RSS

Followers

ശ്രീശാന്ത് - വാതുവെപ്പും പ്രതികരണവും




സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയയില്‍ ഏറ്റവുമധികം വേട്ടയാടപ്പെട്ട പേരുകളിലൊന്നാണ് ശ്രീശാന്തിന്റേത്..പരിഹാസ പോസ്റ്ററുകളാലും കാര്‍ട്ടൂണൂകളാലും ഹാസ്യത്തിനപ്പുറം വ്യക്തിപരമായി തേജോവധം ചെയ്യുന്ന നിരവധി പോസ്റ്ററുകള്‍ ...
ശ്രീശാന്തിന്റെ കളിയെ ഇഷ്ടപ്പെടുന്നവര്‍ പോലും അദ്ദേഹത്തിന്റെ മറ്റു പല കാര്യങ്ങളിലും
അനിഷ്ടം ഉള്ളവരായിരുന്നു..കളിക്കളത്തിലെ ആര്‍പ്പുവിളിയേക്കാള്‍ ഒരു പക്ഷേ കളിക്കളത്തിനു പുറത്തും അതിലേറെ പരിഹാസ ശരങ്ങളേറ്റ വ്യക്തി..
അതൊക്കെ പഴയ കഥ...
ഇപ്പോള്‍ ഓരോ ക്രിക്കറ്റ് പ്രേമിയും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു പരിധി വരെ മാറ്റി വെച്ച് ഈ ചെറുപ്പക്കാരന്റെ ദുര്‍‌വിധിയില്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു .
ശ്രീ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കട്ടെ..ആര്‍ക്കും എതിര്‍പ്പില്ല..എന്നാല്‍ ഡെല്‍ഹിപോലീസിന്റെ നിലപാടുകളും പ്രസ്താവനകളും ഒടുവില്‍ ചാര്‍ത്തിക്കൊടുത്ത
"Maharashtra Control of Organised Crimes " എന്ന പട്ടവും മുന്‍‌പ്രകാരം നിശ്ചയിക്കപ്പെട്ട
ഏതോ ഗൂഡാലോചയിലെ തുറക്കപ്പെടുന്ന പുതിയ അധ്യായങ്ങളെന്ന് സാധാരണക്കാരനു തോന്നിയാല്‍ അതില്‍ അല്‍ഭുതമില്ല...
കേരളം ഈ ചെറുപ്പക്കാരനു ഇക്കാര്യത്തില്‍ ധാര്‍മ്മികമായ പിന്തുണ കൊടുക്കേണ്ട അവസരമാണ് ഇതെന്ന് സംശയമില്ല. കാര്യങ്ങള്‍ കൈവിട്ട് പോവുന്നതിനു മുമ്പ് അധികാരകേന്ദ്രങ്ങള്‍
ഈ വിഷയം വേണ്ട രീതിയില്‍ ഇടപെട്ട് ശ്രീശാന്തിനു ന്യായമായ നീതി ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

ഇത്തിരി വെറുപ്പും പരിഹാസവും ചൊരിഞ്ഞെങ്കിലും ആ വികൃതിപ്പയ്യനെ നമ്മള്‍ ഇഷ്ടപ്പെട്ടിരുന്നു..
ഒരുപാട് വെറുത്ത് ഒടുവില്‍ ഇഷ്ടമായിപ്പോയത് പോലെ...
പ്രിയരേ.. ഇപ്പോള്‍ ഒരു ചതിക്കുഴിയിലാണ് അവനെങ്കില്‍
ആ ചെറുപ്പക്കാരനെ ഇനിയും നാം കൈവിട്ട് കൂടാ.......!


4 Responses to "ശ്രീശാന്ത് - വാതുവെപ്പും പ്രതികരണവും"
Bipin said...

ക്രിക്കറ്റ് കളിക്കാരുടെ കൂടെ ഇങ്ങിനെ വിഡ്ഢികളായ ജനങ്ങൾ അന്ധരായി നടന്നത് കൊണ്ടാണ് ബി.സി.സി.ഐ. യുടെ ഭാരവാഹികളായ രാഷ്ട്രീയക്കാർ തടിച്ചു കൊഴുത്തു കൊണ്ടിരിക്കുന്നത്.വിവരാകാശ നിയമത്തിൽ കീഴിൽ വരെ വരാതെ മൊത്തം പണം (കോടികൾ) പുട്ടടിക്കാൻ വേണം എന്നാണ് അവരുടെ ആവശ്യം. ഇനിയെങ്കിലും ഈ ക്രിക്കറ്റ് ഭ്രാന്ത് അവസാനിപ്പിക്കൂ.


Friday, July 12, 2013 at 7:39:00 AM GMT+3
ആഷിക്ക് തിരൂര്‍ said...

കേരളം ഈ ചെറുപ്പക്കാരനു ഇക്കാര്യത്തില്‍ ധാര്‍മ്മികമായ പിന്തുണ കൊടുക്കേണ്ട അവസരമാണ് ഇതെന്ന് സംശയമില്ല. കാര്യങ്ങള്‍ കൈവിട്ട് പോവുന്നതിനു മുമ്പ് അധികാരകേന്ദ്രങ്ങള്‍
ഈ വിഷയം വേണ്ട രീതിയില്‍ ഇടപെട്ട് ശ്രീശാന്തിനു ന്യായമായ നീതി ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

വീണ്ടും വരാം ....
സസ്നേഹം ,
ആഷിക് തിരൂർ


Sunday, September 29, 2013 at 2:10:00 PM GMT+3
ഫൈസല്‍ ബാബു said...

ഒരു തിരിച്ചുവരവ് ഉണ്ടാവുമോ ? കാത്തിരിക്കാം.


Friday, July 11, 2014 at 12:28:00 AM GMT+3
Nani said...

Free Job Alert ,Government Jobs , Central Government Jobs and Railway Jobs , Bank Jobs and IT Jobs


Thursday, February 1, 2018 at 2:52:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors