RSS

Followers

"എന്റെ വര"ബ്ലോഗ്ഗിന്റെ സൗജന്യ സമ്മാനം!!"


ഇത് ഈ വര്‍ഷത്തെ റമദാനിലെ അവസാന നാള്‍..
കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി എന്റെ റമദാന്‍ ദിനങ്ങള്‍ മദീനയോടൊപ്പമുണ്ട്..
പതിവു ചിട്ട തെറ്റുന്ന ആവലാതികളുടെ തുടക്കത്തില്‍ നിന്ന് റമദാനിന്റെ പുണ്യദിനങ്ങളെ ആദരവോടെ വാരിപ്പുണരാന്‍ മനസ്സ് വെമ്പുന്നുവെന്ന് തിരിച്ചറിയുമ്പോഴേക്കും
റമദാന്‍ ആലിംഗനത്തില്‍ നിന്നും മെല്ലെ ഒഴിഞ്ഞ് മാറി വിട പറയാനൊരുമ്പിടുകയാവും..
ഓരോ റമദാനും വിടചൊല്ലും നേരം കണക്കെടുക്കുമ്പോള്‍ ഒന്നുമായില്ലല്ലോ റബ്ബേ എന്ന ഒരുള്‍നോവുണരും..
അന്‍പതു ഡിഗ്രിക്കുമേല്‍ കൊഴുപ്പുകൂട്ടി തൊലി പൊള്ളിച്ച ചൂടും അതിദൈര്‍ഘ്യവും രാപകലുകളെ തഖ്‌വ കൊണ്ട് ധന്യമാക്കാതിരിക്കാന്‍ കാരണമാവാതിരിക്കുന്നില്ല..
മസ്ജിദ് നബവിയിലെ നോമ്പ് തുറയും തറാവീഹ് നമസ്ക്കാരവും പിന്നെ അവസാന പത്തിലെ ഖിയാമുല്ലൈല്‍ നമസ്ക്കാരവും ജോലിയും എല്ലാം കൂടെ ഒന്നിനും സമയം ഇല്ലാതെ പോകുന്നത് റമദാനിന്റെ മദീനയുടെ സമയ ചരിതം.
വലിയ ഒരോട്ടം കഴിഞ്ഞ് വിശ്രമിക്കുന്ന കായികതാരത്തെപ്പോലെ റമദാനിന്റെ സുഖകരമായ വാടിക്കരിച്ചിലില്‍ ക്ഷീണിതനായി കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ വിരലുകള്‍ മെല്ലെ അക്ഷരങ്ങള്‍ സ്വരൂപിച്ചെടുക്കുമ്പോള്‍
മനസ്സ് കൊതിച്ച പോലെ ഒന്നും നേടാനാകാതെ പോയല്ലോ എന്ന് തപിക്കുന്ന മനസ്സുമായി
നേടിയെടുത്ത ചൈതന്യം പ്രഭ കെടാതെ സൂക്ഷിക്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെ
റമദാനിന്റെ അടുത്ത വരവിനു തയ്യാറെടുക്കാന്‍ മനസ്സ് പറയുന്നു..
റമദാന്‍ ഇനി നീ വന്നണയുമ്പോള്‍ ഞങ്ങളില്‍ എത്രപേരുണ്ടാവും നിന്നെ സ്വീകരിക്കാന്‍ എന്നറിയില്ലല്ലോ..
നീ നല്‍കുന്ന ക്ഷീണ പാരവശ്യങ്ങളില്‍ ഉറക്കമൊഴിച്ചിരിക്കാന്‍ എത്രപേര്‍ക്കിനി
ഞങ്ങളില്‍ ഭാഗ്യമുണ്ടാവും എന്നുമറിയില്ല..
********************************************************************************
രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പാണു ഇത് പോലെ ഒരു റമദാന്‍ നാളില്‍
മലയാളം ന്യൂസ് മദീന റിപ്പോര്‍ട്ടറായിരുന്ന പ്രസിദ്ധ കഥാകൃത്തും ലേകഖനുമായ ശ്രീ.പി.ടി.മൂസക്കോയ
ഒരു പാടു നാളായി വായനയുടേയും എഴുത്തുന്റേയും അകന്നു കഴിഞ്ഞിരുന്ന എന്നിലെ കുസൃതിക്കാരന്‍ എഴുത്തുകാരനെ വീണ്ടും തൊട്ടുണര്‍ത്തിയത്..
മദീനയില്‍ ഒരു റമദാനില്‍ സിയാറത്തിനു വന്ന ജനാബ് അബ്ദുസ്സ്മദ് സമദാനിയും മദീനയില്‍
എനിക്ക് ചെയ്യാന്‍ കഴിയാവുന്ന ചില കാര്യങ്ങളില്‍ ഉള്‍ക്കാഴ്ച്ച ഉണര്‍ത്തിവിട്ടു.
മദീനാ വിഷനുമായിബന്ധപ്പെട്ട ചര്‍ച്ചയില്‍ അബ്ദുസമദ് സമദാനിയോടോപ്പം അദ്ദേഹത്തിന്റെ വീട്ടില്‍
--------
എഴുത്തിലും വായനയിലും വരയിലും ഫോട്ടോഗ്രാഫിയിലും ഉള്ള അതീവ താല്പ്പര്യവും പത്തുരണ്ടായിരത്തിലേറെ മികച്ച വിദേശ ക്ലാസിക്ക് സിനിമകളുടെ സ്വകാര്യ ശേഖരവും കണ്ട് കണ്മിഴിച്ച് മാപ്പിള കലാ അക്കാഡമി കേരള സംസ്ഥാന സെക്രട്ടറി അഹമ്മദ് പി. സിറാജാണു
എന്റെ അഭിവാഞ്ചകള്‍ക്ക് ഇസ്ലാമിക് പരിവേഷം നല്‍കാന്‍ ഇടയാക്കിയത്.
മദീനാ വിഷന്‍ ഇന്ററാക്റ്റീവ് വീഡിയോ മാഗസിന്‍ പ്രൊജെക്‍റ്റിന്റെ ഉല്‍ഭവം അങ്ങിനെയായിരുന്നു എന്ന് പറയാം.
--------
പ്രമുഖ ടീവീ ഡൊകുമെന്ററി സം‌വിധായകനും പ്രഭാഷകനുമായ ശ്രീ. അഹ്‌മദ്.പി.സിറാജ്.
--------
(അതിന്റെ പൂര്‍ണ്ണ ചരിതം ഞാന്‍ പിന്നീടൊരിക്കല്‍ എഴുതുന്നുണ്ട്..)
ഫ്ലിക്കര്‍ ഫോട്ടോഷയറിംഗ് സൈറ്റിലൂടെ ബന്ധപ്പെട്ട് അനേകം ബ്ലോഗ്ഗുകളും വെബ് സൈറ്റുകളും എന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സൗജന്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ബ്ലോഗ്ഗിലൂടെ പുതിയതെന്തെങ്കിലും ചെയ്യണം എന്ന ചിന്തയുടെ അവസാനം ഞാനെത്തിച്ചേര്‍ന്നത്
എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്കും ഫോളോവേഴ്സിനും ഈദ് മുബാറക്കിന്റെ ആശംസകള്‍ക്കൊപ്പം
പരിശുദ്ധ ഖുര്‍‌ആന്‍ കോപ്പികള്‍,പരിശുദ്ധ ഖുര്‍‌ആന്‍ സീഡികള്‍, മദീനയെക്കുറിച്ചുള്ള ഞാന്‍ ഭാഗവാക്കായി ഇറങ്ങിയ പുസ്തകങ്ങള്‍,ഇസ്ലാമിക ചരിത്രവും പ്രവാചക ജീവിത സംഭവങ്ങളും ഉള്‍പ്പെടുന്ന വീഡിയോ ആനിമേഷന്‍ മള്‍ട്ടിമീഡിയ സീഡി,ഡീവീഡി കള്‍
മാപ്പുകള്‍,ചിത്രങ്ങള്‍,എന്റെ തന്നെ ഫ്ലിക്കര്‍ ഫോട്ടോസ് ഉള്‍പ്പെടുത്തി ഇറങ്ങിയ ഫോട്ടോ പുസ്തകങ്ങള്‍, തുടങ്ങിയവ എം.പീ.ത്രീ ഫോര്‍മാറ്റിലും പീഡീഫ്ഫിലും, ഡീവീഎക്സ് ഫോര്‍മാറ്റിലുമായി
പ്രിയപ്പെട്ട ഫോളോവേഴ്സിനു ഡൗണ്‍ലോഡ് ചെയ്തെടുക്കാന്‍ പാകത്തില്‍ സെര്‍‌വ്വറില്‍ അപ്‌ലോഡ്
ചെയ്യുകയും പ്രത്യേക സാഹചര്യങ്ങളില്‍ കോപ്പികള്‍ നേരിട്ട് അയച്ചു കൊടുക്കുകയും ചെയ്യാം എന്നു കരുതുന്നു.
അഞ്ചോളം പതിപ്പുകള്‍ ഇറങ്ങിയ മദീന : ഹിസ്റ്ററി ആന്റ് മോനുമെന്റ്സ് എന്ന പുസ്തകവും എ പനോരാമിക് ഗ്ലെന്‍സ് ഓഫ് അല്‍-മദീന ബൃഹദ് ഗ്രന്ഥവും ഇതില്‍ ഉള്‍പ്പെടും.
തികച്ചും സൗജന്യമായി ഫോളോവേഴ്സിനു നല്‍കാന്‍ ഉദ്ദേശിക്കുന്ന ഈ പുസ്തകങ്ങളും മറ്റും വായനക്കാര്‍ക്ക് ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ അറിവ് നല്‍കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണു.
ഈ എളിയ സ്നേഹസമ്മാനത്തെ എല്ലാവരും അതിന്റെ നല്ല ഉദ്ദേശ്യത്തോടെ ഉള്‍ക്കൊള്ളണമെന്നും വിനീതമായിഅപേക്ഷിക്കുന്നതോടൊപ്പം
ഇതൊരു വിജയമാക്കുന്നതിന് എല്ലാവരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍പ്രതീക്ഷിക്കുകയും ചെയ്യുന്നു.


22 Responses to ""എന്റെ വര"ബ്ലോഗ്ഗിന്റെ സൗജന്യ സമ്മാനം!!""
Faisal Alimuth said...

നന്നായി നൌഷാദ്‌ ഭായ്..! നന്ദി നല്ല മനസ്സിന്..!!
എല്ലാ ആശംസകളും..!! ഈദ് മുബാറക്..!


Thursday, September 9, 2010 at 2:16:00 PM GMT+3
Vayady said...

നല്ലൊരു പെരുന്നാൾ ആശംസിയ്ക്കുന്നു.


Thursday, September 9, 2010 at 2:16:00 PM GMT+3
പട്ടേപ്പാടം റാംജി said...

ചെറിയ പെരുന്നാള്‍ ആശംസകള്‍.


Thursday, September 9, 2010 at 2:23:00 PM GMT+3
അലി said...

ഈദ് ആശംസകള്‍!


Thursday, September 9, 2010 at 4:07:00 PM GMT+3
Unknown said...

ആശംസകള്‍ !


Thursday, September 9, 2010 at 4:09:00 PM GMT+3
faisu madeena said...

ആ പി ടി യുടെ നാട്ടിലെ നമ്പര്‍ ഉണ്ടോ ..അയാളോട് രണ്ടു പറയാന്‍ ഉണ്ട് ...അയാള്‍ ആളു ശരിയില്ല ....
പിന്നെ മദീനക്കാരന് മറ്റൊരു പഴയ മദീനക്കാരന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍


Thursday, September 9, 2010 at 6:19:00 PM GMT+3
വരയും വരിയും : സിബു നൂറനാട് said...

കൊള്ളാല്ലോ...എല്ലാവിധ ആശംസകളും.
ഒപ്പം ഈദ് ആശംസകളും.


Thursday, September 9, 2010 at 8:15:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ഓരൊ പോസ്റ്റിൽ കൂടിയും നിങ്ങളൊരു പുലിയായും,പുപ്പിലിയായും മാറികൊണ്ടിരിക്കുകയാണല്ലോ ..പടച്ചോനേ.. ഒപ്പം താങ്കൾക്കും കുടുംബത്തിനും ചെറിയ പെരുന്നാൾ ആശംസകളും കേട്ടൊ


Thursday, September 9, 2010 at 8:58:00 PM GMT+3
മൻസൂർ അബ്ദു ചെറുവാടി said...

പെരുന്നാള്‍ ആശംസകള്‍


Thursday, September 9, 2010 at 9:50:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പെരുന്നാള്‍ ആശംസകള്‍


Friday, September 10, 2010 at 1:40:00 AM GMT+3
ദീപുപ്രദീപ്‌ said...

നൌഷാദിക്ക, ഈദ് മുബാറക്ക്


Friday, September 10, 2010 at 10:49:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

എന്റെ ചെറിയ പെരുന്നാള്‍ ആശംസകള്‍!. പുതിയ സംരംഭത്തിനു പ്രത്യേക അഭിനന്ദനങ്ങള്‍!


Saturday, September 11, 2010 at 5:27:00 AM GMT+3
Raees hidaya said...

eid mubarak


Saturday, September 11, 2010 at 12:42:00 PM GMT+3
ഒഴാക്കന്‍. said...

എല്ലാ ആശംസകളും.


Saturday, September 11, 2010 at 3:48:00 PM GMT+3
mayflowers said...

പെരുന്നാള്‍ ആശംസകള്‍..


Saturday, September 11, 2010 at 6:23:00 PM GMT+3
K@nn(())raan*خلي ولي said...

അല്ലാഹു അനുഗ്രഹിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു. കണ്ണൂരാന്റെ പോസ്റ്റില്‍ കൃത്യ സമയത്ത് ഹാജരായി കമന്റുകള്‍ രേഖപ്പെടുത്തുക. മകനെ, നോം ആശിര്‍'വധി'ച്ചിരിക്കുന്നു..


Monday, September 13, 2010 at 10:33:00 PM GMT+3
Unknown said...

ഈ നല്ല സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.


Tuesday, September 14, 2010 at 1:36:00 PM GMT+3
ഹംസ said...

നല്ല കാര്യം ..
അള്ളാഹു നിങ്ങളെയും കുടുമ്പത്തേയും നന്മ ചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു..

( ഈദ് മുബാറഖ് ഞാന്‍ മൈല്‍ ആയി അയച്ചിരുന്നു. )


Thursday, September 16, 2010 at 8:35:00 AM GMT+3
ആചാര്യന്‍ said...

വളരെ നല്ലത് കാണാന്‍ കൊതിക്കുന്ന പടങ്ങളും കാഴ്ചകളും ഞങ്ങള്‍ക്കും കൂടി സ്വന്തമാക്കാം അല്ലെ നൌഷദിക്കാ നന്ദി......


Thursday, September 16, 2010 at 12:52:00 PM GMT+3
Akbar said...

നൌഷാദിന്റെ നല്ല സംരംഭങ്ങള്‍ പൂര്‍ണ വിജയമാവട്ടെ. ആശംസകളോടെ.


Friday, September 17, 2010 at 12:24:00 AM GMT+3
Kalavallabhan said...

ആശംസകൾ


Friday, September 17, 2010 at 8:18:00 AM GMT+3
ജാബിര്‍ മലബാരി said...

ഇപ്പോള്‍ madinahvision.com വെബ്സൈറ്റ് ഇല്ലെ?


Wednesday, October 13, 2010 at 7:50:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors