RSS

Followers

മാഷേ.. അങ്ങേക്ക് പ്രണാമം......!!


എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല..
പൊടുന്നനവേ എന്നിലെന്തോ ഒന്ന് നഷ്ടമായ പോലെ..
----------
ഇതിപ്പോള്‍ ഒരിക്കലും കാണാത്ത...
ഒരു ഓണ്‍ലൈന്‍ സൗഹൃദത്തിനപ്പുറത്തേക്ക്
എങ്ങിനേയോ വര്‍ദ്ധിച്ചു പോയ ഒരാദരവ്..
ജ്യേഷ്ഠസ്നേഹം ഒളിപ്പിച്ച അക്ഷരങ്ങള്‍ ..
അദ്ധ്യാപകന്റെ പക്വപൂര്‍‌ണ്ണമായ ആശയങ്ങള്‍... നിദ്ദേശങ്ങള്‍ ..
----------
ഒരു ബ്ലോഗ്ഗ് സൗഹൃദത്തിനു എത്ര മേല്‍ ഹൃദയത്തെ വാരിപ്പുണരുവാനും
വേര്‍പാടില്‍ നെഞ്ചു പൊട്ടിക്കരയുവാനുമാകുമെന്ന് ഞാനിപ്പോള്‍ അറിയുന്നു...
----------
പലപ്പോഴും പ്രവാസം മരണ വാര്‍ത്തകളെ ഒരു ഫോണ്‍ വിളിയിലും
ഒരു പത്രവാര്‍ത്തയിലും ചിലപ്പോഴൊക്കെ ഒരു മയ്യിത്ത് നമസ്ക്കാരത്തിലുമായി കഴിഞ്ഞ്
ഗള്‍ഫ് ദിനരാത്രങ്ങള്‍ക്കൊപ്പം മറയുമ്പോള്‍
ചെറുപ്പത്തില്‍ കണ്‍ട പഴയ മുഖങ്ങളില്‍
പലതും വെക്കേഷന്‍ നാളുകളിലായിരിക്കും പെറുക്കിയെടുക്കാന്‍ ശ്രമിക്കുക..
എന്നാല്‍ ഇതിപ്പോള്‍ ...
----------
ആദ്യ ചാറ്റില്‍ തന്നെ മാഷ് പറഞ്ഞു..
സാറെന്ന് വിളിക്കണ്ട..മാഷുമതി അതാണെനിക്കിഷ്ടം..
----------
മാഷ് നമ്മുടെ ഗ്രൂപ്പില്‍ സജീവമാകുന്നതിലുള്ള സന്തോഷവും ഒപ്പം മുതിര്‍ന്ന അങ്ങയെപ്പോലുള്ള
ആളുകള്‍ ഈ ഗ്രൂപ്പിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുമെന്ന് ഞാനെഴുതിയപ്പോള്‍ അദ്ദേഹം മെല്ല ചിരിച്ചു..ആ ചിരി
ഇവിടെ രാത്രി രണ്ടു മണി പുര്‍ച്ചയിലാണു ഞാന്‍ കേട്ടത്...
----------
ഗ്രൂപ്പില്‍ പോസ്റ്റായി ഇടാന്‍ രണ്ടു മൂന്നു തവണ ഒരോ വിഷയങ്ങള്‍ അവതരിപ്പിച്ചു..
ഇത് എങ്ങനെയുണ്ട് നൗഷാദ് ?..പോസ്റ്റാമോ..എന്ന് ചോദിച്ചപ്പോള്‍
തീര്‍ച്ചയായും പോസ്റ്റൂ മാഷേ..നല്ല കാലിക പ്രസക്തിയുള്ള വിഷയമാണല്ലോ..
എന്ന് തിരികെഴുതി..
----------
ഒടുവിലെ ഗ്രൂപ്പ് പോസ്റ്റ് ബ്ലോഗ്ഗെഴുത്തിന്റെ പരിമിതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു..
അദ്ദേഹം ക്ഷണിച്ചിട്ടും ഫേസ്ബുക്കിലെ ചില തകരാറുകള്‍ മൂലം എനിക്ക്
(പലര്‍ക്കും ഈയ്യിടെ ഈ അനുഭവം ഉണ്ടായി എന്നറിഞ്ഞു)
കമന്റാനോ ചര്‍ച്ചയില്‍ പങ്കെടുക്കാനോ കഴിഞ്ഞില്ല..
----------
ചില നഷ്ടങ്ങള്‍ അവ നമ്മില്‍ വല്ലാത്ത വേദനയുളവാക്കും..
ചിലത് നാമറിയാതെ നമുക്ക്
എന്തോ നഷ്ടമായെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തും..
----------
അവ ഒരിക്കലും ശമനം നല്‍കുന്നില്ല
കാണാതെ പോയ ഒരുമനുഷ്യന്റെ ഓര്‍മ്മകളെ
അക്ഷരങ്ങളില്‍ പാകപ്പെടുത്താനാവാത്ത മനസ്സിന്റെ ആകുലതകള്‍ക്ക് !
----------
ഇനി ഒരു ജ്യേഷ്ഠ സഹൊദരനായി എന്റെ ചാറ്റ് ബോക്സില്‍ ആ അക്ഷരങ്ങളും
ഗൗരവം മുറ്റിയ കണ്ണട വെച്ച മുഖവും തെളിഞ്ഞ് വരില്ല..
തിരക്കിലാണോ..ഇതൊന്നു വായിക്കൂ എന്ന് പറഞ്ഞ് എന്റെ ചാറ്റ് ബോക്സ് ചുമന്ന ഐകണോടെ
എന്റെ ശ്രദ്ധ പിടിച്ചു വെക്കില്ല..
രാവേറെ ചെന്നും കമ്പ്യൂട്ടറില്‍ ജോലി ചെയ്തിരിക്കുമ്പോള്‍ ഉറങ്ങിയില്ലേ എന്ന ചോദ്യവുമായി മാഷിനി വരില്ല..
----------
ശരിയാണു മാഷേ..
അങ്ങ് ഗ്രൂപ്പില്‍ അവസാനമിട്ട ചര്‍ച്ച 'ഒരു ആശയം ബ്ലോഗിങ്ങിലൂടെ അവതരിപ്പിക്കുമ്പോള്‍ അനുഭവപ്പെടുന്ന പരിമിതികള്‍
എന്തൊക്കെയാണ്?' എന്നതായിരുന്നു..
----------
അങ്ങയോട് പറയണമെന്ന് കരുതി പറയാതെ പോയ വാക്കുകള്‍
ഇനി അല്പം മാറ്റത്തോടെ ഇവിടെ കുറിക്കാം..
----------
ഞാനിപ്പോള്‍ അറിയുന്നു..
ഏതൊന്നും ഹൃദയം തുറന്ന് എഴുതേണ്ടി വരുമ്പോള്‍
അവ കണ്ണീരു വീണു നനയുന്നുണ്ടെന്ന്..
അക്ഷരങ്ങള്‍ക്കിടയില്‍ ഗദ്ഗദം കൊണ്ട്
ഇടര്‍ച്ചകള്‍ ഉണ്ടാവുന്നുണ്ടെന്ന്..
വരികള്‍ക്കിടയില്‍ നീണ്ട മൗനത്തിന്റെ
തേങ്ങലുകള്‍ അലയുന്നുണ്‍ടെന്ന്..
കണ്ണീരു പൊടിഞ്ഞ് തടയാനാകാതെ
എഴുതിയ അക്ഷരങ്ങള്‍ എങ്ങോ നഷ്ടമാവുന്നുണ്‍ടെന്ന്...
----------
പരിമിതികള്‍ ആശയത്തിനും ബ്ലോഗ്ഗിനുമല്ല...
മറിച്ച്..
ഉള്ള് വിങ്ങി വിങ്ങി..
ഹൃദയപാളികകളിലെവിടെയോ പൊള്ളല്‍ വീഴ്ത്തുന്ന നീറുന്ന വേദന..
അതൊരിത്തിരി പോലും
അക്ഷരങ്ങളിലേക്കൊന്ന് പകര്‍ന്നു നല്‍കാനാകാതെ
പരിതപിച്ചു പോവുന്ന നിസ്സഹായത നോറ്റ
എന്റെ മനസ്സിനു തന്നെയാണു...!
----------
ഞാനിപ്പോള്‍ അതില്‍ തിരിച്ചറിവിന്‍ നോവറിയുന്നു....
----------
----------
----------
----------
മാഷേ..
അങ്ങേക്ക് പ്രണാമം......!
----------
----------
----------
----------
മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിലെ ചാറ്റ് ഷോക്കു വേണ്ടി മാഷ്
സ്വയം പരിചയപ്പെടുത്തിക്കൊണ്ടെഴുതിയ വാക്കുകള്‍ ...
----------

(( ഞാന്‍ സുന്ദര്‍ രാജ് ... അധ്യാപക ദമ്പതികളുടെ മകനായി 1961 ല്‍ ജനനം പുസ്തകങ്ങള്‍ മാത്രമായിരുന്നു ചെറുപ്പത്തില്‍ കൂട്ടുകാര്‍ . പുറമേരി കടത്തനാട് രാജാസ് , ഗുരുവായൂരപ്പന്‍ കോളേജ് , വെങ്കിടേഷ് കോളേജ് ( ബാംഗ്ലൂര്‍ ) എന്നിവിടങ്ങളില്‍

വിദ്യാഭ്യാസം.. അടിയന്തരാവസ്ഥക്കാലത്തെ കോളേജ് ജീവിതം എന്‍റെ ജീവിതം മാറ്റി മറിച്ചു. ചെറുത്തു നില്പ്പിന്‍റെ ദുര്‍ബലമായ ശബ്ദങ്ങളോടൊപ്പം ഞാനും കൂടി ..അന്നത്തെ സിനിമ, കല , സാഹിത്യം എല്ലാം അതിനു പ്രേരണയായി. എന്‍റെ നാട്ടില്‍ ( പുറമേരി) സമാന മനസ്കരായ ഞങ്ങള്‍ ഏഴു പേര്‍ അടിയന്താരവസ്തക്കെതിരെ ഒരു വൈകുന്നേരം ജാഥ നടത്തി. ടൌണ്‍ ചുറ്റി തുടങ്ങിയേടത്തു ജാഥ എത്തും മുന്‍പ് പോലീസെത്തി. ( കോണ്‍ ഗ്രസ്സുകാര്‍ക്ക് സ്തുതി.) . അന്ന് രാത്രി ലോക്കപ്പില്‍ കിടന്നു. കമ്മുനിസ്റ്റ്‌ കുടുംബമായിരുന്നിട്ടും വീട്ടുകാര്‍ ഞാന്‍ നന്നാവില്ലെന്നു കണ്ടു ബാംഗ്ലൂറിലേക്ക് നാട് കടത്തി. തിരിച്ചെത്തിയ എന്നെ എതിരേറ്റത് ചിതറി പ്പോയ വിപ്ലവ സ്വപ്നങ്ങളും ചീറ്റി പ്പോയ വസന്തത്തിന്‍റെ ഇടി മുഴക്കങ്ങളും മാത്രം. ..

കുടുംബ പശ്ചാത്തലവും വെറുതെയിരിക്കാന്‍ കഴിയാത്ത എന്‍റെ പ്രകൃതവും എന്നെ സി പി ഐ എമ്മില്‍ എത്തിച്ചു. 81 മുതല്‍ 89 വരെ ഞാന്‍ പാര്‍ടി അംഗ മായിരുന്നു 81 ല്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'സഹകാരി ' യായി തിരഞ്ഞെടുക്കപ്പെട്ടു.1980 മുതല്‍ അധ്യാപകന്‍.തൊഴിലിനോട് കഴിയാവുന്നത്ര കൂറ് പുലര്‍ത്താന്‍ ശ്രമിച്ചിട്ടിട്ടുണ്ട്‌. പുതിയ സങ്കേതങ്ങള്‍ കണ്ടെത്താനും പ്രയോഗിക്കാനും

ഉള്ള ശ്രമം തുടരുന്നു. ദേശീയ തലത്തില്‍ നിരവധി സെമിനാറുകള്‍ , ചര്‍ച്ചകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.

2006 ല്‍ NATIONAL INNOVATIVE TEACHER AWARD നു അര്‍ഹത നേടി വിവാഹ ജീവിതം മറ്റൊരു വഴിത്തിരിവായി. പൊതു രംഗം

എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. തുടക്കം മുതലേയുള്ള വൈരുധ്യം മൂര്‍ച്ചിച്ചു ഞങ്ങള്‍ക്ക്ഒടുവില്‍ വഴി പിരിയേണ്ടി വന്നു. ഇപ്പോള്‍ പ്രതീക്ഷിക്കാനോ കാത്തിരിക്കാനോ ഒന്നുമില്ലെങ്കിലും സംതൃപ്തന്‍ .... ഒരു മകള്‍..ബി ടെകിന് വായിക്കുന്നു.))

************
----------
അദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് : http://viewsinnet.blogspot.com
----------
അദ്ദേഹത്തിന്റെ ചാറ്റിലേക്കുള്ള ലിങ്ക് :
----------
http://www.facebook.com/home.php?sk=group_183734611637044&view=doc&id=208476409162864
----------
----------
അനുബന്ധ പോസ്റ്റുകള്‍ -
ബഷീര്‍ വള്ളിക്കുന്ന് :
----------
ആചാര്യന്‍ :
----------
നൗഷാദ് വടക്കേല്‍ :
http://mbloggerschat.blogspot.com/2011/03/sundar-raj-sundar.html
കണ്ണന്‍


24 Responses to "മാഷേ.. അങ്ങേക്ക് പ്രണാമം......!!"
ആചാര്യന്‍ said...

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പില്‍ സജീവമായി ഉണ്ടായിരുന്ന എല്ലാ കാര്യത്തിലും നിറസാന്നിധ്യം ആയി സഹകരിച്ചിരുന്ന മാഷ്‌ ഈ ഗ്രൂപ്പിലൂടെ പരിചയപ്പെട്ട നല്ല സുഹുര്‍ത്തുക്കളില്‍ ഒരാളും നല്ല ഒരു അധ്യാപകനും ആയിരുന്നു ആ മുഖം ഇനി ഇല്ലാ എന്ന ഓര്‍മപ്പെടുത്തല്‍ വളരെ വിഷമിപ്പിക്കുന്നു....ആദരാഞ്ജലികള്‍ ..എന്ത് പറഞ്ഞാണ് എന്നെത്തന്നെ സമാശ്വസിപ്പിക്കുക എന്ന് അറിയുന്നില്ല..


Sunday, March 27, 2011 at 1:18:00 PM GMT+3
അസീസ്‌ said...

ആദരാഞ്ജലികള്‍ .........


Sunday, March 27, 2011 at 1:34:00 PM GMT+3
വഴിപോക്കന്‍ said...

നാട്ടില്‍ നിന്നും ഗള്‍ഫില്‍ നിന്നുമൊക്കെയായി ഇന്നലെ രാത്രി ഫോന്‍ കോളുകളുടെ ഒരു പ്രവാഹമായിരുന്നു.
വാര്‍ത്ത അറിഞ്ഞതില്‍ പിന്നെ ഒരു മരവിപ്പായിരുന്നു. വളരെ വൈകിയാണു ഫേസ് ബുക്കും ബ്ലൊഗുമൊക്കെ ഓര്‍ത്തതു, ഇന്നു നെറ്റ് തുറന്ന് മാഷെ മരണ വിവരം ഒന്നു രണ്ട് പേരെ അറിയിച്ചു (എല്ലാരും അറിഞ്ഞു കാണുമെങ്കിലും എന്റെ കടമ നിര്വഹിച്ചു).

മാഷിന്റെ വിയോഗം പലരും വായിച്ച പോലെ വായിക്കാന്‍ എനിക്കു പറ്റില്ല, കാരണം ചുരുങ്ങിയ കാലത്തെ ബ്ലൊഗിലെയും ഫേസ് ബുക്കിലെയും ബന്ദമല്ല എനിക്കു മാഷുമായി ഉള്ളത്.
കാല്‍ നൂറ്റാണ്ട് കാലം അടി വാങിയും (ഒരിക്കല്‍ തിരിച്ചു കൊടുത്തും) ഇണങ്ങിയും പിണങ്ങിയും സംസാരിച്ചും ഉടക്കിയും അങ്ങിനെ ഒരുപാടു ഓര്‍മ്മകള്‍.

ഞങ്ങളുറ്റെ സ്കൂളിനെ, ഉപജില്ലയിലെ ഏറ്റവും നല്ല എല്‍ പി ആക്കിയതിന്റെ ക്റെഡിറ്റ് മാഷിനു മാത്രം.

ഈ പ്രാവശ്യം ഇങ്ങോട്ടു വരുമ്പോഴും യാത്രയയക്കാന്‍ മാഷ് ഉണ്ടായിരുന്നു.

മാഷുമായി ഒരാഴ്ച മുന്‍പ് സംസാരിചിരുന്നു (മാഷിന്റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ ഉണ്ടായ വ്യക്തിപരമായ ഒരു പരാമര്‍ഷം ഒഴിവാക്കന്‍ പറയാന്‍, മിനുട്ടുകള്‍ക്കകം മാഷ് അതു തിരുത്തി നാട്ടില്‍ ഉണ്ടാവാമായിരുന്ന ഒരു പ്രശ്നം ഒഴിവാക്കി ഒരു മാത്രികാ ബ്ലൊഗ്ഗര്‍ ആണു മാഷ് എന്നു തെളിയിച്ചു).

മാഷിനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകല്‍ ഒരു കമന്റില്‍ ഒതുക്കാന്‍ കഴിയില്ല, പക്ഷെ പെട്ടെന്നു ഒരു പോസ്റ്റ് ഇടാനുള്ള ഒരു മനസ്സും വരുന്നില്ല.

മാഷിന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്,
മാഷിന്റെ തന്നെ വാക്കുകളില്‍ മാഷിന്റെ ഏറ്റവും ഇഷ്ട ശിഷ്യന്‍ - (ഇതിലും വലിയ ഒരു അവാര്‍ഡ് വിധ്യാഭ്യാസ ജീവിതത്തില്‍ ഒരു ശിഷ്യനു എവിടുന്നു കിട്ടാന്‍?)


Sunday, March 27, 2011 at 1:43:00 PM GMT+3
ഷബീര്‍ - തിരിച്ചിലാന്‍ said...

അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .........


Sunday, March 27, 2011 at 2:01:00 PM GMT+3
Pradeep Narayanan Nair said...

ആദരാഞ്ജലികള്‍ .........


Sunday, March 27, 2011 at 2:30:00 PM GMT+3
Mohamed Rafeeque parackoden said...

ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .........


Sunday, March 27, 2011 at 3:12:00 PM GMT+3
Jefu Jailaf said...

ഇടറുന്ന പ്രാര്‍ത്ഥനയോടെ.. ആദരാഞ്ജലികള്‍


Sunday, March 27, 2011 at 3:42:00 PM GMT+3
Junaiths said...

ആദരാഞ്ജലികള്‍


Sunday, March 27, 2011 at 3:46:00 PM GMT+3
Noushad Kuniyil said...

പ്രിയപ്പെട്ട നൌഷാദ്ജി,
ആത്മാര്‍ഥതയുടെ ശോകാക്ഷരങ്ങള്‍ക്ക് സ്വാഭാവികതയുടെ തേങ്ങലുണ്ടാവും... ഹൃദയത്തിലെ ഏതോ ഒരു കോണില്‍ നിന്നും വേദനയുടെ തേങ്ങല്‍ വ്യക്തമായി കേള്‍ക്കാം. താങ്കളുടെ ഈ യാത്രാമൊഴി വായിച്ചു മുഴുമിപ്പിക്കുവാന്‍ കഴിഞ്ഞില്ല; ഞാന്‍ തോറ്റുപോയി!
വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇ.എം. എസ്സിന്‍റെ പുത്രന്‍, ഇ. എം. ശ്രീധരന്‍ തന്നെ വിട്ടു പിരിഞ്ഞ പ്രിയതമയ്ക്ക് നല്‍കിയ വികാര നിര്‍ഭരമായ യാത്രാമൊഴി വായിച്ചത് ഓര്‍ത്തുപോയി ഈ സ്നേഹ പ്രണാമം വായിച്ചപ്പോള്‍. നമ്മെയും, മുന്‍പേ പറന്ന ആ സുന്ദരപക്ഷിയെയും ദൈവം അനുഗ്രഹിക്കട്ടെ.


Sunday, March 27, 2011 at 3:56:00 PM GMT+3
Kadalass said...

മാഷെ അങ്ങു യാത്രയായല്ലൊ!
തുടങ്ങിവെച്ച ചർച്ചപോലും മുഴുവനാക്കാതെ....
ഞങ്ങൾക്ക്‌ വിഷയം നൽകി അങ്ങ്‌ വിടവാങ്ങുകയായിരുന്നൊ......?


Sunday, March 27, 2011 at 4:21:00 PM GMT+3
Moosa said...

മൂസ എടവരാട്‌

ഞാന്‍ ഒരു ബ്ലോഗര്‍ അല്ല, എനിക്ക് ബ്ലോഗ്‌ എഴുതാനും അറിയില്ല.
പക്ഷെ ഇന്ന് ഞാന്‍ അറിയുന്നു, ബ്ലോഗിന്റെ സ്വാധീനം എന്തെന്ന് .
അത് മാഷിന്റെ മരണത്തിനു കിട്ടിയ അനുശോചന കുറിപ്പിലൂടെയോ
അതോ! മാഷിന്റെ ബ്ലോഗിലെ കാലികമായ വിഷയങ്ങളുടെ പ്രസക്തിയോ?
എന്തായാലും ബ്ലോഗ്‌ ജനങ്ങളെ സ്വാധീനിക്കും, എഴുത്തുകാര്‍ വളര്‍ന്നു വരും,
പച്ചയായ ജീവിതങ്ങളെ വരച്ചു കാണിക്കുന്ന, സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാന്‍
ഉതകുന്ന വിഷയങ്ങള്‍ആവട്ടെ ബ്ലോഗുകളുടെ ഉള്ളടക്കം.
ഒരിക്കലും പരിചയപ്പെടാത്ത, ഇനി പരിചയപ്പെടാന്‍ സാധ്യതയില്ലാത്ത
സുന്ദര്‍ രാജ് മാഷിന്, എന്‍റെ വികാര നിര്‍ഭരമായ ആദരാഞ്ജലികള്‍.


Sunday, March 27, 2011 at 4:28:00 PM GMT+3
കുഞ്ഞൂസ് (Kunjuss) said...

ആദരാഞ്ജലികള്‍...!


Sunday, March 27, 2011 at 5:03:00 PM GMT+3
Sameer Thikkodi said...

അടുത്ത പ്രാവശ്യം നാട്ടിൽ ചെന്നാൽ വിളിക്കാനായി നമ്പർ വാങ്ങി വെച്ചിരുന്നു ... ഓൻലൈനിൽ ഉണ്ടാവുമ്പോൾ പലപ്പോഴും രാഷ്ട്രീയവും മറ്റും ചർച്ച ചെയ്യുമായിരുന്നു ...നേരിൽ കാണുവാനും സംസാരിക്കാനും ഒത്തിരി കൊതിച്ചിരുന്നു ... ഗുരുതുല്യനായ ഒരു സഹോദരനെ നഷ്ടമായി ...
വിശ്വാസം വരുന്നില്ല ... വാക്കുകളുടെ പരിമിതി ; മനസ്സിനെ തുറന്നറിയിക്കാൻ കഴിയാതെ പോകുന്നു ...


കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ .....


Sunday, March 27, 2011 at 5:19:00 PM GMT+3
ഐക്കരപ്പടിയന്‍ said...

സ്വയം പരിചയപ്പെടുത്തി എല്ലാവരെയും പരിചയപ്പെട്ടു മാഷ് യാത്രയാവുംബോള്, ഇനി നമുക്ക് ആ അക്ഷരങ്ങളുടെ തോഴനെ കാണാനാവില്ലല്ലോ എന്നോർക്കുംബോള് ......


Sunday, March 27, 2011 at 5:51:00 PM GMT+3
Basheer Vallikkunnu said...

Dear Noushad, താങ്കളില്‍ നിന്നാണ് ഈ മരണ വിവരം രാവിലെ അറിയുന്നത്. വാര്‍ത്ത കേട്ടപ്പോള്‍ വല്ലാതെ പതറിപ്പോയി. അടുത്തു പരിചയമില്ല എങ്കിലും അദ്ദേഹത്തിന്‍റെ നെറ്റിലെയും ബ്ലോഗിലെയും ചലനങ്ങള്‍ വീക്ഷിക്കാറുണ്ടായിരുന്നു. അദ്ദേഹം തുടങ്ങി വെച്ച ഒരു ചര്‍ച്ചയില്‍ ഇന്നലെ പങ്കെടുത്തിരുന്നതുമാണ്. ഇന്ന് രാവിലെ എത്തിയത് മരണ വാര്‍ത്തയാണ്. ബ്ലോഗെന്ന സൗഹൃദ ലോകം ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തെ നാമാരും അറിയുമായിരുന്നില്ല. അറിയപ്പെടാത്ത ഏതോ ഒരു അധ്യാപകന്റെ അറിയപ്പെടാത്ത മരണമായി നമുക്കത് മാറുമായിരുന്നു. ഈ മരണത്തിലും ഒരു കൂട്ടായ്മയുടെ സൗഹൃദ സ്പര്‍ശം അനുഭവിക്കാന്‍ കഴിയുന്നുണ്ട്.


Sunday, March 27, 2011 at 6:54:00 PM GMT+3
MOIDEEN ANGADIMUGAR said...

ആദരാഞ്ജലികള്‍...!


Sunday, March 27, 2011 at 8:49:00 PM GMT+3
Unknown said...

മാഷിനെ ഇതുവരെ അറിഞ്ഞില്ല.
അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ കണ്ടില്ല..
എന്ന നിരാശാബോധത്തോടെ തന്നെ ഞാനര്‍പ്പിക്കുന്നു
ആദരാഞ്ജലികള്‍..,ഒപ്പം തന്നെ എന്‍റെ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകളും.


Sunday, March 27, 2011 at 8:58:00 PM GMT+3
ശ്രീനാഥന്‍ said...

ആദരാഞ്ജലികൾ! നൌഷാദ് മനസ്സിൽ തട്ടുമ്പോലെ പറഞ്ഞു,.


Monday, March 28, 2011 at 3:32:00 AM GMT+3
Noushad Vadakkel said...

ഏറ്റവും ചുരുങ്ങിയത് പത്തു ബ്ലോഗുകളില്‍ എങ്കിലും സുന്ദര്‍ മാഷേ കുറിച്ചുള്ള അനുസ്മരണങ്ങള്‍ വായിച്ചു. കൂടാതെ ഫേസ് ബൂകിലും ..കേവലം മൂന്നു മാസങ്ങള്‍ കൊണ്ട് സുന്ദര്‍ മാഷ്‌ നേടിയ സ്വീകാര്യത ആ വ്യക്തിത്വത്തിന്റെ മഹിമ വെളിപ്പെടുത്തുന്നതാണ് ...മാഷിന്റെ വേര്‍പാട് ഒരിക്കല്‍ പോലും നേരില്‍ കാണാത്ത ലോകത്തിന്റെ വിവിധ കോണുകളില്‍ ജീവിക്കുന്നു അനേകം വ്യക്തികളില്‍ നൊമ്പരമായി മാറിയത് തീര്‍ച്ചയായും വ്യക്തിത്വത്തിന്റെ പ്രത്യേകത കൊണ്ടാണ് ... എനിക്ക് നഷ്ടമായ മനുഷ്യ സ്നേഹിയായ ജ്യേഷ്ഠ സഹോദരന്റെ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ വാക്കുകളില്ല ...ആദരാഞ്ജലികള്‍ ...


Monday, March 28, 2011 at 8:28:00 AM GMT+3
Naushu said...

ആദരാഞ്ജലികള്‍ ....


Monday, March 28, 2011 at 10:02:00 AM GMT+3
ഷമീര്‍ തളിക്കുളം said...

ആദരാഞ്ജലികള്‍...


Monday, March 28, 2011 at 11:40:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ആദരാഞ്ജലികള്‍ ....


Tuesday, March 29, 2011 at 10:36:00 AM GMT+3
Unknown said...

ഈ വാര്‍ത്ത ഞാനിപ്പോഴാണല്ലോ അറിയുന്നത്! അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.


Thursday, March 31, 2011 at 10:41:00 AM GMT+3
റോസാപ്പൂക്കള്‍ said...

അദ്ദേഹത്തെ എനിക്ക് പരിചയമില്ല.
ആദരാഞ്ജലികള്‍


Thursday, December 29, 2011 at 4:01:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors