RSS

Followers

ഇതൊരു ബ്ലോഗ്ഗാണോ ഡോക്ടര്‍???


പ്രിയപ്പെട്ട ഡോക്ടര്‍,
വളരെയധികം വിഷമത്തോടെയാണു ഈ ഈമെയില്‍ ഞാനയക്കുന്നത്.
ഡോക്ടര്‍ ഇതിനൊരു മറുപടി തന്നില്ലെങ്കില്‍ പിന്നെ
എനിക്ക് ആത്മഹത്യ ചെയ്യുക മാത്രമേ വഴിയുള്ളൂ..
ഡോക്ടര്‍, ഞാനിപ്പോള്‍ ഗള്‍ഫിലെ ഒരു കമ്പനിയില്‍ അക്കൗണ്ട് സെക്ഷനില്‍
ഒരു അറബി മുദീറിന്റെ അസിസ്റ്റ്ന്റായി വര്‍ക്ക് ചെയ്യുകയാണു.
സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണു ഡോക്റ്റര്‍..
ഓഫീസില്‍ അതിരാവിലെ ഒന്‍പതുമണിക്ക് തുടങ്ങുന്ന ഡ്യൂട്ടി..
രാവിലെ തന്നെ ഈ മയില്‍ ചെക്ക് ചെയ്തും മറുപടി അയച്ചും ഫോര്‍‌വേര്‍ഡ് വന്ന മെയിലുകള്‍ മറിച്ച് ഫോര്‍‌വേര്‍ഡ് ചെയ്തും ഓര്‍ക്കൂട്ടിലും ഫേസ്ബുക്കിലും കയറിയിറങ്ങി കൂട്ടത്തില്‍ വന്ന് പഞ്ചാര വര്‍ത്താനോം കഴിഞ്ഞ് മെസ്സഞ്ചറില്‍ ചാറ്റ് ചെയ്തും കണ്ണില്‍ കണ്ട ഇംഗ്ലീഷു പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തും
ഓഫീസിലെ ജോലിത്തിരക്ക് മൂലം വളരെ വിഷമിക്കുന്ന അവസ്ഥയിലാണു ബ്ലോഗ് ഒരു ലഹരി പോലെ എന്നെ പിടികൂടിയത്.
(സംഭവം കുറേ മുമ്പ് കണ്ടിരുന്നെങ്കിലും അന്നിത്ര കാര്യമാക്കി എടുത്തിരുന്നില്ല.)
വിശാലമനസ്കന്‍,ബെര്‍ളി തോമസ്സ്,നിരക്ഷരന്‍,ചിത്രകാരന്‍,വഴിപോക്കന്‍ തുടങ്ങി ഒട്ടനവധി ബ്ലോഗ്ഗിംങ് പുലികളുടെ ബ്ലോഗ്ഗിലൂടെ കയറി ഇറങ്ങി അവരുടെ രചനകള്‍ വായിച്ച് രസിച്ചും കമന്റ് കോളത്തിലെ
അതീവ രസകരമായ തെറിവിളികളും പോര്‍ വിളികളും കണ്ടും നേരം കളഞ്ഞു.
അവരൊക്കെ എന്തെഴുതിയാലും ഉഗ്രന്‍ ! അതിഭയങ്കം!!എന്നൊക്കെ യുള്ള പത്തും നൂറും കമന്റുകള്‍ കണ്ട് ഞാന്‍ അല്‍ഭുതപ്പെട്ടു.
ചുമ്മാ അതുമിതും എഴുതുന്നത് ബൂലോകത്ത് ബയങ്കര സംഭവമാണെന്നും അതിനൊക്കെ വായനക്കാര്‍ ഇങ്ങനെ വാരിക്കോരി കമന്റുകള്‍ ഇടുമെന്നും ഞാന്‍ ധരിച്ചു.
അങ്ങനെ ഒരു ബ്ലോഗ്ഗ് തുടങ്ങണമെന്ന കലശലായ മോഹത്തിന് ഞാന്‍ അടിമപ്പെട്ടു.
നാട്ടിലെ തല്ലിപ്പൊളി ജീവിതവും സ്കൂളിലും കോളേജില്‍ നിന്നും പുറത്താവും വരെയുള്ള
എന്റെ ചെറ്റത്തരങ്ങളും അലവലാതിത്തരങ്ങളും ബ്ലോഗ്ഗിലൂടെ വായിച്ച് കോള്‍മയില്‍
കൊള്ളുന്ന വായനക്കാരെ മനസ്സില്‍ കണ്ട് ഞാന്‍ ബ്ലോഗ്ഗിങ് തുടങ്ങി..
താമസിയാതെ എന്റെ ബ്ലോഗ്ഗ് പുസ്തകമാക്കാന്‍ പ്രസിദ്ധീകരണ ശാലക്കാര്‍
ക്യൂ നിക്കുമെന്നുമൊക്കെ ഞാന്‍ മനക്കോട്ട കെട്ടുകയും ചെയ്തു.
ഡീസീ ബുക്സിനു മാത്രമേ അനുമതി കൊടുക്കൂ എന്നു ഞാന്‍ ആദ്യമേ ഉറപ്പിച്ചിരുന്നു.
ഡോക്ടറോടു മാത്രമായി ഞാന്‍ കാരണം പറയാം.
മുന്‍പ് ഞാനെഴുതിയ കവിതാ സമാഹാരം എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ
ഒരു പ്രസാധകനുണ്ട്.....അവനിപ്പോ നല്ല പേരും പ്രശസ്തിയുമായി നാട്ടില്‍ തന്നെയുണ്ട്....വരട്ടെ..അവനൊക്കെ എന്റെ പിന്നാലെ വരും !)
ആദ്യം അനുഭവങ്ങള്‍ എന്ന പേരില്‍ എവിടെയൊക്കെയോ കേട്ടതും ആരൊക്കെയോ പറഞ്ഞതുമായ
ചില സംഭവങ്ങളും എനിക്ക് പറ്റിയ മഹത്തായ അബദ്ധങ്ങളും ഒക്കെ വെച്ച് എഴുതി നോക്കി..
"ഇവന്റെ മലയാളം തീരെ മനസ്സിലാവുന്നില്ല"
എന്ന ടീച്ചര്‍മാരുടെ പരാതിയുടെ അര്‍ത്ഥം ഞാന്‍ മേതില്‍ രാധാകൃഷ്ണനെപ്പോലെയോ ആഷാ മേനോനെ പ്പോലെയോ ഒക്കെ എഴുതുന്നു എനായിരുന്നു ഞാന്‍ ധരിച്ചത്.
എന്നാല്‍ കഷ്ടമെന്നു പറയട്ടെ..അക്ഷരത്തെറ്റുകളും അര്‍ത്ഥമറിയാതെയുള്ള പദപ്രയോഗങ്ങളുമാണ് അവരുദ്ദേശിച്ചത് എന്ന് പിന്നീടാണു എനിക്ക് മനസ്സിലായത്.
എന്തിനു പറയുന്നു എന്തൊക്കെ എഴിതിയിട്ടും ഒരാളും എന്റെ ബ്ലോഗ്ഗില്‍ കയറിയിറങ്ങുകയോ കമന്റിടുകയോ ചെയ്തില്ല.
നിരാശനാവാതെ ഞാന്‍ പിന്നെ ആധുനിക കവിതയില്‍ ഒരു കൈ നോക്കി..
അതാവുമ്പം എന്തും എഴുതിവെക്കാം..
വായിക്കുന്നവന്‍ അതിനകത്ത് എന്തൊക്കെയോ ഉണ്ട് എന്നു ധരിച്ചു കൊള്ളും..
എവടെ!..അപ്പഴുമില്ല ഒരുത്തനും..!
തുടര്‍ന്ന് കഥ,മിനിക്കഥ,സിനിമാ നിരൂപണം,യാത്ര,രാഷ്ട്രീയം,ഐ.ടി.മതം,യുകതിവാദം,ജ്യോതിഷം
നര്‍മ്മം,കാര്‍ട്ടൂണ്‍....എന്നെക്കൊണ്ട് കഴിയുന്ന എല്ലാത്തിലും കയ്യിട്ട് വാരി നോക്കി..
ഒന്നോ രണ്ടോ പേര്‍ വന്നു തെറി വിളിച്ച് പോയതല്ലാതെ ഒരു മെച്ചവുമുണ്ടായില്ല ഡോക്ടര്‍!
ഒടുവില്‍ വായനക്കാരെ ബ്ലോഗ്ഗിലെത്തിക്കാന്‍ ചില കുറുക്കു വഴികള്‍ പയറ്റിനോക്കാനും ഞാന്‍ തയ്യാറായി.
രാവിലെ തൊട്ട് ഒരോ ബ്ലോഗ്ഗിലും കയറിയിറങ്ങി അവരെഴുതിയത് എന്താണെന്നു പോലും നോക്കാതെ "വളരെ നന്നായിരിക്കുന്നു, ഇനിയും എഴുതുക, ആശംസകള്‍ തുടങ്ങി എവിടെയും ഉള്‍ക്കൊള്ളിക്കാവുന്ന അഭിപ്രായങ്ങള്‍ എഴുതി കോപ്പി & പേസ്റ്റ് ചെയ്തും
പുലികളുടെ ബ്ലോഗ്ഗില്‍ പോയി കമന്റ് ധാരാളം വരികളിലെഴുതിയുമൊക്കെ ശ്രദ്ധ പിടിച്ചു പറ്റാന്‍ നോക്കി.
പ്രൊഫൈലില്‍ കയറി ഈ മയില്‍ അഡ്രസ്സ് സംഘടിപ്പിച്ചും ഫോര്‍വേഡ് വന്ന മെയിലിലെ അഡ്രസ്സുകളിലേക്കും ഒരു വലിയ സംഭവം പോലെ
" ഞാന്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്..ദയവായി ഭക്ഷണം കഴിച്ചില്ലേലും ഉറങ്ങിയില്ലേലും ഇത് വായിക്കാതിരിക്കരുതേ..ഇത് വായിച്ചില്ലേല്‍ നിങ്ങടെ ജന്മം തന്നെ പാഴാവുമേ"
എന്ന മട്ടില്‍ ഒരു പാട് മെയില്‍ ചെയ്ത് നോക്കി.
കഷ്ടമെന്നല്ലാതെ എന്തു പറയാന്‍..
അപ്പഴുമില്ല ഒരുത്തനും എന്നെയൊന്നു വായിക്കാന്‍ സമയം !
ഞാനിപ്പോള്‍ ആകെ നിരാശയിലാണു ഡോക്ടര്‍..
ഒരു ഭ്രാന്തനെപ്പോലെ ഒരു കമന്റ് വരുന്നതും കാത്ത് എന്റെ ബ്ലോഗ്ഗ്
റെഫ്രെഷ് ചെയ്ത് റെഫ്രെഷ് ചെയ്ത് ഞാനാകെ വല്ലാത്ത ഒരവസ്ത്ഥയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.
ജോലിയില്‍ ഒരുശ്രദ്ധയുമില്ലാതെയായി..
അഹാരം കഴിക്കലും കുളിക്കുക,അലക്കുക തുടങ്ങിയ പരിപാടികള്‍ ഒക്കെ വല്ലപ്പോഴുമായി..
ഊണിലും ഉറക്കത്തിലും എന്റെ ബ്ലോഗ്ഗിലേക്ക് വരുന്ന കമന്റ്കളുടെ
കുറിച്ചുള്ള ചിന്തയാണു..
ഡോക്ടര്‍.. എന്തു കൊണ്ടാണു എന്റെ ബ്ലോഗ്ഗില്‍ ആരും കമന്റിടാത്തത് ?
എന്നെ ഒരുത്തനും ഫോള്ളോ ചെയ്യാത്തത്?
ഇനി അറ്റകൈയായി ഓരോ ബ്ലോഗ്ഗിലും പോയി അവരെയൊക്കെ തെറി വിളിച്ചാലോ ?
അതോ ഞാന്‍ വല്ല പെണ്ണുങ്ങളുടെ പേരില്‍ പ്രൊഫയില്‍ തയ്യാറാക്കി പര്‍ദ്ദയിട്ട് നല്ല കണ്മഷിയിട്ട കണ്ണുകള്‍ മാത്രം പുറത്ത് കാണിച്ചിരിക്കുന്ന ഏതെങ്കിലും സുന്ദരിപ്പെണ്ണിന്റെ ഇന്റര്‍നെറ്റില്‍ നിന്നും ചൂണ്ടിയ ചിത്രവും വെച്ച് പുതിയ ഒരെണ്ണം തുടങ്ങണോ ?
പറയൂ ഡോക്ടര്‍..
ബ്ലോഗ്ഗിലെ ഒരു പുലിയാവാന്‍
ഒരു കമന്റ് കിട്ടാന്‍..
പത്തും നൂറും ഫോള്ളോവേഴ്സിനെ കിട്ടാന്‍
ഞാനെന്തു ചെയ്യണം.
എന്റെ ബ്ലോഗ്ഗ് ഒന്നു പുസ്തകമാക്കാന്‍
ഏതു പേരില്‍
ഏതു ചിത്രം വെച്ച്
എന്തു നുണക്കഥകള്‍ എഴുതി വായനക്കാരെ പറ്റിക്കണം ?
പറയൂ ഡോക്ടര്‍ ..
ഇതൊരു രോഗമാണോ ഡോക്ടര്‍ ?
പുതിയതായി ബ്ലോഗ്ഗ് തുടങ്ങി കമന്റ് കിട്ടാത്തവര്‍ക്ക് സാധാരണ ഈ
രോഗം വരാറുണ്ടോ ഡോക്ടര്‍ ?
എന്നെ രക്ഷിക്കൂ ഡോക്ടര്‍..
എന്നെ രക്ഷിക്കൂ.........


61 Responses to "ഇതൊരു ബ്ലോഗ്ഗാണോ ഡോക്ടര്‍???"
അലി said...

ഇത് ഒരു രോഗമല്ല ഒരുതരം അഷ്ടാംഗഹൃദയത്തിൽ ഉന്മാദരോഗങ്ങളുടെ കൂട്ടത്തിൽ പെടുന്ന മനോവിഭ്രാന്തി അത്രതന്നെ. ഇതിന് ഇംഗ്ലീഷിൽ പിരാന്ത് എന്നു പറയും മരുന്നായി തൽക്കാലം ഒരു കമന്റു തരാം!
ഇത മൂന്നും നേരം ഭക്ഷണത്തിനുമുമ്പ് വെള്ളംതൊടാതെ അകത്താക്കുക.

ദേ ഇവിടെയും ഒരുത്തൻ ഇതേയവസ്ഥയിലുണ്ട്.


Saturday, May 15, 2010 at 12:59:00 AM GMT+3
Unknown said...

ഇതൊരു രോഗമാണോ ഡോക്ടര്‍ ?
പുതിയതായി ബ്ലോഗ്ഗ് തുടങ്ങി കമന്റ് കിട്ടാത്തവര്‍ക്ക് സാധാരണ ഈ
രോഗം വരാറുണ്ടോ ഡോക്ടര്‍ ?
ഇതൊരു രോഗമല്ല .. ഒരു തരം അസുഖമാ


Saturday, May 15, 2010 at 6:54:00 AM GMT+3
എറക്കാടൻ / Erakkadan said...

പത്തായത്തിൽ നെല്ലുണ്ടേൽ എലി കൊടകരേന്നു വരും ഇക്കാ..പേടിക്കണ്ട...എലാവർക്കും ഈ അവസ്ഥ തന്നെയാണ​‍്‌...മരുന്നു ഡോക്ടർ തന്നാൽ ആ മരുന്നിന്റെ സ്ലിപ്‌ എനിക്കും ഒന്നു തരണേ....


Saturday, May 15, 2010 at 6:58:00 AM GMT+3
വഴിപോക്കന്‍ | YK said...

ഇതിനു വൈദ്യ ശാസ്ത്രത്തില്‍ ഗ്ലോബല്‍ സുണാപികേശന്‍ എന്നൊരു ഓഷധമുണ്ട്. ചിലപ്പോള്‍ സര്‍ദാര്‍ ഡിസ്പെന്‍സറി വഴിയും കിട്ടും.


Saturday, May 15, 2010 at 7:40:00 AM GMT+3
Muhammed Shan said...

:)


Saturday, May 15, 2010 at 9:23:00 AM GMT+3
നൗഷാദ് അകമ്പാടം said...

ഡോക്ടര്‍ ഇതുവരേ മറുപടി തന്നിട്ടില്ല.
കമന്റ് വഴിയും ഈ മെയില്‍,ഫോണ്‍ വഴിയും
ഈ മരുന്നിനായി എന്നെ ബന്ധപ്പെട്ട എല്ലാ നിരാശ ബാധിത ബ്ലോഗ്ഗേഴ്സിനും
ഞാനിത് തപാല്‍/കൊരിയര്‍ വഴി അയച്ചു തരുന്നതാണു.
(ദയവായി പോസ്റ്റല്‍ ചാര്‍ജ് എത്തിക്കുക..സാമ്പത്തിക മാന്ദ്യം........!


Saturday, May 15, 2010 at 9:43:00 AM GMT+3
b Studio said...
This comment has been removed by the author.
b Studio said...

"വല്ല പെണ്ണുങ്ങളുടെ പേരില്‍ പ്രൊഫയില്‍ തയ്യാറാക്കി പര്‍ദ്ദയിട്ട് നല്ല കണ്മഷിയിട്ട കണ്ണുകള്‍ മാത്രം പുറത്ത് കാണിച്ചിരിക്കുന്ന ഏതെങ്കിലും സുന്ദരിപ്പെണ്ണിന്റെ ഇന്റര്‍നെറ്റില്‍ നിന്നും ചൂണ്ടിയ ചിത്രവും വെച്ച് പുതിയ ഒരെണ്ണം തുടങ്ങണോ ?"


ഇത് നോക്കാവുന്നതാണു ചില്ലപ്പോ ബിരിയാണി കൊടുത്താല്ലോ..


Saturday, May 15, 2010 at 9:50:00 AM GMT+3
Vinu said...

ബൂലോകത്ത് മറ്റൊരു ബെർളി പ്രത്യക്ഷപ്പെടുന്ന ലക്ഷണമുണ്ടല്ലോ...


Saturday, May 15, 2010 at 11:13:00 AM GMT+3
ശ്രീക്കുട്ടന്‍ said...

ഇതൊരു രോഗമേയല്ല.പ്രാന്തമ്മാരൊന്നും പ്രാന്തുണ്ടെന്നു സമ്മതിച്ച ചരിത്രമില്ല.ഏതെങ്കിലും തരത്തില്‍ എന്തേലും മരുന്നു തടയുകയാണെങ്കില്‍ എനിക്കും കൂടി ഒരല്‍പ്പം രഹസ്യമായി എത്തിച്ചുതരണം. അത്രക്കു ഗതികേടിലാ. അപ്പം എല്ലാം പറഞ്ഞപോലെ.


Saturday, May 15, 2010 at 12:05:00 PM GMT+3
Unknown said...

ഇതിനൊറ്റ മരുന്നെയുള്ളൂ, ഇതിന്റെ ലിങ്ക് ഇമെയിലായി കണ്ണില്‍കണ്ട എല്ലാ അഡ്രസ്സിലും ദിവസം മൂന്നു നേരം വീതം അയച്ചു കൊടുക്കുക. പ്രതിവിധി കിട്ടുന്നവര്‍ പറഞ്ഞുതരും!


Saturday, May 15, 2010 at 2:39:00 PM GMT+3
ചെലക്കാണ്ട് പോടാ said...

അത് ശരി അപ്പോ ഈ രോഗം പലരിലും പടര്‍ന്ന് പന്തലിച്ചിരിക്കുകയാണല്ലേ....എനിക്ക് മാത്രമല്ലല്ലേ....ആശ്വാസം.


Saturday, May 15, 2010 at 8:19:00 PM GMT+3
OAB/ഒഎബി said...

ഇതിന് ബ്ലോഗാകര്‍ഷണ ക്യാപ്സൂള്‍ മൂന്ന് നേരം കമ്പ്യൂട്ടറിനെ നിര്‍ബന്ധിച്ച് കഴിപ്പിക്കുക.ഈ മരുന്ന് സോമാലിയയിലെ വനാന്തരങ്ങളിലെ മഞ്ഞ് കട്ടകളില്‍ കണ്ട് വരുന്ന ഇമയില്‍ കൊണ്ട് നിര്‍മിച്ചവയായതിനാല്‍ ചുടു വെള്ളത്തിലിട്ട് ഉരുകാതെ ചൂടോടെ കൊടുക്കാന്‍ ശ്രമിക്കുക.
എന്നിട്ടും ആരും വന്നില്ലെങ്കില്‍ ? ‘മോഹങ്ങള്‍ മരവിച്ചു...മോതിരക്കൈ...‘എന്ന പാട്ട് പഠിക്കുക.


Saturday, May 15, 2010 at 10:14:00 PM GMT+3
Mohamed Salahudheen said...

ചികില്സയുണ്ട്, ക്ലിനിക്കില് വന്നാല് മതി, :)


Saturday, May 15, 2010 at 10:28:00 PM GMT+3
നൗഷാദ് അകമ്പാടം said...

@അലി : താങ്കളുടെ മരുന്ന് ഫലിക്കുന്നുണ്ട്...
താഴേ ചിലരൊക്കെ എത്തിനോക്കുന്നുണ്ട്..!
താങ്ക്സ് !

@ റ്റോംസ് കോനുമഠം : സമാധാനം ! അപ്പൊ അത്ര കാര്യാക്കണ്ട!
സന്ദര്‍ശനത്തിനും കമന്റിനും നന്ദി!

@ഏറക്കാടന്‍ : തീര്‍ച്ചയായും അയച്ചുതരാം...പോസ്റ്റല്‍ ചാര്‍ജ്.....
നന്ദി ..ഇനിയും വരണം.

@ വഴിപോക്കന്‍ : നോക്കട്ടെ ..തീര്‍ച്ചയായും ശ്രമിക്കാം.
താങ്കള്‍ക്ക് അവിടുന്നാണല്ലേ കിട്ടിയത്.
താങ്ക്സ് ട്ടോ..

@ഷാന്‍ : :-))
വീണ്ടും വരിക. നന്ദി.

@ b Studio : സത്യം പറഞ്ഞാ ഇങ്ങളു പറഞ്ഞത് ഞമ്മക്ക് പുടികിട്ടീലട്ടോ..
എന്തായാലും നന്ദി..വീണ്ടും വരിക!

@ Vinu : ഹ ഹ..കമന്റായാല്‍ ഇങ്ങനെ വേണം.!
വായിക്കാന്‍ എന്തു സുഖം !

@ ശ്രീക്കുട്ടന്‍ : തീര്‍ച്ചയായും എത്തിച്ചു തരാം.
നന്ദി കെട്ടോ..!

@ തെച്ചിക്കോടന്‍ : അങ്ങനെ ഇതുവരേ ചെയ്തില്ല..
ഇനി ഇതിനും ആരും കമന്റിയില്ലെങ്കില്‍ അങ്ങനെ വല്ലതുമൊക്കെ തന്നെ
നോക്കേണ്ടി വരും !
കമന്റിനു നന്ദി.

@ചെലക്കാണ്ട് പോടാ : അതെയതെ..ആശ്വസിക്കൂ..!!!

@OAB/ഒഎബി : അപ്പറഞ്ഞ മരുന്ന് ഇത്തിരി എനിക്കും ദയവായി എത്തിച്ചു തരിക..
ആട്ടെ ബഷീര്‍ ഭായി എത്ര കോഴ്സ് അത് അകത്താക്കി ? അറിയിക്കുക.
‘മോഹങ്ങള്‍ മരവിച്ചു...മോതിരക്കൈ..."
അങ്ങനാന്നോ..
" ബ്ലോഗിങ്ങോ മരവിച്ചു..പോസ്റ്റുകളോ മുരടിച്ചു..
കമന്റ് മാത്രം ..കമന്റ് മാത്രം വന്നതില്ലാ..വന്നതില്ലാ..."
ഇങ്ങനെയല്ലേ ആ പാട്ട്???

@സലാഹ് : ദാ ഞാന്‍ നിങ്ങടെ തൊട്ട് പിന്നില്‍ തന്നെ ക്യൂവിലുണ്ട് സലാഹേ!

എല്ലാവരുടേയും സന്ദസനത്തിനും കമന്റുകള്‍ക്കും ഒരിക്കല്‍കൂടി നന്ദി!


Saturday, May 15, 2010 at 11:40:00 PM GMT+3
CKLatheef said...

താങ്കളുടെ എല്ലാ അസുഖവും ഈ പോസ്‌റ്റോടെ മാറുമെന്ന് കരുതുന്നു.:) ഭാവുകങ്ങള്‍....


Sunday, May 16, 2010 at 9:04:00 AM GMT+3
Manoraj said...

അങ്ങിനെ വീണ്ടും സത്യം ഒരാൾ വിളിച്ച് പറഞ്ഞു. പിന്നെ മരുന്ന് കിട്ടിയാൽ അറിയിക്കണേ


Sunday, May 16, 2010 at 12:06:00 PM GMT+3
ഷൈജൻ കാക്കര said...

ദേ എന്റെ വക ഒരു കമന്റ്.

എന്നെകൊണ്ട് ചെയ്യാവുന്ന ഒരു ഉപകാരം, അസുഖം കുറയുകാണെങ്ങിൽ, കുറയട്ടെ...


Sunday, May 16, 2010 at 4:21:00 PM GMT+3
Anonymous said...

ഹ ഹ ഹ ....നല്ല രോഗം ...ചികിത്സകള്‍ തുടങ്ങി ല്ലേ?പലരും മരുന്നുകള്‍ എത്തിച്ചു തരുന്നുമുണ്ട് ....എന്‍റെ വകയും കിടക്കട്ടെ പേരിന് ഒരു "ഹോമിയോ പൊതി " മരുന്ന് ...എണ്ണം കൂട്ടാലോ ....ഹി ഹി ഹി


Tuesday, May 18, 2010 at 8:46:00 PM GMT+3
mukthaRionism said...

മരുന്നുകളൊക്കെ
പോസ്റ്റില്‍ തന്നെയുണ്ടല്ലോ..

ആവശ്യം പോലെ എടുത്തു പ്രയോഗിച്ചോളൂ..
ഗുണമില്ലാതിരിക്കില്ല.


Tuesday, May 18, 2010 at 8:46:00 PM GMT+3
ഹംസ said...

ഈ ഒരു പോസ്റ്റ്കൊണ്ട് എല്ലാ അസുഖവും മാറും എന്ന് തോനുന്നു. ! ആവശ്യത്തിനുള്ള മരുന്നുകള്‍ ഇതില്‍ തന്നെയുണ്ട്.. ഇതുകൊണ്ട് “എന്‍റെ (തല)വര“ നന്നാവു .!

. അലിയുടെ ആദ്യകമാന്‍റ് ശരിക്കും ചിരിപ്പിച്ച് കളഞ്ഞു.


Tuesday, May 18, 2010 at 9:25:00 PM GMT+3
Sidheek Thozhiyoor said...

ഈ കണ്ട്രാസത്തില്‍ കുണ്ട്രാസം..എന്ന് കേട്ടിട്ടുണ്ടോ.!ഇല്ലെങ്കില്‍ ഇപ്പൊ കേട്ടല്ലോ.
അവിടെ പോണം പോയേ പറ്റൂ...എല്ലാ പ്രശ്നങ്ങള്‍ക്കും അവിടെ പരിഹാരമുണ്ട്.


Tuesday, May 18, 2010 at 11:06:00 PM GMT+3
ശ്രീ said...

ഈ അസുഖത്തിന് 'ബ്ലോഗോമാനിയ കമന്റാര്‍ത്തിയാ' എന്നാണ് ബ്ലോഗ് ശാസ്ത്രത്തിലെ പേരു തന്നെ. അസുഖത്തിന്റെ മൂന്നാം ഘട്ടം കഴിഞ്ഞാല്‍ പിന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണ് എന്ന് പ്രശസ്ത ബ്ലോഗ് വൈദ്യന്‍ 'ബ്ലോഗരായര്‍' പറയുന്നു.

ഇപ്പോള്‍ തന്നെ കണ്ടില്ലേ? ഡോക്ടര്‍ക്ക് എഴുതിയ കത്തു പോലും അബദ്ധത്തില്‍ പോസ്റ്റാക്കിയിരിയ്ക്കുന്നു. മൂന്നാം ഘട്ടത്തിലേവൈക്കെത്തിക്കഴിഞ്ഞു എന്നതിന്റെ തെളിവാണത്. അടുത്ത പടിയായി വീട്ടിലേയ്ക്ക് അരിയും പലചരക്കു സാധനങ്ങളും വാങ്ങിയതിന്റെ ബില്ലു പോലും പോസ്റ്റ് ചെയ്തേക്കും.

അറിയിയ്ക്കേണ്ട എല്ലാ ബ്ലോഗ് പുലികളുടേയും പോസ്റ്റില്‍ ഒരോ കമന്റിട്ട് വിവരമറിയിച്ചേക്കൂ... ഇനിയൊന്നും ചെയ്യാനില്ല.


Wednesday, May 19, 2010 at 5:40:00 AM GMT+3
സ്മിത മീനാക്ഷി said...

ഈ വഴി ഒരിക്കല്‍ പോലും വരാത്ത എന്നെയും വിളിച്ചിറക്കി ഇവിടെത്തിച്ചു അല്ലെ? അവിടെയും ഇവിടെയും ഒക്കെ കമന്റുമ്പോള്‍ ഇങ്ങനെയും ചില കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നോര്‍ത്തില്ല, എതായാലും ഈ കമെന്റും കൂടി വരവു വെച്ചോണെ...


Wednesday, May 19, 2010 at 6:45:00 AM GMT+3
Echmukutty said...

ചുമ്മാ ഓരോന്നു പറയുകയാ അല്ലേ? ഇപ്പൊ തന്നെ എത്ര കമന്റാ... കൈയിന്റേം കാലിന്റേം വിരലൊക്കെ എണ്ണിത്തീർന്നു. ഇനി അടുത്തിരിയ്ക്കുന്ന ആളുടെ സഹായം ചോദിയ്ക്കാം എണ്ണാൻ കേട്ടൊ.
ഇല്ലാപ്പാട്ട് പാടീട്ടും എത്ര ആളാ കേൾക്കാൻ. ഒരോരുത്തരുടെ സ്വന്തം തലേ(കൈ)വര.


Wednesday, May 19, 2010 at 7:28:00 AM GMT+3
Jishad Cronic said...

ഈ അസുഖം മരുന്നുകൊണ്ട് മാറില്ല...ഹ... ഹ... ഹ...താങ്കളുടെ തലവരയില്‍ ഒരു ചിന്ന സര്‍ജറി വേണ്ടി വരും.


Wednesday, May 19, 2010 at 7:48:00 AM GMT+3
ഒഴാക്കന്‍. said...

ഇതൊരു രോഗമല്ല .. ഒരു തരം അസുഖമാ


Wednesday, May 19, 2010 at 10:00:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ഇതുപോലെ ആത്മാർത്ഥതയിൽ വെള്ളം ചേർക്കാതെ എഴുതൂ
ബ്ലോഗോമാനിയക്കുള്ള മരുന്നുകഴിക്കുന്നതും നല്ലതാണ് കേട്ടൊ..നൌഷാദ്


Wednesday, May 19, 2010 at 12:20:00 PM GMT+3
ഹംസ said...

ഡോകടറൂടെ ചികിത്സകൊണ്ട് മാറിയില്ലാ എങ്കില്‍ ഇതാ ഇതാ ഇവിടെ ക്ലിക്കി വീരാന്‍പാപ്പയെ ഒന്നു കാണിച്ചു നോക്കൂ. പ്രതിവിധി ഉണ്ടാകും പേരുകേട്ട സിദ്ധനാ.!!


Wednesday, May 19, 2010 at 12:34:00 PM GMT+3
കൂതറHashimܓ said...

>>>ആധുനിക കവിതയില്‍ ഒരു കൈ നോക്കി..
അതാവുമ്പം എന്തും എഴുതിവെക്കാം..
വായിക്കുന്നവന്‍ അതിനകത്ത് എന്തൊക്കെയോ ഉണ്ട് എന്നു ധരിച്ചു കൊള്ളും..<<<
ഈ റൂട്ട് തന്നെ പോയി നോക്ക് , ഒത്തിരി ആളുകള്‍ പോയികൊണ്ടിരിക്കുന്ന വഴിയാണ്, ഒന്ന് ആഞ്ഞ് പിടിച്ചാല്‍ രക്ഷപെടാം.. (മലയാളം ഡിക്ഷ്നറി കൂടെ കരുതുന്നത് നല്ലതാണ്)

അപ്പോ ഈ രോഗം എല്ലാര്‍ക്കും ഉള്ളതാണെല്ലേ... :)


Wednesday, May 19, 2010 at 1:04:00 PM GMT+3
ഭാനു കളരിക്കല്‍ said...

naushadinte postum kalakki. kuutharayute commentsum kalakki.


Wednesday, May 19, 2010 at 1:48:00 PM GMT+3
Anees Hassan said...

ha ha comment no 33


Wednesday, May 19, 2010 at 2:32:00 PM GMT+3
Wash'Allan JK | വഷളന്‍ ജേക്കെ said...

ഇതിനു നെല്ലിക്കാത്തളം വച്ച് തല തണുപ്പിക്കണം. അല്ലെങ്കില്‍ ഉടനെ ചെമ്പരത്തിപ്പൂവ് വയ്ക്കേണ്ടി വരും.

പിന്നെ ഇത് തമാശയല്ല. സൂക്ഷിച്ചില്ലെങ്കില്‍ ജീവിതം അവതാളത്തില്‍ ആവുന്ന പ്രവണതയാണ്. കള്ള്, കഞ്ചാവ്, പുകവലി എന്നപോലെ ഇതും ഒരു addiction ആയി മാറിക്കൊണ്ടിരിക്കുകയാണ്. ഇതൊന്നു ക്ലിക്കി നോക്കൂ. കമ്പ്യൂട്ടര്‍ ഇല്ലാതെ വരുമ്പോള്‍ കള്ളുകുടിയന്മാര്‍ കള്ള് കിട്ടാതെ വരുമ്പോഴുള്ള അതെ symptoms ആണ് കാണിക്കുന്നത്.


Wednesday, May 19, 2010 at 4:34:00 PM GMT+3
Wash'Allan JK | വഷളന്‍ ജേക്കെ said...

അയ്യോ, ലിങ്കു മറന്നു. ഇതാ പിടിച്ചോ


Wednesday, May 19, 2010 at 6:38:00 PM GMT+3
Umesh Pilicode said...

:-)


Thursday, May 20, 2010 at 9:54:00 AM GMT+3
സാജിദ് ഈരാറ്റുപേട്ട said...

അപ്പോ മരുന്നൊന്നും കഴിക്കേണ്ട..
ഡോക്ടര്‍ക്ക് കത്തെഴുതിയാല്‍ തന്നെ രോഗം മാറും..
ഡോക്ടറുടെ ഒരു കൈപ്പുണ്യമേ...


Thursday, May 20, 2010 at 4:47:00 PM GMT+3
പട്ടേപ്പാടം റാംജി said...

എന്റെ കയ്യില്‍ ഇപ്പോള്‍ ഉള്ളത് നീളം കുറഞ്ഞ ഒരു കമന്റ് മാത്രം.
കഴിച്ചു നോക്കു. ചിലപ്പോ നേരെയാകും.
എന്തായാലും നല്ല രസമുണ്ടായിരുന്നു വായിക്കാന്‍.


Thursday, May 20, 2010 at 4:58:00 PM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇപ്പം മനസ്സിലായില്ലേ..കമന്റുകള്‍ കിട്ടാന്‍ ഏറ്റവും നല്ല വഴി ഇത്തരം പോസ്റ്റുകള്‍ എഴുതുകയാണെന്നത്!


Thursday, May 20, 2010 at 10:46:00 PM GMT+3
ബോബന്‍ said...

കൊള്ളാല്ലോ , ഇതുവരെ അസുഖം മാറിയില്ലേ ?


Friday, May 21, 2010 at 8:05:00 PM GMT+3
സിനു said...

ആദ്യമായിട്ടാണ് ഈ വഴി എന്ന് തോന്നുന്നു
ഏതായാലും വന്നത് വെറുതെ ആയില്ല
പോസ്റ്റും കമന്റും ശരിക്കും ചിരിപ്പിച്ചു
ഇപ്പൊ അസുഖമൊക്കെ മാറിയോ ആവോ..?


Friday, May 21, 2010 at 8:48:00 PM GMT+3
എന്‍.ബി.സുരേഷ് said...

എനിക്ക് ക്ഷ പിടിച്ചിരിക്ക്ണ്.
ബ്ലോഗര്‍മാരില്‍ കണ്ടുവരുന്ന സര്‍വ്വവിധ മാനിയകളെയും നിരീക്ഷിച്ചിരിക്കുന്നു.
സെല്ഫ് കാരിക്കേച്ചര്‍ എന്ന മാതിരി എല്ലാ എഴുത്തു പിരാന്തന്മാരുടെയും തലക്കിട്ടു തട്ടിയിരിക്കുന്നു.
ബൂലോകത്തു നിലനില്‍ക്കുന്ന ഒരുപാ‍ട് അരുതായ്മകളെ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

പുറം ചൊരിച്ചിലുകള്‍ കൊണ്ടു എഴുത്തില്‍ കാര്യമില്ല എന്നാ‍രെങ്കിലും തിരിച്ചറിഞ്ഞെങ്കില്‍!

പിന്നെ ആളേ കൂട്ടാന്‍ അവനവനെ ഡൈലൂട്ട് ചെയ്യണ്ട കാര്യമില്ല

ഒരു കാര്ര്യത്തില്‍ മാത്രം എനിക്ക് വിയോജിപ്പുണ്ട്
മറ്റുള്ളവരുടെ ബ്ലോഗില്‍ പൊയി അവരെ സീരിയസ്സ് ആയി വായിക്കുകയും സത്യസന്ധമായി അഭിപ്രായം പറയുകയും ചെയ്താല്‍ നമ്മളെ വായിക്കാനും ആളുണ്ടാവും. എന്റെ അനുഭവം അതാണ്
പിന്നെ നൌഷാദ് പറഞ്ഞ പോലെ സ്തുതി മാത്രമിടാന്‍ ഒന്നും വായിക്കേണ്ടതില്ലല്ലോ


Saturday, May 22, 2010 at 8:42:00 AM GMT+3
വരയും വരിയും : സിബു നൂറനാട് said...

അണ്ണേ...തുല്യ ദുഖിതന്‍.
മരുന്ന് കിട്ടുമ്പോ അറിയിക്കണേ...ഇന്ന് കടം, നാളെ രൊക്കം..!!


Friday, May 28, 2010 at 11:30:00 PM GMT+3
Vayady said...

മിസ്റ്റര്‍ X,

താങ്കളുടെ കത്തില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ നിന്നും "ബ്ലോഗാമാനിയാ കമന്റാര്‍ത്തിയാ" എന്ന രോഗമാകാനാണ്‌ സാദ്ധ്യത. ഈ രോഗത്തിന്‌ ഫലപ്രദമായ ചികില്‍സ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. എങ്കിലും താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ ഈ രോഗം മാറുന്നതായി കണ്ടുവരുന്നു.

1. ബ്ലോഗ് രംഗത്ത് തനിക്ക് രക്ഷയില്ലെന്നു മനസ്സിലാക്കി പരാജയം സമ്മതിച്ച് രോഗി ഈ സം‌രംഭത്തില്‍ നിന്നും പിന്മാറുന്നതോടെ രോഗം മാറുന്നു.
2. രോഗി എഴുതികൂട്ടുന്നവ വായിക്കുകയും, കമന്റിടുകയും ഫോളോവര്‍ ആകുകയും മറ്റും ചെയ്ത് രോഗിയുടെ ബ്ലോഗ് പുഷ്ടിപ്പെടുന്നതോടെ രോഗം മാറുന്നു.
3. ഓഫീസില്‍ സദാസമയവും ബ്ലോഗ് പണി ചെയ്യുന്നത് കണ്ടുപിടിച്ച് ജോലിയില്‍ നിന്നും പിരിച്ചു വിടുന്നതോടെ ചില രോഗികളുടെ രോഗം മാറുന്നതായി കണ്ടു വരുന്നു.

താങ്കള്‍‌ക്ക് ഇതിലേതെങ്കിലും സംഭവിച്ചാല്‍ രോഗം മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ഡോക്ടര്‍


Friday, June 4, 2010 at 2:20:00 AM GMT+3
Vayady said...

നൗഷാദ്, ഈ പോസ്റ്റ് അടിപൊളിയായിരുന്നു,കേട്ടോ. എനിക്കൊരുപാടിഷ്ടമായി. നര്‍മ്മം നന്നായി വഴങ്ങുന്നുണ്ട്.


Wednesday, June 9, 2010 at 12:50:00 AM GMT+3
നൗഷാദ് അകമ്പാടം said...

അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും ഞാനെന്റെ നന്ദി അറിയിക്കട്ടെ!
ഇനിയും വരണം..വായിക്കണം ..കല്ലേറാണെങ്കിലും പൂമാലയാണെങ്കിലും തന്നിട്ടുപോവണം.
.....


Thursday, June 10, 2010 at 4:13:00 AM GMT+3
വിനുവേട്ടന്‍ said...

ഹോ...!!! അപ്പോള്‍ എനിക്ക്‌ ഈ രോഗത്തിന്റെ മൂന്നാം ഘട്ടമാണല്ലേ... അറ്റ കൈയ്ക്ക്‌ ഒരു പരീക്ഷണം കൂടി നടത്തി നോക്കാം ഇവിടെ... രക്ഷപെട്ടാലോ... ഹ ഹ ഹ...

ചിരിച്ച്‌ ചിരിച്ച്‌ ഒരു ലെവലായിട്ടാ നൗഷാദേ...


Monday, June 14, 2010 at 9:10:00 PM GMT+3
വിഷ്ണു ഹരിദാസ്‌ said...

വളരെ നന്നായിരിക്കുന്നു, ഇനിയും എഴുതുക, ആശംസകള്‍.


Tuesday, July 6, 2010 at 8:54:00 PM GMT+3
Anil cheleri kumaran said...

കലക്കി.


Sunday, August 1, 2010 at 11:34:00 AM GMT+3
മഹേഷ്‌ വിജയന്‍ said...

പ്രിയ നൗഷാദ്,
ഈയുള്ളവന്റെ ഗുരു ഭൂതങ്ങളുടെ ലിസ്റ്റിലേക്ക് ഒരു വലിയ വര കൂടി ചേര്‍ക്കുന്നു... "എന്റെ വര". വന്നതിനും ഇങ്ങോട്ടുള്ള വഴി കാണിച്ചു തന്നതിനും ഒരുപാട് നന്ദി....


Sunday, August 1, 2010 at 1:40:00 PM GMT+3
Ashly said...

തലപ്പാവില്‍ ഉള്ള ആ പടം കലക്കന്‍ !!!

ഗോമടിയില്‍ നല്ല കൈ വഴക്കം !!!! :D പോസ്റ്റ്‌ ഇഷ്ടാമായി !


Monday, August 2, 2010 at 9:50:00 AM GMT+3
Vishnuprasad R said...

Sorry for not commenting in malayalam font.

ellavarum puchikkumenkilum "nannayi" ,"kollam" , "kidilan" .. thudangiya commentukalkku avayudethaya pradhanyam undu. blogging thudangunna kalath itharam commentukal aanu protsahanam nalkunnath.

Everybody is blogging not for reading it themselves. Everybody want popularity. Everybody starts blogging with hope for comments.


Tuesday, August 3, 2010 at 6:33:00 PM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എനിക്കും കൂടിയൊന്നു തരണേ ആ മരുന്നിന്റെ സ്ലിപ്...


Saturday, August 7, 2010 at 10:17:00 PM GMT+3
Akbar said...

ഇത് പോലെ നല്ല പോസ്റ്റു എഴുതുന്നവരോട് എനിക്ക് എന്നും അസൂയയാണ്. അതും രോഗമാണോ ??


Sunday, December 12, 2010 at 11:26:00 AM GMT+3
mini//മിനി said...

ഇത് മാറാൻ ഒരു പണിയുണ്ട്. ഏതെങ്കിലും രാക്ഷ്ട്രീയപ്പാർട്ടിയെയോ ഏതെങ്കിലും മതത്തെയോ നല്ല നാല് നാടൻ തെറി പറഞ്ഞ്‌കൊണ്ട് ഒരു പോസ്റ്റിടുക, രോഗം മാറും; പിന്നെ മാറുന്നതിനു മുൻപ് ഒളിവിൽ പോകണം, കേട്ടോ


Sunday, December 12, 2010 at 4:12:00 PM GMT+3
Mohamed Rafeeque parackoden said...

:)


Sunday, March 20, 2011 at 6:41:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

അപ്പോ ഇനി പുതിയ പോസ്റ്റുകള്‍ നിര്‍ത്തി ഇതു പോലെ നോട്ടീസിറക്കിയാലും കുറച്ചു പേര്‍ കുടുങ്ങുമല്ലെ?.ബെസ്റ്റ് ഐഡിയാ..!


Sunday, March 20, 2011 at 9:32:00 PM GMT+3
Maya V said...

എന്റമ്മേ, അപ്പോള്‍ ഈ രോഗമുള്ളവര്‍ വേറെയുമുണ്ടോ. ഇത് പകര്‍ച്ചവ്യാധിയാണോ ഡോക്ടര്‍?
നല്ല എഴുത്ത് നൌഷാദ്, (അക്ഷരതെറ്റുകള്‍ ക്ഷമിക്കണം. ജി മെയിലില്‍ എഴുതി കോപി ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. എങ്ങനെയൊക്കെ എഴുതിയിട്ടും നൌഷാദ് എന്നാണു വരുന്നത്.)
i am glad i came across this blog.


Wednesday, May 18, 2011 at 9:10:00 AM GMT+3
Joselet Joseph said...

എന്റ അമ്മച്ചിയെ.....:)
എത്രയും ഭയങ്കരനായ ഒരു ബ്ലോഗ്‌ പുലിയാരുന്നോ ഈ പൂച്ചയുടെ മാളത്തില്‍ വന്നു കമന്റടിച്ചു മടങ്ങിപ്പോയത്?
ഭവാനെ അറിയാന്‍ വൈകിയത് മറന്ന് സമസ്താപരാധവും പൊറുത്തു മാപ്പാക്കണം.
സ്നേഹത്തോടെ പുഞ്ചപ്പാടം


Monday, December 26, 2011 at 8:29:00 AM GMT+3
Rashid said...

ഈ രോഗാവസ്ഥയ്ക്ക് ഞങ്ങളുടെ ഭാഷയില്‍ ലാ കമന്റോ ബ്ലോഗോ സിണ്ട്രോം എന്നാണ് പറയുക. തുടക്കത്തിലേ ചികില്‍സിച്ചു മാറ്റിയില്ലെങ്കില്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല.


Friday, February 17, 2012 at 7:12:00 PM GMT+3
റിയ Raihana said...

നൌഷാദ്ക്ക കലക്കി കേട്ടോ .പുതുതായി ബ്ലോഗു തുടങ്ങുന്നവര്‍ക്കും ഈ പ്രശ്നം വരാറുണ്ട് ...!


Monday, June 4, 2012 at 12:30:00 PM GMT+3
Philip Verghese 'Ariel' said...

നൌഷാദിന്റെ ബ്ലോഗില്‍ വന്നിട്ടുണ്ടന്നാനെന്റെ ഓര്‍മ്മ ഏതായാലും ഇപ്പോള്‍ ബൂലോകത്ത് നിന്ന് വീണ്ടും ഇവിടെത്തി അനുഭവമോ കഥയോ നര്‍മ്മമോ എന്തായാലും ശരി എന്നോടുള്ള
ബന്ധത്തില്‍ ചില സമാന്തര രേഖകള്‍ ഇവിടെ കാണാന്‍ കഴിഞ്ഞു ഏതൊരു പുതിയ ബ്ലോഗരുടെയും ചങ്കിടിപ്പും വേവലാതിയും ഇവിടെ വരച്ചു കാട്ടി സംഭവം കലക്കി കമന്റും വാരിക്കൂട്ടി അല്ലേ? അടുത്തിടെ ഞാന്‍ ഒരു ലേഖനം കമന്റുകളോടുള്ള ബന്ധത്തില്‍ എഴുതി യത് ഇവിടെ വായിക്കുക.
വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍

വീണ്ടും കാണാം
നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയല്‍
സിക്കന്ത്രാബാദ്


Friday, August 10, 2012 at 12:25:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors