ഈ ബ്ലോഗ് വായിക്കുന്നത് മൂലം മാന്യ വായനക്കാര്ക്കുണ്ടായേക്കാവുന്ന സമയനഷ്ടം,മാനഹാനി,മാനസിക സംഘര്‍ഷം,വിഭ്രാന്തി,ജീവിത വിരക്തി,ജീവിത പരാജയം,കുടുംബവഴക്ക്,കഠിനമായ രോഷം,പക,വിദ്വേഷം,ഉറക്കത്തില്‍ ദു:സ്വപനം കണ്ട് ഞെട്ടിയുണരല്‍, തുടങ്ങി എന്നെ കയ്യില്‍ കിട്ടിയാല്‍ തട്ടിക്കളയാന്‍ വരെയുള്ള മാനസികാവസ്ഥ,സ്ഥിരമായി വായിക്കുന്നവര്‍ക്ക് മിക്കവാറും കണ്ടേക്കാവുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവക്ക് ഒരു കാരണവശാലും ഞാനോ എന്റെ ബ്ലോഗ്ഗോ ഗൂഗിള്‍ കമ്പനിയോ ഉത്തരവാദി ആവുകയില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
എന്നാല്‍ ഈ ബ്ലോഗ് വായനമൂലം ആര്‍ക്കെങ്കിലും ജീവിതവിജയം,ജോലിക്കയറ്റം,ശത്രുസംഹാരം. ഒടുക്കത്തെ ചിരിമൂലമുള്ള സമ്പൂര്ണ്ണആരോഗ്യം,ദാമ്പത്യസുഖം,സന്താനസൗഭാഗ്യം തുടങ്ങി കേരളാ സ്റ്റേറ്റ് ഓണം ബമ്പര്‍ ലോട്ടറി അടിച്ചാല്‍ വരെ അതിന്റെ പാതി എനിക്കവകാശപ്പെട്ടതാണു എന്ന കാര്യം ഒരിക്കല്‍ കൂടി എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.!
ചുരുക്കി പറഞ്ഞാല്‍ പൊങ്ങച്ചത്തിന് കയ്യും കാലും വെച്ചത്.എന്നാലോ അഹംഭാവത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ല താനും!
എഴുത്ത്,വര,പടം പിടുത്തം,ചിത്രക്കട (മ്മടെ ഫോട്ടോഷോപ്പേയ്!)പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാത്തിലും കയ്യിട്ടുവാരി ദുഷ് പേര് കേള്‍പ്പിച്ചു നടക്കുന്നു.എന്നെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമില്ലെങ്കിലും നാട്ടുകാര്‍ക്കൊക്കെ വളരെ മോശം അഭിപ്രായം തന്നെയാണു കേട്ടോ.
ഒടുവില്‍ വിവരക്കേടും അല്പത്തരവും കൂടിയപ്പോള്‍ സ്വന്തമായി വെബ്സൈറ്റ് തുടങ്ങി അബദ്ധം കാണിച്ചു എന്ന് മാത്രമല്ല ഇപ്പോള്‍ ബ്ലോഗ്ഗില്‍ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതോടൊപ്പം
ഫ്ലിക്കറില്‍ പടംസ് കയറ്റി പാവം ജനത്തെ ബോറടിപ്പിക്കുകയും ചെയ്യുന്നു.
മലയാളമേ മറന്നു പോവുന്ന ഭാഷാപ്രാവീണ്യ പ്രയോഗന്, അക്ഷരത്തെറ്റുകള്ക്കൊപ്പം അജ്ഞതയും ഒരുമിച്ച് ചേര്‍ന്നതിനാല്‍ ഭാവനാശൂന്യമായ രചനകളാല്‍ അതിസമ്പന്നന്,
ഒരു ബ്ലോഗ്ഗ് തുടങ്ങി ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനു മൊത്തം ചീത്തപ്പേരുണ്ടാക്കിയവന് തുടങ്ങിയ സ്ഥാനമാനങ്ങള്‍ വേറേയും!
.........................
.........................
ഇപ്പോ ഏറെക്കുറേ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിക്കാണുമല്ലോ?
INN
Thursday, October 31, 2013 at 1:42:00 PM GMT+3
GOOD POST
Tuesday, November 4, 2014 at 8:29:00 PM GMT+3
good
Monday, November 22, 2021 at 7:44:00 PM GMT+3
Post a Comment