ഓര്‍ക്കുക : നിങ്ങളെ ആരോ കാണുന്നുണ്ട്!
---------------------------------------------
എല്ലാം കാണുന്നവന്‍ നീ
എല്ലാം അറിയുന്നവന്‍ നീ
എല്ലാം മനസ്സില്‍ പതിപ്പിക്കുന്നവന്‍ നീ
വഴിയില്‍ , റോഡില്‍..
ബസ്സ്റ്റാന്റില്‍ റെയില്‍വേ സ്റ്റേഷനില്‍
കടകളില്‍ ജ്വല്ലറികളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍
കൊട്ടാരങ്ങളില്‍ ബംഗ്ലാവുകളില്‍ മണിമന്ദിരങ്ങളില്‍
നീ ഞങ്ങള്‍ക്കായ് കാവലിരിക്കുന്നു...
നീ ഞങ്ങള്‍ക്ക് ദൈവം പോലെ..
അല്ലെങ്കില്‍ പറയൂ നിന്നെപ്പോലെ
ഇരുപത്തിനാലുമണിക്കൂറും
കാവലാളാവാന്‍ ആര്‍ക്കു കഴിയും?
ദൈവം പോലും പലപ്പോഴും ബിസിയായിരിക്കും.
നീ..
നീയെത്ര ആണുങ്ങളുടെ മാനം കാത്തവന്‍
നീയെത്ര കുടുംബങ്ങള്‍ തകരാതെ കാത്തവന്‍
നീയെത്ര കള്ളനെ കൈയ്യോടെ പിടിച്ചവന്‍
നീയെത്ര അവിഹിതം തുറന്നുകാണിച്ചവന്‍
നീയില്ലായിരുന്നെങ്കില്‍
എത്ര ആണുങ്ങള്‍ മാനം പോയ്
ആത്മഹത്യ ചെയ്തേനേ..
എത്ര പെമ്പിള്ളേര്‍ ആമ്പിള്ളേരെ
കള്ളക്കേസില്‍ കുടുക്കി
ജയിലഴി എണ്ണിച്ചേനേ
എത്ര കള്ളന്മാര്‍ പണവും പണ്ടവുമായി കടന്നു കളഞ്ഞേനേ..!
പറയൂ ..
എതിരാളിക്കൊരു പോരാളി പോലെ
ഡിങ്ക ഭഗവാന്‍ കഴിഞ്ഞാല്‍ പിന്നെ
നീയല്ലാതെ മറ്റാരുണ്ടിതേപോലൊരു ദൈവം??
പറയൂ
പറയൂ
നീ ..
.
.
.
.
സീസീഡീ ക്യാമറേ?!!!

Previous Article


Post a Comment