RSS

Followers

"ഗതികെട്ട പ്രവാസിയുടെ രക്തമൂറ്റുന്ന എയറിന്ത്യ!"


ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായ് കാണാം
---
സ്വന്തം ജനതയുടെ രക്തം ഇത്രമേല്‍ കുടിക്കുന്ന ഒരു വിമാന സര്‍‌വ്വീസും ലോകത്തുണ്ടാവില്ല. ഒരു രാജ്യത്തെ ഒരു സ്റ്റേറ്റിലെ ജനങ്ങളെ മാത്രം ഇത്രമേല്‍ അവമതിക്കുന്ന .. നിരന്തരം ശാപം ഏറ്റുവാങ്ങുന്ന ഒരു വിമാന സര്‍‌വ്വീസും അതിനെതിനെതിരെ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാന്‍ കഴിയാത്ത "സ്വന്തം" ഭരണാധികാരികളും ലോകത്ത് വേറേയുണ്ടാവില്ല... കൊട്ടയോളം വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞ് നാലു സില്‍ബന്ധികള്‍ക്കൊപ്പം പടവും എടുത്ത് നാടുചുറ്റിക്കണ്ട് തിരിച്ച് പോവുന്ന ഇവന്മാരെ രാപ്പകല്‍ അദ്ധ്വാനിച്ച് മിച്ചം വെച്ചുണ്ടാക്കുന്ന അവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരാനല്ലാതെ എന്തിനു കൊള്ളാം!!


6 Responses to ""ഗതികെട്ട പ്രവാസിയുടെ രക്തമൂറ്റുന്ന എയറിന്ത്യ!""
ഉദയപ്രഭന്‍ said...

ചോദിക്കതെതന്നെ എല്ലാം ലഭിക്കുന്ന ഒരു തൊഴില്മെഖലയാണോ ഇന്ത്യയില്‍ നീതിയും ന്യായവും വിളമ്പുന്നത്. അതുകൊണ്ടാണോ സമരങ്ങള്‍ എല്ലാം നിയമവിരുദ്ധമെന്ന് പറയുന്നത്. പരാതികള്‍ക്ക്‌ നേരെ മുഖം തിരിച്ചുനിന്നു പ്രതികരിക്കുന്നവരെ പുറത്താക്കി ഒരു പ്രസ്ഥാനത്തിന് എത്രനാള്‍ നിലനില്‍കാനാവും. യാത്രക്കാരുടെ തിരക്കേറിയ ഈ അവധിക്കാലത്ത് തല്‍ക്കാലത്തേക്കെങ്കിലും ഒരു നീക്കുപോക്ക് ഉണ്ടാകേണ്ടതാണ്.


Tuesday, June 12, 2012 at 9:18:00 AM GMT+3
Fayas said...

കൊണ്ടാലും കൊണ്ടാലും പഠിക്കാത്ത പ്രവാസികള്‍,,,,


Tuesday, June 12, 2012 at 8:44:00 PM GMT+3
OAB/ഒഎബി said...

നലീസത്തെ തെരക്കിനും ഒരു മുന്നൂറെങ്കിലും കൂട്ടുന്ന എയറിന്ത്യെ അയ്യായിരത്തൊന്നു വെട്ട്യാലും മ്മടെ കലി തീരൂലാ...
വെട്ട് നൌഷാദ് വെട്ട്.ഭരണാധികാരിക്കും സില്‍ബന്ധികകളെയും..


Tuesday, June 12, 2012 at 10:35:00 PM GMT+3
Mohiyudheen MP said...

ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് വന്ന അമ്മായി അമ്മക്കുള്ള ഫ്ലൈറ്റ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10നായിരുന്നു... ഫ്ലൈറ്റ് ഇല്ല എന്ന അറിയിപ്പ് കിട്ടിയതിനെ തുടർന്ന് എയർപ്പോർട്ടിലേക്ക് പോകാതെ രക്ഷപ്പെട്ടു... പിറ്റെ ദിവസം ഉച്ചക്ക് ഒന്നരക്ക് എന്ന് പറഞ്ഞ വിമാനം ആകാശത്ത് എത്താൻ നാല് മണി കഴിഞ്ഞു...

ഇങ്ങനെയൊക്കെയായിട്ടും ഫ്ലൈറ്റ് ഫുളായിരുന്നു... സൌദിയിൽ നിന്നും വെച്ച കാൽ നേരെ കോഴിക്കോട്ട് പോയി വെക്കാമെന്നതാണ് ഇതിന്റെ ആ ഗുണം... ദോഷങ്ങൾ താങ്കൾ പറഞ്ഞവയും !!!


Wednesday, June 13, 2012 at 12:54:00 AM GMT+3
മണ്ടൂസന്‍ said...

നമ്മടെ നാട്ടിലേക്ക് ഒന്നെത്താൻ മനസ്സ് നൊന്ത് വേദനിച്ച് കാത്തിരിക്കുന്നവരുടെ വേദനയെ മുതലെടുക്കാനാ ഈ വിമാന സർവ്വീസുകാർ ശ്രമിക്കുന്നത്.! അവരൊന്നും ഇത് ചെയ്യുമ്പോൾ, അവർ, അവർക്കും ഇങ്ങനെ ഒരു നാൾ ഉറ്റവരെ കാണാതെ വിഷമിക്കേണ്ടി വരും എന്ന് ആലോചിക്കുന്നില്ല. കാര്യങ്ങളൊക്കെ സഹിക്കാനും പ്രതികരിക്കാതിരിക്കാനും പ്രവാസികളുണ്ടല്ലോ? പ്രവാസികൾ ഇതൊക്കെ സഹിക്കുന്നത് അവരുടെ നാട് എന്ന വികാരവും ഉറ്റവർ എന്ന ചിന്തയും കൊണ്ടാണെന്ന് അറിയുന്നവർ തന്നെയാണിതിന് നേതൃത്വം കൊടുക്കുന്നത്,ശവങ്ങൾ. അനുഭവിക്കാതെ ആരും ഈ ലോകം വിട്ട് പോകില്ല. എല്ലാം വേഗം ശരിയാവാൻ എല്ലാ പ്രാർത്ഥനകളും. ആശംസകൾ നൗഷാദിക്കാ.


Wednesday, June 13, 2012 at 9:23:00 AM GMT+3
Unknown said...

പാവങ്ങൾക്ക് ഈശ്വരൻ മാത്രം തുണ. ടിക്കറ്റ് കിട്ടിയാ കിട്ടി, ഫ്ലൈറ്റ് പൊങ്ങിയാ പൊങ്ങി


Wednesday, June 13, 2012 at 2:25:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors