കല്ല്
വെറുമൊരു കല്ലല്ല.
കല്ല് മാങ്ങക്കെറിയാന്‍
മാത്രമുള്ളതുമല്ല.
അത്
ചില നേരങ്ങളില്‍
ഒരുനൂറര്ത്ഥവും
ഒരു ജനതയുടെ വികാരവും
ഏറ്റുവാങ്ങാറുണ്ട്..
മഹത്തായ ഒരാശയം പേറിയാണ്
അത് ലക്ഷ്യത്തിലേക്ക് കുതിക്കാറ് ...
അങ്ങനെ
കല്ല് കൈകളിലേന്തുമ്പോള്‍
ഒരു പിഞ്ചുകുഞ്ഞിന്റെ മുഖം
ഓര്‍മ്മയിലുണ്ടാവണം.
അവനും
നമുക്കും...
പിന്നെ മറ്റു പേപ്പട്ടികള്‍ക്കും.


Previous Article







പൈശാചികമായ ഹൃദയത്തെ ആവാഹിക്കുന്ന വരയും അതിനെ ആട്ടിയോടിക്കുന്ന വരികളും.നന്നായി.
Friday, May 10, 2013 at 5:41:00 AM GMT+3
Post a Comment