സൗദി അറേബ്യ : കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച തല്ലിപ്പൊളി ബ്ലോഗ്ഗിനുള്ള അവാര്‍ഡ് നേടുകയും അസൂയാര്‍ഹമായ ആ നേട്ടത്തിലൂടെ സമകാലിക മലയാള ബ്ലോഗ്ഗിന്റെ അന്തസ്സ് പാതാളത്തോളം താഴ്ത്തിക്കെട്ടി ബൂലോകത്തിലെ സകല ബ്ലോഗ്ഗര്‍മാരുടേയും വായനക്കാരുടേയും എല്ലാ വിധ ശാപവചനങ്ങളുമേറ്റുവാങ്ങി "എന്റെ (തല) വര" എന്ന ബ്ലോഗ്ഗിലൂടെ (കഷ്ടം ! ഇതിനേയും നിങ്ങള്‍ ബ്ലോഗെന്ന് വിളിക്കുന്നോ !) ഉദിച്ചുയര്‍ന്ന അഥവാ വലിഞ്ഞു കേറി വന്ന കുപ്രസിദ്ധനായ ശ്രീ ശ്രീ (രണ്ടാമത്തെ ശ്രീ അശ്രീകരം എന്നതിലെ ശ്രീ) നൗഷാദ് അകമ്പാടത്തെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് പത്രത്തിന്റെ മദീന റിപ്പോര്‍ട്ടറായി നിയമിച്ചിരിക്കുന്നു എന്ന വാര്‍ത്ത വ്യസനപൂര്‍വ്വം ഞങ്ങളുടെ വായനക്കാരെ അറിയിക്കട്ടെ!.
ഇന്റര്‍നെറ്റിലെ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഫ്ലിക്കറില്‍ സജീവമായിരുന്ന ഇയാള്‍
ഈയ്യിടെ ബൂലോകത്തേക്കും തന്റെ അക്രമം അഴിച്ചുവിട്ടതിന്റെ പരിണിത ഫലമാണു ഈ നിയമനമെന്ന് വിലയിരുത്തപ്പെടുന്നു.
മലയാളം ന്യൂസ് പത്രത്തിനു മാത്രമാല്ല സൗദി-മലയാളി പത്ര പ്രവര്‍ത്തക പ്രസ്ഥാനത്തിനു തന്നെ സമീപ കാലത്ത് സംഭവിച്ച ഏറ്റവും വലിയ ദുരന്തമായി ഈ നിയമനത്തെകാണുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.
മദീനയില്‍ മറ്റാരേയും തല്‍ക്കാലം ലഭ്യമല്ലാത്തതിനാലാണു ശ്രീ.നൗഷാദ് അകമ്പാടത്തെ ഈ ചുമലത ഏല്പ്പിക്കേണ്ട ഗതികേട് വന്നതെന്ന് അദ്ദേഹത്തെ അഭിനന്ദിച്ചു കൊണ്ട് പത്രം "ഇയാളെ സൂക്ഷിക്കുക!" കോളത്തിലൂടെ അറിയിക്കുകയുണ്ടായി.
നിയമനത്തെ കുറിച്ചുള്ള വാര്‍ത്ത ഫോട്ടോഷോപ്പിന്റെ സഹായത്തോടെ വെളുപ്പിച്ചെടുത്ത തന്റെ പൂര്‍ണ്ണകായ കളര്‍ഫോട്ടോ യോടൊപ്പം ഒന്നാം പേജില്‍ വെണ്ടക്ക അക്ഷരത്തില്‍ തന്നെ പ്രസിധീകരിക്കണമെന്നുമുള്ള ശ്രീ. നൗഷാദ് അകമ്പാടത്തിന്റെ ആവശ്യം (അഭ്യര്‍ത്ഥനയല്ല) വല്ലാതെ കളിച്ചാല്‍ ആളെ വേറെ നോക്കുമെന്ന ഭീഷണിയോടെ പത്രം നിഷ്ക്കരുണം തള്ളിക്കളയുകയാണുണ്ടായതെന്ന് ഞങ്ങളുടെ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം വായനക്കാര്‍ക്കിടയില്‍ കടുത്ത നിരാശയും വായനാ വൈമുഖ്യവും സൃഷ്ടിച്ച ഈ നിയമനം ഈ ബ്ലോഗ്ഗ് വായനയിലൂടെ പത്രത്തിനു സംഭവിച്ച ദുരന്തമായിരുന്നെന്നും ആയതിനാല്‍ തനിക്കിതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ല, "ഒടുക്കത്തെ മുന്നറിയിപ്പ്" എന്ന പേരില്‍ താന്‍ തന്റെ ബ്ലോഗ്ഗിന്റെ മുന്‍പേജില്‍ ഇതേക്കുറിച്ച് എഴുതിയിട്ടുമുണ്ടെന്നായിരുന്നു ശ്രീ.നൗഷാദ് അകമ്പാടത്തിന്റെ പ്രതികരണം.
അല്ലെങ്കിലും അങ്ങനെ തന്നെ വേണം !
"മലയാളം ന്യൂസി"നു വരാനുള്ളത് "ഗള്‍ഫ് മാധ്യമ"ത്തില്‍ തങ്ങില്ല എന്നാണല്ലോ!
Wednesday, July 14, 2010 at 10:48:00 AM GMT+3
അങ്ങിനെ അതും സംഭവിച്ചു ല്ലേ...
Wednesday, July 14, 2010 at 10:59:00 AM GMT+3
നല്ല കാര്യം...
Wednesday, July 14, 2010 at 11:38:00 AM GMT+3
ആനമണ്ടത്തരത്തിനഭിവാദ്യങ്ങള്
Wednesday, July 14, 2010 at 1:53:00 PM GMT+3
@ബഷീര്‍ Vallikkunnu:
ബഷീര്‍ക്കാ..ഒടുവില്‍ വഴി തെറ്റി ഇവിടെ എത്തിയല്ലേ....
സന്തോഷത്തോടെ സ്വാഗതമോതുന്നു...
ആദ്യ കമന്റിനു നന്ദി..!
@നൗഷൂ,
@സലാഹ്
താങ്ക്യൂ മൈ ഫ്രെണ്ട്സ്...ഇനി വരിന്നിടത്ത് വെച്ച് കാണാം.. ല്ലേ !
Wednesday, July 14, 2010 at 2:11:00 PM GMT+3
അതല്ല ഇനി ബ്ലോഗിലും മറ്റുമിടുന്ന പോസ്റ്റുകള്‍ സൂക്ഷിക്കണേ ...സര്‍വ തന്ത്ര സ്വാതന്ത്രം അല്ല അവിടത്തെ പത്ര പ്രവര്‍ത്തനം ...
Wednesday, July 14, 2010 at 2:14:00 PM GMT+3
ഹമ്മോ..!
അറിയാമറിയാം..!!
പണ്ട് മസ്ജിദ് നബവിയുടെ പടമെടുത്തതിന് പോലീസു പൊക്കിയതിന്റെ ഞെട്ടല്‍ ഇതുവരേ
മാറിയിട്ടില്ല..!
വാണിംങിനും കമന്റിനും നന്ദി!
Wednesday, July 14, 2010 at 2:22:00 PM GMT+3
സൌദിയിലുള്ള മലയാളീസിന്റെ ഗതികോടോർത്ത് പരിതപിക്കുന്നെന്റെ ഭായി...
Wednesday, July 14, 2010 at 2:59:00 PM GMT+3
നല്ല കാര്യം...
Wednesday, July 14, 2010 at 3:46:00 PM GMT+3
അങ്ങനെ വീണ്ടും മുയല് ചത്തു.
congrats ഇക്കാ :-)
Wednesday, July 14, 2010 at 5:21:00 PM GMT+3
ആശംസകള്‍...
അഭിനന്ദനങ്ങള്‍.
Wednesday, July 14, 2010 at 5:30:00 PM GMT+3
എന്തായാലും അനുഭവിക്കുക തന്നെ!
Thursday, July 15, 2010 at 2:18:00 AM GMT+3
ഹും....
Thursday, July 15, 2010 at 9:26:00 AM GMT+3
മലയാളം ന്യൂസിനു അങ്ങനത്തന്നെ വേണം സഹിക്കട്ടെ അവര്‍... ഗള്‍ഫില്‍ പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാള പത്രം എന്ന ഒരു ഭാവം ( അഹംഭാവം ആണോ അറിയില്ല ) അവര്‍ക്കുണ്ടായിരുന്നു. ഇതിലും വലിയ ഒരു ചതി അവര്‍ക്ക് പറ്റാനില്ല. സന്തോഷമായി..
ഇറങ്ങിയ കാലം മുതല്‍ ആ പത്രം കാശ് കൊടുത്ത് വാങ്ങി വായിക്കുന്ന ( ഊച്ചാളി മലയാളികളെ പോലെ കടയുടെ മുന്‍പില്‍ നിന്നും ചുളുവിനു വായിക്കാതെ ) ഞാന്‍ ഇനിയും അതു തുടരും എനിക്ക് കാണണം ഇനി എന്താ അവിടെ സംഭവിക്കാന്‍ പോവുന്നത് എന്ന്......
Thursday, July 15, 2010 at 10:51:00 AM GMT+3
"മലയാളം ന്യൂസ്" മഞ്ഞ പത്രാ...??
ന്യൂസായി ന്യൂസറുടെ പാടായി
Thursday, July 15, 2010 at 3:02:00 PM GMT+3
നന്നായിട്ടുണ്ട് ആശംസകള്‍......
Thursday, July 15, 2010 at 3:12:00 PM GMT+3
അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീര്‍ക്കണം..
Friday, July 16, 2010 at 12:26:00 AM GMT+3
അല്ലങ്കിലും ഞാന്‍ മലയാളം ന്യൂസ് വായിക്ക്കാറില്ല---രക്ഷപെട്ടു..
Wednesday, July 21, 2010 at 11:54:00 AM GMT+3
വരച്ച് വരച്ച് ഇവിടം വരെ എത്തിഅല്ലേ.ഹും...
Wednesday, July 21, 2010 at 11:59:00 AM GMT+3
അഭിനന്ദങ്ങള്‍. എല്ലാവര്‍ക്കിട്ടും പണികൊടുക്കണം കേട്ടോ. പ്രത്യേകിച്ച് ആ ഹംസയ്ക്ക്. :)
Friday, July 23, 2010 at 2:29:00 AM GMT+3
മലയാളം ന്യൂസിന്റെ ഈ സാഹസിക തീരുമാനത്തിൽ സഹതപിക്കുന്നതിനൊപ്പം ..അശംസകൾ :)
@ വായാടി,
അത് നല്ലത് തന്നെ..വെറുതെയിരിക്കുന്നവർക്ക് പണി വേണം :)
Wednesday, July 28, 2010 at 12:14:00 PM GMT+3
Post a Comment