RSS

Followers

"മദനിയോ ? ഹമ്മോ..പ്രതികരിക്കാന്‍ നമ്മളില്ലേയ്..!!!!! "


"മദനിയോ ? ഹമ്മോ..പ്രതികരിക്കാന്‍ നമ്മളില്ലേയ്..!!!!! "
----------------------------------

ഈ മനുഷ്യന്‍ നിങ്ങള്‍ക്ക് ആരോ ആവട്ടെ...
ശത്രുവോ രാഷ്ട്രീയ മത പ്രതിയോഗിയോ എന്തുമാവട്ടെ
പക്ഷേ ഒരു ഭരണകൂടം അതിന്റെ സര്‍‌വ്വ പൈശാചിക
തന്ത്രങ്ങളും ശക്തിയുമുപയോഗിച്ച്
ഇഞ്ചിഞ്ചായി കൊല്ലാക്കൊല ചെയ്യുമ്പോള്‍
ആ ഭരണാധിപത്യ ഭീകരതയേക്കാള്‍
അതുകണ്ട്
ഉള്‍ഭയം മൂലം
മൗനം പൂണ്ടിരിക്കുന്ന..
താനും തന്റെ കുടുംബവുമല്ലല്ലോ അതിലെന്ന്
ഉള്ളില്‍ ഊറ്റം കൊള്ളുന്ന
ഹേ മനുഷ്യാ...

നിന്നെയാണ് ഞാന്‍ ഭയക്കുന്നത്...
നിന്റെ ഭയത്തേയാണ് ഞാന്‍ ഭയക്കുന്നത്..
ഓര്‍ക്കുക
നിന്റെ മൗനം
നിന്നെ തിരിഞ്ഞുകൊത്തുന്ന കാലം വരും...

അന്ന് നിന്റെ നിലവിളിയും നാലുചുവരുകള്‍ക്കുള്ളില്‍ കുഴിച്ച് മൂടപ്പെടൂം..
അയാള്‍ ഇപ്പോള്‍ ഒരു മനുഷ്യനല്ല...
അത് നിന്റെയുള്ളിലെ
നീതി നിഷേധത്തിന്റെ കാരമുള്ളാണ്..
അധികാരി
നിന്റെ നാവിനിട്ട കൂച്ചുവിലങ്ങാണ്...
ഭയം നോറ്റ നിന്റെ പേക്കിനാവാണ്...

നാളെ നിന്റെ മുറ്റത്തുമുയരുമെന്ന് നീ ഭയക്കുന്ന
ബൂട്ട്സിന്റെ മരണ വിളിയാണ്...

നീ ആണല്ല എങ്കില്‍
പ്രതികരണത്തെ
ആസനത്തിനടിയില്‍ കുഴിച്ചിട്ട്
മൂടിപ്പുതച്ചിരുന്നോ..
കണ്ണടച്ച് ഇരുട്ടാക്കി
ഞാനൊന്നുമറിഞ്ഞില്ലേ
എന്ന വിഡ്ഢിയുടെ നിഷ്കളങ്കത
അലങ്കാരമായണിഞ്ഞോ...

ഒടുവിലൊരുനാള്‍
പൂച്ചയെപ്പോലെ കണ്‍ മിഴിച്ച്
നോക്കുമ്പോള്‍
നിന്റെ ഒരു കണ്‍ കാഴ്ചയെ
ഇരുള്‍ തീണ്ടിയതും
ഒരു കാല്‍ മരപ്പാവയായതും
കണ്ട്
നീ അലറിവിളിക്കരുത്...

കാരണം
അന്നു നീ തിരിച്ചറിയും
നിന്റെ മൗനം വ്യഭിച്ചരിച്ചാണവന്‍
അരാജകത്വത്തിന്റെ വയറ് നിറക്കുന്നത്
എന്ന്!

-------------
© നൗഷാദ് അകമ്പാടം


2 Responses to ""മദനിയോ ? ഹമ്മോ..പ്രതികരിക്കാന്‍ നമ്മളില്ലേയ്..!!!!! ""
ajith said...

ഞാനും ചേരുന്നു ഈ വാക്കുകളോട്


Thursday, February 14, 2013 at 10:51:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ഉള്‍ഭയം തന്നെയല്ലിയോ കാര്യം


Tuesday, February 26, 2013 at 12:30:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors