പ്രിയപ്പെട്ട മുസ്ലിം സഹോദരരേ..
ഏസീയില്ലാത്ത റൂമിനേക്കുറിച്ച്
ചിന്തിക്കാന്‍ പോലുമാവാത്ത ഗള്‍ഫിലെ സുഹൃത്തുക്കളേ...
വീടിന്റെ നിറം മങ്ങിയതില്‍ അസ്വസ്ഥരാവുന്ന
മാര്‍ബിളിനു തിളക്കം പോയെന്നു പരാതി പറയുന്ന
ഡൈനിങ് ഹാളിലെ ഫാന്‍സിലാംബിനു ഭംഗി കുറഞ്ഞെന്നു കുണ്ഠിതപ്പെടുന്ന
വീടിനു ഒരു നില കൂടി എടുക്കാമായിരുന്നു വെന്ന് വ്യാകുലപ്പെടുന്ന
വീടു പഴയ മോഡല്‍ ആയിപ്പോയതില്‍ നിരാശരാവുന്ന
കയ്യിലൊതുങ്ങുന്നതിനപ്പുറമുള്ള വീടു വെച്ച് കടം കയറി
നടു കടലില്‍ അന്ധാളിച്ച് നില്‍ക്കുന്ന..
തുടങ്ങിയ വീടുപണി പൂര്‍ത്തിയാക്കാനാവാതെ തലക്ക് കയ്യും കൊടുത്തിരിക്കുന്നവരേ..
സുഖസൗകര്യങ്ങളുടെ താല്‍ക്കാലിക തള്ളിക്കയറ്റത്തില്‍ കണ്ണ് മഞ്ഞളിച്ച്
ലാഭങ്ങളുടെ അക്കങ്ങള്‍ ഡിജിറ്റല്‍ നമ്പരു പോലെ മുന്നോട്ട് കുതിക്കുമ്പോള്‍
പണം പലരൂപത്തില്‍ ദുര്‍വ്യയം ചെയ്യുന്നവരേ..
ഏസീയില്ലാത്ത കാറും
കോഴിബിരിയാണിയില്ലാത്ത വിരുന്നും വകവെക്കാത്ത
ഇസ്ലാമിന്റെ പേരില്‍
ഒരു സമുദായത്തെ ആകെ വിഭജിച്ച് തമ്മില്‍ തമ്മില്‍ ശണ്ഠ് കൂടി കാലം പോക്കുന്ന
അബദ്ധം മാത്രം വിളംബുന്ന വൃദ്ധ മതപുരോഹിതരേ..
മണിമാളികയിലെ പട്ടുമെത്തയില്‍
കോഴി ബിരിയാണിയും നെയ്പത്തിരിയും ഓറഞ്ജ്ച് ജ്യൂസും
മൂക്കു മുട്ടെ കഴിച്ച്
പാതിമയക്കത്തിന്റെ ആലസ്യത്തില്‍
തലമണ്ടയിലുദിക്കുന്ന നിലാവെളിച്ചം പോലെ
ഇസ്ലാമിക വിഷയങ്ങളില്‍ ഫത്‌വ ഇറക്കുന്ന
അബദ്ധ ജഡില ജീവിതം നയിക്കുന്ന
സുഖാലസ്യത്തില്‍ മയങ്ങിക്കിടക്കുന്നവരേ..
ചെറിയ വിഷയങ്ങളില്‍ പോലും കടിപിടി കൂടി നേതൃത്വ പദവിക്കായി
പരസ്പരം വെല്ലുവിളി നടത്തുന്ന മതഗ്രൂപ്പുകളേ..
ഒപ്പം കേരളത്തിലെ ഇസ്ലാമിന്റെ യഥാര്‍ത്ത സംരക്ഷകര്‍ തങ്ങളാനെന്ന മട്ടില്‍
അങ്ങോളലമിങ്ങോളം നാലാളു കൂടുന്നിടത്ത് മൈക്കിലൂടെയും പത്ര-ടീവി മാധ്യമങ്ങളിലൂടെയും
പരിശുദ്ധമായ ഒരു വിശ്വാസ സംഹിതയെ..
ഒരു ജീവിത രീതിയെ പരമാവധി നാറ്റിക്കാന്‍ ശ്രമിക്കുന്ന
അന്യ മത വിശ്വാസികളില്‍ കൂടി അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയില്‍
പ്രസ്താവനകള്‍ ഇറക്കുന്ന മഹാ വ്യക്തികളേ....
നിങ്ങളും ഞാനും വിശ്വസിക്കുന്ന നമ്മുടെ പ്രവാചകന്‍ (സ)
താമസിച്ചിരുന്ന വീടും വീടിനോടു ചേര്‍ന്ന പള്ളിയുടേയും
ഏകദേശ രൂപമാണു മുകളില്‍ കാണുന്നത്.
അതിസംബന്നരായ
അബൂബക്കര്‍ സിദ്ദീഖ് (റ),ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍(റ),ത്വല്‍ഹ ഇബ്ന്‍ ഉബൈദില്ല(റ)
അബ്ദുറഹിമാന്‍ ബിന്‍ ഊഫ് (റ) തുടങ്ങി ധാരാളം സഹാബത്തിന്റെ പിന്‍ബലത്തോടെ
നല്ല ഒരു കൊട്ടാരം പണിയാനുള്ള സാഹചര്യമുണ്ടായിട്ടും
തരിശുപോലെ കിടന്ന അവിടിവിടെ ചെളിവെള്ളം കെട്ടിക്കിടന്ന
ഉണങ്ങിയ കാരക്കപനകളും കുറ്റിച്ചെടികളും നിറഞ്ഞ
ഒരു (സര്‍വ്വ ശക്തനാല്‍ നിര്‍ണ്ണയിക്കപ്പെട്ട) സ്ഥലത്ത് കല്ലുകള്‍ കൊണ്ടും
മണ്‍കട്ടകള്‍ കൊണ്ടും ചുമരുകള്‍ തീര്‍ത്ത്
ഉണങ്ങിയ കാരക്ക പനയോലയില്‍ മണ്ണ് കുഴച്ച് പന്തലു മേഞ്ഞ്
കാരക്കപനത്തടി തൂണുകളായും
ഇടുങ്ങിയ ഒരു മുറിക്കുള്ളില്‍ ത്ന്റെ ഭവനവും ബാകി ഭാഗം
പ്രാര്‍ത്ഥനാ സ്ഥലവുമാക്കിയും ആണു നമ്മുടെ നേതാവു തന്റെ സമ്രാജ്യം
വാണരുളിയത്..
തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തതും..
ലോക മുസ്ലിം സഹോദരരേ,
മത വിഭാഗ ഗ്രൂപ്പു നേതാക്കളേ..
മുസ്ലിം നാമധേയ സമ്പന്നരേ..
ഞാന്‍ ഇപ്പോള്‍ നിങ്ങളോടു ചോദിക്കുന്നില്ല..
പകരം
ഞാനെന്നോടു തന്നെ ചോദിക്കുന്നു...
മണലു പാകിയ
പനയോല മെനഞ്ഞ
ചൂടുകാറ്റും കൊടും തണുപ്പും കൂട്ടിനെത്തുന്ന
ആ പന്തലിനുള്ളില്‍ ഒരു രാവെങ്കിലും അന്തിയുറങ്ങാന്‍
ഞാനൊരുക്കമോ
ഞാനൊരുക്കമോ
ഞാനൊരുക്കമോ ?
വലിയ വീടില്ലാത്തതുകൊണ്ട് രണ്ടുപെങ്ങന്മാരുടെ കല്യാണംവൈകി. ഇപ്പോ നിവൃത്തികേടുകൊണ്ട് രണ്ടാംനില പണിതുടങ്ങി. തീര്ന്നിട്ടില്ല
Tuesday, May 4, 2010 at 8:28:00 PM GMT+3
മണിമാളികയിലെ പട്ടുമെത്തയില്‍
കോഴി ബിരിയാണിയും നെയ്പത്തിരിയും ഓറഞ്ജ്ച് ജ്യൂസും
മൂക്കു മുട്ടെ കഴിച്ച്
പാതിമയക്കത്തിന്റെ ആലസ്യത്തില്‍
തലമണ്ടയിലുദിക്കുന്ന നിലാവെളിച്ചം പോലെ
ഇസ്ലാമിക വിഷയങ്ങളില്‍ ഫത്‌വ ഇറക്കുന്ന
അബദ്ധ ജഡില ജീവിതം നയിക്കുന്ന
സുഖാലസ്യത്തില്‍ മയങ്ങിക്കിടക്കുന്നവരേ..
ചെറിയ വിഷയങ്ങളില്‍ പോലും കടിപിടി കൂടി നേതൃത്വ പദവിക്കായി
പരസ്പരം വെല്ലുവിളി നടത്തുന്ന മതഗ്രൂപ്പുകളേ..
ഒപ്പം കേരളത്തിലെ ഇസ്ലാമിന്റെ യഥാര്‍ത്ത സംരക്ഷകര്‍ തങ്ങളാനെന്ന മട്ടില്‍
അങ്ങോളലമിങ്ങോളം നാലാളു കൂടുന്നിടത്ത് മൈക്കിലൂടെയും പത്ര-ടീവി മാധ്യമങ്ങളിലൂടെയും
പരിശുദ്ധമായ ഒരു വിശ്വാസ സംഹിതയെ..
ഒരു ജീവിത രീതിയെ പരമാവധി നാറ്റിക്കാന്‍ ശ്രമിക്കുന്ന
അന്യ മത വിശ്വാസികളില്‍ കൂടി അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയില്‍
പ്രസ്താവനകള്‍ ഇറക്കുന്ന മഹാ വ്യക്തികളേ....
ഈ വാക്കുകള്‍ എന്താ എന്നറിയില്ല എനിക്ക് വല്ലാതങ്ങ് ഇഷ്ടമായി.!!
Wednesday, May 5, 2010 at 9:17:00 AM GMT+3
മണലു പാകിയ
പനയോല മെനഞ്ഞ
ചൂടുകാറ്റും കൊടും തണുപ്പും കൂട്ടിനെത്തുന്ന
ആ പന്തലിനുള്ളില്‍ ഒരു രാവെങ്കിലും അന്തിയുറങ്ങാന്‍
ഞാനൊരുക്കമോ
അതെ, തീര്‍ച്ചയായും സ്വയം ചോദിക്കേണ്ട ചോദ്യം...!
Wednesday, May 5, 2010 at 5:18:00 PM GMT+3
നബിയുടെ പെണ്മക്കളെ കെട്ടിച്ചപ്പോൾ സ്ത്രീധനവും, അച്ചാരത്തിനു് കാറും, pocket moneyയും ഒന്നും കൊടുത്തുകാണില്ല.
Thursday, May 6, 2010 at 2:26:00 PM GMT+3
അസാധ്യ വരികള്‍... അതെ, സ്വയം ചോദിക്കേണ്ട ചോദ്യം....
Friday, May 7, 2010 at 12:02:00 AM GMT+3
ദുരയുടേയും ദുരാഗ്രഹത്തിന്റേയും പിന്നാലെ മണ്ടുന്നവരുടേ മണ്ടയ്ക്ക് ഒരു പ്രഹരം തന്നെയാണ് ഈ കുറിപ്പ് . ഈ കാര്യത്തില്‍ കുറ്റബോധത്തോടെയല്ലാതെ അവനവന്റെ ഉള്ളിലേക്ക് നോക്കാന്‍ കഴിയുന്നവര്‍ വിരളവുമായിരിക്കും. അത്രയ്ക്കും സാര്‍വ്വത്രികവും സാര്‍വ്വജനീനവുമായിക്കഴിഞ്ഞിരിക്കയാണല്ലൊ വര്‍ത്തമാന കാലത്ത് ഈ പ്രതിഭാസം.. വീണ്ടുവിചാരം പൊതുനന്മയ്ക്ക് ഉപകരിക്കും. ഈ പോസ്റ്റിനു നന്ദി.
Saturday, May 22, 2010 at 7:30:00 PM GMT+3
നാം എന്ന് ഒന്നാകും?
എന്ന് നന്നാകും?
ഈപോസ്റ്റ് വളരെ നന്നായി
Friday, July 9, 2010 at 1:07:00 PM GMT+3
സുഖ സൌകര്യങ്ങൾ പോരാ പോരാ...ഈ അലച്ചിലിൽ ഒരു നാളിൽ അന്ത്യം.. അന്നായിരിക്കും നമുക്ക് പലർക്കും ഈ നെട്ടോട്ടത്തിന്റെ ശ്യൂന്യത ബോധ്യമാവുന്നത് :
Wednesday, July 28, 2010 at 12:33:00 PM GMT+3
ഇക്കാ..
നന്നായി..ഒരുപാട്..
Monday, February 27, 2012 at 4:10:00 PM GMT+3
Post a Comment