്യനായ ഒരാളെത്തന്നെയാണന്നര്‍ത്ഥം.

പിന്നെ ഈ മറുപടി കാണുമ്പോള്‍ ഇനിയും മനുഷ്യ ദൈവങ്ങള്‍ക്ക് സ്കോപ്പുണ്ട് എന്ന് തീര്‍ച്ചപ്പെടുത്താം.

നന്ദി സുഹൃത്തേ.


Tuesday, December 13, 2011 at 1:24:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

മുഹമ്മദ് പ്രവാചകനാണെന്നറിയാത്തവര്‍ ഇപ്പോഴും നമ്മുടെയിടയിലുണ്ടോ? . തന്നെപ്പോലുള്ള മനുഷ്യരെ ദൈവം എന്നു വിളിക്കുന്നവര്‍ ..ഹാ കഷ്ടം എന്നെ പറയേണ്ടൂ!.


Tuesday, December 13, 2011 at 9:27:00 PM GMT+3
തീക്കുനിക്കാരന്‍‌ said...

അമ്മ നല്ലവള്‍ തന്നെ ... ഒരു പാട് സഹായങ്ങള്‍...!!

കണ്ണടച്ച് ഇരുട്ടാക്കാനും അല്ല..

ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കല്‍ മനുഷ്യ ധര്‍മം.

കരയുന്നവന്റെ കണ്നുനീരോപ്പുന്നവന്‍ പുണ്യവാന്‍...

നിന്നെ പോലെ ജനിച്ചവനും മരിക്കുന്നവനും ദൈവമാണ് എങ്കില്‍

നീയും ദൈവല്ലേ...


Monday, December 19, 2011 at 12:05:00 AM GMT+3
ahadmannuppadam said...

sh.............


Tuesday, December 20, 2011 at 4:12:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors