RSS

Followers

അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ ഉള്ളത് തന്നെയാണ്.


അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ ഉള്ളത് തന്നെയാണ്.
അല്ലാതെ അന്യനെ പേടിച്ച് (വായനക്കാര്‍ നഷ്ടമാവുമെന്ന് പേടിച്ച്) അത് തൊണ്ടയില്‍ കുരുക്കിട്ട് നിര്‍ത്തി
കണ്ണ് തള്ളിക്കാനുള്ളതല്ല സര്‍ !
--------------------------------------------------------------------

"..ആള്‍ക്കൂട്ടത്തിന്റെ തല്ല് ചോദിച്ചു വാങ്ങുമ്പോള്‍
അതില്‍ തലോടലും തഴുകലും ഉണ്ടാവുമെന്ന് കരുതുന്നതും
അതിനായി ശഠിക്കുന്നതും പമ്പര വിഡ്ഢിത്തത്തിന്റെ ലാസ്റ്റ് പേജാണ്!"

ചില സുഹൃത്തുക്കള്‍ ഫൗസിയാ വിഷയത്തില്‍ അഭിപ്രായം പ്രകടനം നടത്തുന്നത് കണ്ടപ്പോള്‍ എഴുതിയത്. ചിലര്‍ക്കത് ചൊറിച്ചില്‍ രൂപത്തിലാണെങ്കില്‍ മറ്റുചിലര്‍ക്ക് ഒരു വിഭാഗത്തിനെ വടിയെടുത്തടിക്കാന്‍ കിട്ടിയ അവസരം...

പലരുടേയും ഭാഷ പരുഷവും അമാന്യവുമായെന്നാണ് പരാതി.
ശരി തന്നെ പതിനായിരങ്ങളുടെ ശകാര - പ്രതിഷേധ വര്‍ഷത്തിനിടയില്‍ വളരെ വിരലിലെണ്ണാവുന്ന ചിലരെങ്കിലും പരിധിക്കപ്പുറമുള്ള ഭാഷയും ഉപമയും നടത്തി. അത് ഖേദകരവുമാണ്...വിമര്‍ശനമാണെങ്കിലും നമ്മള്‍ പ്രയോഗിക്കുന്ന ഭാഷ വളരെ ശ്രദ്ധിക്കുക തന്നെ വേണം..അതില്‍ യാതൊരു സംശയവുമില്ല. അങ്ങനെ പറഞ്ഞവരോട് ഒട്ടും യോജിക്കുന്നുമില്ല.

എന്നാല്‍ ചിന്തിക്കേണ്ട വസ്തുത ഒരു ഗ്രൂപ്പിന്റെ കീഴിലോ വെബ്സൈറ്റിന്റെ കീഴിലോ മോഡറേറ്ററുടെ കീഴിലോ ഒന്നുമല്ലല്ലോ ഇത്തരം സ്വാഭാവിക ക്യാമ്പയിനുകള്‍ രൂപപ്പെടുന്നത് എന്നുള്ളതാണ്.

അതുകൊണ്ട് തന്നെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഒരാളും എഡിറ്റ് ചെയ്യാത്തിടത്തോളം കാലം അവനവന്റെ മാന്യതയും ഭാഷയും അവനവന്‍ ശ്രദ്ധിക്കുക എന്നതല്ലാതെ മറ്റൊരാളെ അത് അടിച്ചേല്പ്പിക്കാനോ തിരുത്താനോ നമുക്ക് കഴിയില്ല.
സൈബര്‍ നിയമവും അതിന്റെ പരിധി - പരിമിതിയെക്കുറിച്ചൊക്കെ ബോധമുള്ളവരായിരിക്കുക എന്നതാണ്
നമുക്കോര്‍മ്മിപ്പിക്കാന്‍ കഴിയുന്ന വസ്തുത.

പറഞ്ഞുവന്നത് ഒരു സമൂഹത്തിനെ മൊത്തം അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ ചിലര്‍ക്കെങ്കിലും ക്ഷമയുടെ പിടിവള്ളി നഷ്ടമായേക്കും. പലരും പല രീതിയില്‍ പ്രതികരിക്കും.

അതുകൊണ്ട് മാത്രം പ്രവാസി കള്‍ ഒന്നടങ്കം
വമ്പിച്ച പിന്തുണയോടെ ജാതി മത ഭേദം മറന്ന് നടത്തിയ ഒറ്റക്കെട്ടായ ഈ ഉദ്യമത്തെ അപഹസിക്കുന്നതും വിലകുറച്ച് കാണുന്നതും കാണിക്കുന്നതും വങ്കത്തരമാണ്...
പാര്‍ട്ടി - ഗ്രൂപ്പ് - സംഘടന പരിധിയില്‍ അകപ്പെട്ട്
ഇത്തരം സാമൂഹിക വിഷയങ്ങളില്‍ മന:സാക്ഷിയെ വഞ്ചിച്ച് കുറ്റകമായ മൗനം ഭുജിച്ചിരിക്കുന്നത് ഷണ്ഢത്തരവുമാണ്
എന്നാണ് എന്റെ എളിയ അഭിപ്രായം.0 Responses to "അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ ഉള്ളത് തന്നെയാണ്."

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors