RSS

Followers

നാവറ്റവന്റെ നാവറുക്കല്‍ !


നാവറ്റവന്റെ
നാവറുക്കല്‍ !
--------------

ഒരു വര കൊണ്ട്
ഒരായിരം
വരി
അനേകായിരം വരി
ജനമനസ്സുകള്‍ക്കാഹ്വാനമേകാന്‍ ആവും..
ഉണര്‍ത്താനും
ഉണര്‍‌വ്വേകാനുമാവും..

വര
ചിലപ്പോള്‍
കത്തിച്ച തീപ്പെട്ടിക്കൊള്ളിയാവും
കൊളുത്തി വെച്ച തീപ്പന്തമാവും..
വിശക്കുന്നവന്റേയും വേദനിക്കുന്നവന്റേയും
നിലവിളിക്കുന്നവന്റേയും
നേരെ കണ്ണുതുറക്കാത്ത അധികാരവര്‍‌ഗ്ഗത്തിന്റെ
മേദസ്സും കൊഴുപ്പും
താങ്ങുന്ന
അടി വസ്ത്രത്തിലേക്ക്
അത് ആളിപ്പടരും.

പൊതുജനത്തിന്റെ രക്തം
പെട്രോളുപോലെ
ഊറ്റുന്നവന്റെ
ആസനത്തിലേക്ക്
തല പൂഴത്തി
കണ്ണടച്ച്
മൗനം പൂണ്ടിട്ട്
പിന്നെ ഏമ്പക്കമിടുന്നവനു നേരെ
അമ്പും വില്ലും കത്തിയും കൈ ബോംബുമല്ല.
വര
കൊണ്ട്
തലവര മാറ്റാന്‍ കൊതിക്കുന്നവന്റെ
നേര്‍‌ വര തന്നെ വരും.

ആസനം പൊള്ളി നിലവിളിക്കുന്നവന്റെ
തുള്ളല്‍ കണ്ട്
നികുതി കൊടുക്കുന്നവന്‍
പൊട്ടിച്ചിരിക്കും.

പേപിടിച്ച നായ്ക്കളെ
തല്ലിക്കൊല്ലുകയാണ് പതിവ്.

അറിയത്തില്ലയോ ??

എല്ലാവരും
മൗനികളും
മന്ദബുദ്ധികളും
റോബോര്‍ട്ടുകളുമാണെന്ന്
നീ
ധരിക്കരുത്!

© നൗഷാദ് അകമ്പാടം.


6 Responses to "നാവറ്റവന്റെ നാവറുക്കല്‍ !"
Arun Kumar Pillai said...

കാർട്ടൂൺ തകർത്തു


Saturday, September 15, 2012 at 3:55:00 PM GMT+3
mini//മിനി said...

കാർട്ടൂൺ ഉഗ്രൻ


Saturday, September 15, 2012 at 7:20:00 PM GMT+3
ഒരു ദുബായിക്കാരന്‍ said...

അങ്ങനെയാണേല്‍ എല്ലാ പ്രജകളുടെയും നട്ടെല്ലും ഊരി എടുക്കേണ്ടി വരും ..കാരണം ഈ രാജാവിനു അതും ഇല്ലല്ലോ :-)


Sunday, September 16, 2012 at 8:27:00 AM GMT+3
പി. വിജയകുമാർ said...

'എല്ലാവരും മൗനികളും, മന്ദബുദ്ധികളും...'
നന്നായി, വരയും, വരികളും.


Sunday, September 16, 2012 at 10:54:00 AM GMT+3
Mohiyudheen MP said...

കാലിക പ്രസക്തം


Monday, September 17, 2012 at 12:05:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

തലവര മാറ്റാന്‍ കൊതിക്കുന്നവന്റെ
നേര്‍‌ വര തന്നെ വരും.


Tuesday, January 15, 2013 at 2:39:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors